മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതിന് ശേഷം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. രോഗങ്ങളും വർധിച്ചു. ടെക്‌സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഇത് മനുഷ്യനെ നയിക്കുന്നു. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്കും കാരണമാകുന്നു. കൗമാരക്കാരില്‍ പ്രത്യേകിച്ച് 14 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ കഴുത്ത് വേദന സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. അതിനുള്ള കാരണം Read More…
ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമോ? കുട്ടികളിലെ ആസ്മയെ തടയാം
നല്ല ആഹാരമാണ് എപ്പോഴും നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്. നല്ല പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് അലര്‍ജികളെ തടുക്കാന്‍ സഹായിയ്ക്കും. പുതിയ ഭക്ഷണരീതികളും ജീവിതരീതകളും സമ്മാനിക്കുന്ന പലവിധ അസുഖങ്ങളിലൊന്നാണ് ആസ്മയും. ഇന്ത്യാക്കാരില്‍ പത്തുപേരിലൊരാള്‍ അസുഖ ബാധിതനാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണ അലര്‍ജി മൂലമുള്ള ആസ്മയും കുട്ടികളിലാണ് കൂടുതല്‍. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ ആസ്മ വരാനുള്ള സാധ്യതകള്‍ കുറവാണ്. പലതരത്തിലുള്ള പഴങ്ങളും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും കുട്ടികള്‍ക്ക് ആസ്മയും കടുത്ത ചുമയും വരുന്നതു തടയാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു……
ഹൃദയവും പേസ്‌മേക്കറും; ആര്‍ക്ക് ? എപ്പോള്‍? എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൃദയധമനികളില്‍ തടസങ്ങളുണ്ടാകുമ്പോഴാണു ഹൃദ്‌രോഗം ഉണ്ടാകുന്നത്. ഹൃദയഭിത്തികളിലേക്ക് വൈദ്യുതി എത്തിക്കുന്ന നേര്‍ത്ത വൈദ്യുതിനാരുകള്‍ ഹൃദയത്തിലുണ്ട്. ഇവയിലുണ്ടാകുന്ന തടസങ്ങളെയാണു ‘ഹാര്‍ട്ട് ബ്ലോക്ക് ‘എന്നു പറയുന്നത്. ഹൃദയാഘാതത്തോടു കൂടിയുണ്ടാകുന്ന പല ഹാര്‍ട്ട് ബ്ലോക്കുകളും മരുന്നുകള്‍ കൊണ്ടു തുറക്കുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനു പേസ് മേക്കറിന്റെ സഹായം വേണ്ടിവരുന്നു. പേസ് മേക്കര്‍ തന്നെ രണ്ടുവിധത്തിലുണ്ട്. താല്‌ക്കാലികമായി ശരീരത്തില്‍ ഘടിപ്പിക്കുന്ന പേസ്‌മേക്കര്‍. ഹാര്‍ട്ട് ബ്ലോക്കുണ്ടാകുന്ന ഭൂരിഭാഗം രോഗികളിലും രണ്ടോ മൂന്നോ ദിവസത്തേക്കു മാത്രമേ പേസ്‌മേക്കറിന്റെ സഹായം ആവശ്യമുള്ളൂ. ഇങ്ങനെയുള്ള രോഗികളിലാണു താല്‌ക്കാലിക പേസ്‌മേക്കര്‍ Read More…
വെറും 3മാസത്തിനുള്ളിൽ 19 കിലോ ഭാരം കുറച്ചു: ശരീരഭാരം കുറയ്ക്കാനുള്ള നുറുങ്ങുകൾ
നിങ്ങൾ ശരീരഭാരം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുകയാണെങ്കിൽ അതിനായി ആദ്യം ചെയ്യേണ്ടത് നേരത്തെ അത്താഴം കഴിക്കുക, രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക എന്നിവയാണ്. ഇൻസ്റ്റാഗ്രാമിൽ റിദ്ദി പട്ടേൽ എന്ന യുവതി തൻ്റെ ഭാരം കുറച്ച വഴികൾ പങ്കുവയ്ക്കുകയുണ്ടായി. അടുത്തിടെയാണ് ഇവർ തന്റെ 19 കിലോ ഭാരം കുറച്ചത്. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് അവർ പറയുന്നു. അത്താഴ സമയത്തിന്റെ കൃത്യത ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ അത്താഴം രാത്രി Read More…
ചെറുതായി ഒന്ന് തുമ്മിയാല്‍ ഉടനെ സിട്രിസിന്‍ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങള്‍ അറിയണം
