Health

നിങ്ങള്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാറുണ്ടോ? ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ഒരാള്‍ ദിവസം എത്ര ഗ്ളാസ് വെള്ളം കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ പിന്നാലെ പോയാല്‍ പലപ്പോഴും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. ആയുര്‍വേദത്തിലെ ജല നിയമങ്ങള്‍ അനുസരിച്ച്, ദാഹിക്കുമ്പോള്‍ ഒരാള്‍ വെള്ളം കുടിക്കണം! നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പൊതുപ്രവര്‍ത്തകയായ മനീഷ യാദവ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നു. View this post on Instagram A post shared by Read More…

Health

കൊതുക് കാലനാകുന്ന കാലം; ഈ വര്‍ഷം കൊതുക് കൊന്നത് 105ആളുകളെ

മഴക്കാലമായാല്‍ കേരളമാകെ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ്. പല രോഗങ്ങള്‍ക്കും കാരണമാകുകയും മരണത്തിന് പോലും കൊതുക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം കൊതുക് പരത്തിയ ഡെങ്കി പനി, വെസ്റ്റ് നൈല്‍,ജപ്പാന്‍ ജ്വരം എന്നിവ കൊണ്ട് മരണപ്പെട്ടത് 105 പേരാണ്. പതിനായിരക്കണക്കിന് ആളുകളെ രോഗക്കിടക്കിയിലുമാക്കി. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ നിന്നാണ്. കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍ സഹാക്കാന്‍ ബുദ്ധിമുട്ടാണ്. അതില്‍ Read More…

Health

കുഞ്ഞിനായി മുലപ്പാല്‍ ശേഖരിച്ച് വയ്ക്കാം; ജോലിക്ക് പോകുന്ന അമ്മമാര്‍ ഇത് അറിഞ്ഞിരിക്കണം

അമ്മയുടെ മുലപ്പാല്‍ കുഞ്ഞിന്റെ ജീവനും ജീവിതത്തിനും അമൃതാണ്. ഏതാണ്ട് 23 ലക്ഷം കുഞ്ഞുകള്‍ ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നതായിയാണ് കണക്കുകള്‍. അതില്‍ അധികവും കുഞ്ഞ് ജനിച്ച് ആദ്യ 28 ദിവസത്തിനുള്ളില്‍ തന്നെയാണ്. അതിനാല്‍തന്നെ നവജാത ശിശുക്കളുടെ ആരോഗ്യം വളരെ പ്രധാനവും അതില്‍തന്നെ മുലപ്പാലിന്റെ പ്രധാന്യവും എടുത്തുപറയേണ്ടതുമാണ്. നവജാതശിശുവിന്റെ തലച്ചോറിന്റെയും കണ്ണിന്റെയും വികാസത്തെയും മാനസിക വളര്‍ച്ചയെയും സഹായിക്കുന്നതും മുലപ്പാല്‍ തന്നെയാണ്. നിര്‍ജലീകരണം തടയാനും നവജാത ശിശുവിന്റെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനും സഹായിക്കും. മുലപ്പാലിലെ ആന്റിബോഡികള്‍ പ്രമേഹം , സീലിയാക് ഡിസീസ്, രക്താര്‍ബുദം, Read More…

Health

പ്ലാസ്റ്റിക് ഓട്ടിസത്തിന് കാരണമാകുമോ? ഗവേഷകര്‍ വെളിപ്പെടുത്തുന്നു

ഒരു വ്യക്തിയുടെ ആശയവിനിമയം, സംസാരം, പഠനം, പെരുമാറ്റ രീതികള്‍ എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറാണ് ഓട്ടിസം . ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ അല്ലെങ്കില്‍ എഎസ്സി എന്നും അറിയപ്പെടുന്നു. ഓട്ടിസം ഒരു വൈകല്യമാണ്, ഇത് സാധാരണയായി കുഞ്ഞുങ്ങളില്‍ രണ്ട് വയസ്സു കഴിയുന്ന സമയത്താണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ , പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഓട്ടിസം വരാനുള്ള സാധ്യതയ്ക്ക് ആക്കംകൂട്ടുമെന്ന് കണ്ടെത്തി. ആര്‍എംഐടി സര്‍വകലാശാലയിലെ എലിസ ഹില്‍-യാര്‍ഡിനാണ് പഠന നയിച്ചത്. കട്ടികൂടിയ പ്ലാസ്റ്റിക്കിന്റെ ഘടകങ്ങളുമായി പ്രധാനമായും Read More…

