പേനുകള്‍ തലയില്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അത് അമിതമായി ഉണ്ടായാല്‍ ചികിത്സ തേടേണ്ടതുമാണ്. കാരണം പല രോഗങ്ങളും പേന്‍ പരത്താറുണ്ട്. വീട്ടില്‍ വെച്ച് തന്നെ ഇതിനെ ചീകി കൊന്നു കളയുകയാണ് ചെയ്യാവുന്നത്. അങ്ങനെ പോകുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിച്ച് മരുന്നു തേടാവുന്നതുമാണ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ സ്വയം പരിഹസിപ്പെടും. പേന്‍ ശല്യം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. ടീ ട്രീ ഓയില്‍ – ആന്റിമൈക്രോബയല്‍ സവിശേഷതകള്‍ക്ക് പേരുകേട്ട ടീ ട്രീ ഓയില്‍, തലയിലെ പേന്‍ ശല്യം തടയുന്നതിനുള്ള Read More…
ചർമം ചുളിഞ്ഞോ? ആശങ്ക വേണ്ട: പ്രായം കുറയ്ക്കാൻ ചില എളുപ്പ മാർഗങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും. അതുപോലെ തന്നെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരും. പ്രായം കൂടുന്നതിന് അനുസരിച്ച് മുഖസൗന്ദര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. വെയില്‍ ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ ചര്‍മത്തിന് ഏറ്റവും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ പുരട്ടാനും ധാരാളം വെള്ളം കുടിച്ച് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ഉറക്കവും വ്യായാമവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതോടൊപ്പം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും നോക്കാം……. Read More…
8വർഷത്തിനുശേഷം യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി, ജീവിത നിലവാരത്തിൽ തൃപ്തനല്ലെന്ന് യുവാവ്
ഒരു ദശാബ്ദത്തിന് ശേഷം അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഒരു ഇന്ത്യൻ പ്രവാസിയുടെ നിരാശജനകമായ പോസ്റ്റാണ് ഇപ്പോൾ റെഡ്‌ഡിറ്റിൽ വൈറലാകുന്നത്. “തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ”, “മലിനമായ വായു”, “പൗരബോധത്തിൻ്റെ പ്രകടമായ അഭാവം” എന്നിവ വിവരിക്കുന്ന ഇന്ത്യൻ നഗര ജീവിതത്തിൻ്റെ ഒരു ഭീകരമായ അവസ്ഥയെക്കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. എട്ട് വർഷമായി യുഎസിൽ താമസിക്കുകയും ഫോർച്യൂൺ 500 കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ്, ജോലിയും എച്ച്-1 ബി വിസയും നഷ്ടപ്പെട്ടതിനെത്തുടർന്ന് 2024 ൻ്റെ തുടക്കത്തിലാണ് Read More…
ഇന്‍സ്റ്റന്റ് പ്രണയത്തിനോട് ‘നോ’ പറയുന്ന ജെന്‍ സി തലമുറ
പ്രണയം കണ്ടെത്തുന്നതിനായി സ്ലോ ഡേറ്റിങ് എന്ന രീതിയെയാണ് ജെന്‍ സിക്കാര്‍ കൂട്ടുപിടിക്കുന്നത്. കൂട്ടുകാര്‍ക്കെല്ലാം ലൈന്‍ സെറ്റായി, തനിക്കും വേഗം പങ്കാളിയെ കണ്ടെത്തണമെന്ന ചിന്തയൊന്നും പുതിയ തലമുറയ്ക്കില്ല. പെട്ടെന്ന് കേറി ആരെയും പ്രേമിക്കാനും അവര്‍ ഒരുക്കമല്ല. ഇത്തിരി കാത്തിരുന്നാലും മനസ്സിന് ഇണങ്ങിയ പങ്കാളിയെ വേണമെന്ന് ചിന്തിക്കുന്നവരാണിവര്‍. പുതുതലമുറയ്ക്കിഷ്ട്ം എല്ലാ രീതിയിലും ചേര്‍ന്ന് പോകുന്ന ശരിയായ ആളെ കണ്ടെത്താനാണ്. സ്ലോ ഡേറ്റിങ് രീതിയാണ് ഉചിതമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്‍സ്റ്റന്റ് പ്രണയത്തിനോട് നോ പറയുന്നവരാണ് ജെന്‍ സിക്കാര്‍. സമയമെടുത്ത് പ്രണയിക്കാനാണ് അവര്‍ക്ക് Read More…
നാല് നില വീടിന്റെ ഉടമസ്ഥന്‍; നീണ്ട നാല് വര്‍ഷമായി താമസം കാറില്‍
സ്വന്തമായി ഒരു വീട് ഉണ്ടെങ്കിലും അത് വേണ്ടെന്ന് വച്ച് വര്‍ഷങ്ങളായി കാറിനുള്ളില്‍ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുന്‍ലയ് എന്ന 41 കാരന്‍. സാധാരണ ശൈലിയിലുള്ള ജീവിതം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ബാധ്യതകളല്ല, ജീവിതരീതി നല്‍കുന്ന സ്വതന്ത്രമാണ് അദ്ദേഹത്തിന് പ്രേരണയായത്. സാങ്ങിന്റെ വീട് സ്ഥിതിചെയ്യുന്നത് യാങ്ജിയാങ്ങിലാണ്. ടെക് മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹം 6 വര്‍ഷം മുമ്പ് ജോലിക്കായി ഷാങ് ഷെന്‍ഷെനിലേക്ക് മാറി. അവിടെ താമസം ഒരു വാടകഫ്‌ളാറ്റിലായിരുന്നു. 2500 യുവാന്‍ പ്രതിമാസം വാടക നല്‍കിയിരുന്നു. അതില്‍ Read More…
രണ്ടാഴ്ച്ച ഇന്റർനെറ്റ് ഒഴിവാക്കിയാൽ തലച്ചോറിന് 10 വയസ്സ് കുറയുമോ?
