വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം Read More…
ന്യൂസിലന്റില്‍ ‘ആളു’കളേക്കാള്‍ കൂടുതല്‍ ‘ആടുകള്‍’; 23 ദശലക്ഷം ആടുകളും 5.3 ദശലക്ഷം ആളുകളും
വിദേശത്തുള്ള ന്യൂസിലന്‍ഡുകാരെ ലക്ഷ്യമിട്ട് വളരെക്കാലമായി കേള്‍ക്കുന്ന തമാശയാണ് രാജ്യത്തെ തുച്ഛമായ മനുഷ്യ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ആടുകളുടെ എണ്ണം. എന്നാല്‍ ഈ തമാശ വളരെ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ഇപ്പോഴും ആളുകളേക്കാള്‍ കൂടുതല്‍ ആടുകളുടെ ആവാസമുള്ള ലോകത്തിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മനുഷ്യരുടെ എണ്ണം 5.3 ദശലക്ഷമാണ്. പക്ഷേ ആടുകളുടെ എണ്ണമാകട്ടെ 23.6 ദശലക്ഷവും. അതായത് ശരാശരി ഒരു ന്യൂസിലന്റുകാരന് 4.5 ആടുകളുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. Read More…
48 അക്ഷരമുള്ള പേര് ! ഭാഗ്യത്തിനായി സ്വന്തം പേര് ആവർത്തിച്ച് മാറ്റി യുവാവ്, അവസാനം…..
ഈ ലോകത്തിലുള്ള ഓരോ മനുഷ്യനെയും ആളുകൾ തിരിച്ചറിയുന്നത് അവരുടെ പേരുകളിലൂടെയാണ്. എന്നാൽ പല ആളുകൾക്കും തങ്ങളുടെ മാതാപിതാക്കൾ തങ്ങൾ ജനിക്കുമ്പോൾ നൽകുന്ന പേര് ഇഷ്ടപെടാറില്ല. നമ്മളിൽ ചിലരെങ്കിലും ഇത്തരത്തിൽ നമ്മുടെ പേരുകൾ മാറ്റുകയും നമ്മുടെ ഇഷ്ടനുസരണം പുതിയാതൊന്ന് തിരഞ്ഞെടുത്തിട്ടുമുണ്ടാകാം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഗുയാങ് കൗണ്ടിയിൽ നിന്നുള്ള 23 കാരനും ഇത് തന്നെയാണ് ചെയ്തത്. എന്നാൽ അത്ഭുതപെടുത്തുന്ന കാര്യം എന്തെന്നാൽ യുവാവ് കണ്ടെത്തിയ പുതിയ പേരിന് 48 അക്ഷരങ്ങളാണുള്ളത്. Zhu Yunfei എന്ന പേരിൽ ജനിച്ച ഈ Read More…
പാകിസ്താനെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂരം’; പേരിട്ടത് മോദി, കാരണം ഇതാണ്
ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സംയുക്ത സൈനിക ഓപ്പറേഷന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ഭാര്യമാരെ ആദരിക്കുന്നതിനാണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് സൂചന. ഏപ്രില്‍ 22 ന് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ പങ്കാളികളായിരുന്നു ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖമായി മാറിയത്. ഹിന്ദു സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി സിന്ദൂരം തലയില്‍ തൊടുന്നു. 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം Read More…
എന്തുകൊണ്ടാണ് നായ്ക്കൾ ചിലരെ മാത്രം കാണുമ്പോൾ കുരയ്ക്കുന്നത്? കാരണം ഇതാണ്
മനുഷ്യരുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുകയും ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളെന്നു കണക്കാക്കപെടുകയും ചെയ്യുന്ന മൃഗങ്ങളാണ് നായ്ക്കൾ. അവർ വീടു കാക്കുക മാത്രമല്ല, കുടുംബാംഗങ്ങളെപ്പോലെ സ്നേഹം പകരുകയും ചെയ്യുന്നു. എന്നാൽ നായ്ക്കൾ എല്ലാവരോടും മാത്രം കുരയ്ക്കാതെ ചില പ്രത്യേക ആളുകളോട് മാത്രം കുരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ഉദാഹരണത്തിന് തൂപ്പുകാർ, മദ്യപിച്ച് ആടിയുലയുന്ന ആളുകൾ അല്ലെങ്കിൽ അജ്ഞാതരായ വഴിയാത്രക്കാർ തുടങ്ങിയവർക്ക് നേരെ നായ്ക്കൾ കുരച്ചുകൊണ്ട് ചെല്ലുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്. കാണുമ്പോൾ പേടിതോന്നുമെങ്കിലും നായ്ക്കളുടെ ചില സൈക്കോളജിക്കൽ ആയിട്ടുള്ള ഘടകങ്ങളാണ് ഇതിനു പിന്നിൽ Read More…
ലോകോത്തര ‘ട്വിന്‍ ഫെസ്റ്റിവല്‍’ ചൈനയില്‍ ; 20 രാജ്യങ്ങളില്‍ നിന്നും 200 ജോഡികള്‍; ഇന്ത്യന്‍ ഇരട്ടകള്‍ മിന്നി
