ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ആദ്യം എന്ത് ചെയ്യണമെന്ന നിര്‍ദേശവുമായി കേരളാ പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ Read More…
ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍
ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും Read More…
അടുത്ത അധ്യയന വര്‍ഷത്തെ ഏഴ്, ഒമ്പത് ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയമാവും
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക Read More…
ബാങ്കിലെ ജോലി ആര്‍ക്കും വേണ്ടേ? വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: കാരണം ഇതൊക്കെയാണ്
കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒരു ആശങ്ക പങ്കിട്ടിരുന്നു. ബാങ്കുകള്‍ക്ക് ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നുള്ളതായിരുന്നു അത്. ബാങ്ക് ജോലി ജീവനക്കാര്‍ ഉപേക്ഷിക്കുന്നത് വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ കൊഴിഞ്ഞുപോകലിനുള്ള കാരണം പലതാണ്. എൻട്രി ലെവൽ ജോലികളിൽ കൊഴിഞ്ഞുപോകലിന്റെ നിരക്ക് 40 മുതൽ 45 ശതമാനം വരെയാണ്. മിഡിൽ ലെവലിലാകട്ടെ ഇത് 20 -25 ശതമാനവും. വർഷങ്ങൾ ജോലിചെയ്തിട്ടുള്ളവരുടെ ഇടയിൽ കൊഴിഞ്ഞുപോക്ക് 10 മുതൽ 15 ശതമാനം വരെയാണെന്നും കണക്കുകൾ പറയുന്നു. ജോലി ഭാരമാണ് Read More…
കടുത്ത വേനലിലും മുഖം സുന്ദരമായിരിക്കണോ? കരുവാളിപ്പും ടാനുമെല്ലാം മാറ്റും
സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും വേനല്‍ക്കാലത്ത് വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ഏതു കാലാവസ്ഥയിലും സുന്ദരിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചൂടും വിയര്‍പ്പും ചര്‍മത്തേയും വളരെ രീതിയില്‍ ബാധിയ്ക്കുന്നു. ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം….
എ.സി 26ഡിഗ്രിക്ക് മുകളിലായി ക്രമീകരിക്കണം; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്താന്‍ തീരുമാനിച്ചു. കെ.എസ്.ഇ.ബി. നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് വൈദ്യുതി ആവശ്യത്തിനു മാത്രമായി ഉപയോഗിക്കേണ്ടത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം Read More…
മുഖം പറയും നിങ്ങള്‍ക്ക് എന്തിന്റെ കുറവാണെന്ന് !
മുഖം തിളങ്ങുന്നതിന് എല്ലാവരും ക്രീമുകളും സണ്‍സ്‌ക്രീനുകളുമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു ഘടകം കൂടിയാണ് ഭക്ഷണം. മുഖത്തെ മാറ്റങ്ങള്‍ ഏത് ഭക്ഷണത്തിന്റെ കുറവ് കൊണ്ടാണെന്ന് എളുപ്പം വ്യക്തമാകുന്നതാണ്. മുഖക്കുരു – കവിളുകളില്‍ തടിച്ച് കാണുന്നത് – വിറ്റാമിന്‍ ഡി’ യുടെയും എ’യുടെയും, ഒമേഗ ഫാറ്റി ആസിഡിന്റെയും കുറവാണ് ഈ മുഖക്കുരുവിന് പിന്നില്‍. ഇതിനായി വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തി, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് മത്സ്യ എണ്ണ കാപ്സ്യൂൾ കഴിക്കാം,hel ചുണ്ടുകള്‍ വരണ്ടു കീറുന്നത് Read More…
വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം നെയില്‍ പോളിഷ് ഇടാന്‍ തടസ്സമാകുന്നുണ്ടോ? വഴിയുണ്ട്
തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യ ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് വിധിയെഴുതിയ ശേഷം മഷി പുരണ്ട വിരലിന്റെ ചിത്രങ്ങള്‍ നിരവധി വ്യക്തികൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . മറ്റു മഷികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി അത്ര പെട്ടെന്ന് മായ്ക്കാനാവാത്ത മഷി ആയതിനാല്‍ ഇന്‍ടെലിബിള്‍ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. വോട്ടിങ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഈ മഷി അലര്‍ജിക്ക് കാരണമാകാറുണ്ടാകും. Read More…
ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കാത്തിരിയ്ക്കുന്നത് ഈ രോഗങ്ങള്‍
ജോലി സമയം മിക്കവരുടേയും ആരോഗ്യത്തെ പലപ്പോഴും ബാധിയ്ക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. ഇപ്പോള്‍ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്നാണ് പഠനത്തില്‍ പറയുന്നത്. മുപ്പത് വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തിയാണ് എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ പഠനം Read More…














