Health

ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ

സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…

Fitness

കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..

ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…

Health

തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരുന്നുജോലി ചെയ്യുന്നവരാണോ? പണിവരുന്നുണ്ട് കേട്ടോ !

ഊര്‍ജ്ജസ്വലമായി ഒരു ദിവസം തുടങ്ങുന്നത് വലിയ കാര്യമാണ്. ദീര്‍ഘനേരം ഊര്‍ജ്ജസ്വലമായി ഇരിയ്ക്കുന്നതും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശാരീരികമായ പല അസ്വസ്ഥതകളും നേരിടേണ്ടി വരും. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം ഇരിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിയാം… *മാനസിക സമ്മര്‍ദ്ദം – ദീര്‍ഘനേരത്തെ ഇരിപ്പ് ഉദാസീനമായ ശൈലിയുടെ പ്രധാന കാരണമാണ്. ഇത് മോശം മാനസികാരോഗ്യ Read More…

Fitness

വണ്ണം കുറയ്ക്കാന്‍ പാനീയഉപവാസം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

അടുത്ത കാലത്തായി അമിതവണ്ണം കുറയ്ക്കാന്‍ സെലിബ്രിറ്റികളുള്‍പ്പെടയുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഉപവാസരീതിയാണ് പാനീയ ഉപവാസം. അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. Read More…

Health

സമ്മര്‍ദ്ദം ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സമ്മര്‍ദ്ദം പരിധി വിട്ടുയരുന്നത് ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

Health

മുഖക്കുരു ഇല്ലാതാക്കാന്‍ വെളുത്തുള്ളി സഹായിക്കുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ

സൗന്ദര്യവര്‍ദ്ധനയ്ക്കുവേണ്ടിയുള്ള ടിപ്സുകള്‍ പലപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ ഈ ചികിത്സ. മുഖക്കുരു ചികിത്സിക്കാന്‍ വെളുത്തുള്ളി ചതച്ച് മുഖത്തു പുരട്ടുക! പല സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഈ ചികിത്സ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്നതായി അവകാശപ്പെടുന്നു. ഇത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി പല ഉപയോക്താക്കളും അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രമാത്രം സത്യമുണ്ട്? ഡോ. അഗ്നി കുമാര്‍ ബോസ് ചൂണ്ടിക്കാണിക്കുന്നത് ‘ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായി മുഖത്ത് വെളുത്തുള്ളി ഉപയോഗിക്കുന്നത് ഗുണകരമാണോ എന്ന Read More…

Health

തലവേദന വരുമ്പോള്‍തന്നെ മരുന്ന് കഴിയ്ക്കരുതേ… ആശ്വാസം ലഭിയ്ക്കാന്‍ ഇങ്ങനെ ചെയ്യാം

മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം കൃത്യസമയതത് കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. തലവേദന വന്നാല്‍ മിക്കവരും ചെയ്യുന്നത് ഒരു മരുന്ന് എടുത്ത് കഴിക്കും. എന്നാല്‍, ഇടയ്ക്കിടയ്ക്ക് Read More…

Fitness

രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം

വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. Read More…

Health

സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാം ; രാവിലെയുള്ള ഈ ശീലങ്ങളിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍, സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം….