വ്യായാമങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് സ്‌കിപ്പിംഗ്. വെറും ഗെയിം മാത്രമല്ല സ്‌കിപ്പിംഗ്, മികച്ചൊരു കാര്‍ഡിയോ എക്‌സര്‍സൈസ് കൂടിയാണ്. ശരീരം മുഴുവന്‍ ആക്റ്റീവായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും ശരീരം അല്പം വാം അപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.സ്‌കിപ്പിംഗ് ചെയ്യുന്നതിന് മുന്‍പും ഇത് നിര്‍ബന്ധമാണ്. കാരണം ശരീരം കൃത്യമായ രീതിയില്‍ നിര്‍ത്തി ശ്രദ്ധയോടെ വേണം സ്‌കിപ്പിംഗ് ചെയ്യാന്‍. വാം അപ്പിന് ശേഷം രണ്ടു കാലുകളും ചേര്‍ത്ത് വെച്ച് പതുക്കെ ചാടാന്‍ തുടങ്ങാം. റോപ് കാലില്‍ തടയാതിരിക്കാന്‍ Read More…
ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം; വേനല്‍ക്കാലത്തെ ഭക്ഷണം
കാലാവസ്ഥയില്‍ വരുന്ന മാറ്റം നമ്മുടെ ആരോഗ്യത്തെയും ആഹാരരീതിയെയും വളരെയേറെ സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്, ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പ്രകൃതിതന്നെ ഒരോ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷ്യ വിഭവങ്ങള്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പഴങ്ങളും പച്ചക്കറികളും സുലഭമായി ലഭിക്കുന്നതിനുപിന്നിലെ രഹസ്യവും മറ്റൊന്നല്ല. കാലാവസ്ഥയ് അനുസൃതമായ ഭക്ഷണസാധനങ്ങള്‍ നമ്മുടെ ചുറ്റുപാടും ലഭ്യമാണ്. പക്ഷേ, നാം ഇതൊന്നും ശ്രദ്ധിക്കാതെ ഫാസ്റ്റ് ഫുഡിന്റെയും പായ്ക്കറ്റ് രുചിക്കൂട്ടുകളുടെയും പിന്നാലെ പായുകയാണ്. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു. അവര്‍ പിന്‍തുടര്‍ന്നുപോന്ന Read More…
ചൂടു കൂടുന്നു, ശ്രദ്ധിക്കുക, രോഗങ്ങള്‍ വരവായി, മാറണം ഭക്ഷണവും ജീവിതചര്യകളും
ആരോഗ്യസംരക്ഷണത്തിന് പ്രതികൂലമായ കാലാവസ്‌ഥയാണ് വേനല്‍ക്കാലം. അതിനാല്‍ മറ്റു കാലങ്ങളേക്കാള്‍ ആരോഗ്യശ്രദ്ധ വേനല്‍ക്കാലത്ത് ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കാലാവസ്‌ഥയ്‌ക്കനുസരിച്ച് ഭക്ഷണവും ജീവിതചര്യകളും മാറണം . വേനല്‍ക്കാലം വരവായി. ചൂടുകാലമാണ്. ചുട്ടുപൊള്ളുന്ന പകലും രാത്രിയും. അന്തരീക്ഷമാകെ പൊടിയും പുകയും നിറയും. ഒപ്പം ചൂടുകാറ്റും. ജലസ്രോതസുകള്‍ വറ്റിവരളും. ഉള്ള വെള്ളത്തില്‍ മാലിന്യം നിറയും. സൂര്യന്റെ അതിതാപത്താല്‍ ചര്‍മ്മംവരണ്ടുപൊട്ടും. ചൂടുള്ള കാലാവസ്‌ഥയില്‍ രോഗാണുക്കള്‍ ശക്‌തരാകും. വളരെ വേഗം രോഗം പരത്തും. ആരോഗ്യസംരക്ഷണത്തിന് പ്രതികൂലമായ കാലാവസ്‌ഥയാണ് വേനല്‍ക്കാലത്ത്. അതിനാല്‍ മറ്റു കാലങ്ങളേക്കാള്‍ ആരോഗ്യശ്രദ്ധ വേനല്‍ക്കാലത്ത് Read More…
ഒന്നു മനസുവയ്ക്കാമോ ? തിരികെ പിടിക്കാം യൗവനത്തെ
ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമംദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം ഇരുന്നു Read More…
പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് ഈ രോഗം ഉണ്ടായേക്കാമെന്ന് പുതിയ പഠനം