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തുമ്മുന്ന ചില ആളുകളുണ്ട്. ഒന്നും ചെയ്യാതെ തന്നെ കുറച്ച് നേരം കഴിയുമ്പോള്‍ തുമ്മല്‍ മാറാറുണ്ട്. എന്നാല്‍ ചിലരില്‍ 15 മിനിറ്റ് മുതല്‍ ഇത് നീണ്ടുനില്‍ക്കാറുണ്ട്. നീണ്ട് നില്‍ക്കുന്ന ഈ തുമ്മല്‍ അത്ര നിസാരക്കാരനല്ല. പലതരം ആരോഗ്യ പ്രശ്‌നത്തിലേക്കും ഇത് വഴിവെക്കും. തുമ്മല്‍ കൂടുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു. തുമ്മല്‍ അകറ്റാനായി ചില പൊടികൈക്കള്‍ നമ്മുടെ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. കിടക്ക വിരികളും തലയിണയുറകളും മാസത്തിലൊരിക്കല്‍ ചൂടുവെള്ളത്തില്‍ കഴുകണം. പൊടി കാരണമുള്ള തുമ്മല്‍ Read More…
നിങ്ങളുടെ വീട്ടില്‍ വാട്ടര്‍ പ്യൂരിഫയറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
വീട്ടില്‍ നമ്മള്‍ കുടിക്കുന്നത് ശുദ്ധ ജലമാണെന്ന് ഉറപ്പാക്കുന്നതിനായി പലരും വാട്ടര്‍ പ്യൂരിഫയറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിനും ഇത് സഹായിക്കും. ഫില്‍ട്ടര്‍ കാട്രിഡ്ജുകളില്‍ അഴുക്കും മാലിന്യവും അടിഞ്ഞുകൂടും. അത് വൃത്തിയാക്കാത്തപക്ഷം വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനത്തെ തന്നെയത് ബാധിക്കും. വൃത്തിയാക്കിയില്ലെങ്കില്‍ രോഗാണുക്കളും പ്യൂരിഫയറില്‍ വളരാനായി സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിനെ മോശമായി ബാധിക്കും. കൂടാതെ നമ്മുടെ വെള്ളത്തിന്റെ രുചിയെ തന്നെ ബാധിക്കുകയും ചെയ്യും. കുറഞ്ഞ ഡിറ്റര്‍ജന്റും Read More…
പ്ലീസ് പുകവലി നിര്‍ത്തൂ.. കുഞ്ഞുങ്ങള്‍ക്കായി; മക്കളെ ഹൃദ്രോഗികളാക്കരുത്
വീട്ടിലിരുന്നു പുകവലിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. മക്കളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. മക്കളേയും രോഗികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. വീട്ടില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്കു ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണു റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ പുകവലിശീലം കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്നുവെന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രിയന്‍ ഗവേഷകരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. പുകവലിക്കാര്‍ പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിനും ഹൃദയരക്‌തം വഹിക്കുന്ന ധമനികള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നുവെന്നാണ് ഗവേഷണ ഫലം. ഇത്തരം കുട്ടികളില്‍ കൊളസ്‌ട്രോളിന്റെ Read More…
ഉറങ്ങുന്നതിന് മുമ്പ് കുതിർത്ത അത്തിപ്പഴം കഴിച്ചാല്‍… ചില്ലറയല്ല ഗുണങ്ങൾ
രാത്രി മുഴുവൻ കുതിർത്ത അത്തിപ്പഴം ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാല്‍ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് അറിയാമോ? ഇത് ദഹനക്ഷമതയും പോഷകങ്ങളുടെ ആഗിരണവും വർദ്ധിപ്പിക്കും. മികച്ച ഉറക്കം, ദഹനം എന്നിവയ്ക്കും ഇത് സഹായകമാണ് . നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ നിറഞ്ഞ അത്തിപ്പഴത്തിന് ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളെയും പിന്തുണയ്ക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക, മെച്ചപ്പെട്ട ചർമ്മ ആരോഗ്യം, മെച്ചപ്പെട്ട ഉറക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള Read More…
ഒരു ടീസ്‌പൂണ്‍ തുളസിനീര് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കു! മുറ്റത്തെ ഔഷധക്കലവറ
തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്. ഇലയുടെ നീര് ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ് ചെവിയിലൊഴിക്കുന്നത് ചെവിക്കുത്തിനും ഫലപ്രദമാണ്. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര് നല്ലതാണ്. തേനീച്ച, പഴുതാര, Read More…














