യാത്രക്കാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തരവിമാനത്താവള(ആര്‍.ജി.ഐ.എ)ത്തില്‍ നായകളുടെ സേവനം.യാത്രക്കാരുടെ ഉത്കണ്ഠ കുറയ്ക്കുകയും കൂടുതല്‍ സുഖകരമായ യാത്രാനുഭവം നല്‍കുകയുമാണു ലക്ഷ്യം. രണ്ട നായകളെ ദിവസേന ദേശീയ, രാജ്യാന്തര യാത്രാ വിഭാഗങ്ങളിലെ പ്രധാന യാത്രാ സ്ഥലങ്ങളില്‍ വിന്യസിക്കും. സുരക്ഷാ പരിശോധനയ്ക്ക് ശേഷം, റീട്ടെയില്‍ മേഖലകളിലും ബോര്‍ഡിങ് ഗേറ്റുകളിലും യാത്രക്കാര്‍ക്ക് അവരെ കാണാം. ദിവസത്തില്‍ 4 മുതല്‍ 6 മണിക്കൂര്‍ വരെ അവ ജോലി ചെയ്യും. സര്‍ട്ടിഫൈഡ് ഹാന്‍ഡിലര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും നായകള്‍. കോവിഡ് മഹാമാരിക്ക് ശേഷം യാത്രകള്‍ പൂര്‍ണ Read More…
ഇന്ത്യയിൽ പാരസെറ്റാമോൾ നിരോധിച്ചോ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ
ഇന്ത്യയിൽ പാരസെറ്റാമോൾ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ് മരുന്നുകളും സംയോജിപ്പിച്ചുള്ള വിവിധ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സൗജന്യ മരുന്ന് സേവനം സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകളുടെ Read More…
സെക്സിലൂടെ പകരും കാൻസർ ഉണ്ടാക്കുന്ന ഈ വൈറസ്; ജാഗ്രത വേണം , പ്രതിരോധിക്കാം…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്നതിന് കാരണമായ കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കൽ കാൻസർ കേസുകളുടെ ഏതാണ്ട് കാൽ ഭാഗം കേസുകൾ ഇന്ത്യയിൽ നിന്നാണെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ബിഹാറിലെ ഒരു ബ്ലോക്കിലെ മുഴുവൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർക്ക് നൽകിയ ബോധവൽക്കരണ സെഷന്റെ വിഡിയോയും ഡോക്ടര്‍ പങ്കുവെച്ചിട്ടുണ്ട്. ഡോ. ഷിംന അസീസിന്റെ പോസ്റ്റ് ഗർഭാശയഗള കാൻസർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്നതിന് കാരണമായ കാൻസറുകളിൽ ഒന്നാണ്. Read More…
കാപ്പി കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിനെ ചെറുപ്പമാക്കുമോ? അതോ ദോഷം ചെയ്യുമോ? അറിയുക
നമ്മളിൽ പലർക്കും, കാപ്പി കുടിക്കുന്നത് ഒരു ദൈനംദിന ശീലമാണ്. പലപ്പോഴും കാപ്പി കുടിച്ചുകൊണ്ടാണ് ദിവസം തന്നെ ആരംഭിക്കുന്നത് .ചിലപ്പോൾ, എത്ര കപ്പ് കാപ്പി കുടിച്ചുവെന്ന് നമുക്ക് കണക്കാക്കാൻ പോലും കഴിയില്ല. ഇത് കുടിക്കുമ്പോൾ കഫീൻ വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട മെറ്റബോളിസം നല്‍കുകയും ചെയ്യുന്നു. അടുത്തിടെ, കാപ്പി കുടിക്കുന്നതിന്റെ മറ്റൊരു ഗുണം ശ്രദ്ധ നേടിയിട്ടുണ്ട്.അത് മറ്റെന്നുമല്ല ചർമ്മത്തിൽ അതിന്റെ പോസിറ്റീവ് പ്രഭാവം ഉണ്ടാകുന്നു എന്നതാണ്. എന്നാൽ ഇപ്പോള്‍ ഈ അവകാശവാദം സത്യമാണോ എന്നതിൽ വ്യക്തതയായിട്ടില്ല. പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര Read More…
സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പിന്നിലെ കാരണങ്ങള്‍; മരുന്നുകള്‍ മുതല്‍ കാന്‍സര്‍ വരെ
സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ വളരെ നിസാരമായി കാണാറുള്ള അവസ്ഥയാണ് ശരീരഭാരം കുറയുന്നത്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ കൃത്യമായ വൈദ്യപരിശോധനകളിലൂടെ കണ്ടെത്തേണ്ടതുണ്ട്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാകും. അവയെ ഇന്റണ്‍ഷനല്‍(മനപൂര്‍വമായത്) അല്ലെങ്കില്‍ അണ്‍ഇന്റണ്‍ഷനല്‍(മനപൂര്‍വമല്ലാത്തവ) എന്നിങ്ങനെ തരംതിരിക്കാനാകും. ഡയറ്റിന്റെ ഭാഗമായോ വ്യായാമങ്ങള്‍ മൂലമോ ശരീരഭാരം കുറയുന്ന അവസ്ഥ ഇന്റണ്‍ഷനല്‍ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ മനപൂര്‍വമല്ലാതെ (അണ്‍ഇന്റണ്‍ഷണല്‍) ശരീരഭാരം കുറയുന്നത് അസുഖങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്. പ്രസവശേഷം സ്ത്രീകളില്‍ ശരീരഭാരം കുറയുന്നത് സാധാരണയായി സംഭവിക്കാറുണ്ട്. മനപൂര്‍വമല്ലാതെ ശരീരഭാരം കുറയുന്നത് ഏതെങ്കിലും Read More…
