Lifestyle

‘നീ ആഞ്ഞ് പുഷ് ചെയ്യൂ അസ്‌ല’, ബേബി ദാ വന്നു; വീണ്ടും പ്രസവ വീഡിയോ, ഇത്തവണ വ്ലോഗർ അസ്‌ല

സൈബറിടത്ത് വ്ലോഗര്‍മാരുടെ പ്രസവ വിഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദിയ കൃഷ്ണയും, പേളി മാണിയും വീണയും അടക്കമുള്ളവരുടെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് സോഷ്യല്‍മീഡിയയില്‍ കണ്ടത്. ഇപ്പോഴിതാ പ്രസവ വിഡിയോയുമായി എത്തിയിരിക്കുകയാണ് വ്ലോഗർ അസ്‌ല മാർലി. സെക്‌സ് എജ്യുക്കേഷനും, മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള വിഡിയോകളും അസ്‌ല ചെയ്യാറുണ്ട്. ഭര്‍ത്താവ് അംജുക്കയും അസ്‌ലയ്ക്ക് പിന്തുണയുമായി എത്താറുണ്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഭര്‍ത്താവിന് വിഡിയോ കോളിലൂടെ ഭര്‍ത്താവിനെ കാണിക്കുന്നുണ്ട് അസ്‌ല, നമുക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്നും സുഖമായി ഇരിക്കുന്നുവെന്നും അസ്‌ല പറയുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും എന്നാല്‍ താന്‍ Read More…

Featured Lifestyle

എന്തുകൊണ്ടാണ് ഈ ഗ്രാമം ദീപാവലി ആഘോഷിക്കാത്തത്? ഒരു ‘സതി’ശാപത്തിന്റെ കഥ

രാജ്യമെങ്ങും ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. ദീപങ്ങളുടെ ആഹ്ലാദകരമായ ഉത്സവമായ ദീപാവലി രാജ്യമെമ്പാടും ആവേശത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കപ്പെടുന്നു. ഇത് 1.4 ബില്യണിലധികം ഇന്ത്യക്കാർക്ക് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉത്സവമാണ്. എന്നാൽ നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാത്ത ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? ഹിമാചലിലെ സമ്മൂ (Sammoo) എന്ന ഗ്രാമം നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാറില്ല. അതിനു പിന്നിൽ ‘സതി’യുടെ ശാപമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമമായ സമ്മൂ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ‘സതി’ ആ Read More…

Lifestyle

സുരേഷ്‌ ഗോപിയുടെ ‘കലുങ്ക്‌ ചര്‍ച്ച’യില്‍ പങ്കെടുത്തവര്‍ കോണ്‍ഗ്രസിലേക്ക്‌

വരന്തരപ്പിള്ളി: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ്‌ ഗോപിയുടെ കല്ലുങ്ക്‌ സൗഹൃദചര്‍ച്ചയില്‍ പങ്കെടുത്ത വരന്തരപ്പിള്ളി പഞ്ചായത്ത്‌ നാലാം വാര്‍ഡിലെ ബി.ജെ.പി. പ്രവര്‍ത്തകരും അവരുടെ കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സജീവ ബി.ജെ.പി. പ്രവര്‍ത്തകരായിരുന്ന പ്രസാദ്‌, രാജശ്രീ, സുമേഷ്‌, ശാലിനി എന്നിവരും അവരുടെ കുടുംബവുമാണ്‌ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്‌. കോണ്‍ഗ്രസിലേക്കു വന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും കെ.പി.സി.സി. അംഗം നിഖില്‍ ദാമോദരന്‍ പാര്‍ട്ടി അംഗത്വം നല്‍കി. പതിനെട്ടിനായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലുങ്ക്‌ ചര്‍ച്ച നടന്നത്‌. ചര്‍ച്ച കഴിഞ്ഞു Read More…

Lifestyle

തസ്ലീമ നസ്രിന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തോക്കുമായി യുവാവ്, വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകന്‍, സ്വയരക്ഷയ്ക്കെന്ന് വിശദീകരണം

കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വതന്ത്രചിന്തകരുടെ സമ്മേളനത്തില്‍ തോക്കുമായി വന്ന യുവാവ് പിടിയില്‍. ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലിറ്റ്മസ് 25 എന്ന പരിപാടിയിലാണു സംഭവം. ഉദയംപേരൂര്‍ സ്വദേശിയായ അജീഷിനെയാണു സുരക്ഷാ പരിശോധനക്കിടെ പോലീസ് പിടികൂടിയത്. വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. പരിപാടിക്ക് എത്തിയതാണെന്നും ജീവനു ഭീഷണിയുള്ളതിനാലാണു തോക്ക് സൂക്ഷിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തോക്കിനു ലൈസന്‍സ് ഉണ്ടെന്നും Read More…

Lifestyle

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിലക്കില്‍ വിവാദമുയര്‍ന്നതിന് പിന്നാലെ രണ്ടു കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു. ടി സിക്ക് അപേക്ഷ നല്‍കി.പള്ളുരുത്തി സെന്റ് റീത്താസില്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്‍ വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുക. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും , പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്‍ശവും ഏറെ വേദനിപ്പിച്ചുവെന്നും, Read More…

