ഒരു മിനിട്ട്, ആ സമയത്തെ വെറുതെ പുച്ഛിക്കരുത്. ഒരു മിനിട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. 60 സെക്കന്‍ഡുകള്‍ ഉള്ള ഒരു മിനിട്ട് നിങ്ങളുടെ ജീവിതത്തെ ചിലപ്പോള്‍ മാറ്റി മറിച്ചേക്കാം. അമേരിക്കന്‍ മാനേജ്മെന്റ് ഗുരുവും ”ദി വണ്‍ മിനുട്ട് മാനേജര്‍” എന്ന ബുക്കിന്റെ ഗ്രന്ഥകര്‍ത്താവുമായ കെന്‍ ബ്ലാച്ചാര്‍ഡ് ഒരു മിനുട്ടില്‍ നമ്മള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്നു. ഒരു മിനുട്ടില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം… ഒരു മിനുട്ടില്‍ ഭക്ഷണം തയാറാക്കാം ഒരു Read More…
ലോകത്തിലെ ഏറ്റവും മികച്ച 10ചിക്കൻ വിഭവങ്ങളിൽ നമ്മുടെ ചിക്കൻ 65 വീണ്ടും
ലോകമെമ്പാടുമുള്ള പ്രദേശങ്ങളിൽ പലതരം വറുത്ത ചിക്കൻ വിഭവങ്ങൾ തയ്യാറാക്കപ്പെടുന്നു. അധികം അറിയപ്പെടാത്ത പരമ്പരാഗത പലഹാരങ്ങൾ മുതൽ ഒന്നിലധികം രാജ്യങ്ങളിൽ പ്രസിദ്ധമായ പ്രധാന ലഘുഭക്ഷണങ്ങൾ വരെ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്, ലോകമെമ്പാടുമുള്ള ‘മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ’ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2024 ഡിസംബറിലെ അതിന്റെ റാങ്കിംഗ് ഡാറ്റ പ്രകാരം ആദ്യ 10 എണ്ണത്തിൽ ഒരൊറ്റ ഇന്ത്യൻ വിഭവം മാത്രമാണ് ഇടംപിടിച്ചത്. അത് നമ്മുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ചിക്കൻ 65-ആണ്. മൂന്നാം സ്ഥാനത്താണ് ചിക്കൻ Read More…
ഉപേക്ഷിക്കരുത് ഈ അടുക്കള അവശിഷ്ടങ്ങള്‍, മുഖസൗന്ദര്യത്തിനും മുടി വളരാനും
ഈ 5 അടുക്കള അവശിഷ്ടങ്ങള്‍ ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും സഹായകമാണ്. ഇവയില്‍ ചിലത്, പോഷകങ്ങളാല്‍ സമ്പുഷ്ടവും ഒപ്പം സൗന്ദര്യ സംരക്ഷണത്തിന് ഫലപ്രദവുമാണ് . ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന അഞ്ച് അടുക്കള അവശിഷ്ടങ്ങള്‍ ഇതാ. കഞ്ഞി വെള്ളം കഞ്ഞിവെള്ളത്തെ സൗന്ദര്യ ഗുണങ്ങളുടെ ഒരു കലവറയെന്ന് വിശേഷിപ്പിക്കാം . ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇവ മുടിക്ക് തിളക്കവും മൃദുത്വവും നല്‍കാനും ഒപ്പം ഒരു ഫേസ് ടോണറായി ചര്‍മ്മത്തിനു തിളക്കം നല്‍കാനും ഉപയോഗിക്കാം. വാഴപ്പഴത്തോലുകള്‍ ഏത്തപ്പഴത്തോലുകള്‍ Read More…
