ശരീരഭാരം നല്ല രീതിയില്‍ നില നിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇന്ന് പലര്‍ക്കും. ചിലരുടെ ശരീരം എപ്പോഴും നല്ല ഫിറ്റായി തന്നെ ആയിരിയ്ക്കും ഉണ്ടായിരിയ്ക്കുക. അവര്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്താനും ശ്രമിയ്ക്കാറുണ്ട്. മറ്റു പലര്‍ക്കും ഇത് സാധിയ്ക്കാറില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നവര്‍ അവരുടെ ചില ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നവരാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം…. * പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം – ശരീരഭാരം നിയന്ത്രിക്കുന്നവര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ Read More…
ഉപേക്ഷിക്കപ്പെട്ട 200 വീടുകള്‍ വിലയ്ക്ക് വാങ്ങി; ജപ്പാന്‍കാരന്‍ ഉണ്ടാക്കിയത് ഏഴു കോടി രൂപ…!
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ വിലയ്ക്ക് വാങ്ങി അത് വാടകയ്ക്ക് നല്‍കി അതിലൂടെ ജപ്പാന്‍കാരന്‍ ഉണ്ടാക്കിയത് 7.72 കോടി രൂപ. ഒസാക്കയിലെ കവാമുറ എന്ന ജപ്പാന്‍കാരനാണ് പഴയ രീതിയിലുള്ള വീടുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കിയത്. ഇതിനായി ഇയാള്‍ വാങ്ങിയത് പഴകി കേടുപാടുകള്‍ വന്നതും മറ്റുകാരണങ്ങളാലും ആള്‍ക്കാര്‍ ഉപേക്ഷിച്ചുപോയ ഓടുമേഞ്ഞ 200 ലധികം വീടുകളാണ്. കുട്ടിക്കാലം മുതല്‍ പഴയ വീടുകളില്‍ കവാമുറയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. കൂറ്റന്‍ പര്‍വ്വതത്തിന് മുകളില്‍ കയറി നിരീക്ഷണ ഡെക്കില്‍ നിന്ന് നഗരത്തിലെ വൈവിധ്യമാര്‍ന്ന വീടുകളിലേക്ക് നോക്കുന്നത് അദ്ദേഹത്തിന് Read More…
മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെക്കൊണ്ട് തോറ്റു ; വീടുപേക്ഷിച്ച ഭാര്യമാര്‍ വിവാഹിതരായി
ഗോരഖ്പൂര്‍: മദ്യപാനികളായ ഭര്‍ത്താക്കന്മാരെ കൊണ്ടു മടുത്ത ഭാര്യമാര്‍ അവരെ ഉപേക്ഷിച്ചു പരസ്പരം വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളാണ് വീടുവിട്ടിറങ്ങിയ ശേഷം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. മദ്യപന്മാരായി രണ്ടുപേരുടേയും ഭര്‍ത്താക്കന്മാര്‍ ദിനംപ്രതി ഇരുവരേയും ഗാര്‍ഹിക പീഡനത്തിന് ഇരകളാക്കുകയും ചെയ്തതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. കവിതയും ബബ്ലു എന്ന് വിളിക്കുന്ന ഗുഞ്ചയുമായിരുന്നു വീടുവിട്ടോടിയതും വിവാഹിതരായതും. വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വച്ചാണ് പരസ്പരം വരണമാല്യം ചാര്‍ത്തിയത്്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം Read More…
ഓന്തിനെ പോലെ നിറം മാറും, ലവ് ബോംബിങ്… ; ജെന്‍- സി ന്യൂജന്‍ റിലേഷന്‍ഷിപ്പില്‍ ട്രെന്‍ഡിങ്ങായ പദങ്ങള്‍
1997 മുതല്‍ 2012 കാലയളവില്‍ ജനിച്ചവരെയാണ് ജെന്‍ സിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രണയബന്ധത്തിന്റെ ഒരോ സാഹചര്യത്തിനും ഇന്ന് വ്യത്യസ്ത പേരുകളുണ്ട്. ജീവിത സാഹചര്യങ്ങളിലെ മാറ്റമെല്ലാം ഇന്ന് പ്രണയബന്ധത്തിനെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ പ്രണയബന്ധത്തില്‍ പങ്കാളിയുടെ പെരുമാറ്റം പരസ്പരമുള്ള മനസ്സിലാക്കല്‍ ഹൃദയത്തിന്റെ അടുപ്പം എന്നിങ്ങനെ ഒരോ ഘടകങ്ങളും കണക്കാക്കിയാണ് പല പേരുകള്‍ നല്‍കുന്നത്. അത്തരത്തിൽ ജെന്‍ സിയുടെ ഇടയില്‍ ട്രെന്‍ഡായ ചില ന്യൂജനറേഷന്‍ റിലേഷന്‍ഷിപ്പ് പദങ്ങള്‍ നോക്കിയാലോ ? മിഥ്യ എന്ന് അര്‍ഥമാക്കുന്ന ‘ ഡെലുഷ്യന്‍’ എന്നവാക്കും റിലേഷന്‍ഷിപ്പിലെ ‘ ഷിപ്പും’ Read More…
ഇന്ത്യയില്‍ നോണ്‍വെജ് ഏറ്റവും കുറവ് കഴിക്കുന്ന സംസ്ഥാനം ഏതാണ്? സോറി…അത് കേരളമല്ല
