Lifestyle

സ്ത്രീകള്‍ക്ക് എന്താ കലിപ്പന്‍ന്മാരെ ഇഷ്ടമല്ലേ? പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

എന്ത് കാര്യത്തിനും അലറി വിളിക്കുന്ന കലിപ്പന്മാരായ പുരുഷന്മാരെ പലപ്പോഴും അതികാല്‍പനികമായിയാണ് സിനിമകളില്‍ ചിത്രീകരിക്കാറ്. അവര്‍ക്ക് ഒരുപാട് ആരാധകരുള്ളതായും സിനിമകളില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണ്? ദേഷ്യക്കാരായ പുരുഷന്മാര്‍ക്ക് ബുദ്ധിയും കുറച്ച് കുറവുള്ളവരായിയാണ് സ്ത്രീകള്‍ കരുതുന്നതെന്ന് എവല്യൂഷണറി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.18നും 80 നും ഇടയിലുള്ള 148 ഹെട്ടറോസെക്ഷ്വല്‍ പങ്കാളികളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്വന്തം കോപത്തെ നിയന്ത്രിക്കാൻ കഴിയാത്ത പുരുഷന്മാരെ വിഡ്ഢികളായാണ് കണക്കാക്കപ്പെടുന്നത്. ബന്ധത്തിലുണ്ടായ സംതൃപ്തി, പങ്കാളിയുടെ ബുദ്ധിശേഷി എന്നിവയെ സംബന്ധിച്ചട്ടുള്ള ചോദ്യാവലികളിലൂടെയാണ് Read More…

Lifestyle

ഹോട്ടല്‍ മുറികളിലെ രഹസ്യ ക്യാമറകളെ ഇനി ഭയപ്പെടേണ്ട; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

വിനോദ യാത്ര പോകുമ്പോ​ഴോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ ഒട്ടും തന്നെ പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കേണ്ടതായി വരാറില്ലേ. എന്നാല്‍ മാറിയ കാലത്ത്, മുറിയില്‍ എവിടെങ്കിലും രഹസ്യ ക്യാമറ ഒളിഞ്ഞിരിപ്പുണ്ടോയെന്ന പേടിയുമുണ്ടാകാം. ഇപ്പോള്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കാനാവില്ലലോ. എന്നാല്‍ രഹസ്യ ക്യാമറയെന്ന ഭീഷണിയെ നേരിടാന്‍ വഴിയുണ്ട്. കുറച്ച് ശ്രദ്ധയും മുറിയില്‍ പരിശോധന നടത്തണമെന്ന തീരുമാനവും മാത്രം മതി. ഈ കാര്യങ്ങള്‍ അറിയാത്താവര്‍ക്കായി കുറച്ച് പ്രാഥമിക വിവരങ്ങള്‍. ഇക്കാര്യത്തില്‍ നമ്മുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ അത്ര മോശക്കാരനല്ല കേട്ടോ. മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാനാവില്ലെങ്കിലും Read More…

Lifestyle

ഉറുമ്പുകളാണോ വീട്ടിലെ വില്ലന്‍മാര്‍? പഞ്ചസാരപ്പാത്രത്തിലും ഇനി ഉറുമ്പ് വരില്ല, വഴിയുണ്ട്

കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍മാരാണെങ്കിലും ചിലപ്പോഴെങ്കിലും ഉറുമ്പുകള്‍ ശല്യക്കാരായി മാറാറുണ്ട്. പ്രത്യേകിച്ചും അടുക്കളയില്‍. പണ്ട് ചൂട്ട് കത്തിച്ച് ഉറുമ്പിന് മുകളില്‍ വെച്ചായിരുന്നു ഇവരെ തുരത്തിയിരുന്നത്. എന്നാല്‍ ഇത് അപകടകരമാണ്. അപ്പോള്‍ പിന്നെ ഇവരെ ഓടിക്കാനായി എന്താ ഒരു വഴി ? ചോക്ക് ഇതില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഉറമ്പുകളെ അകറ്റാനായി സഹായിക്കും. ഉറുമ്പുകള്‍ സാധാരണയായി കാണപ്പെടുന്ന ഇടങ്ങളില്‍ ചോക്ക് പൊടിച്ച് തൂവുക. കര്‍പ്പൂരതുളസി ഉറുമ്പ് , വണ്ട് , കൊതുക് പോലുള്ളവയെ തുരത്താനായി സഹായിക്കുന്ന ഒരു Read More…

