രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്. ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് Read More…
പുതുതായി ഉണ്ടാകുന്ന വളരുന്ന മറുകുകള്‍; ശ്രദ്ധിക്കുക, ചര്‍മ്മത്തിലെ കാന്‍സറിന്റെ ലക്ഷണമാകാം
ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുമെന്നപ്പോലെ ത്വക്കിനെയും കാന്‍സര്‍ പിടികൂടാം. എന്നാല്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ചര്‍മ്മത്തിലെ കാന്‍സറിന്റെ പ്രധാന പ്രത്യേകത രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാകുമെന്നതാണ്. കാന്‍സറിന്റേതായ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് ഗൗരവമായി എടുക്കാതിരിക്കുന്നതാണ് രോഗതീവ്രത കൂട്ടുന്നത്. ചര്‍മ്മത്തിലെ കാന്‍സറുകള്‍ പൊതുവേ അപകടകാരിയല്ലെങ്കിലും, ചിലത് മാരകമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ച തന്നെയാണ് ചര്‍മ്മത്തിലെ കാന്‍സറിന്റെയും കാരണം. മെലനോമ, ചര്‍മ്മത്തിലെ മറ്റു കാന്‍സറുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി ചര്‍മ്മത്തിലെ കാന്‍സറിനെ തിരിക്കാം. മെലനോമ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് Read More…
ട്രെന്‍ഡിങ് ആയി ‘ബാത്ത്റൂം കാംപിങ്’ ; സമ്മര്‍ദത്തിന് പരിഹാരം ബാത്ത്റൂം !
സാധാരണ ഉപയോഗത്തിലില്ലാത്ത പല പുതിയ വാക്കുകളും ജെന്‍സി കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പല വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ പുതുതായി പ്രചാരം ലഭിച്ചുവരുന്ന പുതിയ വാക്കാണ് ‘ബാത്ത്റൂം കാംപിങ് ’. മനുഷ്യര്‍ക്ക് ഏകാന്തത കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് ബാത്ത്റൂം. ബഹളങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും ഒഴിവാകാന്‍ വെറുതെയെങ്കിലും ബാത്ത്റൂമില്‍പോയി ഇരിക്കുന്നവരും ഉണ്ട്. പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിലും മറ്റും. ‘മൈ ബോസ്’ എന്ന സിനിമയില്‍ മേലുദ്യോഗസ്ഥയായ നായികയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഓഫീസ് ബാത്ത്റൂമില്‍ കയറുന്ന നായകനേയും സുഹൃത്തിനേയും ഓര്‍ക്കുക. ജോലി സംബന്ധമായ Read More…
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വജൈനൽ ശുചിത്വം (intimate hygiene) ശരിയായി പാലിക്കുകയാണ്. ദുർഗന്ധം, ഡിസ്ചാർജ്, അലർജികൾ, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമാണ്. ചിലർ അത് ശ്രദ്ധിക്കാതിരിക്കുകയും ചിലർ അത് അധികമായി ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. രണ്ടിനും അതിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. ശരിയായ സമീപനമാണ് വേണ്ടത്. ആദ്യം മനസ്സിലാക്കേണ്ടത്, വജൈനയുടെ ഉൾഭാഗങ്ങൾക്ക് സ്വാഭാവികമായി തന്നെ സ്വയം ശുചീകരണ (self-cleansing) സംവിധാനമുള്ളതാണ്. അതിനാൽ അതിനുള്ളിൽ എന്തെങ്കിലും കഴുകാനും Read More…
പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെ: ഉടലിനും ഉയിരിനും പ്രതിരോധ മാര്‍ഗം കറുക
പുണ്യമാസമായ കര്‍ക്കിടത്തില്‍ സ്ത്രീകള്‍ ചൂടുന്ന ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറുക ചെടി. ഈ ചെടി ആചാരത്തിലും ഔഷധ ഗുണത്തിലും മുന്നില്‍ തന്നെ ഇതിന്റെ സ്ഥാനം. ഭാരതിയ സംസ്‌ക്കാരത്തില്‍ പ്രധാന സ്ഥാനം കറുക ചെടിയ്ക്ക് ഉണ്ട്. പല പൂജകള്‍ക്കും ഇത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. കറുക ബ്രഹ്മാവിന് ഏറ്റവും പ്രിയമുള്ള ചെടിയാണ്. സൃഷ്ടികര്‍മ്മം തുടങ്ങിയ ബ്രഹ്മാവ് ആദ്യമുണ്ടാക്കിയ ചെടി കറുക എന്നാണ് ഐതീഹ്യം. അതുപോലെ ഗണപതി ഭഗവാന്റെ ഇഷ്ട ഹാരവും കറുകമാല. സംസ്‌കൃതത്തില്‍ ദുര്‍വ എന്നറിയപ്പെടുന്നു. കറുക വളരെ ഔഷധ Read More…
പ്രമേഹം വിവാഹജീവിതത്തെ ബാധിക്കുമോ ? രോഗം മറച്ചുവച്ചു വിവാഹം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…
മാനസിക സമ്മര്‍ദ്ദം എങ്ങനെ ബ്ലഡ് പ്രെഷറിനെ ബാധിക്കുന്നു?
സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, നമ്മുടെ ശരീരത്തിൽ അഡ്രിനലിന്‍, കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യുന്നു. അതിനാൽ കൂടിയ മർദ്ദത്തിൽ രക്തം ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്നു. ഇതാണ് ബ്ലഡ് പ്രെഷർ (BP) താൽക്കാലികമായി ഉയരുന്നത്തിനുള്ള കാരണം. പലർക്കും ഈ രക്താതിമർദ്ദം താൽക്കാലികമായതായിരിക്കും, സ്ട്രെസ്സിനോടൊപ്പം അത് കുറയുകയും ചെയ്യും. എന്നാൽ, എപ്പോഴും സ്ട്രെസ്സിലായിരിക്കുകയോ, മാനസിക സമ്മർദ്ദം സ്ഥിരമായിത്തീരുകയോ ചെയ്യുമ്പോൾ, രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നുനില്‍ക്കാൻ സാധ്യതയുണ്ട്. ഇത് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയ്ക്ക് Read More…
40-ലേക്ക് കടന്നോ? ശരീരവും മനസും പറയുന്ന സൂചനകളും അറിയേണ്ട കാര്യങ്ങളും
40-ാം വയസ്സിലേക്ക് കടക്കുമ്പോൾ ശരീരവും മനസും നമ്മോട് സംസാരിക്കാൻ തുടങ്ങും. നേരത്തെ ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങൾ പോലും ഇപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ടാകും. ഇപ്പോൾ അതിജീവനം, ആരോഗ്യസംരക്ഷണം, ആത്മസംതൃപ്തി തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന. ഈ ജീവിതഘട്ടം വലിയ മാറ്റങ്ങളുടെയും സമീപനങ്ങളുടെയും സമയമാണ്. ഇതാ, നിങ്ങൾ 40-ൽ കയറിയെന്ന് മനസിലാക്കാൻ സഹായിക്കുന്ന ചില പ്രധാന സൂചനകളും ഈ പ്രായത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും: ചെറുതായി നടന്നാലും ക്ഷീണം തോന്നുന്നു. ശരീരത്തിന്റെ സ്‌റ്റാമിന കുറയുന്നത് സാധാരണമാണ്. വൈകാരിക, ശാരീരിക പ്രവർത്തനങ്ങൾക്ക് Read More…
വയാഗ്ര കാന്‍സര്‍ തടയും? ചൈനീസ് ഗവേഷകരുടെ സുപ്രധാന കണ്ടെത്തല്‍
പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്ക് ലോകമെങ്ങും ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണം മെച്ചപ്പെടുത്താനുള്ള ഈ മരുന്നാണ് വയാഗ്ര എന്ന ബ്രാന്‍ഡ് നെയിമില്‍ വിറ്റഴിക്കുന്നത്. കോടിക്കണക്കിനാളുകളാണ് വയാഗ്രയും മറ്റ് ബ്രാന്‍ഡുകളില്‍ എത്തുന്ന സില്‍ഡെനഫിലും ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ലിംഗോദ്ധാരണത്തിന് മാത്രമല്ല കാന്‍സര്‍ ചികില്‍സയിലും വയാഗ്ര സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍. ട്യൂമറുകളുടെ വളര്‍ച്ച തടയാനുള്ള ഘടകങ്ങള്‍ സില്‍ഡെനഫിലില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍. പ്രതിരോധസംവിധാനത്തിലെ ഇന്‍റലിജന്‍സ് ഏജന്‍റുമാരെന്നാണ് ഈ കോശങ്ങളെ അറിയപ്പെടുന്നത്. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ ഈ കോശങ്ങളുടെ എണ്ണം Read More…














