Health

തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താം; ഈ ശീലങ്ങള്‍ പിന്‍തുടരാം

നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ചില ശീലങ്ങള്‍ ഓര്‍മക്കുറവ് ഇല്ലാതാക്കാനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും വിഷാദം അകറ്റാനുമെല്ലാം സഹായിക്കും. തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും മറവിരോഗവും അള്‍ഷിമേഴ്‌സും വരാതെ തടയാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

Health

പുരുഷന്മാരിലെ ലൈംഗികശേഷികുറവിന് കാരണം ഇവയാണ്

മിക്ക പുരുഷന്മാരും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ശേഷികുറവ് അഭിമുഖീകരിച്ചിട്ടുള്ളവരാണ്. പുരുഷന്മാരാഗ്രഹിക്കുന്ന രീതിയിലുള്ള സംതൃപ്തി പങ്കാളിക്കു നല്‍കണമെങ്കില്‍ അതിന് ഓജസ്, ശരീരബലം, ലൈംഗികബന്ധം ദീര്‍ഘനേരം നിലനിര്‍ത്തുവാനുള്ള ശാരീരികക്ഷമത എന്നിവ ആവശ്യമാണ്. പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിന് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. 1. രോഗങ്ങള്‍ പ്രമേഹരോഗം, അമിത രക്തസമ്മര്‍ദം, രക്തത്തില്‍ കൊഴുപ്പിന്റെ അളവുകൂടുക (കൊളസ്‌ട്രോള്‍), പ്രായക്കൂടുതല്‍, മദ്യപാനം, പുകവലി, അമിതമായ മാനസികസമ്മര്‍ദം (ടെന്‍ഷന്‍) എന്നിവയെല്ലാം ലൈംഗിക ശേഷിക്കുറവിനും ലൈംഗിക മരവിപ്പിനും കാരണമായിത്തീരുന്നു. പുരുഷന്മാരില്‍ ലൈംഗികോത്തേജനം ഉണ്ടാകണമെങ്കില്‍ ലൈംഗികാവയവത്തിലേക്ക് രക്തസഞ്ചാരം കൂടുതലായി Read More…

Health

സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തടയാം

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തില്‍ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരേക്കള്‍ സ്ത്രീകളിലാണ് മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യത കൂടുതല്‍. സ്ത്രീകളില്‍ മൂത്രദ്വാരവും യോനീനാളവും വളരെ അടുത്ത് സ്ഥിതിചെയ്യുന്നതാണ്. മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം ഏകദേശം നാലു സെന്റീമീറ്റര്‍ മാത്രമാണ്. യോനീനാളത്തിലെ അണുക്കള്‍ക്ക് മൂത്രനാളം വഴി എളുപ്പം മൂത്രാശയത്തിലേക്ക് കടക്കാനും അവിടെ പെരുകാനും സാധിക്കും. അതിനാലാണ് സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം സ്ത്രീകളെ അപേക്ഷിച്ച് വളരെ Read More…

Health

ഈ വേദനകളെ നിസാരമായി ഒരിക്കലും തള്ളിക്കളയരുത് ;  വൈദ്യസഹായം തേടാന്‍ മടിയ്ക്കരുത്

ശാരീരികമായ പല വേദനകളും നമ്മളെ ബാധിയ്ക്കാറുണ്ട്. അസഹ്യമായ വേദനകള്‍ ആകുമ്പോള്‍ വൈദ്യസഹായം തേടുകയും ചെയ്യും. പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഈ വേദനകളെയൊക്കെ നിസാരമായി ഒരിയ്ക്കലും കാണരുത്. ചിലപ്പോള്‍ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാന്‍ പാടില്ലാത്ത ഇത്തരം വേദനകള്‍ ഏതൊക്കെയാണെന്ന് നോക്കാം… * നെഞ്ചുവേദന – നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതായാല്‍ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും Read More…

Health

എനർജി ഡ്രിങ്കുകൾ കുടിക്കുന്ന ശീലമുമണ്ടാ? ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം

പലരും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇപ്പോള്‍ എനര്‍ജി ഡ്രിങ്കുകളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് കോളജ് വിദ്യാര്‍ഥികളില്‍ ഉറക്കമില്ലായ്മയ്ക്കും ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകാമെന്ന് നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ബിഎംജെ ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. നോര്‍വേയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള 53,266 പേരിലാണ് പഠനം നടത്തിയത്. വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ രേഖപ്പെടുത്തി. ഇവരുടെ എനര്‍ജി ഡ്രിങ്ക് ഉപയോഗം നിത്യവും, ആഴചയില്‍ ഒരിക്കല്‍, ആഴ്ചയില്‍ രണ്ട് മൂന്നോ തവണ, Read More…

Health

ഈ ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആകാന്‍ നിങ്ങളെ സഹായിക്കും

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവം ക്രമം തെറ്റുന്നത്. ഇതിന് കാരണം ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, ജീവിതരീതികള്‍, ഗര്‍ഭധാരണം എന്നിവയെല്ലാം ആര്‍ത്തവം താളം തെറ്റിക്കുന്നുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആക്കാനും നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…. * വിറ്റമിന്‍ സി – വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അതുപോലെ പച്ചക്കറികള്‍ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. Read More…

Health

പകല്‍ കൊടുംചൂട്‌, രാവിലെ തണുപ്പ്‌; സൂക്ഷിക്കുക, വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യത

പകല്‍ സമയങ്ങളിലെ കനത്ത ചൂടും രാവിലെ തണുപ്പുമുള്ള കാലാവസ്‌ഥയും മൂലം വേനല്‍ക്കാല രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറെയെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. പകല്‍ച്ചൂട്‌ ഉയര്‍ന്നതു നില്‍ക്കുന്നത്‌ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ്‌ കാര്യമായി ബാധിച്ചിരിക്കുന്നത്‌. ഉച്ചസമയത്തെ കനത്ത ചൂടാണ്‌ തൊഴിലാളികളെ വലയ്‌ക്കുന്നത്‌. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ശീതളപാനീയകടകളിലും തിരക്കേറിത്തുടങ്ങി. ജ്യൂസും ഷെയ്‌ക്കും ഐസ്‌ക്രീമും കഴിക്കാനായി പകല്‍ പോലെ രാത്രികാലങ്ങളിലും ആളുകള്‍ ശീതളപാനീയ കടകളില്‍ എത്തിത്തുടങ്ങി. നേരത്തെ വേനല്‍ക്കാലത്ത്‌ ശീതളപാനീയക്കടകള്‍ തേടി കുടുംബസമേതമാണ്‌ എത്തുന്നത്. ഫാനോ എസിയോ ഇല്ലാതെ Read More…

Featured Health

കാരണമൊന്നുമില്ലാതെ വിശപ്പില്ലാ​മ നിസാരമല്ല; ഗുരുതരരോഗങ്ങളുടെ ലക്ഷണങ്ങളാവാം

ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് വേണം Read More…

Health

പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും കന്മദം

ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്. പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്. നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ വ്യത്യാസമാണിതിന് Read More…