എന്ത് കറിവെച്ചാലും മുളക് മസ്റ്റാണ് അല്ലേ. പല തരത്തിലുള്ള മുളകുകളുണ്ട്. പിരിയന്‍ മുളക് , പച്ചമുളക്, കാന്താരി മുളക് .എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളകിനെ പറ്റി നിങ്ങള്‍ക്കറിയാമോ.പെപ്പര്‍ എക്‌സ് എന്ന മുളകിനത്തിനാണ് ഈ ബഹുമതി. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന ഹീറ്റ് യൂണിറ്റ് ഈ മുളകിന് 26.9 ലക്ഷമാണ്. എഡ് കറി എന്ന അമേരിക്കന്‍ ബ്രീഡറാണ് ഈ മുളക് വികസിപ്പിച്ചത്. അമേരിക്കയിലെ സൗത്ത് കാരലീനയിലുള്ള പേര്‍ട്ട് മില്‍ എന്ന കമ്പനിയുടെ ഉടമസ്ഥാനാണ് ഇദ്ദേഹം. 10 വര്‍ഷത്തെ Read More…
എന്തു ചെയ്യുമെന്ന് പാകിസ്താന്‍ കാരി; ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചു, മൂന്ന് മാസം ഗര്‍ഭിണി, നാടുകടത്തലിന്റെ നിഴലില്‍ മറിയം
ബുലന്ദ്ഷഹറിലെ ഖുര്‍ജയിലെ ഒരു ചെറിയ വീട്ടില്‍ കഴിയുന്ന മറിയത്തിന്റെ കണ്ണീര്‍ ഉണങ്ങുന്നില്ല. ഗര്‍ഭാവസ്ഥയില്‍ മൂന്ന് മാസം പിന്നിടുന്ന അവര്‍ ശാരീരികാവസ്ഥയോട് മാത്രമല്ല ഇപ്പോള്‍ അവര്‍ സ്വന്തമെന്ന് വിളിച്ചിരുന്ന ഒരു രാജ്യത്ത് ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായി കൂടിയാണ് അവര്‍ പൊരുതുന്നത്. ബുലന്ദ്ഷഹറിലെ 18 പാകിസ്ഥാന്‍ പൗരന്മാരില്‍ ഒരാളാണ് മറിയം. ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച് ദീര്‍ഘകാല വിസയില്‍ ജീവിക്കുകയായിരുന്നു മറിയം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചത് അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. തുടര്‍ന്നാണ് പാകിസ്താന്‍കാര്‍ മടങ്ങിപ്പോകണമെന്നുള്ള ഇന്ത്യയുടെ Read More…
സൺസ്‌ക്രീനിന്റെ വില താങ്ങാനാവുന്നില്ലേ? അതേ ഗുണങ്ങള്‍ നല്‍കും ഈ പ്രകൃതിദത്ത വസ്തുക്കള്‍
കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് വേനല്‍ക്കാലത്ത് പ്രത്യേകം ശരീരത്തെ സംരക്ഷിക്കണം. ഇതിന് മിക്കവരും ഉപയോഗിയ്ക്കുന്നത് സണ്‍സ്‌ക്രീന്‍ തന്നെയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാല്‍ ഇതിന്റെ വില കൊണ്ടു തന്നെ എല്ലാവര്‍ക്കും വാങ്ങി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത സാധനങ്ങളും. ഇവ നമുക്ക് ഉപയോഗിയ്്ക്കാവുന്നതാണ്…… ഷിയ ബട്ടര്‍ – ഷിയ മരത്തില്‍ നിന്നും പ്രകൃതിദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് Read More…
ഭര്‍ത്താവില്‍നിന്നും ദിവസേന കേള്‍ക്കാന്‍ ഭാര്യമാര്‍ കൊതിക്കുന്നത് ഈ വാക്കുകള്‍
തന്റെ ഭര്‍ത്താവ് തങ്ങളോട് നല്ല വാക്കുകള്‍ പറയണമെന്നാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. അത് എല്ലാ ദിവസവും ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. സ്നേഹത്തോടെ നോക്കണമെന്നും തനിക്ക് നല്ല പരിഗണന ലഭിക്കണമെന്നും ആഗ്രഹിക്കാത്ത ഭാര്യമാരും കുറവാണ്. ഭാര്യമാര്‍ ദിവസേന ഭര്‍ത്താക്കന്മാര്‍ തന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം….. അവരുടെ സന്തോഷവും അനുഭവങ്ങളും – ഓരോ ദിവസവും എങ്ങിനെ ഉണ്ടായിരുന്നു എന്ന് അന്വേഷിക്കുന്നതും അതുപോലെ, അവരുടെ സന്തോഷവും അനുഭവങ്ങളും കേള്‍ക്കുന്നതും ഭാര്യമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന Read More…
സൗന്ദര്യ സംരക്ഷണത്തിനുമാത്രമല്ല അടുക്കള വൃത്തിയാക്കാനും നാരങ്ങ
നാരങ്ങ അത്ര ചില്ലറക്കാരനല്ല. സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല, മറ്റു പല ഉപയോഗങ്ങളുമുണ്ട് നാരങ്ങയ്ക്ക്…
ഈ ‘പാല്‍ക്കാരന്‍ പയ്യന്‍’ പാല്‍ വിൽക്കുന്നത് ഔഡിയിലും ഹാര്‍ലിയിലും – വീഡിയോ
