Featured Lifestyle

പ്രണയമോ സൗഹൃദമോ ? തലച്ചോറിന്‌ കൂടുതല്‍ അടുപ്പം ആരോട്? പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ

പ്രണയത്തോളമോ ചില്ലപ്പോള്‍ അതിലധികമോ ആഴത്തിലുള്ള സൗഹൃദങ്ങല്‍ നാം ജീവിതത്തില്‍ ഉണ്ടാക്കാറുണ്ട്. വളരെ നല്ല ചങ്ക് ബഡ്ഡികളുള്ള ആളുകളുണ്ട്. എന്നാല്‍ പ്രണയിക്കുന്ന വ്യക്തിയോടാണോ അതോ സുഹൃത്തിനോടാണോ തലച്ചോറിന് അധികം അടുപ്പമുണ്ടാക്കാനായി സാധിക്കുക. പെരുമാറ്റത്തിന്റെ കാര്യത്തിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ കാര്യത്തിലും അധികം പൊരുത്തമുള്ളത് സുഹൃത്തുക്കളേക്കാള്‍ പ്രണയിക്കുന്നവര്‍ തമ്മിലാണെന്ന് ന്യൂറോ ഇമേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. തലച്ചോറിലെ വികാരങ്ങളേയും ധാരണശേഷി പ്രിക്രിയകളെയും നിയന്ത്രിക്കുന്ന പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്സിലാണെന്നു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളായ 25 പ്രണയജോടികളെയും 25 ജോടി Read More…

Lifestyle

എല്ലാം തികഞ്ഞ ‘സ്ത്രീശരീരം’; നേട്ടം സ്വന്തമാക്കി ബ്രസീലിയൻ ഇൻഫ്ളുവൻസർ, AI-യുടെ കണ്ടെത്തൽ

സ്ത്രീ ശരീരത്തിന്റെ അഴകളവുകള്‍ കവികളേയും കലകാരന്മാരേയും എന്നും പ്രചോദിപ്പിക്കുന്ന വിഷയമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് ഇതിനു സാങ്കേതികതയുടെ സഹായം തേടിയിരിക്കുകയാണ് ശാസ്ത്രലോകം. ബ്രസീലിയന്‍ ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സറായ കരോള്‍ റോസലിനാണ് ‘എല്ലാം തികഞ്ഞ സ്ത്രീശരീരം’ ഉള്ളതെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ.)ന്റെ കണ്ടെത്തല്‍. ‘പ്ലേ ബോയ് ഓസ്‌ട്രേലിയ’ എ.ഐ. ശാസ്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ സ്ത്രീ ശരീരം കരോള്‍ റോസലിനാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആകാരഭംഗി, അഴകളവുകള്‍, സൗന്ദര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മികച്ച സ്ത്രീ Read More…

Lifestyle

കെമിക്കലുകള്‍ വേണ്ട, പ്രകൃതിദത്ത ചേരുവകള്‍കൊണ്ട് വീട്ടിലെ കൊതുകിനേയും കീടങ്ങളേയും തുരത്താം

തണുത്ത കാലാവസ്ഥയില്‍ അടുക്കളയുടെ പല മൂലകളിലും പ്രാണികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെ തുരത്താനുള്ള ചില പൊടിക്കൈകള്‍ ചുവടെ കൊടുക്കുന്നു. നാരങ്ങ നാരങ്ങാനീരിന്റെ തീക്ഷ്ണമായ സുഗന്ധം ശക്തമായ ഒരു കീടനാശിനിയായി പ്രവര്‍ത്തിക്കുന്നു. കൊതുകു ശല്യം കുറയ്ക്കാന്‍ നാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. കൂടാതെ, വാതിലുകളിലും ജനലുകളിലും നാരങ്ങ തൊലികള്‍ വയ്ക്കുന്നത് കൊതുകുളെ തുരത്താന്‍ ഉപകാരപ്രദമാണ് . ഇത് പ്രാണികളെ അകറ്റുക മാത്രമല്ല, മുറികള്‍ വൃത്തിയുള്ളതാക്കാനും, സുഗന്ധപൂരിതമാക്കാനും സഹായിക്കും . വിനാഗിരി വിനാഗിരി, പ്രത്യേകിച്ച് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, Read More…

