Health

ഗര്‍ഭിണികളിലെ അയണ്‍ അഭാവം ;  ഗര്‍ഭകാലത്ത് കഴിക്കാം ഈ അയണ്‍ സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഗര്‍ഭിണികളില്‍ അയണ്‍ അഭാവം മൂലമുള്ള വിളര്‍ച്ചയുടെ സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. ഗര്‍ഭിണികള്‍ക്കു പ്രതിദിനം 27 മില്ലിഗ്രാം അയണ്‍ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്തെ അയണ്‍ അഭാവം മാസം Read More…

Health

ഓരോ ദിവസവും ചൂട് അതികഠിനമാകുന്നു ;   അതിജീവിയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. വേനല്‍ ചൂടിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ വിഷമിയ്ക്കുകയാണ് ആളുകള്‍ ഓരോ ദിവസവും. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇപ്പോള്‍. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിയ്ക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കണം. വേനല്‍ക്കാലത്ത് എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിന്റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ Read More…

Fitness

വ്യായാമം ചെയ്യാന്‍ മടിയാണോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആരോഗ്യം നിലനിര്‍ത്താം

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും. കോണിപ്പടികള്‍ കയറുക, വാഹനം അകലെ പാര്‍ക്ക് ചെയ്ത് നടക്കുക പോലുള്ളവ തന്നെ ചെയ്യാം. വ്യായാമം ചെയ്യാതിരുന്നാല്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടും. Read More…

Health

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

Health

ഇഞ്ചി കടിച്ചു രസിക്കാനല്ല; കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കും, ഈ ഗുണങ്ങള്‍ അറിഞ്ഞു കഴിയ്ക്കാം

നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…

Health

സൈനസിനെ പ്രതിരോധിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

പലരേയും വളരെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് സൈനസ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. അവയുടെ ഉള്‍ഭാഗത്തുണ്ടാകുന്ന നീരുവീഴ്ചയാണ് സൈനസൈറ്റിസ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ ബാധ മൂലവും അലര്‍ജി മൂലവുമാണ് സാധാരണ സൈനസൈറ്റിസ് ഉണ്ടാകാറ്. മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവും ഇതിനു കാരണമായി പറയുന്നുണ്ട്. അക്യൂട്ട്, ക്രോണിക് എന്നീ രണ്ടു തരത്തിലാണ് സൈനസൈറ്റിസ്. 12 ആഴ്ചയെങ്കിലും മാറാതെ നില്‍ക്കുന്നതാണ് ക്രോണിക് സൈനസൈറ്റിസ്. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണം. അണുബാധയുള്ള സൈനസ് ഏതു ഭാഗത്താണോ അതിന് അനുബന്ധമായാകും Read More…

Health

കോവിഡ് ബാധിച്ചിരുന്നോ? ഓർമക്കുറവു മാത്രമല്ല ബുദ്ധിയും കുറയുമെന്ന് പഠനം

കോവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിരുന്നു. ബ്രെയ്ന്‍ ഫോഗ്, ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലരും വ്യക്തമാക്കിയിരുന്നു. മനുഷ്യരുടെ ഐക്യുവില്‍ (ഇന്റലിജന്‍സ് കോഷ്യന്റ്) വരെ കുറവ് വരുത്താന്‍ വൈറസ് ബാധയ്ക്ക് സാധിക്കുമെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി Read More…

Health

പാല്‍ ശരീരത്തിന് ഗുണം നല്‍കും ; എന്നാല്‍ അമിത ഉപയോഗം ശരീരത്തിന് ദോഷമാകുമോ?

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പാല്‍ ഗുണം നല്‍കുന്ന ഒന്നാണെങ്കിലും, അമിതമായാല്‍ പാലും ശരീരത്തിന് അത്ര നല്ലതല്ല. എന്നാല്‍ പ്രായമാകുന്നത് അനുസരിച്ച് പാല്‍ കുടിക്കുന്നതിനും Read More…

Health

നിങ്ങള്‍ മദ്യാസക്തനാണോ? തിരിച്ചറിയാം, മുക്തിനേടാന്‍ മാര്‍ഗമുണ്ട്

വല്ലപ്പോഴുമൊരിക്കില്‍ അല്‍പം മദ്യപിക്കുന്നവര്‍ക്ക് മദ്യാസക്തി ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതൊരു തുടക്കമാകാം. ക്രമേണ പതിവായി മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടാകും. അവസാനം മദ്യം ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ഇവര്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ് സ്വയം നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല. ഇങ്ങനെ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ മാനസികമായ വൈകല്യങ്ങള്‍ പ്രകടമാകുന്നു. മദ്യപാനശീലമുള്ള എല്ലാവരും മദ്യാസക്തിയിലേക്ക് വീണുപോവില്ല. അതേസമയം മദ്യത്തോടുള്ള അമിതതാല്‍പര്യം കുറയ്ക്കാനുള്ള മാനസികമായ കരുത്തില്ലാത്തവര്‍ ക്രമേണ മദ്യാസക്തിയിലേക്ക് വഴുതിവീഴാനിടയുണ്ട്. മനസിനെ കീഴടക്കുമ്പോള്‍ ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് ബിഹേവിറിയില്‍ ചെയ്ഞ്ചസ്, ആല്‍ക്കഹോള്‍ Read More…