പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. വേനല്‍ക്കാലച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഉള്ളം തണുപ്പിക്കാന്‍ ആരോഗ്യപാനീയങ്ങള്‍. വീട്ടില്‍ എളുപ്പം തയാറാക്കാവുന്നതും ഏതു പ്രായക്കാര്‍ക്കും കഴിക്കാനാവുന്നതുമായ 3 തരം ഹെല്‍ത്തി ജൂസുകള്‍. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. സൂര്യപ്രഭയില്‍ ചര്‍മ്മം വാടിക്കരിയാതിരിക്കാനും ജൂസുകള്‍ സഹായിക്കുന്നു. പിനാ ക്യാരോ ജൂസ് Read More…
2030നു മുൻപേ ലോകത്തിലെ എട്ടിലൊരാള്‍ക്ക് ആളുകൾക്ക് അമിതവണ്ണം, പുതിയ പഠനം
ഭാരം കുറയ്ക്കുക, അമിത വണ്ണം കുറയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ അത് ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റാനും കൂടിയാണ്. അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിതഭാരവും വണ്ണവും കുറച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമത്തിലേര്‍പ്പെടുകയോ ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാം. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവരെയാണ് അമിതവണ്ണക്കാരായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ സ്‌ക്വയര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് ബോഡി മാസ് ഇന്‍ഡെക്സ്. അമിതവണ്ണത്തെ കുറിച്ചുള്ള Read More…
മാനസിക പിരിമുറുക്കം കുറയ്ക്കും; ഗര്‍ഭിണികള്‍ യോഗ ചെയ്താല്‍ ലഭിയ്ക്കുന്നത്
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന യോഗയും വ്യായാമവും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഗര്‍ഭകാലത്ത് ചെയ്യുന്ന യോഗയാണ് Prenatal Yoga. ഇത് ചെയ്യുന്നത് വഴി പ്രസവം അനായാസം നടക്കും എന്നത് മാത്രമല്ല, ഗര്‍ഭകാലത്ത് പല സ്ത്രീകളും നേരിടുന്ന മാനസികവും ശാരീരികവുമായിട്ടുള്ള ബുദ്ധിമുട്ടുകളെ Read More…
വേനല്‍ക്കാലമാണ്, സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓരോ ദിവസം കൂടുംതോറും വേനല്‍ ചൂട് കൂടി കൂടി വരികയാണ്. ഈ സമയത്ത് Read More…
വെറുമൊരു തലവേദനയല്ല ; മൈഗ്രേന്‍ ഉള്ളവര്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു Read More…
പതിവായി വായ്പ്പുണ്ണ് ഉണ്ടാകാറുണ്ടോ? ഈ മാര്‍ഗങ്ങള്‍ ഒന്നു പരീക്ഷിക്കൂ..
നമ്മളെ പെട്ടെന്ന് അസ്വസ്ഥമാക്കുന്ന ഒന്നാണ് വായ്പ്പുണ്ണ്. വായ്പ്പുണ്ണിന് എന്താണ് കാരണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. വൈറ്റമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വായ്പ്പുണ്ണ്. എന്നാല്‍ വായ്പ്പുണ്ണ് വെറും നിസ്സാരമായി കണക്കാക്കരുത്. കാരണം പലപ്പോഴും വലിയ രോഗങ്ങളുടെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും വായ്പ്പുണ്ണ് ആയിരിക്കും. പലപ്പോഴും Read More…
പാരസെറ്റമോള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ? കരള്‍ നാശത്തിലേക്കു നയിക്കുമെന്ന് പഠനം
ഏത് വീട്ടിലും ഇപ്പോള്‍ സ്റ്റോക്കുള്ള ഒരു മരുന്നാണ് പാരസെറ്റമോള്‍. കോവിഡ് വന്നതിന് ശേഷം പാരസെറ്റമോളിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. ചെറിയ പനി വന്നാല്‍ പോലും പാരസെറ്റമോളിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ പാരസെറ്റമോള്‍ അമിതമായി കഴിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ഉണ്ടായേക്കാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്നാണ്.പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനം. എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് Read More…
അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…
യോഗാസനങ്ങളിലെ രാജാവ് ; ശീര്‍ഷാസനം ചെയ്താല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചെറുതല്ല
യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്. എല്ലാത്തിനുമുപരി, ഇത് ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരഭാരത്തെ മുഴുവന്‍ തലയുടെ ഭാഗത്തെ കേന്ദ്രീകരിച്ച് തുലനം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈയൊരു പോസിന് ഒരു വ്യക്തിയുടെ ശാരീരികമായ വഴക്കത്തിലും സന്തുലിതാവസ്ഥയിലുമെല്ലാം അത്ഭുത ഗുണങ്ങള്‍ നല്‍കാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. ശീര്‍ഷാസനത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈഭവവും വൈദഗ്ധ്യവും നേടിയെടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്ഷമയോട് കൂടിയുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതില്‍ പ്രാവിണ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസകരമായ യോഗാസനം Read More…