Lifestyle

പണമുണ്ടാക്കാന്‍ ആഗ്രഹമുണ്ടോ? ലാല്‍ കിതാബ് പറയുന്ന ചില വഴികള്‍

വേദിക് ആസ്‌ട്രോളജിയെന്ന വിഭാഗത്തില്‍, ലാല്‍ കിതാബ് എന്നൊരു ശാഖയുണ്ട്. പേരു സൂചിപ്പിയ്ക്കുന്ന പോലെ ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു ശാഖയാണിത്. ജ്യോതിഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുതന്നെ എറെ പ്രചാരം നേടിയ ശാസ്ത്രശാഖയാണ് ഇത്. ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ കൃത്യമായി ചെയ്യുന്നത് ധനം നേടാനും സാമ്പത്തികപ്രയാസങ്ങള്‍ അകറ്റാനും സഹായിക്കുമെന്നാണ് പറയുന്നത്. വേദിക് ആസ്‌ട്രോളജിയിലെ ഈ ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക രീതികളെക്കുറിച്ചറിയൂ, ഇവ Read More…

Featured Lifestyle

കറിവേപ്പില വെറുതെ എടുത്ത് കളയാനുള്ളതല്ല, പിന്നെയോ ?

കറിവേപ്പില വെറുതെ എടുത്ത് കളയാനുള്ളതല്ല. ആരോഗ്യത്തിന് മാത്രമല്ല മുടി കൊഴിച്ചിലും അകാല നരയുമൊക്കെ തടയുന്നതിനും കറിവേപ്പില നല്ലതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഒരാഴ്ച കറിവേപ്പില വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ അത് ഏതൊക്കെ കേശപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. കറിവേപ്പില എണ്ണ – കറിവേപ്പില അരച്ചാണ് എണ്ണ കാച്ചേണ്ടത്. ഒരു പിടി കറിവേപ്പില ആദ്യം നല്ലതു പോലെ അരച്ചെടുക്കാം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരച്ച് Read More…

Lifestyle

നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം

സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ? സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം. പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ Read More…

Lifestyle

പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും കന്മദം

ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്. പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്. നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ Read More…

Lifestyle

കറുത്ത പ്ലാസ്റ്റിക് സ്പൂണും തവിയും നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാന്‍സര്‍ സാദ്ധ്യത, പ്രത്യുല്‍പാദനക്ഷമത കുറയും

കറുത്ത നിറത്തിലുള്ള അടുക്കള പാത്രങ്ങളും സ്പൂണും തവിയുമൊക്കെ കാണാന്‍ മനോഹരമാണല്ലേ? ഇവ ഉപയോഗിക്കാനായി വളരെ സൗകര്യ പ്രദവും വൃത്തിയാക്കാനായി എളുപ്പവുമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യു എസില്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ടോക്‌സിക് ഫ്രീ ഫ്യൂച്ചര്‍ വ്രിജെ യൂണിവേഴ്‌സിറ്റി ഐംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച പല ഗാര്‍ഹിക ഉല്‍പ്പന്നങ്ങളിലും കാന്‍സറിന് കാരണമാകുന്നതും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതുമായ ഫ്‌ളെയിം റിട്ടാര്‍ഡന്ററുകളുടെ സാന്നിധ്യം കണ്ടെത്തി. ഈ Read More…

Featured Lifestyle

തണുത്തുറഞ്ഞ ജലാശയത്തിലേക്ക് മുങ്ങും ; കശ്മീരികള്‍ താമരത്തണ്ട് ശേഖരിക്കുന്നത് ഇങ്ങിനെ

മരകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് കുന്നുകളും മലകളും വെളുത്ത പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ജമ്മുകശ്മീരിലെ പുരുഷന്മാര്‍. ജലാശയത്തിലെ താമരത്തണ്ടുകള്‍ ശേഖരിക്കനാണ് കൊടും തണുപ്പിനെ അവഗണിച്ചുള്ള ഈ സാഹസം. ചിലപ്പോഴൊക്കെ തടാകത്തിലെ ഐസ് പാളികള്‍ പൊട്ടിച്ചാകും ജലാശയത്തിലേക്ക് അവര്‍ മുങ്ങുക. ശൈത്യകാലത്താണ് ജമ്മുകശ്മീരില്‍ താമരത്തണ്ട് വിളവെടുപ്പ് ആരംഭിക്കുന്നത്. കാശ്മീരിഭാഷയില്‍ ‘നദ്രു’ എന്ന പേരില്‍ അറിയപ്പെടുന്ന താമരയുടെ തണ്ട് ശൈത്യകാലത്തെ കശ്മീരികളുടെ പ്രധാന വിഭവങ്ങളിലൊന്നാണ്. ശ്രീനഗറിലെ അഞ്ചാര്‍ തടാകത്തിന് സമീപം താമസിക്കുന്ന നൂറുകണക്കിന് ആളുകളാണ് താമരയുടെ തണ്ട് Read More…