ആനന്ദ് അംബാനിയുടെ വാച്ച് പ്രേമം വളരെ പ്രസിദ്ധമാണ്. ഒരുപക്ഷെ അതിനാലായിരിക്കാം രാധികയുടെയും ആനന്ദിന്റെയും വിവാഹത്തിന് പല സുഹൃത്തുക്കളും സമ്മാനിച്ചതും കോടികള്‍ വിലമതിക്കുന്ന വാച്ചുകളാണ്. എന്നാല്‍ ആനന്ദിന്റെ പ്രിയപ്പെട്ട വാച്ച് ഏതാണ്? റിച്ചാര്‍ഡ് മില്ലെ ആര്‍ എം 26-01 ടൂര്‍ബില്ലണ്‍ പാണ്ട (Richard Mille RM 26-01 Tourbillon Panda) ലോകത്തിലുള്ള എല്ലാ വാച്ച് പ്രേമികളും സ്വന്തമാക്കാനായി ആഗ്രഹിക്കുന്ന ഒരു മാസ്റ്റര്‍പീസാണ്. ലഭ്യമായ വിവരമനുസരിച്ച് ലോകത്ത് ആകെ 30 വാച്ച്മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈറ്റ് ഗോള്‍ഡും വജ്രവും ലെതർ സ്ട്രാപ്പുമായി Read More…
കത്തികൾ ഇങ്ങനെയാണോ നിങ്ങൾ വൃത്തിയാക്കുന്നത്? ആ രീതി ശരിയല്ല
പച്ചക്കറികളും പഴങ്ങളും മുറിക്കാനായി നോക്കുമ്പോഴായിരിക്കും വീട്ടിലെ കത്തിക്ക് മൂര്‍ച്ച പോരെന്ന് മനസിലാകുന്നത്. പണ്ടൊക്കെ അമ്മിക്കല്ലില്‍ ഇട്ട് ഉരച്ചാണ് കത്തിക്ക് മൂര്‍ച്ച കൂട്ടിയിരുന്നത്.എന്നാല്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്ന കത്തികള്‍ക്ക് ഇങ്ങനെ മൂര്‍ച്ച കുടില്ല. കത്തി നന്നായി സൂക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം നിലനില്‍ക്കും. എങ്ങനെയാണ് അടുക്കളക്കത്തികള്‍ ശരിയായി സൂക്ഷിക്കേണ്ടത്? നാരങ്ങ, തക്കാളി ഉള്ളി മുതലായ പച്ചക്കറികൾ അസിഡിറ്റി ഉള്ളവയാണ്. ഇത് കത്തികളില്‍ പറ്റിപ്പിടിക്കുന്നത് കാലക്രമേണ അത് നശിപ്പിക്കാന്‍ ഇടയാക്കും . അതിനാല്‍ കത്തികള്‍ ഉപയോഗിച്ചതിന് ശേഷം കഴുകി സൂക്ഷിക്കുക. പൈപ്പനടിയില്‍ Read More…
നമ്മുടെ ഇഷ്ടങ്ങള്‍… ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
ഇന്ന് സന്തോഷകരമായി ഇരിയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബന്ധങ്ങള്‍ക്ക് പോലും യാതൊരു വിധ മൂല്യവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ അടുത്ത കാലത്തായി മാനസിക സമ്മര്‍ദ്ദവും ആത്മഹത്യയുമൊക്കെ കൂടാനുള്ള പ്രധാന കാരണവും ബന്ധങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് കൊണ്ടാണ്. തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ചിരിക്കാന്‍ പോലും മറക്കുകയാണ്. നമ്മുക്ക് സ്വയം സന്തോഷിയ്ക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രമിയ്ക്കാം….. * ആരോഗ്യകരമായ ഭക്ഷണം – നല്ല ഭക്ഷണം സന്തോഷം തരാന്‍ സഹായിക്കും. ചിലരെ കണ്ടിട്ടില്ലെ ദുഖമുണ്ടായാല്‍ ഉടന്‍ Read More…
സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രണയം ; വീഡിയോകോള്‍ വഴി കല്യാണവും ; ഇന്ത്യാക്കാരനെ തേടി പാകിസ്താന്‍കാരി
മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ തന്റെ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് മുതല്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുടെ വര്‍ത്തമാനങ്ങള്‍ ഇന്ത്യയില്‍ കൗതുകമാണ്. ഇപ്പോഴിതാ, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍ യുവതി ഇന്ത്യയില്‍ എത്തിയതാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കഥ. ജമ്മുവിലെ ഭല്‍വാള്‍ സ്വദേശിയായ മുനീര്‍ അഹമ്മദിനൊപ്പം കഴിയാന്‍ പാക് പഞ്ചാബി സുന്ദരി വധു മണേല്‍ ഖാനാണ് അതിര്‍ത്തി കടന്ന് എത്തിയത്. ജമ്മു Read More…
ലോകമെമ്പാടും 75 കുപ്പികള്‍ മാത്രം, വില 10 ലക്ഷം, ഏറ്റവും പഴക്കമേറിയ ഇന്ത്യന്‍ മദ്യവുമായി അമൃത്
ഇന്ത്യയില്‍ വിസ്‌ക്കി കുടിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടവരാണ് അമൃത് ഡിസ്റ്റിലറീസ്. 1950 മുതല്‍ മദ്യവ്യവസായ മേഖലയില്‍ അവര്‍ സൃഷ്ടിച്ച വിപ്ലവം ഇപ്പോഴും ഇന്ത്യയുടെ ദേശീയ വിസ്‌ക്കികളെ ലോകത്തിന് പ്രിയങ്കരമാക്കുന്നു. എന്നാല്‍ തങ്ങളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി അവര്‍ ഇറക്കിയിട്ടുള്ള ഏറ്റവും പഴക്കമേറിയതും വിലകൂടിയതുമായ എക്‌സ്‌പെഡിഷന്‍, ബ്രാന്‍ഡ് വീണ്ടും അവതരിപ്പിച്ചുകൊണ്ടാണ് അമൃത് എത്തുന്നത്. തങ്ങളുടെ മഹത്തായ 75 വര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന ഇതിന് വില വളരെ കൂടുതലാണ്. അമൃത് എക്‌പെഡീഷന്‍ ബ്രാന്റുമായിട്ടാണ് അവര്‍ എത്തുന്നത്. 15 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ Read More…
ബംഗളുരുവിലെ തിരക്കില്‍ യൂണിസൈക്കിളിൽ പായുന്ന യുവാവ്: അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസ്
ഇന്ത്യയിലെ ഏറ്റവും അധികം തിരക്കുപടിച്ച നഗരങ്ങളിൽ ഒന്നാണ് ബംഗളുരു. ഇപ്പോഴിതാ ട്രാഫിക് ബ്ലോക്ക് നിറഞ്ഞ ബംഗളുരുവിലെ ഔട്ടർ റിംഗ് റോഡിലൂടെ യൂണിസൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. വീഡിയോ കണ്ട് നിരവധിപേർ യുവാവ് സ്വീകരിച്ച മാർഗത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ തങ്ങളുടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി. @bengaluru_visuals എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ബാക്ക്‌പാക്ക് ഇട്ട് ഹെൽമെറ്റ് ധരിച്ച ഒരു യുവാവ് തിരക്കുനിറഞ്ഞ റോഡിലൂടെ യൂണിസൈക്കിളിൽ പായുന്നതാണ് കാണുന്നത്. Read More…