Lifestyle

മൂർഖനിൽനിന്ന് ഉടമയെ രക്ഷിച്ചു, കടിയേറ്റ് ഗുരുതര നിലയില്‍ ‘റോക്കി’, അപകടനില തരണംചെയ്തു

എടത്വാ: മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്ന് ഉടമയുടെ ജീവന്‍രക്ഷിച്ച നായ ‘റോക്കി’ അപകടനില തരണം ചെയ്തു. പാമ്പിനെ കടിച്ചുകുടയുന്നതിനിടയില്‍ നായ റോക്കിക്കും പാമ്പിന്റെ കടിയേറ്റിരുന്നു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 1.30ന് പച്ച തോട്ടുകടവ് തുഷാരുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. വിദേശത്തുനിന്നുവരുന്ന ഭര്‍ത്താവ് സുബാഷ് കൃഷ്ണയെ വിളിക്കാനായി തുഷാര വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. കളര്‍കോഡ് വെറ്ററിനറി ആശുപത്രി ഡോക്ടര്‍ മേരിക്കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരം നായയെ ഹരിപ്പാട്ട് വെറ്റിനറി ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ പെറ്റ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ സുഭാഷ് Read More…

Lifestyle

ഇതാണ് ഡീല്‍… ഒറ്റ കച്ചവടത്തില്‍ വാങ്ങിയത് 186 ആഡംബര കാറുകൾ, ജൈനസമൂഹം ലാഭിച്ചത് 21.22 കോടി

അഹമ്മദാബാദ്: കച്ചവടവും ബിസിനസും എങ്ങനെ വജയകരമായി നടത്താം എന്നതിന് പേരുകേട്ടവരാണ് ഗുജറാത്തികള്‍. അവരുടെ സമര്‍ത്ഥമായ ബിസിനസ്സ് തന്ത്രവും ശക്തമായ സമൂഹ ബന്ധങ്ങളും കാരണം ബിസിനസില്‍ പണം ലാഭിക്കാന്‍ ഒന്നാന്തരം വിലപേശല്‍ ഡീലുകള്‍ നടത്താനും അവര്‍ക്ക് കഴിയും. ഇപ്പോഴിതാ ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ (ജിറ്റോ) ബുദ്ധിപരമായ ഒരു ഡീലിലൂടെ ഇന്ത്യയിലുടനീളം 186 ആഡംബര കാറുകള്‍ വാങ്ങിയ ജൈന സമൂഹം 21.22 കോടി രൂപയുടെ അസൂയാവഹമായ ഡിസ്കൗണ്ടാണ് നേടിയത്. ആഡംബര കാറുകളുടെ വില 60 ലക്ഷം മുതല്‍ 1.34 Read More…

Lifestyle

92-ാം വയസ്സിൽ അച്ഛനായ ഡോക്ടർ, 37-കാരിയായ ഭാര്യ കുഞ്ഞിന് ജന്മം നൽകി

തൊണ്ണൂറ്റിരണ്ടാം വയസ്സിൽ പിതാവായി ഓസ്ട്രേലിയയിൽ നിന്നുള്ള ഡോക്ടർ. അദ്ദേഹത്തിന്റെ 37 -കാരിയായ ഭാര്യയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഡോ. ജോൺ ലെവിനും 37 വയസ്സുള്ള ഭാര്യ ഡോ. യാനിംഗ് ലുവും 2024 ഫെബ്രുവരിയിലാണ് അവരുടെ മകൻ ഗാബിയെ ഈ ലോകത്തേക്ക് സ്വാ​ഗതം ചെയ്തത്. ഡോ. ലെവിന്റെ മൂന്നാമത്തെ കുട്ടിയാണ് ഗാബി. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗ്രെഗ് എന്ന 65 -കാരൻ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് മരിക്കുന്നതിന് അഞ്ച് മാസം മുമ്പ് മാത്രമാണ് ​ഗാബി ജനിച്ചത്. ജനറൽ Read More…

Featured Lifestyle

പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടോ? മനസിന്റെ ഏറ്റവും നല്ല കാലം 55 കഴിഞ്ഞ്‌! നേതൃത്വ റോളുകള്‍ക്ക് ഏറ്റവും അനുയോജ്യര്‍- പഠനം

സിഡ്‌നി: മനസിന്റെ നല്ല പ്രായം 55-60 വയസെന്നു ഗവേഷണഫലം. മാനസിക പ്രവര്‍ത്തനം 55 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും, സങ്കീര്‍ണമായ പ്രശ്‌നപരിഹാര കഴിവുകള്‍ക്കും തൊഴില്‍ രംഗത്ത്‌ ഉയര്‍ന്ന നേതൃത്വ റോളുകള്‍ക്കും ഈ പ്രായക്കാര്‍ ഏറ്റവും അനുയോജ്യരാണെന്നും കണ്ടെത്തി. ‘യൗവനം അകന്നുപോകുന്തോറും, പ്രായത്തെക്കുറിച്ചോര്‍ത്ത്‌ നിങ്ങള്‍ ഭയന്നേക്കാം. എന്നാല്‍ ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത്‌ ഇതില്‍ സന്തോഷിക്കാനും കാരണങ്ങളുണ്ടെന്നാണ്‌. നമ്മുടെ പലരുടെയും മൊത്തത്തിലുള്ള മാനസിക പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ 55 നും 60 നും ഇടയിലാണ്‌ ഏറ്റവും മികച്ച Read More…