കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം അനുഭവത്തിനായി Read More…
ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മാമ്പഴ ചട്ണിയും
ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മുള്ള ആംരസ് ടേസ്റ്റ് അറ്റലസിന്റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് വളരെ പ്രചാരമുള്ള മാങ്ങാ വിഭവമായ മാമ്പഴ ചട്‌നിയാണ്. ഈ ലിസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് 26 മാമ്പഴ വിഭവങ്ങളാണ്. ആംരസ് ഗുജറാത്തിലും മഹാരാഷ്ട്രയിലും വളരെ ജനപ്രീതി നേടിയ വിഭവമാണ്. സാധാരണയായി പൂരിയ്‌ക്കൊപ്പമാണ് ഇത് വിളമ്പുന്നത്. കൂടാതെ ഗുജറാത്തി മഹാരാഷ്ട്ര താലി സദ്യയിലും ഇത് വിളമ്പാറുണ്ട്.വളരെ പ്രസിദ്ധമായ അല്‍ഫോണ്‍സ മാമ്പഴമാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. Read More…
ജസീക്കയ്ക്ക് ആര്‍ത്തവരക്തം അശുദ്ധമല്ല ; കപ്പില്‍ ശേഖരിക്കും, ചെടികള്‍ക്ക് വളമായി ഉപയോഗിക്കും
മിക്ക രാജ്യങ്ങളും മതവിശ്വാസങ്ങളിലും ഒരു വലിയ ചര്‍ച്ചാവിഷയവും വിലക്കപ്പെട്ടതും അശുദ്ധിയുടെ പ്രതീകമായുമാണ് ആര്‍ത്തവരക്തത്തെ കരുതുന്നത്. എന്നാല്‍ കോസ്റ്റാറിക്കക്കാരി ജെസീക്ക മക്കാസന് അത് പ്രകൃതി വിഭവമാണെന്ന് മാത്രമല്ല ചെടികളെ തഴച്ചുവളര്‍ത്താന്‍ സഹായിക്കുന്ന വളവുമാണ്. ആര്‍ത്തവരക്തം ശേഖരിക്കുകയും അത് ചെടികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കുകയുമാണ് ഇവര്‍. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ത്തവ കപ്പ് ഉപയോഗിച്ചാണ് രക്തം ശേഖരിക്കുന്നത്. അത് പിന്നീട് ഒരു കുപ്പിയിലേക്ക് ഒഴിച്ച് വെള്ളം ഉപയോഗിച്ച് നേര്‍പ്പിക്കുന്നു. പിന്നീട് ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് ചെടികള്‍ നനയ്ക്കാന്‍ Read More…
ബംഗലുരുവിലെ ക്യാബ് ഡ്രൈവര്‍ സമ്പാദിക്കുന്നത് പ്രതിദിനം 3000 രൂപ..! നെറ്റിസൺമാര്‍ ഞെട്ടലില്‍
ടാക്‌സി ഓടിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്. പെട്രോളും അനുബന്ധ ചെലവുകളും കഴിഞ്ഞാല്‍ കാര്യമായി ഒന്നും കിട്ടാനില്ലെന്ന് പറയുന്നവരാണ് ഏറെ. എന്നാല്‍ ബംഗലുരുവിലെ ഒരു യാത്രക്കാരനും കാബ് ഡ്രൈവറും തമ്മിലുള്ള സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭാഷണം വൈറലായി മാറിയിരിക്കുകയാണ്. ഡ്രൈവറുടെ പ്രതിദിന വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് യാത്രക്കാരന്‍ ഞെട്ടി. തനിക്ക് പ്രതിദിനം 3,000 മുതല്‍ 4,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് ബംഗലുരുവിലെ ആ ഡ്രൈവര്‍ നല്‍കിയ മറുപടി. ഒല ക്യാബുകള്‍ ഓടിച്ച് ഡ്രൈവര്‍ എങ്ങിനെയാണ് അധിക Read More…
വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…
ബാഴ്‌സിലോണയിലെ യുവതി കുടിക്കുന്നത് കൂട്ടുകാരിയുടെ മുലപ്പാല്‍; വിചിത്രമാണെന്ന് കാഴ്ചക്കാർ