പെട്ടെന്ന് ഒരു ദിവസം ഇന്റര്‍നെറ്റിന്റെ ഉപയോഗം നിര്‍ത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക. അമിതമായി സ്‌ക്രീന്‍ ടൈം തലച്ചോറിനെ മന്ദഗതിയിലാക്കുന്നു. വെറും 2 ആഴ്ചയാണ് ഇന്റര്‍നെറ്റ് നിങ്ങള്‍ ഒഴിവാക്കുന്നതെങ്കില്‍ തലച്ചോറിന് 10 വയസ്സ് കുറഞ്ഞതായി തോന്നിക്കുമെന്നും കണ്ടെത്തി. ഓർമ്മശക്തി, മാനസികാരോഗ്യം എന്നിവയില്‍ കാര്യമായ മെച്ചം ഉണ്ടാകുമെന്ന് പുതിയ പഠനം സ്ഥിരീകരിച്ചു. 467 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 91 ശതമാനം പേര്‍ക്കും ശ്രദ്ധയിലും മാനസിക സുഖത്തിലും മെച്ചം അനുഭവപ്പെട്ടു. 71 ശതമാനം ആളുകള്‍ക്ക് ഉത്കണ്ഠ – വിഷാദം എന്നിവ കുറഞ്ഞു. 73 Read More…
ഈ കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍, പിന്നീട് ആ ബന്ധത്തില്‍ കടിച്ച് തൂങ്ങരുത്!
പ്രണയമാവട്ടെ സൗഹൃദമാവട്ടെ അതില്‍ ഒരാള്‍ക്ക് ഈ ബന്ധം മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. എന്നാല്‍ ബന്ധം തുടരാനായി താല്‍പര്യപ്പെടുന്നില്ലെന്ന് പങ്കാളിയോ സുഹൃത്തോ പെരുമാറ്റത്തിലൂടെ വ്യക്തമാക്കിയാലും ചിലര്‍ അത് തുടരാനായി താല്‍പര്യം കാണിക്കാറുണ്ട്. ഇനി പറയുന്ന സൂചനകള്‍ പെരുമാറ്റത്തില്‍ കണ്ടാല്‍ ബന്ധത്തില്‍ നിന്ന് ഇറങ്ങിപോരണമെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിങ്ങളോടുള്ള താല്‍പര്യക്കുറവിന്റെ കാര്യം ചിലപ്പോള്‍ പെരുമാറ്റത്തിലൂടെ അവര്‍ പ്രകടിപ്പിച്ചേക്കാം. പെട്ടെന്ന് സ്വഭാവം മാറ്റി കൊണ്ടിരിക്കും. ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം ഇത്തരത്തില്‍ വിചിത്രമായി പെരുമാറും. Read More…
സ്ഥിരമായി മൊബൈൽ കാണുന്ന കുട്ടികള്‍; ഈ 5 ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കൾ ശ്രദ്ധിക്കണം
ഇന്ന് ഭൂരിപക്ഷം കുട്ടികളിലും കാണപ്പെടുന്ന ഏറ്റവും അപകടകരമായ ശീലമാണ് ഫോൺ അഡിക്ഷൻ. തങ്ങളുടെ തിരക്കുകളിലേക്ക് തിരിയാനും കുട്ടികളെ ശാന്തരാക്കാനും രക്ഷിതാക്കൾ കുറച്ച് സമയത്തേക്ക് മൊബൈൽ ഫോൺ അവരുടെ കൈകളിലേക്ക് നൽകുന്നു. എന്നാൽ ഈ പ്രവണത, പതിയെ കുട്ടികളുടെ ശീലത്തിൻ്റെ ഭാഗമായി മാറുന്നു.ഇത് കുട്ടികളിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇന്ന് കൊച്ചുകുട്ടികളുടെ കയ്യിൽ പോലും ഫോൺ ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ‘അവൻ കുറച്ചുനേരം വീഡിയോ കാണട്ടെ, അവൻ മിണ്ടാതിരിക്കും’ എന്ന് മാതാപിതാക്കൾ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ക്രമേണ Read More…
പാചകത്തിന് മാത്രമല്ല വീട് വൃത്തിയാക്കാനും ഉപ്പ് മതി: അറിയാമോ ഈ ഉപയോഗങ്ങൾ?
ഉപ്പില്ലാതെ ഒരു ഭക്ഷണത്തിനം രുചി ഉണ്ടാകില്ല. ഉപ്പ് ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല, ഒരു വീട് വൃത്തിയാക്കാനും ഉപ്പ് കൊണ്ട് സാധിയ്ക്കും. ഉപ്പ് കൊണ്ട് വീട്ടമ്മമാര്‍ക്ക് ഉപകാരപ്പെടുന്ന ചില പൊടിക്കൈകള്‍ അറിയാം…. മെഴുക്ക് കളയാന്‍ – പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം. ഉറുമ്പും പ്രാണികളും – തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കാം. Read More…














