ഭാരം കുറയ്ക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മിലിട്ടറി ഡയറ്റിങ് പരീക്ഷിക്കാവുന്നതാണ്. ഈ ഡയറ്റിങ്ങിന് പട്ടാളക്കാരുമായി ബന്ധമില്ല. എന്നാല്‍ പട്ടാളക്കാരുടെ ജീവിതരീതിയുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ. പട്ടാളച്ചിട്ടയിലുള്ള കഠിനമായ ഭക്ഷണക്രമീകരണത്തെയാണ് മിലിട്ടറി ഡയറ്റിങ് എന്നു പറയുന്നത്. ചെറിയ കാലയളവു കൊണ്ട് ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ മിലിട്ടറി ഡയറ്റിങ് നടത്താന്‍ പാടുള്ളൂ. ഏറ്റവും പരിമിതമായ ആഹാരമാണ് ഈ കാലയളവില്‍ കഴിക്കാവൂ. അന്നജം അടങ്ങിയ Read More…
കിഷ്മിഷും മുനക്കയും ;ആരോഗ്യത്തിന് മികച്ചതേത്?
കിഷ്മിഷ് , മുനക്ക എന്നിവ രണ്ട് തരത്തിലുള്ള ജനപ്രിയ ഉണക്ക മുന്തിരി ഉല്‍പ്പന്നങ്ങളാണ്. ഇവ ഇടനേരത്ത് ലഘുഭക്ഷണമായും പരമ്പരാഗത മധുരപലഹാരങ്ങളില്‍ രുചി കൂട്ടാനും ഉപയോഗിക്കുന്നു. ഇവയുടേത് വ്യത്യസ്തമായ രുചി വൈവിധ്യമാണ്. മുനക്കയുടെ അല്‍പ്പം മധുരവും പുളിയുമുള്ള രുചിയാണ്. മധുര പലഹാരങ്ങള്‍ക്ക് ആരോഗ്യകരമായ ഗുണങ്ങള്‍ ഇവ വാഗ്ദാനം ചെയ്യുന്നു . കിഷ്മിഷും മുനക്കയും തമ്മിലുള്ള വ്യത്യാസം? കിഷ്മിഷും മുനക്കയും വേറിട്ട ഉണക്ക മുന്തിരി ഇനങ്ങളാണ്. കിഷ്മിഷ് കുരുവില്ലാത്തതും ഒപ്പം മൃദുവും മധുരവുമുള്ളതാണ്. എന്നാല്‍ മുനക്ക കുരുവോട് കൂടിയതും ക്രഞ്ചി Read More…
ഈ പുതിയ കാര്യങ്ങള്‍ പഠിക്കുക; പ്രായത്തെയും ഓര്‍മ്മയേയും മറികടക്കാം
പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്‌കം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രായം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഓര്‍മ്മശക്തിയെയും ഏകാത്രയേയുമാണ് ബാധിക്കുക . ഇതിനെ നേരിടാന്‍ ഒരു പുതിയ കായിക വിനോദം മുതല്‍ ഒരു പുതിയ ഭാഷ പഠിക്കുന്നത് വരെയുള്ള മാര്‍ഗങ്ങള്‍ സഹായകരമാണ്, നമ്മുടെ ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രസകരമായ പ്രവര്‍ത്തനങ്ങളാണ് താഴെപ്പറയുന്നത്. ഒരു പുതിയ നൃത്തരൂപം പഠിക്കുന്നത് തലച്ചോറിന്റെ പ്രകടനവും Read More…
തലയില്‍ ഏല്‍ക്കുന്ന ചെറിയ ക്ഷതങ്ങള്‍ പോലും മരണത്തിന് വഴിവെക്കാം; എന്താണ് സബ്ഡ്യൂറല്‍ ഹെമറ്റോമ?
ജപ്പാനിലെ ജനപ്രിയ കോമിക് സിരീസ് ഡ്രാഗണ്‍ ബോളിന്റെ സംവിധായകന്‍ അകിര തൊറിയാമയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സബ്ഡ്യൂറല്‍ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്ന അകിര. ഈ അവസ്ഥയെപ്പറ്റി അധികം വിവരങ്ങള്‍ അറിയുക. തലച്ചോറിനെ ചുറ്റിപ്പറ്റിയുള്ള ടിഷ്യൂ പാളികള്‍ക്കിടയില്‍ രക്തം ശേഖരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്. തലയ്ക്ക് ആഘാതം കാരണമോ അല്ലെങ്കില്‍ ചില മെഡിക്കല്‍ അവസ്ഥകളുടെ ഫലമായോ ഉണ്ടാകാം. രക്തക്കുഴലുകള്‍ പൊട്ടി തലയോട്ടിക്കുള്ളില്‍ രക്തസ്രാവം ഉണ്ടാകുമ്പോളാണ് ഈ സാഹചര്യം ഉണ്ടാകുന്നത്. രക്തം അടിഞ്ഞുകുടുന്നത് തലച്ചോറില്‍ സമ്മര്‍ദ്ദം ചെലത്തും. ഇത് Read More…
നാവിലുണ്ടാകുന്ന നിറംമാറ്റം നിങ്ങളുടെ ആരോഗ്യസ്ഥിതി പറയും, പോഷകക്കുറവു മുതല്‍ ക്യാന്‍സര്‍വരെ
ഭയപ്പെടേണ്ട രോഗമാണ് ക്യാന്‍സര്‍ എന്നത്, ക്യാന്‍സര്‍ വളരുന്നതിന് പല വിധത്തിലുള്ള കാരണങ്ങളും ഘടകങ്ങളും ഉണ്ട്. എന്നാല്‍ കൃത്യമായ രീതിയിലുള്ള രോഗനിര്‍ണയം നടത്താത്തത് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവും. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നാവിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പറയും. നാവ് നോക്കി പല രോഗലക്ഷണങ്ങളും നമുക്ക് കണ്ടു പിടിക്കാന്‍ കഴിയും. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടോ എന്ന് നമുക്ക് നാവ് Read More…
ചൂടു ചായ, അല്ലെങ്കില്‍ കാപ്പി ഒപ്പം ഒരു സിഗരറ്റ് കൂടിയായാലോ? ക്യാന്‍സര്‍ സാധ്യത പിന്നാലെയുണ്ട്?
