Health

തണുത്ത വെള്ളത്തിലൊരു കുളി… ശരീരത്തിന് നല്‍കുന്നത് ഗുണങ്ങള്‍ അറിയാമോ?

നമ്മുടെ ദിനചര്യകളില്‍ പ്രധാനപ്പെട്ട കാര്യമാണ് കുളിയ്ക്കുക എന്നത്. മിക്കവരും രണ്ട് നേരങ്ങളില്‍ കുളിയ്ക്കുന്ന ആളുകളാണ്. ശരീരം വൃത്തിയാക്കുന്നതിനൊപ്പം തന്നെ മനസിന് ഉന്മേഷം ലഭിയ്ക്കാനും കുളി കൊണ്ട് സാധിയ്ക്കും. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിയ്ക്കുന്നത്. 15 ഡിഗ്രി സെല്‍ഷ്യസിലും കുറവുളള ഐസ് വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് കൊണ്ട് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്ന് അറിയാം…

Health

വിവാഹത്തിന് മുമ്പ് ഈ പരിശോധനകള്‍ നിര്‍ബന്ധം; ജനിതക പ്രശ്‌നങ്ങള്‍ മുതല്‍ വന്ധ്യതവരെ?

വിവാഹത്തിന് മുമ്പായി വധുവരന്മാരുടെ പ്രത്യുത്പാദന ക്ഷമതയടക്കമുള്ള ആരോഗ്യ സൂചകങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി ഇന്ത്യയിലും വ്യാപകമാകുന്നു. ഇത്തരത്തിലുള്ള പ്രീ മാരിറ്റല്‍ പരിശോധനകളിലൂടെ വന്ധ്യതയ്ക്ക് പുറമേ ജനതക പ്രശ്നങ്ങള്‍ അടക്കം മനസ്സിലാക്കാനായി സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം താഴെ പറയുന്നവയാണെന്നാണ് ഡോ ഷര്‍വരി മുണ്ടെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹത്തിന് ശേഷം കുടുംബജീവിതത്തിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് യുവാക്കള്‍ ഇന്ന് കൂടുതല്‍ ബോധവാന്മാരാണ്. പ്രമേഹം , പ്രഷര്‍, കൊളസ്ട്രോള്‍, ജനിതക രോഗങ്ങള്‍, ലൈംഗികമായി Read More…

Health

സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളില്‍ ഇതാണ് ഏറ്റവും അപകടകരം; ഇത് അറിയാതെ പോകരുത്

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും അത് കാത്തുസൂക്ഷിക്കുന്നതിനുമായി പല ശസ്ത്രക്രിയകളും പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരിച്ച ചിലവാണ് ഇതിനുള്ളത്. തീര്‍ന്നില്ല, ഇതിലെ അപകട സാധ്യതകളും ഒരിക്കലും തള്ളികളയാനായി സാധിക്കില്ല. അടുത്തിടെ ഓവര്‍നൈറ്റ് ഗ്ലാസസ് എന്നൊരു സ്ഥാപനം അപകടകരമായ 10 കോസ്മറ്റിക് ശസ്ത്രക്രിയയുടെ പട്ടിക തയ്യാറാക്കി. ഈ റാങ്കിങ് അവയുടെ സങ്കീര്‍ണതകളുടെ അടിസ്ഥാനത്തിലായിരുന്നു. കണ്ണിന്റെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയാണ് ഇതിലെ ഏറ്റവും അപകടകരമായ കോസ്മെറ്റിക് ശസ്ത്രക്രിയയായി കണ്ടെത്തിയത്. 92.30 ശതമാനമാണ് ഇതിന്റെ സങ്കീര്‍ണ്ണത സാധ്യത. കോസ്മെറ്റ്ക് ഐറിസ് ഇംപ്ലാന്റ് ലേസര്‍ പിഗ്മെന്റ് Read More…

Fitness

ഓടാന്‍ പോകുന്ന സ്ത്രീകളാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്ക് ഓട്ടം എന്ന വ്യായാമം അത്ര എളുപ്പമല്ല. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ ഓട്ടം ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…. * തുടകള്‍ തമ്മില്‍ ഉരയുന്നത് – നമ്മളില്‍ ഭൂരിഭാഗവും തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്തനം, മുലക്കണ്ണ്, Read More…

Health

രക്താര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പ് ; രക്തമൂലകോശങ്ങള്‍ ലാബില്‍ വളര്‍ന്നു

മനുഷ്യരക്തത്തിലെ മൂലകോശങ്ങൾ ആദ്യമായി ഗവേഷണശാലയില്‍ വളര്‍ത്തിയെടുത്ത് ശാസ്ത്രജ്ഞര്‍. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായാല്‍ രോഗികള്‍ക്കായി അസ്ഥി മജ്ജ ദാതാക്കളെ തേടുന്നത് അവസാനിപ്പിക്കാം. ലാബ്-വളർത്തിയ കോശങ്ങൾ ഇതുവരെ എലികളിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ. മൂല കോശങ്ങള്‍ ശരീരത്തിലെ ഏത് തരത്തിലുള്ള കോശമായും മാറാന്‍ കഴിയും. മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണു പുതിയ കണ്ടെത്തല്‍ നടത്തിയത്. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിട്ടില്ല. മനുഷ്യരുടേതിന് സമാനമായ രക്ത മൂലകോശങ്ങളാണു ഗവേഷകര്‍ സൃഷ്ടിച്ചത്. രക്താർബുദം, ലിംഫോമ തുടങ്ങിയ അർബുദങ്ങളെ റേഡിയേഷനും കീമോതെറാപ്പിയും വഴി ചികിത്സിക്കുന്നത് Read More…

