Featured Lifestyle

ഫാക്ടറിയിൽ മാങ്കോ ജ്യൂസ്‌ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണൂ? അസ്വസ്ഥരായി നെറ്റിസൺസ്

കേരളത്തിൽ ഇപ്പോൾ മാമ്പഴ സീസണാണ്. മലയാളികളുടെ ഇഷ്ട പഴങ്ങളിൽ ഒന്നായ മാങ്ങക്ക് രാജ്യത്തുടനീളം നിരവധി ആരാധകരാണുള്ളത്. പച്ച മാങ്ങയായാലും പഴുത്ത മാങ്ങയായാലും ആളുകൾക്ക് പ്രിയപ്പെട്ടത് തന്നെ. കേക്ക്, പുഡ്ഡിംഗ് തുടങ്ങിയ പലഹാരങ്ങൾ മുതൽ ലസ്സി, ജ്യൂസ്, ഐസ്ക്രീം വരെ മാമ്പഴം വേനൽക്കാലത്തെ പ്രധാന ഭക്ഷണമാണ്. എങ്കിലും മാങ്കോ ജ്യൂസ്‌ തന്നെയാണ് മുൻപന്തിയിൽ. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെങ്കിലും യഥാർത്ഥത്തിൽ മാങ്കോ ജ്യൂസ്‌ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുജറാത്തിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നിൽ മാമ്പഴ ജ്യൂസ് Read More…

Featured Lifestyle

പിറന്നാൾ കേക്കിന്‌ പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ

പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നത് മധുരമുള്ള ഒരു ആചാരമാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വാനിലയോ ചോക്ലേറ്റോ ഉൾപ്പെട്ട കേക്കുകളോ ആണ് ആളുകൾ മുറിക്കാറുള്ളത്. ഇത് ഏറെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ്. ഡിജിറ്റൽ ക്രിയേറ്ററായ ‘@_angelo.marasigan’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയയിൽ ഒരു യുവാവ് തന്റെ പിറന്നാൾ ദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് മുറിക്കുന്നതാണ് കാണുന്നത്. “നിങ്ങളുടെ സുഹൃത്ത് ജന്മദിനത്തിൽ കേക്കിന് പകരം Read More…

Lifestyle

42 വര്‍ഷം ഗള്‍ഫില്‍ കുടുങ്ങി, ഒടുവില്‍ നാട്ടിലെത്തി; പുറത്തുപോയാല്‍ വഴി തെറ്റുമെന്ന് പേടി; ചന്ദ്രന്റെ ജീവിതം

എണ്‍പതുകളുടെ ആദ്യം വിജയസ്വപ്‌നങ്ങളുമായി വിദേശത്തേക്ക് പറന്ന മലയാളിക്ക് 42 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് ആദ്യമായി മടക്കം. സ്വപ്നങ്ങളുമായി 1983-ല്‍ ബഹ്റൈനിലേക്ക് പറന്ന ചന്ദ്രന്‍ ഗോപാലന്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. 2020ല്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു പ്രവാസിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ബഹ്റൈന്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ ദുരവസ്ഥ കേരളത്തിലെ പൊതുജനങ്ങള്‍ അറിഞ്ഞത്. പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും പിന്തുണയോടെ അദ്ദേഹം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് Read More…

Lifestyle

വിവാഹത്തിന് 5 ദിവസമുള്ളപ്പോള്‍ അതിര്‍ത്തി അടച്ചു; പാക്കിസ്ഥാൻ വധു എത്തുന്നതും കാത്ത് രാജസ്ഥാൻ വരൻ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ– പാക്ക് നയതന്ത്ര ബന്ധത്തിൽവന്‍വിള്ളൽ വീണതോടെ മുടങ്ങിയത് പാവം രാജസ്ഥാൻ സ്വദേശിയുടെ വിവാഹം. വാഗ-അട്ടാരി അതിർത്തി അടച്ചതോടെ ഇനിയെന്ന് ഒന്നാകുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവും പാക്ക് സ്വദേശിയായ യുവതിയും. അതിർത്തി അടച്ചതോടെ ബാർമർ സ്വദേശിയായ ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പാക്കിസ്ഥാനിലേക്കു പ്രവേശിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാലു വർഷം മുൻപായിരുന്നു പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ കേസർ കൻവാറുമായുള്ള ഷൈന്തൻ സിങ്ങിന്റെ പ്രണയം തുടങ്ങിയത്. നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം വിവാഹ ചടങ്ങിനുള്ള Read More…

Featured Lifestyle

എ.സി. ഉപയോഗിക്കുന്നവര്‍ ഇതറിഞ്ഞിരിക്കുക; അല്ലെങ്കില്‍ കറന്റ് ബിൽ ഷോക്കടിപ്പിക്കും!

