Fitness

നടക്കുമ്പോൾ പാട്ട് കേൾക്കാറുണ്ടോ? മാനസികാരോഗ്യത്തിന് അതത്രല്ല നല്ലതല്ല …

നടക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റോ ഇയര്‍പാഡോ വച്ച് പാട്ട് കേട്ട് നടക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ മാനസികാരോഗ്യത്തിന് നിശബ്ദമായി പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുള്ള നടത്തമാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സൈലന്റ് വാക്കിങ് എന്ന രീതിയില്‍ ഒരു ട്രെന്‍ഡ് തന്നെ ഉണ്ട് ഇപ്പോള്‍. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി അവനവനിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈലന്റ് വാക്കിങ് സഹായിക്കുന്നതായി ഗുരുഗ്രാം ഫോര്‍ട്ട്‌സ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് റോഷ്‌നി സോധി അബ്ബി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ Read More…

Health

തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നവരാണോ? ‘പണി’ വരുന്നുണ്ട്

തക്കാളി നിരവധി പോഷകഗുണങ്ങളാല്‍ നിറഞ്ഞതാണ്. തക്കാളിയെക്കാള്‍ പലര്‍ക്കും തക്കാളി സോസ് ഇഷ്ടമായിരിക്കും. എന്നാല്‍ തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നത് നിരവധി ദോഷങ്ങളും ഉണ്ടാക്കുന്നു. ഭക്ഷണത്തിന് രുചി ഉറപ്പ് വരുത്തുന്ന സോസിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും നാം അത് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തില്ല. വിവിധ തരത്തിലുള്ള ഉപ്പും സുര്‍ക്കയും ആന്റി ഓക്സിഡന്റ്സും പൗഡറുകളും അടങ്ങിയതാണ് തക്കാളി സോസ്. ഈ വസ്തുക്കളെല്ലാം തന്നെയാണ് അതിനെ നമുക്ക് വളരെയധികം രുചി പ്രിയമാക്കുന്നതും. സോസ് നിര്‍മിക്കാന്‍ ഉപ്പ് നിര്‍ബന്ധമായ Read More…

Health

അമിതമായി വിയര്‍ക്കുന്നതണോ പ്രശ്‌നം ? വസ്ത്രങ്ങളിലെ വിയര്‍പ്പു കറ എങ്ങനെ ഒഴിവാക്കാം ?

അമിതമായി വിയര്‍ക്കുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധവും അസഹനീയമാകാറുണ്ട്. അമിതമായി വിയര്‍ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ചൂട് കൊണ്ടോ വെയില്‍ അടിക്കുന്നത് കൊണ്ടോ മാത്രമല്ല, അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കാന്‍ കാരണം ആകും. പുത്തന്‍ വസ്ത്രങ്ങളില്‍ പറ്റിയിരിക്കുന്ന വിയര്‍പ്പ് കറ പലരെയും കുഴപ്പത്തിലാക്കുന്ന പ്രശ്നമാണ്. മഞ്ഞനിറത്തിലാണ് വിയര്‍പ്പു കറ കാണപ്പെടുന്നത്. ഇത് വസ്ത്രങ്ങളുടെ ഭംഗി കെടുത്തും. ഏറെ നേരം വസ്ത്രം ഉരച്ചു കഴുകിയാലും ഈ കറ പോകണമെന്നില്ല. ഇവ മാറ്റാന്‍ Read More…

Health

നെഞ്ചെരിച്ചിലില്‍ നിന്ന് ആശ്വാസമേകും ; ഇക്കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം

നമ്മളെയൊക്കെ പലപ്പോഴും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം….

Health

ആര്‍ത്തവ സമയത്തെ വേദന നിയന്ത്രിക്കാന്‍ വേദനസംഹാരികള്‍ കഴിക്കുന്നത് ദോഷകരമോ?