വസ്ത്രങ്ങളില്‍ നിന്ന് മൈലാഞ്ചി കറ എങ്ങനെ നീക്കംചെയ്യാം: ചില വിദ്യകള്‍
വിശേഷാവസരങ്ങളില്‍ കൈകള്‍ക്ക് മാറ്റു കൂട്ടുന്ന പ്രകൃതിദത്ത ചായമാണ് മൈലാഞ്ചി എന്നറിയപ്പെടുന്ന മെഹന്ദി. മെഹന്ദി കൈകാലുകള്‍ക്ക് മാറ്റു കൂട്ടുമെങ്കിലും അവ തുണിയില്‍ പറ്റിപ്പിടിച്ചാല്‍ പോകാന്‍ പ്രയാസമാണ് . വസ്ത്രങ്ങളില്‍ ഇത് പറ്റിപ്പിടിച്ചാല്‍ ഉണ്ടാകുന്ന ഓറഞ്ച്- തവിട്ട് പാടുകള്‍ നീക്കം ചെയ്യാന്‍ പ്രയാസമാണ്. മെഹന്ദി കറകള്‍ നീക്കം ചെയ്യാന്‍ ആ ഭാഗം ഉരയ്ക്കുന്നതിനുപകരം, വൃത്തിയുള്ള തുണികൊണ്ട് പറ്റിപ്പിടിച്ച ഇടങ്ങളില്‍ മൃദുവായി ഉരസ്സുക. ഇത് അധിക മൈലാഞ്ചി തുണിയിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നതോടൊപ്പം തുണിയില്‍ ആഴത്തിലുള്ള കറയാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മൈലാഞ്ചി Read More…
സ്ത്രീകളിലെ മദ്യപാനം കൂടുന്നു, കരള്‍ കാന്‍സറും, കാരണം 11 ജീവിതശൈലി ഘടകങ്ങള്‍
ഇന്ത്യയിലെ സ്ത്രീകളില്‍ കരളിലെ കാന്‍സറിന്റെ വര്‍ദ്ധനവിന് ഭക്ഷണ ശീലങ്ങളും മദ്യപാനവും പ്രധാന കാരണങ്ങളാണ് . സ്ത്രീകളുടെ ജീവിതശൈലി കരള്‍, കാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിന് എങ്ങനെ കാരണമാകുന്നുവെന്ന് ശാരദാകെയര്‍-ഹെല്‍ത്ത് സിറ്റിയിലെ കണ്‍സള്‍ട്ടന്റും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ഡോ. അനില്‍ തക്വാനി വിശദീകരിക്കുന്നു . പരമ്പരാഗതമായി, പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളില്‍ മദ്യപാനം കുറവായിരുന്നു, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത മാറിയിട്ടുണ്ട്. മദ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, ഫാറ്റി ലിവര്‍, ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള കരള്‍ തകരാറിന് കാരണമാകുന്നു. Read More…
ഇന്‍ഡക്ഷന്‍ കുക്കറില്‍ മണ്‍ചട്ടി വച്ചും പാചകം ചെയ്യാം; അടിപൊളി ഐഡിയാ !
ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. സമയം സെറ്റ് ചെയ്താല്‍ താനേ ഓഫായിക്കൊളും. ഗ്യാസ് പോലെ തീര്‍ന്നു പോകില്ല . അങ്ങനെ പല ഗുണങ്ങളുമുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഗ്യാസിനെക്കാള്‍ ചിലവ് കൂടുതലായിരിക്കും. എല്ലാവിധ പാത്രങ്ങളും ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യാനായി സാധിക്കില്ല. അതൊരു പോരായ്മയുമാണ്. പ്രത്യേകിച്ചും മണ്‍പാത്രങ്ങള്‍. മണ്‍ചട്ടികളില്‍ പാചകം ചെയ്താല്‍ അതിന് കൂടുതല്‍ രുചിയും ഗുണവുമുണ്ടെന്ന ചെറുപ്പംമുതലേയുള്ള ഒരു വിശ്വാസവുമാണ്. ലോഹനിര്‍മ്മിതമായ മറ്റു പാത്രങ്ങളെ അപേക്ഷിച്ച് Read More…
തെരുവിൽ മാറിടം മറയ്ക്കാതെ സ്ത്രീകൾ; ‘ടോപ്‌ലെസ്’ പ്രതിഷേധത്തിൽ അമ്പരന്ന് ഫ്രാൻസ്
ഫ്രാന്‍സില്‍ വര്‍ധിച്ച് വരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ അര്‍ധ നഗ്‌നരായി പാരിസിലെ തെരുവിലിറങ്ങി. ഈ പ്രതിഷേധം നടന്നതാവട്ടെ പ്രസിദ്ധമായ ലുവ്രെ പിരമിഡിന് മുന്നിലായിരുന്നു. ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായിയായിരുന്നു പ്രതിഷേധം. പല ഫെമിനിസ്റ്റ് മുദ്രവാക്യങ്ങളും ഫ്രഞ്ച് , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ മാറിടത്തില്‍ എഴുതിയായിരുന്നു പ്രതിഷേധം.പ്രായഭേദമന്യേ 100 കണക്കിന് സ്ത്രീകള്‍ ടോപ് ലെസായി അണിനിരന്നു. പുരുഷാധിപത്യ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ എന്നിവ അവസാനിപ്പിക്കണെമെന്നായിരുന്നു അവരുടെ പ്രധാനപ്പെട്ട ആവശ്യം. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, Read More…
ചായ കുടിക്കുമ്പോൾ കൂടെ കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ
ഇന്ത്യക്കാരിൽ പ്രിയപ്പെട്ടതെന്ന ഖ്യാതി നേടിയ പാനീയമാണ് ചായ. ചായക്ക് ചില ഭക്ഷണങ്ങളുടെ രുചി കൂട്ടാനും, ചില ഭക്ഷണങ്ങളുടെ രുചി കുറയ്ക്കാനുമുള്ള കഴിവുണ്ട്. ചായയ്‌ക്കൊപ്പം ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് ഡയറ്റീഷ്യനായ ഗൗരി ആനന്ദ് വ്യക്തമാക്കുന്നുണ്ട് .സിട്രസ് പഴങ്ങൾ ചായയിൽ ഒരു കഷ്ണം നാരങ്ങ ചേർക്കുന്നത് ഗുണം ചെയ്യുമെങ്കിലും, ചായയ്‌ക്കൊപ്പം വലിയ അളവിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. സിട്രസിന്റെ ഉയർന്ന അസിഡിറ്റി, ചായയിലെ ടാന്നിനുമായി സംയോജിക്കുമ്പോൾ നെഞ്ചെരിച്ചിലോ ദഹനക്കേടോ ഉണ്ടാക്കും, ഇത് ദഹനനാളത്തെ പ്രതികൂലമായി ബാധിക്കുന്നു Read More…
ഈ ചെടികള്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ടോ ? എങ്കില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും
വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ചെടികള്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് ചെടികളുടെ ഭംഗി, നിറം, വലിപ്പം എന്നിവയൊക്കെയായിരിക്കും. പല തരത്തിലുള്ള ചെടികള്‍ കൊണ്ട് വീടുകള്‍ ഭംഗിയാക്കുന്നവരുണ്ട്.എന്നാല്‍ ഇത്തരത്തിലുള്ള ചില ചെടികള്‍ക്കെങ്കിലും നമ്മള്‍ അറിയാതെ പോകുന്ന ദോഷവശങ്ങളുണ്ടാകാം. അത് നോക്കാം. ലില്ലി ചെടി പൊതുവേ വീടുകളില്‍ വളര്‍ത്തുന്നതാണ് ലില്ലി ചെടി. എന്നാല്‍ ഇതിലെ ചില ഇനങ്ങള്‍ നിങ്ങളുടെ വളര്‍ത്ത് പൂച്ചയ്ക്ക് ദോഷം ചെയ്യും. ഇവയുടെ ഇല മുതല്‍ പൂക്കള്‍ വരെ പൂച്ചകള്‍ക്ക് വിഷബാധ ഏല്‍ക്കുന്നതിന് കാരണമാകും. കാല്ല Read More…