ആവി പറക്കുന്ന ഒരു കപ്പ് ചായയോ, കാപ്പിയോ നമ്മുടെ പ്രഭാതങ്ങളില്‍ ഉണര്‍വ് നല്‍കുന്ന ഒന്നാണ്. എന്നാല്‍ പതിവായുള്ള ഇതിന്റെ ഉപയോഗം ദോഷകരമായി ശരീരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഈ പാനീയങ്ങളുടെ ഉപഭോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ബോറിവലിയിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍ ഡോ. ശില്‍പി അഗര്‍വാള്‍ പറയുന്നു. ചൂടുള്ള പാനീയങ്ങള്‍ വായിലും ദഹനനാളത്തിലു ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചൂടുള്ള പാനീയങ്ങള്‍ ദഹനനാളത്തില്‍ ക്യാന്‍സറിന് കാരണമാകുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . Read More…
എനര്‍ജി ഡ്രിങ്ക് എന്തിന്? വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിച്ചാല്‍ …
ഫിറ്റ്‌നസ് പ്രേമികള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനുമുമ്പ് പ്രോട്ടീന്‍ ഷേക്ക് അല്ലെങ്കില്‍ ബനാന സ്മൂത്തി ഇവ കഴിക്കാറുണ്ട് . വ്യായാമത്തിന് മുമ്പുള്ള ഇത്തരം പാനീയങ്ങള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും.വ്യായാമ വേളയില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു ഗ്ലാസ് വെള്ളം നല്ലതാണെങ്കിലും, ഊര്‍ജം നല്‍കാന്‍ തേങ്ങാവെള്ളം മികച്ച ഒരു പാനീയമാണ്. ആരോഗ്യത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നതിനാല്‍ വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിക്കുന്നത് അനുയോജ്യമാണ് . ഇതില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. Read More…
ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗങ്ങളെ എങ്ങനെ മനസ്സിലാക്കാം? ഈ പരിശോധനകള്‍ ജീവന്‍ രക്ഷിക്കും
ചില രോഗങ്ങളെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുക ഒരു ലക്ഷണവും കാണിക്കാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവന്‍ തന്നെ ഭീഷണിയുമാകും. എങ്ങനെ അപ്പോള്‍ അത്തരത്തിലുള്ള രോഗങ്ങളെ തിരിച്ചറിയാം. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തി പല്ലിന്റെ കേടുപാടുകള്‍ പരിഹരിക്കണം. 40-45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടക്കത്തിലെ കണ്ടെത്താം.പ്രമേഹ രോഗികള്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കണം. കംപ്യൂട്ടര്‍ പ്രഫഷണലുകള്‍ വര്‍ഷാവര്‍ഷം കണ്ണ് പരിശോധിച്ചാല്‍ ഡ്രൈ ഐ, ഹ്രസ്വദൃഷ്ടി പോലുള്ളവ Read More…
ആര്‍ത്തവ സമയത്ത് അസഹനീയമായ വേദനയുണ്ടോ? എന്‍ഡോമെട്രിയോസിസ് ആകാം
സ്ത്രീകള്‍ക്ക് എല്ലാ മാസത്തിലും ശാരീരകവും മാനസികവുമായ പരിമുറുക്കങ്ങളും വേദനയും ഉണ്ടാക്കുന്ന സമയമാണ് ആര്‍ത്തവം. എന്നാല്‍ ചിലര്‍ക്ക് അത് ലഘുവായ വേദനയായിരിക്കും. മറ്റ് ചിലര്‍ക്കാവട്ടെ സഹിക്കാനാവാത്ത വേദനയുണ്ടാകാം. വയര്‍ കമ്പനവും, പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ ആവരണപാളിയായ എന്‍ഡോമെട്രിയം ഗര്‍ഭപാത്രത്തിന് വെളിയിലേക്ക് വളരുന്ന എന്‍ഡോമെട്രിയോയിസ് എന്ന അവസ്ഥയാവാം. കഠിനമായ വയറുവേദന, നീര്‍ക്കെട്ട്, രക്ത സ്രാവം, വന്ധ്യത എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസ് കാരണം ഉണ്ടാകാം. സ്ത്രീകളെ ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ Read More…














