ഒരു തരത്തിലുള്ള ഓറല്‍ കാന്‍സറാണ് ചുണ്ടിലെ അര്‍ബുദം അഥവാ ലിപ് കാന്‍സര്‍. ഇത് ആരംഭിക്കുന്നത് ചുണ്ടിലെ കോശങ്ങളിലാണ്. ഇത് ആദ്യം തുടക്കം കുറിക്കുന്നത് സ്‌ക്വമസ് കോശങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണായിക്കാന്‍ സാധിക്കും. അമേരിക്കയില്‍ ഏതാണ്ട് 0.6 ശതമാനം ആളുകള്‍ക്കും ലിപ് കാന്‍സര്‍ ഉള്ളതായി കണക്കുകള്‍ തെളിയിക്കുന്നു. 40000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിപ് കാന്‍സറിന് വായിലുണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട്. ഇളം ചര്‍മമുള്ളവരില്‍ ചുവന്നും ഇരുണ്ട നിറമുള്ളവരില്‍ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ Read More…
അത് ഹൃദയാഘാതമാണോ നെഞ്ചെരിച്ചിലാണോ ? വ്യത്യാസം അറിഞ്ഞിരിക്കണം
ഹൃദയാഘാതത്തിനെ നെഞ്ചെരിച്ചിലായി തെറ്റിദ്ധരിച്ച് പലരും വേണ്ട ചികിത്സ നേടാത്തത് പലപ്പോഴും അപകടകരമാകാറുണ്ട് . നേരേ തിരിച്ച് നെഞ്ചെരിച്ചിലിനെ ഹൃദയാഘാതമായി കാണുന്നവരും ഒട്ടും കുറവല്ല. നെഞ്ചിന്റെ മധ്യഭാഗത്തായി സ്റ്റെര്‍ണം എന്ന എല്ലിന് പിന്നില്‍ വരുന്ന ഒരു എരിച്ചിലാണ് നെഞ്ചെരിച്ചില്‍. ഇത് സംഭവിക്കുന്നതാവട്ടെ വയറില്‍ നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച് കയറി വരുന്ന ആസിഡ് റീഫ്ളക്സ് കൊണ്ടാണ്. ഹൃദയത്തിലേക്കുള്ള രക്ത വിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നു പോകുന്ന സാഹചര്യമാണ് ഹൃദയാഘാതം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതെന്നും Read More…
എന്തുചെയ്തിട്ടും മുടി കൊഴിച്ചില്‍ മാറുന്നില്ലേ ? ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ..
കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. കേശസംരക്ഷണം Read More…
ഗര്‍ഭിണികള്‍ക്ക് വ്യായാമം നല്ലതാണ്, പക്ഷേ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം
ഗര്‍ഭകാലം വളരെ സങ്കീര്‍ണമായ കാലഘട്ടമാണ്. പലതരം പ്രശ്‌നങ്ങളിലൂടെയായിരിയ്ക്കും ഈ ഘട്ടത്തില്‍ കടന്നു പോകുന്നത്. ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പല രീതിയിലുള്ള വ്യായാമങ്ങളും ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. *ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ് – 15 സെക്കന്‍ഡ് മുതല്‍ നാല് മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന തീവ്രത കൂടിയ വ്യായാമങ്ങള്‍ സാധാരണ കാര്‍ഡിയോ വ്യായാമത്തിന് ഇടയില്‍ കയറ്റി ചെയ്യുന്ന തരം വര്‍ക്ക് Read More…
തണുത്ത വെള്ളത്തിലൊരു കുളി… ശരീരത്തിന് നല്‍കുന്നത് ഗുണങ്ങള്‍ അറിയാമോ?
നമ്മുടെ ദിനചര്യകളില്‍ പ്രധാനപ്പെട്ട കാര്യമാണ് കുളിയ്ക്കുക എന്നത്. മിക്കവരും രണ്ട് നേരങ്ങളില്‍ കുളിയ്ക്കുന്ന ആളുകളാണ്. ശരീരം വൃത്തിയാക്കുന്നതിനൊപ്പം തന്നെ മനസിന് ഉന്മേഷം ലഭിയ്ക്കാനും കുളി കൊണ്ട് സാധിയ്ക്കും. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിയ്ക്കുന്നത്. 15 ഡിഗ്രി സെല്‍ഷ്യസിലും കുറവുളള ഐസ് വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് കൊണ്ട് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്ന് അറിയാം…
വിവാഹത്തിന് മുമ്പ് ഈ പരിശോധനകള്‍ നിര്‍ബന്ധം; ജനിതക പ്രശ്‌നങ്ങള്‍ മുതല്‍ വന്ധ്യതവരെ?
