Lifestyle

ഫാസ്‌റ്റ് ഫുഡ് ഒന്നു മാറ്റിപ്പിടിക്കാമോ? ആരോഗ്യത്തിലേക്ക്‌ ഫാസ്‌റ്റായെത്തിക്കും ‘സ്ലോ ഫുഡ്‌’

ആധുനിക ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും രക്‌താതിസമ്മര്‍ദ്ദവുമൊക്കെ വ്യാപകമാകുന്നതിന്റെ കാരണങ്ങളിലൊന്ന്‌ ഭക്ഷണത്തിലെ അപാകതകളാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌ . തെറ്റായ ഭക്ഷണരീതി ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇവിടെ പലപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌ ‘ഫാസ്‌റ്റ് ഫുഡ്‌’ തന്നെയാണ്‌. അമിതമായി കൊഴുപ്പടങ്ങിയതും, കൃത്രിമ ചേരുവകള്‍ അടങ്ങിയതുമായ ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു പകരം നല്‍കുന്നത്‌ ഒരു പക്ഷേ മാറാരോഗങ്ങളായിരിക്കും. അശാസ്‌ത്രീയമായ ഭക്ഷണരീതികള്‍ക്കെതിരായി 1986 ല്‍ കാര്‍ലോ പെട്രീനി ആരംഭിച്ച പ്രസ്‌ഥാനമാണ്‌ ‘സ്ലോ ഫുഡ്‌’. പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗങ്ങളും അടങ്ങിയ Read More…

Lifestyle

രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഈ രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെയും ഫ്രാന്‍സിലെ സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ എപ്പിഡെമോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ശരാശരി 42 വയസ്സ് Read More…

Lifestyle

എല്ലായ്‌പ്പോഴും അവളോട് പറയൂ…ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെന്ന് ;100 വയസ്സുള്ള കാര്‍ലയും 105 വയസ്സുള്ള ജാക്കും ; 82 വര്‍ഷത്തെ വിവാഹജീവിതം

ഈ കഴിഞ്ഞ 2023 ഓഗസ്റ്റില്‍ ലോസ് ഏഞ്ചല്‍സുകാരായ കാര്‍ലയും ജാക്കും ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. 82 വര്‍ഷത്തെ ദാമ്പത്യം. 100 വയസ്സുള്ള കാര്‍ലയും ഡിസംബര്‍ 25-ന് 105 വയസ്സ് തികയുന്ന ജാക്കും ഇഷ്ടത്തോടെ തീവ്രമായ പ്രണയത്തോടെ ഇപ്പോഴും ജീവിക്കുന്നു. ജാക്കിന് കാഴ്ച നഷ്ടമാകുകയും ഓര്‍മ്മക്കുറവ് പിടികൂടുകയും ചെയ്തിട്ടുണ്ടെങ്കിലും കണ്ണുകളായി കാര്‍ല കൂടെയുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹവാര്‍ഷികം 86 ആണ്. ഇതിന് തൊട്ടടുത്തു നില്‍ക്കുകയാണ് കാര്‍ലയും ജാക്കും. ലോകമഹായുദ്ധവും Read More…

Lifestyle

മുടിയില്ലാത്ത 20 കാരിയെ ‘മിസ് ഫ്രാന്‍സ്’ ആയി തെരഞ്ഞെടുത്തു ; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ കോലാഹലം

സ്ത്രീസൗന്ദര്യത്തില്‍ മുടിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ശരീര സൗന്ദര്യത്തിനൊപ്പം മുടിയുടെ സൗന്ദര്യത്തെയും വാഴ്ത്തുന്ന അനേകരുണ്ട്. എന്നാല്‍ മുടിയില്ലാതെ സൗന്ദര്യമത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുപതുകാരിയായ ഈവ് ഗില്ലെസ്. ഡിസംബര്‍ 16-ന് നടന്ന മിസ് ഫ്രാന്‍സ് സൗന്ദര്യമത്സരത്തില്‍ ഇവര്‍ കിരീടം നേടി. ഒരുപക്ഷേ സുന്ദരി മത്സരത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും പിക്സി കട്ട് ഉള്ള ഒരു മത്സരാര്‍ത്ഥി മത്സരത്തില്‍ വിജയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും സംസാരങ്ങള്‍ക്കും വഴിവെച്ചു. രണ്ടു രീതിയിലാണ് വിജയിയെ Read More…