Lifestyle

കഴുത്തിലേയും കക്ഷത്തിലേയും ചര്‍മ്മത്തിന്റെ നിറം ഇരുണ്ടു വരുന്നുണ്ടോ? എങ്കില്‍

മുഖസൗന്ദര്യം കൂട്ടാൻ നാം ശ്രമിക്കാറുണ്ട്​. എന്നാൽ ഇതേ ശ്രദ്ധ കഴുത്തിന്​ ലഭിക്കാറില്ല. മലിനീകരണം പൊടി, സൂര്യപ്രകാശം തുടങ്ങിയ കാരണങ്ങളാൽ കഴുത്തിന്‍റെ നിറം മങ്ങിപ്പോകുന്നു. കഴുത്തിലെ ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും.

Lifestyle

മൃതദേഹങ്ങളെ ഭയമില്ല, പേടിപ്പെടു ത്തുന്നത് ജീവിച്ചിരിക്കുന്നവര്‍ ; ബംഗാ ളിലെ ഏക ശ്മശാനം സൂക്ഷിപ്പുകാരി തുമ്പാദാസ്

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ശവസംസ്‌കാര ചടങ്ങുകളില്‍ പശ്ചിമബംഗാളിലെ തുമ്പാദാസ് വ്യത്യസ്തയാണ്. പുരന്ദര്‍പൂര്‍ ശ്മശാനത്തിലെ ജോലിക്കാരിയായ അവര്‍ പശ്ചിമ ബംഗാളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന ജോലി ചെയ്യുന്ന ഒരേയൊരു സ്ത്രീ കൂടിയാണ്. ഏറെ സന്തോഷത്തോടും ആത്മാര്‍ത്ഥത യോടും കൂടിയാണ് തുമ്പാദാസ് ഈ ജോലി നിര്‍വ്വഹിക്കുന്നത്. 2014-ല്‍ ഇതേ ശ്മശാനത്തിലെ സംസ്‌ക്കാര ചടങ്ങുകള്‍ ചെയ്തിരുന്ന പിതാവ് ബാപി ദാസിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നാണ് തുമ്പയുടെ ഈ ജോലി ആരംഭിച്ചത്. വീട്ടിലെ ദാരിദ്ര്യം നിമിത്തം പത്താം ക്ലാസിനുശേഷം തുമ്പയ്ക്ക് പഠനം ഉപേക്ഷിക്കേ ണ്ടിവന്നിരുന്നു. Read More…

Lifestyle

മാതൃകയാക്കാം പാണ്ടാ പേരന്റിങ്‌; കുട്ടികളെ സ്വതന്ത്രരായി വളർത്താൻ സഹായിക്കുന്ന രക്ഷാകർതൃ ശൈലി

കുട്ടികള്‍ക്കിടയിലെ ലഹരിയുപയോഗവും അക്രമവുമൊക്കെയാ​ണ് ഇപ്പോള്‍ മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയം. ഇതിനൊപ്പം ഉയര്‍ന്നുവരുന്ന ഒരു വിഷയമാണ് പേരന്റിങും. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ശരിയായ രീതിയിലാണോ വളര്‍ത്തുന്നത് എന്ന കാര്യത്തില്‍ പല സമൂഹികശാസ്ത്ര വിദഗ്ദരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത രീതിയിലുള്ള പാണ്ടകളുടെ പേരന്റിങും ചര്‍ച്ചയാകുന്നത്. ഭൂമിയിലെ വളരെ സുന്ദര സൃഷ്ടികളിലൊന്നാണ് പാണ്ട. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും പാണ്ടകള്‍ മാതൃകയാണ്. പാണ്ട പേരന്റിങ് നമ്മള്‍ മനുഷ്യര്‍ കണ്ട് പഠിക്കേണ്ടതാണ്. സാധാരണയായി പാണ്ടകള്‍ അവരുടെ കുട്ടികളെ സ്വതന്ത്രരായി വിടുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ Read More…

Lifestyle

വെറും 8 ചതുരശ്രമൈല്‍ വിസ്തൃതി ; 105,000 ഡോളര്‍ നല്‍കിയാല്‍ ഈ ദ്വീപ്‌രാഷ്ട്രത്തില്‍ പൗരത്വം കിട്ടും !