കുഞ്ഞുങ്ങളായിരുന്ന കാലം ഒഴിച്ചാല്‍ വളര്‍ത്തുമൃഗങ്ങളുടെ പാലാണ് മനുഷ്യര്‍ക്ക് ഏറെ പ്രിയങ്കരമായത്. എന്നാല്‍ ബാഴ്‌സിലോണയില്‍ നിന്നുള്ള നൂറിയ ബ്‌ളാങ്കോ അല്‍പ്പം വ്യത്യസ്തമാണ്. കക്ഷി 27 വയസ്സായിട്ടും കുടിക്കുന്നത് മനുഷ്യന്റെ പാലാണ്. തന്റെ സുഹൃത്തിന്റെ മുലപ്പാല്‍ ഇവര്‍ പരീക്ഷിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ടിക്‌ടോക്കില്‍ പങ്കിട്ട വീഡിയോ ആള്‍ക്കാരെ ഞെട്ടിച്ചു. ടിക്ടോക്കില്‍ 57,000 ഫോളോവേഴ്സുള്ള അവര്‍ പുതിയതായി അമ്മയായ തന്റെ സുഹൃത്തിന്റെ പാല്‍ പരീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സുതാര്യമായ ഒരു ജഗ്ഗില്‍ നിന്ന് വെള്ള ദ്രാവകം നുണയുന്നത്. വീഡിയോ ആള്‍ക്കാരെ രണ്ടു Read More…
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നരച്ച മുടി സ്വാഭാവികമായി കറുക്കാന്‍ സഹായിക്കും
മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. മുടി നരയ്ക്കുന്നതും എല്ലാവരുടേയും പ്രധാന പ്രശ്‌നമാണ്. മികച്ച ഭക്ഷണവും മുടി നരയ്ക്കാന്‍ സഹായിക്കുന്നു. നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം….
ഷേവ് ചെയ്യുന്ന ശരീരഭാഗങ്ങളില്‍ കറുപ്പ് നിറമാകുന്നുണ്ടോ ? നിസാരമായി പരിഹാരിക്കാം
ഷേവ് ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ് ഷേവ് ചെയ്ത ഭാഗങ്ങളില്‍ കാണുന്ന കറുത്ത നിറം. വേദന ഓര്‍ക്കുമ്പോള്‍ വാക്‌സ് ചെയ്യാനും സാധിക്കില്ല. അതിനാലാണ് പലവരും ഷേവിങ്ങില്‍ അഭയം തേടുന്നത്.എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കറുത്ത പാടുകള്‍ വരുന്നത് ഒരു പരിധി വരെ തടയാനായി സാധിക്കും. മുഖത്തോ ശരീരത്തോ ഏത് ഭാഗത്താണ് ഷേവ് ചെയ്യുന്നതിന് മുമ്പ് അവിടെ ആദ്യം നന്നായി വൃത്തിയാക്കണം. കുളി കഴിഞ്ഞതിന് ശേഷംഷേവ് ചെയ്യുന്നതാവും ചര്‍മത്തിന് നല്ലത്. സോപ്പ് ഉപയോഗിച്ച് ഷേവ് ചെയ്യുന്നതിലൂടെ Read More…
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഇടനിലക്കാരനായി ; ബംഗാളി യുവാവിനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ യുവതി ഇന്ത്യയില്‍
സാങ്കേതികവിദ്യ മനുഷ്യരുടെ അകലം കുറയ്ക്കുമെന്നത് ലോകത്തെ ഏറ്റവും പുതിയ തത്വമായിരിക്കാം. പക്ഷേ പ്രണയത്തിന് കണ്ണോ മൂക്കോ വൈകല്യങ്ങളോ ഇല്ലെന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസമാണ്. പശ്ചിമബംഗാളിലെ നബദ്വീപില്‍ ഉടന്‍ ഭാര്യാഭര്‍ത്താക്കന്മാരാകാന്‍ പോകുന്ന ഈ ഇണക്കുരുവികളുടെ കഥ ഇത് ശരി വെയ്ക്കുന്നു. പശ്ചിമബംഗാളിലെ നദിയാ ജില്ലയിലെ നഗരമായ നബദ്വീപിലെ കാമുകനെ കാണാന്‍ 15,000 കിലോമീറ്റര്‍ അകലെ നിന്നും ഒരു ബ്രസീലിയന്‍ യുവതി യാത്ര ചെയ്‌തെത്തി. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് പരിചയപ്പെടുകയും പ്രണയിക്കുകയും വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇവര്‍. നബദ്വീപ് Read More…