Health

മൂക്കടപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലേ ? ഇക്കാര്യങ്ങള്‍ ചെയ്യാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂക്കടപ്പ്. മൂക്കിന്റെ പാലത്തില്‍ ഉണ്ടാകുന്ന വീക്കം ആണ് മൂക്കടപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന കഫം Read More…

Fitness

ഈ 40കാരന്‍ ദിവസവും ഉറങ്ങുന്നത് വെറും അര മണിക്കൂര്‍ മാത്രം…! അതും 12വര്‍ഷങ്ങളായി

മനുഷ്യന്റെ ആരോഗ്യം ഫലപ്രദമായി നിലനിര്‍ത്താന്‍ ഉറക്കത്തെ ഒരു പ്രധാനഘടകമായിട്ടാണ് ആരോഗ്യവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എന്നാല്‍ ജപ്പാനില്‍ ഒരു 40 കാരന്‍ ദിവസം തുടര്‍ച്ചയായി ഉറങ്ങുന്നത് വെറും 30 മിനിറ്റ് മാത്രം. ജപ്പാനിലെ ദെയ്‌സുകി ഹോറിയാണ് ഭൂമിയിലെ ‘കുംഭകര്‍ണ്ണന്‍’മാരുടെ ശരിക്കുള്ള ബദല്‍. 7-8 മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍ ഏറെയുള്ള ലോകത്ത് അര മണിക്കൂര്‍ മാത്രമാണ് ദെയ്‌സുകിയുടെ ഉറക്കസമയം. ദിവസത്തിന്റെ പരമാവധി സമയം വിനിയോഗിക്കാന്‍ 12 വര്‍ഷം മുമ്പ് മുതലാണ് ദെയ്‌സുകി ഉറക്കത്തെ അങ്ങ് വെട്ടിക്കുറച്ചതും 30 മുതല്‍ 45 മിനിറ്റുകള്‍ വരെയാക്കി Read More…

Health

ഉറക്കത്തില്‍ വായില്‍ നിന്ന് ഉമിനീര്‍ ഒലിക്കാറുണ്ടോ? ഒരുപക്ഷെ കാരണങ്ങള്‍ ഇവയായിരിക്കാം

ഉറങ്ങുന്ന സമയത്ത് വായില്‍ നിന്ന് ഉമിനീര്‍ ഒലിച്ചിറങ്ങുന്നത് പലരുടെയും വലിയ പ്രശ്നമാണ്. ചിലര്‍ക്ക് രാത്രി ഉറങ്ങുമ്പോഴും ഉമിനീര്‍ വായില്‍ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. ഇത് പിന്നീട് നിര്‍ജലീകരണം അസ്വസ്ഥത, വായ്നാറ്റം എന്നിവയ്ക്കെല്ലാം കാരണമാകും. ഇത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. താഴെ പറയുന്ന രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. വായില്‍നിന്ന് ഉമിനീര്‍ ഒലിക്കലും വായില്‍ കുടിയുള്ള ശ്വാസോച്ഛാസവുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണ് സ്ളീപ് അപ്നിയ. ഉറക്കെയുള്ള കൂര്‍ക്കംവലി, ദിവസം മുഴുവനുള്ള ക്ഷീണം എന്നിവയെല്ലാമാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍. ശരീരത്തില്‍ എതെങ്കിലും Read More…

Health

കൈകാല്‍ വിരലുകളില്‍ ‘ഞൊട്ട വിടുന്നത്’ ആര്‍ത്രൈറ്റിസിന് കാരണമാകുമോ?

വിവിധ കാരണങ്ങളാല്‍ ആളുകള്‍ കൈകാലുകളില്‍ ‘ഞൊട്ട’ വിടാറുണ്ട്. സമ്മര്‍ദ്ദമോ പിരിമുറുക്കമോ അനുഭവപ്പെടുമ്പോള്‍ ആള്‍ക്കാര്‍ വിരലുകള്‍ മുമ്പോട്ട് അമര്‍ത്തി മടക്കിയോ പിറകിലേക്ക് ബലത്തില്‍ ആയം കൊടുത്തോ ഒക്കെ ചെയ്ത് ശബ്ദം കേള്‍പ്പിക്കാറുള്ള ‘ഞൊട്ട’ ഏതെങ്കിലും തരത്തില്‍ ശരീരത്തിന് ദോഷകരമായി മാറാറുണ്ടോ? അല്ലെങ്കില്‍ സന്ധിവാതം പോലെയുള്ള രോഗത്തിനോ കാരണമാകാറുണ്ടോ? സാധാരണ മനുഷ്യര്‍ക്കിടയില്‍ സര്‍വസാധാരണമായ കാര്യം ഈ ചോദ്യം നേരിടാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. എന്നാല്‍ ഇത് വിനാശകരമായി തോന്നുമെങ്കിലും, സന്ധിവാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ അല്ലെങ്കില്‍ ശാശ്വതമായ ദോഷം ഉണ്ടാക്കുന്നതായി ഇതുവരെ Read More…