ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഏറെ പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്. Read More…
നിങ്ങള്‍ക്ക് ഈ ശീലങ്ങള്‍ ഉണ്ടോ? തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കും
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും. നമ്മളുടെ തെറ്റായ ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ട്. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും, കാര്യക്ഷമമായി ഇരിയ്ക്കുകയും വേണം. ഇതോടൊപ്പം നല്ല ആഹാരവും വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം…. നിരന്തരമായ സമ്മര്‍ദം – നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ Read More…
മരുന്നു കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം, പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി
രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് പ്രമേഹം സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അഭാവം മൂലം ഉണ്ടാകുന്നത് ടൈപ്പ് – 1 എന്നും ഇന്‍സുലിനോടുള്ള പ്രതിരോധവും ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ് 2 പ്രമേഹം എന്നും Read More…
പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം
ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…
കുഴിനഖം എളുപ്പത്തില്‍ മാറാന്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍
പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കാലിലെ കുഴിനഖം. അസഹ്യമായ വേദനയാണ് ഇതിന് പ്രധാനമായും ഉള്ളത്. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ നിരവധി കാരണങ്ങളാലൊക്കെ കാലില്‍ കുഴിനഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വേദന അമിതമാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളെ കുറിച്ച് അറിയാം…. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ – ആപ്പിള്‍ സിഡെര്‍ വിനെഗറിന് ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്, കുറച്ച് വെള്ളത്തില്‍ കലക്കി കാലുകള്‍ അതില്‍ മുക്കി Read More…
എവിടെചെന്നാലും ഞാന്‍ ശ്രദ്ധാകേന്ദ്രമാകണം എന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടോ?
എവിടെചെന്നാലും താന്‍ ശ്രദ്ധാകേന്ദ്രമാകണം എന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടോ? ശ്രദ്ധകിട്ടാതെ വരുന്നയിടത്തൊക്കെ നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ ? ശ്രദ്ധ നേടുന്നതിനായി നിങ്ങള്‍ നാടകീയമായോ അനുചിതമായോ പെരുമാറാറുമണ്ടാ? എങ്കില്‍ നിങ്ങള്‍ക്ക് ‘ഹിസ്‌ട്രിയോണിക് വ്യക്‌തിത്വവൈകല്യം’ എന്ന പ്രശ്‌നത്തിന്റെ ലക്ഷണങ്ങളുണ്ടെന്നു കരുതാം. സമൂഹത്തില്‍ 1.8 ശതമാനം പേര്‍ക്ക് ഈ പ്രശ്‌മുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. താഴെപ്പറയുന്നവയില്‍ അഞ്ചു ലക്ഷണങ്ങളെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്ക്- അവള്‍ക്ക് ഈ വ്യക്‌തിത്വവൈകല്യമുണ്ടെന്ന് സംശയിക്കാം. 1. സ്വയം ശ്രദ്ധാകേന്ദ്രമകാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ കടുത്ത അസ്വസ്‌ഥതയുണ്ടാകുക 2. മറ്റുള്ളവരുമായുള്ള ഇടപെടലില്‍, അസ്വാഭാവികമാംവിധം ലൈംഗിക സ്വഭാവമുള്ളതും Read More…
പ്രായം നാല്‍പ്പതു കഴിഞ്ഞോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ ജീവിതം ഉറപ്പ്
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വികസ്വര- വികസിത രാജ്യങ്ങളിലെല്ലാംതന്നെ മനുഷ്യരുടെ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്. ആയതിനാല്‍ പ്രായമായവരിലെ പ്രശ്‌നങ്ങളും കൂടിവരുന്നു. നാല്‍പതു വയസിനു മുകളില്‍ 60 വയസുള്ളവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന നോക്കാം. കുടുംബഭാരം പേറുന്നവരാണ് ഈ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗം പേരും. അധ്വാനിച്ച് കുടുംബം പോറ്റുന്ന വിഭാഗം. ഈ വിഭാഗത്തിന്റെ പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ താഴെപ്പറയുന്നവയാണ്. ഹൈപ്പര്‍ടെന്‍ഷന്‍ (അമിതരക്‌തസമ്മര്‍ദ്ദം): ഈ വിഭാഗക്കാരിലെ പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് അധികരക്‌തസമ്മര്‍ദ്ദം. ഈ വിഭാഗത്തില്‍ ഏകദേശം 30-നും 40-നും ശതമാനത്തിനിടയില്‍ ഈ പ്രശ്‌നം കാണപ്പെടുന്നു. Read More…
പ്രമേഹ രോഗികളുടെ പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍….
പ്രമേഹരോഗികള്‍ക്ക് പാദസംരക്ഷണത്തില്‍ ഏറെ കരുതല്‍ ആവശ്യമാണ്. ചെരിപ്പു വാങ്ങുമ്പോള്‍ കാല്‍പാദത്തിന് അനുയോജ്യമായവ വേണം തെരഞ്ഞെടുക്കാന്‍. പാദത്തിലുണ്ടാകുന്ന ചെറിയ മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്, രക്‌തക്കുഴലുകളുടെ വൈകല്യം, രോഗാണുബാധ തുടങ്ങിയവയാണ് പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും കരിയാതാവുന്നതിനും കാരണം. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹരോഗികള്‍ക്ക് പാദസംരക്ഷണത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. നാഡീവ്യൂഹങ്ങളുടെ തകരാറാണ് പാദരോഗങ്ങള്‍ക്ക് പ്രധാന കാരണം ശരീരത്തിന്റെ നിദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന് Read More…
മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിലോ? ബീജശേഷിയെ ബാധിച്ചേക്കാം
പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ബാധിയ്ക്കുമെന്ന് പഠനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ (Mobile Phone) ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ (സ്പേം കോണ്‍സണ്‍ട്രേഷന്‍ – Sperm Concentration) 21 ശതമാനവും എണ്ണത്തില്‍ (ടോട്ടല്‍ സ്പേം കൗണ്ട് – Total Sperm Count) 22 ശതമാനവും കുറവ് ഉണ്ടാകാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 85.7 Read More…