ഉപരിപഠനം കഴിഞ്ഞിറങ്ങുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബാങ്ക് ജോലി. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ പോലും ബാങ്ക് കോച്ചിങ്ങിന് പോകുന്ന കാഴ്ച സാധാരണമാണ് .കാരണം സര്‍ക്കാര്‍ ജോലി പോലെ തന്നെ അത്രയേറെ സുരക്ഷിതത്വമുള്ള ജോലിയാണ് ബാങ്കിലെ ജോലി. അങ്ങനെയാണെങ്കില്‍ ഇത്രയും സുരക്ഷിതമായ ബാങ്കിലെ ജോലി ആരെങ്കിലും ഉപേക്ഷിക്കുമോ? ഉപേക്ഷിക്കുമെന്നാണ് ഹരിയാണയിലെ ഈ യുവാവ് പറയുന്നത്. പൊതുവേ യുവാക്കളുടെ സ്വപ്നമായ ബാങ്ക് ജോലി പുല്ല് പോലെയാണ് അമിത് ഭദാന വലിച്ചെറിഞ്ഞത്. അതുകഴിഞ്ഞ് അദ്ദേഹം തിരഞ്ഞെടുത്ത ജോലി കേട്ടാല്‍ നമ്മള്‍ വീണ്ടും ഞെട്ടും. Read More…
ഇരയെ പിടിച്ച് നിങ്ങളുടെ വളര്‍ത്തു പൂച്ച വീട്ടിലേക്ക് എത്താറുണ്ടോ? ; കാരണം ഇതാകാം
സ്‌നേഹിച്ച് ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ കുറച്ച് നേരത്തേക്ക് പുറത്ത് നടക്കാനായി വിട്ടാല്‍ അവ തിരികെ എത്തുന്നത് മറ്റെതെങ്കിലും ജീവിയുമായിട്ടാകും. പുറത്തുവച്ച് പിടിക്കുന്ന ജീവികളെ അവിടെവച്ച് ഭക്ഷിക്കാതെ വീടനകത്തേക്ക് പൂച്ചകള്‍ കൊണ്ട് വരും. അതിന് പിന്നിലാവട്ടെ വ്യക്തമായ കാരണങ്ങളുമുണ്ട്. വീട്ടില്‍ നിന്ന് അവയ്ക്ക് നല്‍കുന്ന ഭക്ഷണം തികയാതെ വരുന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇനി എത്രയൊക്കെ ഭക്ഷണം ലഭിച്ചാലും ഇര പിടിക്കാനായി ലഭിക്കുന്ന അവസരങ്ങള്‍ ഒരിക്കലും പൂച്ചകള്‍ പാഴാക്കാറില്ല. താമസസ്ഥലത്തിലേക്ക് ഇരകളെ കൊണ്ടുവരുന്നതിനുള്ള കാരണം പെണ്‍പൂച്ചകളില്‍ സഹജമായ മാതൃസ്വഭാവമാണ്. Read More…
ഇനി ഇഷ്ടമ ബ്രാന്‍ഡ് ഹോം അപ്ലയന്‍സ് സബ്‌സ്‌ക്രൈബ് ചെയ്യാം; ഹിറ്റാകാനൊരുങ്ങി വാടകവിപണി
ജീവിതകാലം മുഴുവനും ഒരേ സ്ഥലത്ത് താമസിക്കുന്ന ജീവിതശൈലിക്ക് മാറ്റം വന്നിരിക്കുകയാണ്. തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് നഗരങ്ങളിലേക്ക് മാറുന്നവരാണ് അധികവും. പുതിയ വീടുകളെടുക്കുമ്പോള്‍ ഗൃഹോപകരണങ്ങള്‍ അവിടേക്ക് എത്തിക്കുന്നതും വാങ്ങുന്നതുമെല്ലാം തലവേദനയാണ്. സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയെന്നതാണ് ഒരു ഓപ്ഷനുള്ളത്. എന്നാല്‍ എപ്പോഴും മികച്ച പ്രകടനം കാഴ്‌ചവെക്കണമെന്നില്ല. ഇതൊന്നുമില്ലാതെ പുതിയ ഗൃഹോപകരണങ്ങള്‍ മാസവാടകയ്ക്ക് ഉപയോഗിക്കാനായി സാധിക്കുമോ? മുന്‍നിര ഗൃഹോപകരണ കമ്പനികളടക്കം ഈ മേഖലയില്‍ വിപണി സാധ്യത തേടുന്നു. ദക്ഷിണ കൊറിയ പലയിടങ്ങളിലും പ്രാവര്‍ത്തികമാക്കിയ ഈ വാടക പദ്ധതി ഇന്ത്യയിലും വരാനായി ഒരുങ്ങുന്നു. Read More…
ഭീകരത ചെയ്ത ചതി ; 11 വയസ്സുകാരിക്ക് ഇന്ത്യയില്‍ അമ്മയെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകേണ്ടി വന്നു
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലിയുള്ള ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പാകിസ്ഥാന്‍ പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിടുന്നത് ഞായറാഴ്ചയും തുടരുകയായിരുന്നു. സാര്‍ക്ക് വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരോട് ഏപ്രില്‍ 26-നകം പോകാനും ബാക്കിയുള്ളവര്‍ ഏപ്രില്‍ 27-ന് പുറത്തുപോകാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനേകം കരളലിയിക്കുന്ന കഥകള്‍ക്കാണ് ഇന്ത്യയില്‍ കാരണമായിരിക്കുന്നത്. നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പാകിസ്ഥാന്‍ ബന്ധുക്കളെ യാത്രയയ ക്കാന്‍ എത്തിയതോടെ അമൃത്സര്‍ ജില്ലയിലെ അട്ടാരി അതിര്‍ത്തിക്ക് സമീപം വാഹന ങ്ങളുടെ നീണ്ട ക്യൂ Read More…