Lifestyle

പല്ലിന്റെ മഞ്ഞനിറം നിങ്ങളെ അലട്ടുന്നുവോ ?  പരിഹാരമായി ഇക്കാര്യങ്ങള്‍ ചെയ്യാം

പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഒരു പ്രായം പിന്നിട്ടാല്‍ പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് വരുന്നത് തടയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ബ്രഷിങ് & ഫ്‌ളോസിംഗ് – പല്ലുകള്‍ക്ക് വെണ്മ നല്‍കാന്‍ എത്രയൊക്കെ Read More…

Lifestyle

ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; പരിപാലിക്കാന്‍ രണ്ടു മണിക്കൂര്‍; ഇന്ത്യക്കാരിക്ക് ഗിന്നസ് റെക്കോഡ്

നീളമുള്ള മുടി സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് പരമ്പരാഗതമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കൗമാരകാലം മുതലുള്ള മുടിവളര്‍ത്തല്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ സ്മിത ശ്രീവാസ്തവയ്ക്ക് സൗന്ദര്യത്തിനൊപ്പം ഗിന്നസ് റെക്കോഡ് കൂടിയാണ് 46 കാരിക്ക് നേടിക്കൊടുത്തത്. ലോകത്തെ ഏറ്റവും നീളമേറിയ മുടിയുളള വനിതയാണ് സ്മിത. ഇവരുടെ മുടിയുടെ നീളം 7 അടി 9 ഇഞ്ചാണ്. 14 വയസ്സുള്ളപ്പോള്‍ മുതല്‍ സ്മിത മുടി വളര്‍ത്താന്‍ തുടങ്ങിയതാണ്. നീണ്ട മുടിയെ ദേവതകളുമായി ബന്ധപ്പെടുത്തുകയും സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സാംസ്‌കാരിക വിശ്വാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് Read More…

Lifestyle

മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നില്ലേ ? ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ പലര്‍ക്കും സാധിയ്ക്കാറില്ല. അനിയന്ത്രിതമായ മധുരത്തിന്റെ ഉപയോഗം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്ക് ഉണ്ടാക്കാറുമുണ്ട്. അമിതമായ മധുരത്തിന്റെ ഉപയോഗം നിങ്ങള്‍ക്ക് മറ്റ് ചില മാര്‍ഗങ്ങളിലൂടെ തന്നെ നിയന്ത്രിയ്ക്കാവുന്നതാണ്. മധുരത്തിന്റെ അമിത ഉപയോഗം ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങളിലൂടെ ശ്രമിയ്ക്കാവുന്നതാണ്. പ്രോട്ടീന്‍ – പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. അതുമാത്രമല്ല, പലപ്പോഴും പലരും ഡയറ്റില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ചോറ് അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍ കഴിച്ചാല്‍ നിര്‍ത്താന്‍ സാധിക്കാറില്ല. Read More…

Lifestyle

ഗ്യാസാണോ നിങ്ങളെ അലട്ടുന്നത്? പെട്ടെന്ന് മാറ്റി എടുക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം

ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന അസിഡിറ്റി (അമ്ലത്വം) മിക്കവരുടെയും പ്രശ്നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. അസിഡിറ്റിക്ക് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ഗ്യാസ് പെട്ടെന്ന് മാറ്റി എടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഗ്യാസ് വരാതിരിക്കാന്‍ – നമ്മള്‍ കഴിക്കുന്ന ആഹാരം ശരിയല്ലെങ്കില്‍ അത് വയറ്റില്‍ ഗ്യാസ് വരുന്നതിന് കാരണമാകുന്നുണ്ട്. കാരണം, നല്ലപോലെ ചവച്ചരച്ച് ആഹാരം Read More…

Lifestyle

ഗ്രീന്‍ ടീ ആണോ ബ്ലാക്ക് ടീ ആണോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ?

ദിവസവും ഗ്രീന്‍ ടീ കുടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഉണ്ടാകും അതുപോലെ പതിവായി ബ്ലാക്ക് ടീ കുടിക്കുന്നവരും ഉണ്ടാകും. ഇവ രണ്ടും ജനപ്രിയമായ രണ്ട് പാനീയങ്ങളാണ്, ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പലര്‍ക്കും സംശയമുണ്ടാകും. രണ്ടിനും വ്യത്യസ്ഥമായ ആരോഗ്യഗുണങ്ങളുണ്ട്. ഇവ രണ്ടും രുചിയുടേയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ബ്ലാക്ക് ടീ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. Read More…