ഹോര്‍മോണ്‍ തകരാര്‍ മൂലം അണ്ഡാശയത്തിന്റെ പുറം ഭാഗത്ത് ചെറിയ സഞ്ചികള്‍ രൂപപ്പെടുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ക്രമം തെറ്റിയ ആര്‍ത്തവം, ഉയര്‍ന്ന ആന്‍ഡ്രോജന്‍ തോത്, വര്‍ദ്ധിച്ച രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത എന്നിവയും ഈ ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകാം. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പിസിഒഎസ്. ഇപ്പോള്‍ പിസിഒഎസ് രോഗം ബാധിച്ച സ്ത്രീകളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് അവരുടെ Read More…
മൂക്കടപ്പ് കാരണം ഉറക്കം ബുദ്ധിമുട്ടിലായോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം
ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മൂക്കടപ്പ്. ഈ മൂക്കടപ്പ് കാരണം രാത്രിയില്‍ ഒട്ടും ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. ഇതിന് പെട്ടെന്ന് തന്നെ Read More…
മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നുണ്ടോ ? കാരണങ്ങള്‍ പലത്
അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം . മൂക്കില്‍നിന്നുള്ള രക്തസ്രാവത്തിന് കാരണങ്ങള്‍ പലതാണ്. ഇതിന് പൊതുവെ പറയുന്ന പേരാണ് എപ്പിസ്റ്റാക്‌സിസ്. രാവിലെ ഉറക്കമുണരുമ്പോള്‍ ചിലരില്‍ മൂക്കില്‍ക്കൂടി രക്തസ്രാവമുണ്ടാകുന്നു. മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നതിനാലാകാമിത്. അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം. മൂക്കില്‍ അന്യവസ്തുക്കള്‍ കുടുങ്ങിയാല്‍ കുട്ടികള്‍ കളിക്കിടയില്‍ പലപ്പോഴും Read More…
തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താം; ഈ ശീലങ്ങള്‍ പിന്‍തുടരാം
നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ചില ശീലങ്ങള്‍ ഓര്‍മക്കുറവ് ഇല്ലാതാക്കാനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും വിഷാദം അകറ്റാനുമെല്ലാം സഹായിക്കും. തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും മറവിരോഗവും അള്‍ഷിമേഴ്‌സും വരാതെ തടയാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…
പുരുഷന്മാരിലെ ലൈംഗികശേഷികുറവിന് കാരണം ഇവയാണ്
മിക്ക പുരുഷന്മാരും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ശേഷികുറവ് അഭിമുഖീകരിച്ചിട്ടുള്ളവരാണ്. പുരുഷന്മാരാഗ്രഹിക്കുന്ന രീതിയിലുള്ള സംതൃപ്തി പങ്കാളിക്കു നല്‍കണമെങ്കില്‍ അതിന് ഓജസ്, ശരീരബലം, ലൈംഗികബന്ധം ദീര്‍ഘനേരം നിലനിര്‍ത്തുവാനുള്ള ശാരീരികക്ഷമത എന്നിവ ആവശ്യമാണ്. പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിന് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. 1. രോഗങ്ങള്‍ പ്രമേഹരോഗം, അമിത രക്തസമ്മര്‍ദം, രക്തത്തില്‍ കൊഴുപ്പിന്റെ അളവുകൂടുക (കൊളസ്‌ട്രോള്‍), പ്രായക്കൂടുതല്‍, മദ്യപാനം, പുകവലി, അമിതമായ മാനസികസമ്മര്‍ദം (ടെന്‍ഷന്‍) എന്നിവയെല്ലാം ലൈംഗിക ശേഷിക്കുറവിനും ലൈംഗിക മരവിപ്പിനും കാരണമായിത്തീരുന്നു. പുരുഷന്മാരില്‍ ലൈംഗികോത്തേജനം ഉണ്ടാകണമെങ്കില്‍ ലൈംഗികാവയവത്തിലേക്ക് രക്തസഞ്ചാരം കൂടുതലായി Read More…