ലോകത്തൊരു ഗ്രൂപ്പുമായി ചേരാത്ത രക്തഗ്രൂപ്പ്! ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരിയില്‍
ചികില്‍സയുടെ ഭാഗമായി പലര്‍ക്കും മറ്റുപലരില്‍നിന്നും രക്തം സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. പക്ഷേ ലോകത്തൊരാളുടേയും രക്തം അനുയോജ്യമല്ലാതെ വന്നാല്‍ എന്തുചെയ്യും? അങ്ങനെയൊരു സങ്കീര്‍ണത ചിന്തിക്കാനാകുമോ? എന്നാല്‍ ലോകത്ത് മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ ഗവേഷകര്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള യുവതിയിലാണ് ലോകത്ത് ഒരിടത്തും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരുതരം രക്തഗ്രൂപ്പ് കണ്ടെത്തിയത്. 38കാരിയെ കോലാറിലെ ആശുപത്രിയില്‍ ഹൃദയശത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. സാധാരണ കണ്ടുവരാറുള്ള O Rh+ ഗ്രൂപ്പ് ആയിരുന്നു യുവതിയുടേത്. എന്നാല്‍ ലഭ്യമായ ഒ Read More…
പനി വരുമ്പോള്‍ മാത്രമല്ല, വായിലെ കയ്പ് രുചിയുടെ കാരണങ്ങൾ ഇവയാകാം
നിങ്ങള്‍ക്ക് വായിൽ എപ്പോഴെങ്കിലും കയ്പ് രുചി അനുഭവപ്പെടാറുണ്ടോ? നിങ്ങൾക്ക് പനി ഉണ്ടെങ്കില്‍ ഇത് സാധാരണമാണ്. അല്ലാതെയും ഉണ്ടാകാം. ഇതിനു പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ടാകാം. വായിൽ കയ്പ് രുചി ഉണ്ടാകുന്നത് നിരവധി ഘടകങ്ങളിൽ നിന്നാകാം. പനി ഉണ്ടാകുമ്പോഴുള്ള കയ്പ് രുചി പലപ്പോഴും ഒരു അണുബാധയെയോ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റൊരു ആരോഗ്യസ്ഥിതിയെയോ സൂചിപ്പിക്കുന്നു. തൊണ്ടയിലോ ശ്വാസകോശത്തിലോ ഉള്ള അണുബാധകൾ, കയ്പേറിയ രുചി സൃഷ്ടിക്കും. ഉദാഹരണത്തിന്, തൊണ്ടയിലെ സ്ട്രെപ്റ്റോകോക്കൽ അണുബാധകൾ , വീക്കം എന്നിവ കാരണം നിങ്ങളുടെ രുചിയിൽ Read More…
മുട്ട കഴിച്ചും വണ്ണം കുറയ്ക്കാം; സംഗതി ഇതാണ്
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മുട്ടയ്ക്ക് ‘നോ’ പറയുന്നത് മിക്കവരുടെയും ശീലമാണ്. കാരണം മുട്ടയില്‍ ധാരാളം കാലറിയും ഫാറ്റും അടങ്ങിയിട്ടുണ്ട് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് ശരിയാണോ അല്ലെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. നല്ല കൊഴുപ്പ് ധാരാളം അടങ്ങിയതാണ് മുട്ട. അതിനാല്‍തന്നെ മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പുഴുങ്ങിയ മുട്ടയില്‍ പോലും 80 കാലറിയാണ് അടങ്ങിയിരിക്കുന്നത്. ഈ നല്ല ഫാറ്റ് ശരിക്കും വണ്ണം കുറയ്ക്കാനാണ് സഹായിക്കുക എന്ന് അധികം ആരും അറിയാതെ പോകുന്നു എന്നതും വാസ്തവം. ശരീരത്തിന്റെ Read More…
3 വർഷത്തിനിടെ ചെയ്തത് 600 പോസ്റ്റ്‌മോർട്ടം, 120 കിലോയിലേറെ ഭാരമുയർത്തും; 26-കാരിയായ ഡോക്ടർ വൈറൽ
ചൈനയിലെ ഒരു വനിതാ ഫോറൻസിക് ഡോക്ടർ ഫിറ്റ്നസ് രംഗത്ത് തന്റെ കരുത്തുറ്റ ശരീരഘടനകൊണ്ട് ഡോക്ടര്‍മാരുടെ പതിവു ജീവിതരീതികള്‍ തകർക്കുന്നു. വൈറലായ വാര്‍ത്ത സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 26 വയസ്സുകാരിയായ യാൻയാൻ, തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഫോറൻസിക് ലബോറട്ടറിയിൽ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ ഫോറൻസിക് പാത്തോളജിസ്റ്റാണ്. ചോങ്കിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ബിരുദം നേടിയ ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 600-ൽ അധികം മൃതദേഹങ്ങൾ Read More…