സഹിക്കാനാവാത്ത ആര്‍ത്തവ വേദന മൂലം കഴിയുന്ന പലവരും ഉണ്ട്. വേദന സംഹാരികളെയാണ് ആ സമയങ്ങളില്‍ പല സ്ത്രീകളും അഭയം തേടുന്നത്.എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ മുന്‍കരുതല്‍ എടുക്കാനായി മറക്കരുത്.ഇബുപ്രോഫെന്‍ പോലുള്ള നോണ്‍- സ്റ്റിറോയിഡില്‍ ആന്റി – ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് ദഹനനാളത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ഇതുമൂലം ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളില്‍ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് Read More…

Health

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച; ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടവ

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് രക്ഷിതാക്കളില്‍ മതിയായ അവബോധം ആവശ്യമാണ്, ആരോഗ്യകരമായ കുടുംബത്തിലെ ജീവിതശൈലി മറ്റ് അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറയാം . ബംഗളൂരു ബെല്ലന്തൂരിലെ ക്ലൗഡ്നൈന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് നിയോനറ്റോളജിസ്റ്റും ശിശുരോഗ വിദഗ്ധയുമായ ഡോ.ലക്ഷ്മി മേനോന്‍ എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തുന്നതിനു ചില പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും കുറഞ്ഞത് 1-2 മണിക്കൂര്‍ മെച്ചപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്, അതില്‍ സ്‌പോര്‍ട്‌സ്/ ടെന്നീസ്, ബാഡ്മിന്റണ്‍/നീന്തല്‍ തുടങ്ങിയ ഗെയിമുകള്‍ ഉള്‍പ്പെടുത്താം Read More…

Fitness

വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാം, അതിനുള്ള വിദ്യ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്

ശരീരഭാരം എങ്ങനെയും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. വ്യായാമവും അതോടൊപ്പം കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, ജിഎം ഡയറ്റ്, ഹൈ പ്രോട്ടീന്‍ ഡയറ്റ്, ലോ കാലറി ഡയറ്റ് എന്നിങ്ങനെ ഡയറ്റ് പ്ലാനുകളുമായി പല അഗ്‌നിപരീക്ഷകള്‍ കടക്കുന്നവരുണ്ട്. എന്നാല്‍ പല ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരും ഇല്ലാതില്ല. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ശരീരഭാരം കുറയ്ക്കാം. അതിനുള്ള വിദ്യകള്‍ നമ്മുടെ സ്വന്തം അടുക്കളയില്‍ തന്നെയുണ്ട്. കറുവപ്പട്ടയും തേനുമാണ് ഈ അമൂല്യമായ വസ്തുക്കള്‍. ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അരസ്പൂണ്‍ തേനുമായി Read More…

Health

മഞ്ഞപ്പിത്തം; ഒറ്റമൂലിക്കു പിന്നാലെ പോകരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും; മുന്നറിയിപ്പ്

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായി വാര്‍ത്തകളുണ്ട്. ഒപ്പം മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി ചികിത്സകരും വര്‍ധിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചയാള്‍ ഒറ്റമൂലി മരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്‍പും സമാനസംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം മൂലം മരിച്ചവര്‍ പല ഒറ്റമൂലി മരുന്നുകളും പരീക്ഷിച്ചവരാണെന്ന് പിന്നീട് കണ്ടെത്തുന്നുണ്ട്. മതിയായ യോഗ്യതയില്ലാത്തവരാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. അളവില്‍ക്കൂടുതല്‍ മരുന്നുകളാണ് പലരും നല്‍കുന്നത്. ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ച് നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യവിഭാഗം. മഞ്ഞപ്പിത്തം ബാധിച്ചാല്‍ വേണ്ടത് പൂര്‍ണവിശ്രമവും Read More…

Health

മറവി രോഗമുണ്ടെന്ന തോന്നലുണ്ടോ ? ഈ തോന്നല്‍തന്നെ ഓര്‍മ്മയെ ബാധിക്കുമെന്ന് പഠനം

പ്രായമാകുമ്പോള്‍ നമുക്ക് മറവിപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മെമ്മറി പ്രശ്‌നങ്ങള്‍ പ്രായമാകുന്നതിന് മുന്നോടിയാണെന്നും നാം അംഗീകരിക്കാറുണ്ട് . എന്നാല്‍ ഈ വിശ്വാസം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. നിക്കി എല്‍. ഹില്ലിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യത്തില്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്ന പ്രായമായ മുതിര്‍ന്നവര്‍ക്ക് മികച്ച ഓര്‍മ്മയും കുറഞ്ഞ ബുദ്ധിമുട്ടികളും മാത്രമേ ഉണ്ടാകുന്നുള്ളു എന്നും പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, നമ്മുടെ വാര്‍ദ്ധക്യം നമ്മുടെ മാനസികാവസ്ഥയുമായും തലച്ചോറിന്റെ പ്രവര്‍ത്തനവുമായും വളരെയധികം ബന്ധമുണ്ടെന്ന് Read More…