ഒരുകാലത്ത് ആഡംബരത്തിന്റെ ഭാഗമായി കണ്ടിരുന്ന എ,സി ഇന്ന് പല വീടുകളിലും അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. പതിവായി എസി ഉപയോഗിച്ചാല്‍ കറന്റ് ബില്ല് കണ്ട് സാധാരണക്കാര്‍ ഞെട്ടേണ്ടതായി വരും. ഇതിന് പുറമേ എസി ശരിയായി ഉപയോഗിക്കാത്തതിന്റെ പേരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം വൈദ്യുതി ബില്ല് ഇല്ലാതെ തന്നെ എസി ഉപയോഗിക്കാം. എയര്‍ ഫില്‍റ്റര്‍ കൃത്യമായി പരിശോധിച്ച് കൃത്യ സമയത്ത് മാറ്റണം. ബില്‍റ്റ് ഇന്‍ ഫില്‍റ്ററാണെങ്കിലും ഡക്റ്റില്‍ സ്ഥാപിച്ച ഫില്‍റ്ററാണെങ്കിലും 6 മാസത്തിലൊരിക്കല്‍ മാറ്റണം. ഉയര്‍ന്ന നിലവാരമുള്ള Read More…

Lifestyle Spotlight

ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതമില്ല; ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി

തിരുവനന്തപുരം: ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വെ.തിരുവല്ല-ചങ്ങനാശേരി പാതയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്നു എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ്‌നടത്തും. തിരുവനന്തപുരം നോര്‍ത്തില്‍നിന്നു വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വൈകിട്ട് 6.40-നക്ക പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.55ന് പുറപ്പെടുന്ന 16347 Read More…

Featured Lifestyle

ബാങ്കോക്കിലെ സ്ട്രീറ്റ് സ്റ്റാളിൽ ഓംലെറ്റിന് നൽകിയത് 3500 രൂപ: കാരണം വ്യക്തമാക്കി ഇന്ത്യൻ യുട്യൂബർ

ബാങ്കോക്കിലെ മിഷേലിൻ സ്റ്റാർ ബഹുമതിയുള്ള (റെസ്റ്റോറന്റുകളുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്ന ആഗോള ഗൈഡായ മിഷേലിൻ ഗൈഡ് നൽകുന്ന ബഹുമതിയാണ് മിഷേലിൻ സ്റ്റാർ. മിഷേലിൻ ഗൈഡ് നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. നക്ഷത്രങ്ങൾ മികവിന്റെ നിലവാരത്തെ സൂചിപ്പിക്കുന്നു.) ഒരു തെരുവ് റെസ്റ്റോറൻ്റിലേക്ക് അവരുടെ ഏറ്റവും പ്രശസ്തമായ ഞണ്ട് ഓംലെറ്റ് പരീക്ഷിക്കാനായി നടന്നുനീങ്ങുന്ന ഒരു ഇന്ത്യൻ യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഏകദേശം 3,500 രൂപ നൽകിയാണ് യൂട്യൂബർ ഈ വിഭവം പരീക്ഷിക്കുന്നത്. അദ്ദേഹം തന്നെയാണ് തൻ്റെ അനുഭവം രേഖപ്പെടുത്തി Read More…

Lifestyle

കുടിയന്മാര്‍ക്ക് ഇനി മാഹിയിലും രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി!

തലശേരി: പുതുച്ചേരിയില്‍ മദ്യവിലയില്‍ വന്‍ വര്‍ധനയ്ക്കു വഴിതുറന്നു മന്ത്രിസഭ തീരുമാനം. എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി. ഔട്ട്‌ലെറ്റുകളുടെ ലൈസന്‍സ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളില്‍പ്പെട്ട മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടാന്‍ സാധ്യത. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില ഉയരും. പുതുച്ചേരിയിലെ നാലു മേഖലകളില്‍ മദ്യവില കൂടിയാലും സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.മദ്യവില വര്‍ധനയോടെ 350 Read More…

Lifestyle

കൂടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

ഇന്ത്യയിലെ മദ്യപാനത്തെക്കുറിച്ച് പറയുമ്പോൾ, അത് പുരുഷന്മാർ ആസ്വദിക്കുന്ന ഒന്നായിട്ടാണ് പൊതുവെ പറയാറുള്ളത് – എന്നാൽ ആ ധാരണ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 2019 നും 2021 നും ഇടയിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) അനുസരിച്ച്, നിരവധി സംസ്ഥാനങ്ങൾ ആശ്ചര്യകരമായ ഒരു പ്രവണത കാണിക്കുന്നു: കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നു. അരുണാചൽ, സിക്കിം, അസം എന്നിവയാണ് ഈ പ്രവണത കൂടുതല്‍ കാണിക്കുന്നത്. ഈ മാറ്റത്തിന് പിന്നിൽ ഗോത്ര-സാംസ്കാരിക പാരമ്പര്യങ്ങൾ, നഗര ശീലങ്ങൾ, സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം എന്നിവ Read More…