ഇന്ത്യയിലുടനീളമുള്ള ഭക്ഷണ ശീലങ്ങള്‍ വ്യത്യസ്തമാണ്. പല വ്യക്തികള്‍ക്കും, സസ്യാഹാരം പിന്തുടരുന്നത് അവരുടെ സംസ്‌കാരത്തിന്റെയും മതവിശ്വാസങ്ങളു ടെയും അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും ഇന്ത്യന്‍ പാചക പാരമ്പര്യത്തില്‍ മാംസത്തിന് ഒരു പ്രധാന പങ്കുണ്ട്. ഇന്ത്യയില്‍ സസ്യാഹാരികളുടെ ജനസംഖ്യ 1 ശതമാനത്തില്‍ താഴെയാണ്. 2015-16-ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം, ഏകദേശം 78 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരും മത്സ്യം, ചിക്കന്‍, അല്ലെങ്കില്‍ മാംസം എന്നിവ ആഴ്ചതോറും കഴിക്കുന്നു. കൂടാതെ, ഏറ്റവും കൂടുതല്‍ മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളെ സര്‍വേയില്‍ Read More…
കുട്ടികള്‍ നന്മനിറഞ്ഞു വളരാന്‍; അച്‌ഛനും അമ്മയും ആദ്യ പാഠശാലകള്‍
ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്. കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക് അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. കുട്ടികള്‍ നല്ലവരായി വളരുന്നതിനും കുടുംബം സുഖമായിരിക്കുന്നതിനുമൊക്കെയല്ലേ നിങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും. Read More…
ദിവസവും ഒരു പെഗ് അടിച്ചാല്‍ എന്താ ഇത്ര പ്രശ്‌നം? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്
ശരീരത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലയാളുകളും മദ്യപിക്കാറുണ്ട്. ദിവസവു നന്നായി മദ്യപിക്കുന്നവരും മിതമായ അളവില്‍ കഴിക്കുന്നവരുമുണ്ട്. മിതമായ മദ്യപാനം ആരോഗ്യത്തിന് അത്ര ഹാനികരമല്ലന്നുമാണ് പൊതുവേയുള്ള അറിവ്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ദിവസവും ഓരോ സ്മോള്‍ അകത്താക്കുന്നവരും ആഴ്ചയില്‍ ഒരു ബിയര്‍ അല്ലെങ്കില്‍ വൈന്‍ എന്ന കണക്കില്‍ മദ്യപിക്കുന്നവര്‍ക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? അന്നനാള കാന്‍സര്‍, മലാശയ കാന്‍സറും തുടങ്ങി ലിവര്‍ സിറോസിസ് വരെ ഇക്കുട്ടരെ ബാധിച്ചേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യതയും Read More…
ലോകത്തിലെ ആദ്യത്തെ CNG സ്‌കൂട്ടറുമായി ‘ടിവിഎസ്’; ഫുള്‍ടാങ്ക് അടിച്ചാല്‍ 226 കിലോമീറ്റര്‍ മൈലേജ്…!
ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളുമായി ബജാജ്. ‘ഫ്രീഡം 125 സിഎന്‍ജി എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി സ്‌കൂട്ടറായ ‘ടിവിഎസ് ജ്യുപിറ്റര്‍ സിഎന്‍ജി’ അരങ്ങേറ്റം കുറിച്ചു. ഇന്ധനവില അനുദിനം കൂടുന്ന ഇന്ത്യയില്‍ മികച്ച ഓപ്ഷനാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ജൂപ്പിറ്റര്‍ സിഎന്‍ജി അവതരിപ്പിച്ചു. ദ്വി-ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്‌കൂട്ടറിന് കിലോമീറ്ററിന് ഒരു രൂപയില്‍ താഴെയാണ് ഇന്ധനവില വരുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജിയില്‍ 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും 1.4 കിലോഗ്രാം കംപ്രസ്ഡ് Read More…
‘പണ്ടൊക്കെ ജീവിതം എന്തൊരു രസമായിരുന്നു’; ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങള്‍? കാരണമിതാണ്
പണ്ടൊക്കെ ജീവിതം എത്ര മനോഹരമായിരുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിട്ടില്ലേ? ഭൂതകാലത്തിലെ ഓര്‍മ്മകളെ താലോലിച്ചിരിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ചെറുപ്പകാലത്തിലെ സുഹൃത്തുക്കള്‍ ജീവിത സാഹചര്യം എല്ലാം എത്ര നല്ലതായിരുന്നുവെന്ന് ചിന്തിച്ചിരിക്കുന്നവരാണ് അധികവും. ഡോണാള്‍ഡ് ട്രംപ് അമേരിക്കയോട് പറഞ്ഞ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ഒരു വാചകമുണ്ട്. ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ ? എന്നാണ് അത്. പണ്ട് അമേരിക്ക ഇപ്പോഴെത്തേക്കാള്‍ മനോഹരമായിരുന്നുവെന്ന ബോധ്യത്തോടെയാണ് അദ്ദേഹം അത്തരത്തിലുള്ള ഒരു വാചകം പറഞ്ഞത്. 2023 ല്‍ പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ Read More…