വെറും 8 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഒരു ദ്വീപ് രാഷ്ട്രം. അവിടെ നിങ്ങള്‍ക്ക് 105,000 ഡോളര്‍ നല്‍കിയാല്‍ പൗരത്വം ലഭിക്കും. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ നൗറുവിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പണത്തിന് ദ്വീപില്‍ പൗരത്വം നല്‍കുന്ന ‘ഗോള്‍ഡന്‍പാസ്‌പോര്‍ട്ട്’ സൗകര്യം നല്‍കുന്നത്. ചൂട് കൂടുന്നത് അനുസരിച്ച് സമുദ്രനിരപ്പ് ഉയരല്‍, കൊടുങ്കാറ്റ്, തീരദേശ മണ്ണൊലിപ്പ് എന്നിവയില്‍ നിന്ന് നൗറു അസ്തിത്വ ഭീഷണി നേരിടുന്നു. സമ്പന്ന രാജ്യങ്ങളെപ്പോലെ കാലാവസ്ഥാ പ്രതിസന്ധിയില്‍ Read More…

Featured Lifestyle

മഷി വീണതും ഫാഷൻ ! ഷർട്ടിന്റെ വില 80,000 രൂപ, സ്‌റ്റൈല്‍ ട്രെന്‍ഡിന് തുടക്കം കുറിച്ച് മോഷിനോ കൗച്ചർ

ഒരുപാട് വില കൊടുത്ത് ആശിച്ച് മോഹിച്ച് ഒരു ഷര്‍ട്ട് വാങ്ങുമ്പോഴായിരിക്കും അലക്കി വെളുപ്പിക്കാനാവാത്ത രീതിയില്‍ കറകളോ പാടുകളോ വീഴുന്നത്. അതിനി പൂര്‍വ സ്ഥിതിയിലാക്കാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായും വരും. എന്നാല്‍ പേനയില്‍ നിന്നും പടര്‍ന്ന മഷി സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായാലോ? ഫോര്‍മല്‍ ക്ലോത്തിങ്ങില്‍ അത്തരത്തില്‍ ഒരു സ്‌റ്റൈല്‍ ട്രേന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ മോഷിനോ കൗച്ചര്‍. പുരുഷന്മാർക്കുള്ള ഫോര്‍മല്‍ ഷര്‍ട്ടില്‍ പോക്കറ്റിന്റെ താഴെ ഭാഗത്തായി യഥാര്‍ഥത്തിലുള്ള മഷി പടര്‍ന്ന് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യത്യസ്ത പ്രിന്റ് Read More…

Featured Lifestyle

ചൂട് കാലമല്ലേ.. തണ്ണിമത്തന്‍ മസ്റ്റാണ്! എങ്ങനെ തണ്ണിമത്തന്‍ കേടാകാതെ സൂക്ഷിക്കാം ?

ഒരോ ദിവസവും ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളം നന്നായി കുടിക്കുകയും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യേണ്ടത് അത്യാവശമാണ്. ഈ ചൂടത്തും ചെറിയ ആശ്വാസം പകരാനായി സഹായിക്കുന്ന ഫലമാണ് തണ്ണിമത്തന്‍. ഇതിന്റെ 95 ശതമാനവും വെള്ളമാണ്. ഇതില്‍ ധാരാളമായി നാരുകളും വൈറ്റമിനുകളായ സി, എ എന്നിവയും പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും അടങ്ങിയട്ടുണ്ട്. തണ്ണിമത്തനിലുള്ള ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മത്തിനെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാനായി സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും വ്യായാമത്തിന് ശേഷമുള്ള പേശിവേദന കുറയ്ക്കുന്നതിനും സഹായിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും Read More…