Health

ഒരു കാര്യവുമില്ലാതെ ശരീരത്തിന് ക്ഷീണം തോന്നുന്നുണ്ടോ? ഊര്‍ജ്ജസ്വലരാകാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിയ്ക്കും

പ്രായം കൂടുമ്പോഴോ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടോ ചിലര്‍ക്ക് ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ച് അവര്‍ക്ക് എപ്പോഴും ക്ഷീണം ഉണ്ടായിരിയ്ക്കും. മറ്റ് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെയായിരിയ്ക്കും ഇത്തരക്കാര്‍ക്ക് ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ ഇത് മാറ്റിയെടുക്കാന്‍ ഇവര്‍ സ്വയം മുന്നിട്ടിറങ്ങുക തന്നെ വേണം. കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവയൊക്കെ ഒരു പരിധി വരെ ക്ഷീണം മാറ്റാനുള്ള വഴികളാണ്. ക്ഷീണം മാറ്റിയെടുത്ത് ഊര്‍ജ്ജസ്വലരാകാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..

Health

പുകവലി നിർത്താൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലേ? എന്നാൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..

നിങ്ങളുടെ പുകവലി ശീലം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണോ? പുകവലി കാരണം നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പുകവലി ഉപേക്ഷിക്കാന്‍ നടത്തിയ പരീക്ഷണങ്ങൾ കൊണ്ട് മടുത്തോ? വിഷമിക്കേണ്ട, ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. പുകവലി ഉപേക്ഷിച്ച മിക്ക ആളുകളിലും നിക്കോട്ടിനോടുള്ള തീവ്രമായ ആസക്തി നിമിത്തം ഉത്കണ്ഠ, പിരിമുറുക്കം, അസ്വസ്ഥത, നിരാശ അക്ഷമ എന്നിവ ഉണ്ടാകുന്നു. പുകവലി എങ്ങനെ ഉപേക്ഷിക്കാം? ചില വിദ്യകൾ ഇതാ പുകവലി ഉപേക്ഷിക്കാൻ നിങ്ങൾക്ക് ശക്തമായ, വ്യക്തിപരമായ കാരണം ആവശ്യമാണ്. പുകവലിയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനോ Read More…

Health

ദീർഘകാല ആരോഗ്യം; എന്താണ് ഒരു ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്?

ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം, രോഗപ്രതിരോധ വൈകല്യങ്ങൾ എന്നിവ പോലുള്ള വിട്ടുമാറാത്ത അവസ്ഥകൾക്ക് കാരണമാകുന്ന ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിൽ സഹായിക്കുന്ന ഭക്ഷണരീതിയാണ് ആന്റി -ഇൻഫ്ലമേറ്ററി ഡയറ്റ്. വീക്കം വർദ്ധിപ്പിക്കാൻ സാധ്യതയുള്ളവ ഒഴിവാക്കിക്കൊണ്ട് അതിനെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഈ ഡയറ്റുകൊണ്ടുള്ള ലക്ഷ്യം. ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റിൻ്റെ പ്രധാന ഘടകങ്ങൾ പഴങ്ങളും പച്ചക്കറികളും: ഇലക്കറികൾ (ചീര, കാലെ), പഴങ്ങൾ (സ്ട്രോബെറി, ബ്ലൂബെറി), ക്രൂസിഫറസ് പച്ചക്കറികൾ (ബ്രോക്കോളി, കോളിഫ്ലവർ) എന്നിവ ആന്റിഓക്‌സിഡൻ്റുകളാലും മറ്റ് ആന്റി -ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ്. Read More…

Health

പെട്ടെന്നുള്ള കുഴഞ്ഞുവീണു മരണം: ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍

കുഴഞ്ഞുവീണു മരണം ഇപ്പോള്‍ സ്ഥിരം കാണുന്ന വാര്‍ത്തയാണ്. മനുഷ്യന്‍ നിമിഷനേരം കൊണ്ട് മരിച്ചു വീഴുന്ന സംഭവങ്ങളാണ് അതിലധികവും. ജോലി ചെയ്യുമ്പോഴും, വ്യായാമത്തിനിടയിലും, നൃത്തം ചെയ്യുമ്പോഴും, സംസാരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഹൃദയാഘാതം നിമിത്തം മരിച്ചു വീഴുന്നു. ഇതിനെല്ലാം കാരണം ഹൃദയത്തില്‍ രക്തം എത്താത്തതിനാല്‍ അവരുടെ ധമനികളില്‍ തടസ്സം ഉടലെടുക്കുന്നതും ഒപ്പം ശരീരത്തില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടാകുന്നതുമാണ്. ഇത്തരക്കാര്‍ക്ക് വൈദ്യസഹായം ഉടനെ ലഭ്യമായിലെങ്കില്‍ മരണ സാധ്യത ഏറെയാണ് . ചീത്ത കൊളസ്ട്രോള്‍ ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അത് ശരീരത്തില്‍ കൂടാതിരിക്കാന്‍ Read More…

