റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഫിറ്റ്നസ് രഹസ്യങ്ങളറിയണ്ടേ? അദ്ദേഹത്തിന്റെ അച്ചടക്കത്തോടെയുള്ള ദിനചര്യയും ഭക്ഷണക്രമവുമാണ് അതില്‍ പ്രധാനം. യോഗയും മെഡിറ്റേഷനുമായി തന്റെ ദിവസം ആരംഭിക്കുന്നത് മുതല്‍ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നത് വരെ ആരോഗ്യത്തോടുള്ള അംബാനിയുടെ സമീപനം വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഇതാ:
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്… ആര്‍ത്തവവിരാമം അടുക്കാറായോ ? ഈ 7ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ആര്‍ത്തവവിരാമത്തിന്റെ മുന്നോടിയായി ശരീരത്തിലും സ്വഭാവത്തിലും ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത്തരത്തില്‍ 7 മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ മാറ്റങ്ങളെ പൊതുവായി 7 കുഞ്ഞന്മാര്‍ എന്നാണ് വിളിക്കുന്നത്. ചൊറിച്ചില്‍, അമിതകോപം, ഉഷ്ണം, വണ്ണംവയ്ക്കുക, ഉറക്കംതൂങ്ങുക, മറവി, മാനസികബുദ്ധിമുട്ട് എന്നിവരാണ് ഏഴ് ആര്‍ത്തവവിരാമ കുഞ്ഞന്മാര്‍. ഏഴ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഏഴ് ലക്ഷണങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് യോനിയില്‍ വരള്‍ച്ച അനുഭവപ്പെടാം. ഇതുമൂലം യോനി ഭാഗത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാകാനിടയുണ്ട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമായി കരുതിപോരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീകളെ അസ്വസ്ഥരാക്കുന്നു. Read More…
സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് സൂക്ഷിക്കണം; ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം
ആരോഗ്യം ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവേ പിന്നോട്ടാണ്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീ ശരീരത്തില്‍ വിറ്റാമിനുകള്‍ കുറയുന്നത് പോലെ തന്നെ പ്രശ്നമാണ് സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നതും. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണായ പങ്ക് വഹിക്കുന്നതാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, പ്രോട്ടീന്‍ സിന്തസിസ് എന്നിവയുള്‍പ്പെടെ 300-ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യം വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്….
രാത്രിയില്‍ അമിതമായി വിയര്‍ക്കാറുണ്ടോ ? നിര്‍ബന്ധമായും ഈ രോഗ പരിശോധനകള്‍ നടത്തുക
രാത്രിയില്‍ ചൂട് കൊണ്ട് അല്ലാതെ തന്നെ അമിതമായി വിയര്‍ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഹോര്‍മോണ്‍ തകരാറുകള്‍, ലോ ബ്ലഡ് ഷുഗര്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ചിലര്‍ക്ക് രാത്രി വിയര്‍ക്കാറുണ്ട്. എന്നാല്‍ ചില രോഗങ്ങള്‍ക്കുള്ള മുന്നറിയിപ്പുമാകാം ഇത്. അമിതവണ്ണം, ഹൃദ്രോഗം, കാരണമില്ലാതെ വിയര്‍ക്കുന്ന അവസ്ഥയായ Idiopathic Hyperhidrosis, പാര്‍ക്കിന്‍സണ്‍ രോഗം, hypoglycaemia, സ്ട്രെസ് എന്നിവ എല്ലാം കൊണ്ടും ചിലരില്‍ വിയര്‍പ്പ് ഉണ്ടാകാം…
ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ
സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…
കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..
ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…
തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരുന്നുജോലി ചെയ്യുന്നവരാണോ? പണിവരുന്നുണ്ട് കേട്ടോ !
ഊര്‍ജ്ജസ്വലമായി ഒരു ദിവസം തുടങ്ങുന്നത് വലിയ കാര്യമാണ്. ദീര്‍ഘനേരം ഊര്‍ജ്ജസ്വലമായി ഇരിയ്ക്കുന്നതും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശാരീരികമായ പല അസ്വസ്ഥതകളും നേരിടേണ്ടി വരും. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം ഇരിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിയാം… *മാനസിക സമ്മര്‍ദ്ദം – ദീര്‍ഘനേരത്തെ ഇരിപ്പ് ഉദാസീനമായ ശൈലിയുടെ പ്രധാന കാരണമാണ്. ഇത് മോശം മാനസികാരോഗ്യ Read More…
വണ്ണം കുറയ്ക്കാന്‍ പാനീയഉപവാസം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
അടുത്ത കാലത്തായി അമിതവണ്ണം കുറയ്ക്കാന്‍ സെലിബ്രിറ്റികളുള്‍പ്പെടയുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഉപവാസരീതിയാണ് പാനീയ ഉപവാസം. അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. Read More…
സമ്മര്‍ദ്ദം ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സമ്മര്‍ദ്ദം പരിധി വിട്ടുയരുന്നത് ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….