വിവാഹത്തിന് മുമ്പായി വധുവരന്മാരുടെ പ്രത്യുത്പാദന ക്ഷമതയടക്കമുള്ള ആരോഗ്യ സൂചകങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി ഇന്ത്യയിലും വ്യാപകമാകുന്നു. ഇത്തരത്തിലുള്ള പ്രീ മാരിറ്റല്‍ പരിശോധനകളിലൂടെ വന്ധ്യതയ്ക്ക് പുറമേ ജനതക പ്രശ്നങ്ങള്‍ അടക്കം മനസ്സിലാക്കാനായി സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം താഴെ പറയുന്നവയാണെന്നാണ് ഡോ ഷര്‍വരി മുണ്ടെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹത്തിന് ശേഷം കുടുംബജീവിതത്തിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് യുവാക്കള്‍ ഇന്ന് കൂടുതല്‍ ബോധവാന്മാരാണ്. പ്രമേഹം , പ്രഷര്‍, കൊളസ്ട്രോള്‍, ജനിതക രോഗങ്ങള്‍, ലൈംഗികമായി Read More…
സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളില്‍ ഇതാണ് ഏറ്റവും അപകടകരം; ഇത് അറിയാതെ പോകരുത്
സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും അത് കാത്തുസൂക്ഷിക്കുന്നതിനുമായി പല ശസ്ത്രക്രിയകളും പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരിച്ച ചിലവാണ് ഇതിനുള്ളത്. തീര്‍ന്നില്ല, ഇതിലെ അപകട സാധ്യതകളും ഒരിക്കലും തള്ളികളയാനായി സാധിക്കില്ല. അടുത്തിടെ ഓവര്‍നൈറ്റ് ഗ്ലാസസ് എന്നൊരു സ്ഥാപനം അപകടകരമായ 10 കോസ്മറ്റിക് ശസ്ത്രക്രിയയുടെ പട്ടിക തയ്യാറാക്കി. ഈ റാങ്കിങ് അവയുടെ സങ്കീര്‍ണതകളുടെ അടിസ്ഥാനത്തിലായിരുന്നു. കണ്ണിന്റെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയാണ് ഇതിലെ ഏറ്റവും അപകടകരമായ കോസ്മെറ്റിക് ശസ്ത്രക്രിയയായി കണ്ടെത്തിയത്. 92.30 ശതമാനമാണ് ഇതിന്റെ സങ്കീര്‍ണ്ണത സാധ്യത. കോസ്മെറ്റ്ക് ഐറിസ് ഇംപ്ലാന്റ് ലേസര്‍ പിഗ്മെന്റ് Read More…
ഓടാന്‍ പോകുന്ന സ്ത്രീകളാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്ക് ഓട്ടം എന്ന വ്യായാമം അത്ര എളുപ്പമല്ല. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ ഓട്ടം ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…. * തുടകള്‍ തമ്മില്‍ ഉരയുന്നത് – നമ്മളില്‍ ഭൂരിഭാഗവും തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്തനം, മുലക്കണ്ണ്, Read More…
രക്താര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പ് ; രക്തമൂലകോശങ്ങള്‍ ലാബില്‍ വളര്‍ന്നു
മനുഷ്യരക്തത്തിലെ മൂലകോശങ്ങൾ ആദ്യമായി ഗവേഷണശാലയില്‍ വളര്‍ത്തിയെടുത്ത് ശാസ്ത്രജ്ഞര്‍. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായാല്‍ രോഗികള്‍ക്കായി അസ്ഥി മജ്ജ ദാതാക്കളെ തേടുന്നത് അവസാനിപ്പിക്കാം. ലാബ്-വളർത്തിയ കോശങ്ങൾ ഇതുവരെ എലികളിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ. മൂല കോശങ്ങള്‍ ശരീരത്തിലെ ഏത് തരത്തിലുള്ള കോശമായും മാറാന്‍ കഴിയും. മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണു പുതിയ കണ്ടെത്തല്‍ നടത്തിയത്. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിട്ടില്ല. മനുഷ്യരുടേതിന് സമാനമായ രക്ത മൂലകോശങ്ങളാണു ഗവേഷകര്‍ സൃഷ്ടിച്ചത്. രക്താർബുദം, ലിംഫോമ തുടങ്ങിയ അർബുദങ്ങളെ റേഡിയേഷനും കീമോതെറാപ്പിയും വഴി ചികിത്സിക്കുന്നത് Read More…