Health

ദീര്‍ഘനേരം കാറിൽ സഞ്ചരിക്കാറുണ്ടോ? സൂക്ഷിക്കുക, കാര്‍ നിങ്ങളെ അര്‍ബുദരോഗിയാക്കാം

കാറിനുള്ളിലെ വായുവിന്റെ നിലവാരം ഒരാളെ അര്‍ബുദരോഗത്തിലേക്ക് നയിച്ചേക്കാമെന്ന് വാഷിങ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചത് ഓര്‍ഗനോഫോസ്ഫേറ്റ് എസ്റ്ററുകള്‍ എന്ന് ഒരു കൂട്ടം രാസവസ്തുക്കളെ കുറിച്ച് നടത്തിയ പഠനമാണ്. 101 തരം ഇലക്ട്രിക്, ഗ്യാസ് , ഹൈബ്രിഡ് മോഡല്‍ കാറുകളിലാണ് പഠനം നടത്തിയത്. ഒപി ഇകള്‍ വാഹനത്തി​ന്റെ സീറ്റ് കുഷ്യനുകളും പാഡിങ്ങും തീപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഒപിഇകളില്‍ ഒന്നായ ട്രിസില്‍ (1-ക്ലോറോ-2-പ്രൊപൈല്‍) ഫോസ്‌ഫേറ്റിന്റെ അംശം (ടിസിഐപിപി) കണ്ടെത്തി. അതും പരിശോധിച്ച 99ശതമാനം വാഹനങ്ങളിലും. Read More…

Health

നാവിന്റെ ചിത്രം നോക്കി രോഗം നിര്‍ണയിക്കാം; എ ഐ മോഡല്‍ തയ്യാര്‍

നാവിന്റെ ചിത്രം മാത്രം വിശകലനം ചെയ്ത് രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്ന എഐ മോഡലുകളുമായി ഗവേഷകര്‍. ഇറാഖിലേയും ഓസ്ട്രേലിയേയും ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരീക്ഷണങ്ങളില്‍ 98% കൃത്യതയാണ് ഇവയ്ക്കെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാവ് പരിശോധിച്ച് രോഗം കണ്ടെത്തുന്ന രീതിയുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്ര രീതിയാണിത്. ഈ പരമ്പരാഗത രീതിയെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചാണ് എഐ രോഗനിര്‍ണയം നടത്തുക. നാവിന്റെ നിറവും രൂപസവിശേഷതയും പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ Read More…

Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…

Health

അധികമായാല്‍ ഡാര്‍ക്ക് ചോക്ലേറ്റും വിഷമാണ് ; പഠനം സൂചിപ്പിക്കുന്നതിങ്ങനെ

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പലരുടെയും പേഴ്സണല്‍ ഫേവറേറ്റ് ഡാര്‍ക്ക് ചോക്ലേറ്റുകളായിരിക്കും. മധുരം കുറവും എന്നാല്‍ കൊക്കോയുടെ അളവ് ധാരാളമായി ഉള്ള മികച്ച ആന്റി ഓക്സിഡന്റാണ് ഡാര്‍ക്ക് ചോക്ലേറ്റ് . ഇത് കാന്‍സര്‍, ഹൃദ്രോഗം, തുടങ്ങിയ പല രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിരുന്നു. കൂടാതെ നമ്മുടെ മൂഡ് മാറ്റാനും ഇത് സഹായകമാകുമത്രേ. സെറാടോണിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. കഴിക്കുമ്പോള്‍ ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടാനും അതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധ്യമാണ്. ചര്‍മ്മത്തിന് Read More…

Health

ദുഖസാന്ദ്രമായ ഗാനം കേള്‍ക്കുന്നവരാണോ? മാനസികാരോഗ്യത്തിന് നല്ലതെന്ന് പഠനം

മനസ്സിനെ ശാന്തമാക്കാനും സന്തോഷം നല്‍കാനും പാട്ട് കേള്‍ക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ അതിന് നല്ല അടിപൊളി പാട്ട് വേണമെന്ന് നിര്‍ബന്ധമില്ല. ദു:ഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് . വിഷാദ സിനിമാ ഗാനങ്ങളോട് മലയാളിക്കുള്ള പ്രത്യേകഇഷ്ടംകൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. സങ്കടമുളവാക്കുന്ന പാട്ട് മനസ്സിനെ വിമലീകരിക്കുമെന്ന് ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ശോകമായ ഗാനം പലപ്പോഴും നമ്മുടെ ദു:ഖങ്ങളെ തൊട്ടുണര്‍ത്തുമെങ്കിലും. ദു:ഖകരമായ കാര്യങ്ങളെക്കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന Read More…