അന്താരാഷ്ട്ര ഇരട്ട ഉത്സവത്തില്‍ തിളങ്ങി ഇന്ത്യന്‍ ഇരട്ടകള്‍. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മോജിയാങ്ങില്‍ നടന്ന ചൈന ഇന്റര്‍നാഷണല്‍ ട്വിന്‍സ് ഫെസ്റ്റിവലില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 200 ജോഡികളാണ് ഒത്തുകൂടിയത്. പത്തു സെറ്റ് ജോഡികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ‘ഇരട്ടകള്‍ സംസ്‌ക്കാരത്തിന്റെ പാലങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ഈ വര്‍ഷത്തെ പരേഡ് നടന്നത്. യുഎസ്എ, യുകെ, മലേഷ്യ, നൈജീരിയ, ഘാന, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക എന്നിവി ട ങ്ങളില്‍ നിന്നുള്ള ഇരട്ടകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യന്‍ ഇരട്ടകള്‍ അവരുടെ വ്യ തിരിക്തമായ Read More…
ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള നൃത്തം; ജാക്‌സനെ പോലും പ്രചോദിപ്പിച്ചത്, ഐവറികോസ്റ്റിന്റെ സ്വന്തം സൗലി മാസ്‌ക് ഡാന്‍സ്
‘ലോകത്തിലെ ഏറ്റവും പ്രയാസമേറിയ നൃത്തം’ ഏതാണെന്നറിയാമോ? പശ്ചിമാഫ്രിക്കന്‍രാജ്യമായ ഐവറികോസ്റ്റിലെ ‘സൗലി മാസ്‌ക് നൃത്തം’ അത്തരത്തില്‍ ഒന്നാണെന്ന് കണക്കാക്കുന്നു. അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും നൃത്തം വന്‍ ചര്‍ച്ചയാകുകയാണ്. മൈക്കല്‍ ജാക്സന്റെ കടുത്ത ആരാധകര്‍ വൈറലാകുന്ന ഈ പഴയ ഡാന്‍സ് വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതുണ്ട്. ‘ലോകത്തിലെ ഏറ്റവും പ്രയാസമേറിയ നൃത്തം’ എന്നും കണക്കാക്കപ്പെടുന്ന സൗലി മാസ്‌ക് ഡാന്‍സ് ഏറ്റവും ബുദ്ധിമുട്ടുള്ള നൃത്തരൂപങ്ങളില്‍ ഒന്നാണെന്ന് മാത്രമല്ല പോപ്പ് രാജാവ് മൈക്കല്‍ ജാക്സണെ ‘പ്രചോദിപ്പിക്കുകയും’ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. തലയില്‍ കൂറ്റന്‍ മുഖംമൂടി Read More…
‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ വെറുതെയല്ല ഈ പഴമൊഴി !
ഭക്ഷണം കഴിച്ച് ഉടന്‍ പോയി കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നാണ് വെയ്‌പെന്ന് പഴമക്കാരും പറയാറുണ്ട്. ഈ രണ്ടു കാര്യങ്ങളും ഒന്നു തന്നെ. രാത്രയിലെ ഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനുറ്റ് നടന്നാല്‍ വളരെയധികം ഗുണമാണ് ശരീരത്തിന് ലഭിയ്ക്കുന്നത്. ഭക്ഷണം കഴിച്ചശേഷമുള്ള ചെറുനടത്തം ശരീരത്തിലെ ഇന്‍സുലിന്‍ പ്രതികരണത്തെ കുറയ്ക്കുകയും ഏറെ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അര്‍ധരാത്രിയിലുള്ള അനാവശ്യമായ ലഘുഭക്ഷണം കഴിക്കല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു…… ഉറക്ക പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് Read More…
അതേ ഇനി പാന്‍ കഴുകാന്‍ വരട്ടേ; അടിയില്‍ പറ്റിപിടിച്ചിരിക്കുന്നത് കൊണ്ട് സോസ് ഉണ്ടാക്കാം
അടുക്കളയില്‍ വളരെ എളുപ്പമുള്ള എന്നാല്‍ എന്നും ഉപകാരപ്പെടുന്ന ഒരു പരീക്ഷണം നടത്തിനോക്കിയാലോ. ഇതാണ് ഡീഗ്ലേസിങ് സോസുകള്‍, ഗ്രേവികള്‍ സൂപ്പുകൾ എന്നിവ രുചികരമാക്കാനുള്ള അടിപൊളി ഹാക്കുകളുണ്ട്. നിങ്ങള്‍ പാനില്‍ എന്തെങ്കിലും പാചകം ചെയ്തു കഴിയുമ്പോള്‍ അടിയില്‍ ഭക്ഷണത്തിന്റെ ഭാഗങ്ങൾ പറ്റിപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് കഴുകി കളയാതെ സ്റ്റോക്ക് അല്ലെങ്കില്‍ വൈന്‍ പോലുള്ള ദ്രാവകം ഉപയോഗിച്ച് അയവ് വരുത്തി സോസാക്കുന്നതാണ് ഡീഗ്ലേസിങ്. തവിട്ടുനിറത്തിലുള്ള കാരമലൈസ് ചെയ്തിട്ടുള്ള ഈ ഭക്ഷണഭാഗത്തെ ‘ഫോണ്ട്’ എന്ന് വിളിക്കുന്നു. ഫോണ്ട് പച്ചക്കറികളില്‍ നിന്നോ മാംസത്തില്‍ നിന്നോ Read More…














