വ്യക്തിയുടെ കഴിവിനെ കണക്കാക്കാതെ പ്രായം മാത്രം വിലയിരുത്തി ആളുകളെ വിമര്‍ശിക്കുന്ന രീതിയിലുള്ള പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. 58-ാം വയസ്സില്‍ മോഡലാകാന്‍ തീരുമാനിച്ച മുക്ത സിങ് നേരിടേണ്ടതായി വന്ന രൂക്ഷ വിമര്‍ശനങ്ങളും ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതിലൊന്നും പതറാതെ മുക്ത സിങ്ങിന്റെ മറുപടി ആരെയും ഞെട്ടിക്കും. “ഇന്‍സ്റ്റഗ്രാമിലെ പരിഹാസ കമന്റുകള്‍ വായിച്ച് വേദന തോന്നിയ സമയങ്ങളുണ്ട് . പല മോശം കമന്റുകളും എന്നെ പാടെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി അതിലൊന്നും വീഴില്ല, നിങ്ങളുടെ ഒരു Read More…
മനസ്സിനെ മാത്രമല്ല ശരീരത്തെയും ദേഷ്യം പ്രതികൂലമായി ബാധിക്കും
ചിലരുടെ ദേഷ്യം കാണുമ്പോള്‍ നമ്മളൊക്കെ സ്വയം പറയുന്ന കാര്യമാണ് എന്തൊരു ദേഷ്യമാണ് ഇതെന്ന്. എന്ത് പറഞ്ഞാലും ചോദിച്ചാലും ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരോട് അടുപ്പം കാണിയ്ക്കാന്‍ തന്നെ പലര്‍ക്കും മടിയായിരിയ്ക്കും. ഇത്തരക്കാര്‍ സ്വയം ദേഷ്യം നിയന്ത്രിയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പല സന്ദര്‍ഭങ്ങളിലും നിങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നതിന് വരെ കാരണമായേക്കാം….
ദിവസവും കണ്ണെഴുതിയാലുള്ള ഗുണങ്ങള്‍
തേജസുള്ളതും ആരോഗ്യം സ്ഫുരിക്കുന്നതുമായ കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി പണ്ട് പ്രത്യേകം തയ്യാറാക്കിയ കണ്‍മഷികൊണ്ട് കണ്ണെഴുതിയിരുന്നു. പൂവാങ്കുറുന്നില നീരില്‍ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി തിരിപോലെ ചുരുട്ടിയെടുക്കുക. എന്നിട്ട് പ്രത്യേകം കാച്ചിയ നെയ്യില്‍ നനച്ച് പുതിയ കലത്തിന്റെ താഴെവച്ച് കത്തിക്കുക. കലത്തിന്റെ അടിയില്‍ പിടിക്കുന്ന കരി ചുരണ്ടിയെടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കര്‍പ്പൂരമോ മറ്റു സുഗന്ധദ്രവ്യങ്ങളോ ചേര്‍ത്ത് കണ്ണിലെഴുതണം. പൂവാങ്കുറുന്നിലയ്ക്കു പകരം കഞ്ഞുണ്ണിയും ഇതിനായി ഉപയോഗിക്കാറുണ്ട്. താഴത്തെ കണ്‍പോളയ്ക്കകത്തുവേണം മഷി എഴുതാന്‍. നിത്യവും കണ്ണെഴുതിയാല്‍ കണ്ണില്‍ ചൊറിച്ചില്‍, പഴുപ്പുബാധ, ചുട്ടുനീറ്റല്‍, Read More…
ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ 20,000 താമസക്കാര്‍; ലോകത്തെ ഏറ്റവും വലിയ ഹൗസിംഗ് കോംപ്ലക്സ് ഇതാണ്
ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടമായ റീജന്റ് ഇന്റർനാഷണലിന്റെ കൗതുകകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ 675 അടി ഉയരമുള്ള ഈ വാസ്തുവിദ്യാ വിസ്മയം ഒരു ഉയർന്ന നിലവാരമുള്ള ഹോട്ടലായാണ് ആദ്യം വിഭാവനം ചെയ്യപ്പെട്ടത്, എന്നാൽ പിന്നീട് ഒരു വിശാലമായ അപ്പാർട്ട്മെന്റ് സമുച്ചയമായി പുനർനിർമ്മിച്ചു. എസ് ആകൃതിയിലുള്ള റീജന്റ് ഇന്റനാഷണൽ 1.47 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു, കൂടാതെ 39 നിലകളുള്ള ടവറുകളിലുടനീളമുള്ള ആയിരക്കണക്കിന് അപ്പാർട്ട്‌മെന്റുകളിലായി Read More…
മെഡിക്കല്‍ വിദ്യാര്‍ത്ഥി 28 ദിവസത്തിനിടയില്‍ കഴിച്ചത് 720 മുട്ടകള്‍ ! കൊളസ്‌ട്രോളിന് സംഭവിച്ചത് ഇതാ…