Health

ആസ്മ ലക്ഷണങ്ങള്‍ തടയാന്‍ 3 ആയുര്‍വേദ മാര്‍ഗങ്ങള്‍

ഡിസംബര്‍ വരുന്നു. ഒപ്പം മഞ്ഞുകാലവും തണുപ്പും. തണുപ്പ് ആരംഭിക്കുന്നതോടെ ആസ്മ ലക്ഷണങ്ങള്‍ പലപ്പോഴും കൂടുതല്‍ ഗുരുതരമാകാറുണ്ട് . ശ്വാസനാളത്തിന്റെ വീക്കം, ശ്വാസതടസ്സം, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥയാണ് ആസ്മ എന്നത് . ഈ ലക്ഷണങ്ങള്‍ മുതിര്‍ന്നവരെ മാത്രമല്ല, ചെറിയ കുട്ടികളെയും ബാധിക്കുന്നു. ആസ്മയുടെ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് അവസ്ഥയെ വഷളാക്കും, അതിനാല്‍ മികച്ച ചികിത്സയിലൂടെ അവ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.ആയുര്‍വേദത്തില്‍ ആസ്മ ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള പ്രകൃതിദത്ത വഴികളുണ്ട് , ശ്വാസകോശം Read More…

Health

ചോളം കാന്‍സറിന് കാരണമാകുമോ? ഇത് അറിയാതെ പോകരുത്

വളരെ അധികം പോഷകമുള്ള ഒരു ധാന്യമാണ് ചോളം. ഹൃദ്രോഹം , ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ദഹനവും ശരീരഭാരം നിയന്ത്രിക്കാനും ചോളം സഹായിക്കുന്നു. എന്നാല്‍ ചോളം കാന്‍സറിന് കാരണമാകുമെന്നും പലവരും ആശങ്കപ്പെടുന്നു. സുന്ദര്‍ലാന്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനും സര്‍ജനുമായ ഡോ കരണ്‍ രഞ്ജന്‍ ഇത് നിഷേധിക്കുന്നു. ചോളത്തില്‍ കാണപ്പെടുന്ന അഫ്ളാടോക്സിനുകളെപറ്റിയുള്ള തെറ്റിദ്ധാരണ കാരണമാണ് ഇങ്ങനെ പറയുന്നത്. കുറഞ്ഞത് 25 തരം അഫ്ളാടോക്സിനുകളാണ് ചോളത്തിനുള്ളത്. കേടു വന്ന വിളകളില്‍ കാണപ്പെടുന്ന വിഷാംശമുള്ള വസ്തുക്കളാണിവ. ഇത് Read More…

Health

കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്

കുഞ്ഞു ജനിയ്ക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ ആരോഗ്യ, സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്നവരാണ് എല്ലാവരും. കുഞ്ഞിനു ബുദ്ധിയുണ്ടാകാനും നിറം വര്‍ദ്ധിപ്പിയ്ക്കാനും ഗര്‍ഭിണിയാകുമ്പോള്‍ തന്നെ കുങ്കുമപ്പൂ പോലുള്ളവ അമ്മമാര്‍ കഴിയ്ക്കുന്നവരുമാണ്. കുഞ്ഞു ജനിച്ചു കഴിഞ്ഞാലും കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് പലരും. ഇതിനായി കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്. കാരണം കുഞ്ഞുങ്ങളുടെ ചര്‍മം ഏറെ സെന്‍സിറ്റീവാണ്. ഇതു കൊണ്ടു തന്നെ കൃത്രിമമായ വസ്തുക്കളുടെ ഉപയോഗം ദോഷം വരുത്തുകയും ചെയ്യും. കുട്ടികളുടെ ചര്‍മത്തിന്റെ മൃദുത്വവും നിറവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ വഴി Read More…

Health

അമിതമായാല്‍ പച്ചവെള്ളമാണെങ്കിലും നല്ലതല്ല; മരണത്തിന് വരെ കാരണമാകും

വെള്ളം കുടികേണ്ടതിന്റെ ആവശ്യകതയെ പറ്റി ആര്‍ക്കും പറഞ്ഞുതരേണ്ടതില്ലാല്ലോ? ശരീരത്തിലെ ജലാംശം തൃപ്തികരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായി വെള്ളം കുടിച്ചാല്‍ മരണത്തിന് വരെ കാരണമാകും. കുറഞ്ഞ സമയം കൊണ്ട് ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് താഴേക്ക് പോയി ഹൈപോനാട്രീമിയ എന്ന അവസ്ഥയുണ്ടാകാമെന്ന് ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ തുഷാര്‍ തയല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. നാഡീവ്യൂഹങ്ങളുടെ സന്ദേശം കൈമാറുന്നതിനും പേശികളുടെ പ്രര്‍ത്തനത്തിലുമെല്ലാം സോഡിയം Read More…

Health

രാവിലെ 3- 5 മണിക്ക് ഉണരും, പിന്നീട് ഉറങ്ങാന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്തി?

നമ്മളില്‍ ചിലര്‍ പുലര്‍ച്ചെ 3 നും 5 നും ഇടയില്‍ ഉണരുകയും പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതിന്റെ കാരണം കണ്ടെത്തിയതായി ഒരു ബയോഹാക്കര്‍ അവകാശപ്പെട്ടു. ‘ബയോഹാക്കിംഗിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഒരു ഇന്‍സ്റ്റാഗ്രാം ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ഡേവ് ആസ്പ്രേയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ജീവിതശൈലി, ഭക്ഷണക്രമം, ശരീരം എന്നിവയാണ് എന്നിവയാണ് ഇതിന്റെ അടിസ്ഥാന കാരണം. എന്നാല്‍ ആസ്‌പ്രേയ്ക്ക് മെഡിക്കല്‍ ബിരുദമോ പോഷകാഹാര പരിശീലനമോ ഇല്ല. തന്റെ ബയോളജിക്കല്‍ ക്ലോക്ക് റിവേഴ്സ് ചെയ്യുന്നതിനായി അദ്ദേഹം ചെലവഴിച്ചത് $2 മില്യണ്‍. ഭക്ഷണത്തില്‍ Read More…