വേനലാണ്, വെള്ളം ധാരാളം കുടിയ്ക്കണം, ഒപ്പം വെള്ളം പാഴാക്കി കളയാതിരിയ്ക്കുകയും വേണം
വേനല്‍ച്ചൂട് യാതൊരു ദാക്ഷിണ്യവുമില്ലാതെ കൂടിക്കൊണ്ടിരിയ്ക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുകയും എപ്പോഴും കൈയ്യില്‍ ഒരു ബോട്ടില്‍ വെള്ളം കരുതുകയും വേണം. വെള്ളം ധാരാളം കുടിയ്ക്കുന്നതോടൊപ്പം തന്നെ വെള്ളം പാഴാക്കി കളയാതിരിയ്്ക്കാനും ശ്രദ്ധിയ്ക്കണം. വീട്ടില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം…. * ചെടികള്‍ നനയ്ക്കുന്നതിനും കാറുകള്‍ അടക്കമുള്ളവ വൃത്തിയാക്കുന്നതിനുമായി മഴവെള്ള സംഭരണി സ്ഥാപിച്ച് വെള്ളം ശേഖരിക്കുന്നത് സഹായകമാണ്. അതേപോലെ പുല്‍ത്തകിടിയിലും ചെടികളിലും ആവശ്യത്തിനുമാത്രം ജലസേചനം നടത്തുക. * ബ്രഷ് ചെയ്ത് Read More…
ഏത്തപ്പഴം വേഗത്തില്‍ കറുത്തുപോകുന്നുണ്ടോ? അധികം ദിവസം ഫ്രെഷായി സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്യാം
കൂടുതല്‍ ഏത്തപ്പഴം വാങ്ങി വയ്ക്കാം എന്നുകരുതിയാല്‍ അത് ഫ്രഷായി അധികദിവസം സൂക്ഷിക്കാന്‍ കഴിയില്ല. പെട്ടെന്ന് തന്നെ കറുത്ത് പോകുന്നതായി കാണാം. പ്രത്യേകിച്ച് ഇപ്പോഴത്തെ കടുത്ത ചൂടില്‍. ഇത്തരത്തില്‍ ഏത്തപ്പഴം പെട്ടെന്ന് കറുത്ത് പോകാതെ ഫ്രഷായി ഇരിക്കാനായി കുറച്ച് വിദ്യകളുണ്ട്. വാഴപ്പഴം ഒരുമിച്ചാണ് വാങ്ങുന്നതെങ്കില്‍ പച്ചയും പഴുത്തതും ഇടകലര്‍ത്തി വാങ്ങാനായി ശ്രദ്ധിക്കുക. അങ്ങനെ വാങ്ങുമ്പോള്‍ അടുത്ത ദിവസം ഉപയോഗിക്കാനായി പഴുത്ത പഴം എടുക്കാം. പച്ച പഴം പാകമാകാനായി സമയം എടുക്കുന്നത് കൊണ്ട് അത് വേറെ സൂക്ഷിക്കുക. ഉറച്ചതും തൊലിയില്‍ Read More…
വൈദ്യുതചാര്‍ജ് ഇപ്പോഴത്തേതിന്റെ പകുതിയാക്കണോ? ഇക്കാര്യങ്ങള്‍ ചെയ്യണം
ചൂട് കൂടിയതോടെ കറണ്ടിന്റെ ഉപയോഗവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. എസിയും, ഫാനുമൊക്കെ എല്ലാ നേരത്തും പ്രവര്‍ത്തിപ്പിയ്‌ക്കേണ്ട അവസ്ഥയാണ്. ഇതോടൊപ്പം തന്നെ വീട്ടിലെ മറ്റ് ഉപകരണങ്ങളുടെ ഉപയോഗവും ഉണ്ടാകും. ടിവി, ഫ്രിഡ്ജ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ വീട്ടില്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതോടെ കറണ്ട് ബില്‍ കൂട്ടുകയും ചെയ്യും. കറന്റ് ബില്‍ ഇപ്പോ അടയ്ക്കുന്നതിന്റെ പകുതിയാക്കാന്‍ ഇക്കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കാം…. * പഴയ സാധനങ്ങള്‍ – വീട്ടില്‍ പഴയ ഇലകട്രോണിക് സാധനങ്ങള്‍ ഉണ്ടെങ്കില്‍ പരമാവധി അവ മാറ്റി പുതിയത് വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പഴയ Read More…