ഒരു ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ചീത്ത കൊളസ്ട്രോള്‍ തന്റെ ശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുന്നതിനായി 28 ദിവസങ്ങളിലായി മൊത്തം 720 കോഴിമുട്ടകള്‍ കഴിച്ചുകൊണ്ട് കൗതുകകരമായ ഒരു ‘പരീക്ഷണം’ പൂര്‍ത്തിയാക്കി. എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടകള്‍ കാരണമെന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയെക്കുറിച്ചുള്ള ധാരണ. മെറ്റബോളിക് ഹെല്‍ത്തില്‍ പിഎച്ച്ഡി നേടിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിക്ക് ഹൊറോവിറ്റ്സാണ്, 28 ദിവസം തുടര്‍ച്ചയായി ഓരോ മണിക്കൂറിലും മുട്ട കഴിക്കുന്നത് തന്റെ ആരോഗ്യത്തിന് എന്ത് ഫലമുണ്ടാക്കുമെന്ന് Read More…
ഉറക്കപ്രശ്‌നം വിട്ടൊഴിയുന്നില്ലേ ? നല്ല ഉറക്കം ഉറപ്പാക്കാന്‍ ഇങ്ങനെ ചെയ്യാം
നേരത്തെ എഴുന്നേല്‍ക്കുക, നേരത്തെ ഉറങ്ങുക, ആവശ്യത്തിന് ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയൊക്കെ ഒരാളുടെ ചിട്ടയായ ജീവിതത്തിന് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. ആവശ്യത്തിന് ഉറക്കമില്ലായ്മ തലച്ചോറിന്റെ ഓര്‍മശക്തി, പ്രശ്നപരിഹാര ശേഷി, യുക്തിചിന്ത എന്നിവയെ ബാധിക്കാം. ഇക്കാരണങ്ങളാല്‍ ഉറക്കത്തിന് പ്രഥമ പരിഗണന Read More…
ഇതെന്താ ‘പെർഫ്യൂം’ അടിച്ച രസമോ? മുല്ലപ്പൂമൊട്ട് ഉപയോഗിച്ചുള്ള രസികൻ രസം- വീഡിയോ
സദ്യയ്ക്ക് ഒരു രസമില്ലാതെ എങ്ങനെയാണ് സദ്യ പൂര്‍ണമാകുക. പുളി, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയട്ടുണ്ട്. ഇതിന് പുറമേ കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നീ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദഹനം കൂട്ടാനും വയറിനുള്ളിലെ ഗ്യാസ് കളയാനും രസം സഹായിക്കുന്നുണ്ട്. പരിപ്പ് രസം, തക്കാളി രസം തുടങ്ങി പല തരത്തിലുള്ള രസമുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ചുള്ള രസത്തിനെ കുറിച്ച് നിങ്ങള്‍ Read More…
മിക്സിയുടെ ബ്ലേഡിനിടയിലെ ഭക്ഷണാപദാര്‍ഥങ്ങള്‍ ഇനി വേഗത്തില്‍ ക്ലീനാക്കാം
ക്ലീനിംഗ് എന്നത് വീട്ടമ്മമാര്‍ക്ക് അടുക്കളില്‍ വളരെ പണിപ്പെട്ടൊരു ജോലിയാണ്. പാത്രങ്ങള്‍ കഴുകുന്ന ജോലി മാത്രമല്ല ക്ലീനിംഗില്‍ ഉള്‍പ്പെടുന്നത്. അടുക്കളയിലെ പല സാധനങ്ങളും ഉപയോഗിച്ച ശേഷം വൃത്തിയാക്കുക എന്നത് വളരെ പണിപ്പെട്ടൊരു കാര്യം തന്നെയാണ്. വീട്ടാവശ്യങ്ങള്‍ക്ക് എപ്പോഴും ഉപയോഗിയ്ക്കുന്ന മിക്സിയും ഇത്തരത്തില്‍ തന്നെയാണ്. കറികള്‍ക്കായി അരച്ച് കഴിഞ്ഞാല്‍ മിക്സി വൃത്തിയാക്കി എടുക്കുന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. മിക്സിയുടെ ബ്ലേഡിനിടയില്‍ ഭക്ഷണാപദാര്‍ഥങ്ങള്‍ മറ്റും പറ്റിപിടിച്ചിരിക്കുന്നത് തന്നെയാണ് വൃത്തിയാക്കല്‍ പാടുപെടുത്തുന്നതും. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ട് നമുക്ക് മിക്സി വളരെ വേഗത്തില്‍ Read More…
സന്തോഷകരമായ ദാമ്പത്യത്തിന് ; പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍
സന്തോഷകരമായ ദാമ്പത്യത്തിന് നിരവധി കാര്യങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. പരസ്പരം സ്നേഹവും, ബഹുമാനവും, പരിഗണനയും, മനസിലാക്കലുമൊക്കെ അവിടെ ആവശ്യമാണ്. പരസ്പരം മനസിലാക്കുന്ന പോലെ തന്നെ വേണ്ടുന്ന ഒന്നാണ് പരസ്പരം സംസാരിയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട മര്യാദകളും. പലപ്പോഴും ആലോചിയ്ക്കാതെ പറയുന്ന പല വാക്കുകളും ദാമ്പത്യത്തെ തകര്‍ച്ചയിലേയ്ക്ക് നയിക്കാം. പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം…..














