Health

ജീവനുവരെ ഭീഷണിയാകാം ! ശരീരത്തെ ചൂടില്‍ നിന്ന് പ്രതിരോധിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം വിയര്‍പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല്‍ ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് Read More…

Health

സാരി ഉടുത്താല്‍ കാന്‍സര്‍ വരുമോ? അറിയാം  ‘സാരി കാന്‍സറി’നെപ്പറ്റി

അര്‍ബുദത്തിന് കാരണമാകുന്ന പല വസ്തുക്കളെപ്പറ്റിയും നാം വായിച്ചട്ടുണ്ടാകും. എന്നാല്‍ ആ കൂടെയൊന്നുംതന്നെ സാരി എന്ന പേര് കേട്ടിട്ടില്ല. ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത് സാരി ധരിക്കുന്നത് അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ്. എന്നാല്‍ സാരിയല്ല അതിന് താഴെ മുറിക്കിക്കെട്ടുന്ന പാവാടയാണ് ഈ കഥയിലെ വില്ലന്‍. 1945 കളില്‍ ധോത്തി അര്‍ബുദത്തിനോട് ചേര്‍ന്ന് തന്നെ പറയപ്പെട്ടു തുടങ്ങിയ വാക്കാണ് സാരി അര്‍ബുദം. വളരെ മുറുക്കി അരക്കെട്ടില്‍ മുണ്ടും അടിപാവാടയുമെല്ലാം ഉടുക്കുന്നതിന്റെ ഫലമായി വരുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്ന ചര്‍മ്മാര്‍ബുദമാണ് ഇത്. Read More…

Health

സംഭവം വൻഹിറ്റ്‌: മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്താൻ സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍

ലോകത്ത് ഇന്ന് പല തരത്തിലുള്ള കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്.പലതും മനുഷ്യര്‍ക്ക് ഗുണപ്രദമാകാറുമുണ്ട്. അത്തരത്തിലിപ്പോള്‍ മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യുറിനലുകള്‍പല തരത്തിലുള്ള പരിശോധനകള്‍ നടത്തിത്തരും. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണമെന്ന് മാത്രം. ഇതിന് നല്‍കേണ്ടതായി വരുന്ന ചാര്‍ജ് ഏതാണ്ട് 20 യുവാനാണ് (230 ഇന്ത്യന്‍ രൂപ). വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് Read More…

Fitness

ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യരുത് ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ഇത് കൊണ്ട് തന്നെ ഹൃദ്രോഗം, പ്രമേഹം, ചില തരം കാന്‍സര്‍ എന്നിവയെല്ലാം കൂടെ വരാവുന്ന രോഗങ്ങളാണ്. എത്ര വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ ആഹാരത്തില്‍ മാറ്റം വരുത്താവുന്നതാണ്. ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യേണ്ട ആവശ്യമില്ല. Read More…

Health

അരളിയ്ക്ക് മാത്രമല്ല വിഷാംശം; ഇവയും അപകടകാരികള്‍, അറിയാതെപോലും ഇവ കഴിക്കാന്‍ പാടില്ല

വീട്ടില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വളര്‍ത്തുന്നത് എല്ലാവര്‍ക്കും പൊതുവേ വളരെ ഇഷ്ടമാണ്. പൂക്കൾ പലപ്പോഴും നമ്മുക്ക് വളരെ നല്ല പോസിറ്റിവിറ്റി നല്‍കുന്നു. പക്ഷെ ചില പൂക്കള്‍ വിഷാംശമുള്ളതാണെന്ന് പലര്‍ക്കും അറിയില്ല. അരളി പൂവിനെക്കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അരളി പൂവില്‍ വിഷാംശമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് ഹാനികരമായ ചില പുഷ്പങ്ങള്‍ വേറെയുമുണ്ട് അവ പരിചയപ്പെടാം അരളി കാണാന്‍ വളരെ ഭംഗിയും മണവുമുളള പൂവില്‍ വിഷാംശമുണ്ട്.കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനൊപ്പം തരുന്ന അരളി പൂവ് എല്ലാവര്‍ക്കും സുപരിചിതമാണ്. Read More…

Health

ഇത് ചൂടുകാലം.. മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. താരന്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടി പോകല്‍, വരണ്ട മുടി തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് ദിവസവും പലരെയും അലട്ടുന്നത്. മുടി നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Health

രക്തം കട്ടപിടിക്കാം, കോവിഷീല്‍ഡിന്‌ പാര്‍ശ്വഫലങ്ങളുണ്ട്‌, തുറന്നു സമ്മതിച്ച്‌ അസ്‌ട്രാസെനക്ക

ലണ്ടന്‍: കോവിഡ്‌ പ്രതിരോധത്തിനു വ്യാപകമായി വിതരണംചെയ്‌ത കോവിഷീല്‍ഡ്‌ വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടായിരുന്നെന്നു തുറന്നു സമ്മതിച്ച്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്‌ട്രാസെനക്ക. ഇതാദ്യമായാണു അസ്‌ട്രാസെനക്ക പിഴവ്‌ സമ്മതിക്കുന്നത്‌. ഇതോടെ വിവിധ രാജ്യങ്ങളില്‍ അസ്‌ട്രാസെനക്കയ്‌ക്കെതിരായ കേസുകളില്‍ പോരാട്ടം കനക്കും. 210 കോടി രൂപവരെ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടുള്ള കേസുകളാണ്‌ അസ്‌ട്രാസെനക്കയ്‌ക്കെതിരേ ബ്രിട്ടനിലെ കോടതികളിലുള്ളത്‌. കേംബ്രിഡ്‌ജ് ആസ്‌ഥാനമായുള്ള കമ്പനിയാണ്‌ അസ്‌ട്രാസെനക്ക. ഓക്‌സ്ഫെഡ്‌ സര്‍വകലാശാലയുടെ സഹായത്തോടെയാണു വാക്‌സിന്‍ വികസിപ്പിച്ചത്‌. കോവിഡിനെതിരേ ആദ്യം വാക്‌സിന്‍ തയാറാക്കിയ കമ്പനികളിലൊന്നുകൂടിയാണ്‌ അവര്‍. തങ്ങളുടെ വാക്‌സിന്‍ മൂലം അപൂര്‍വം ചില വ്യക്‌തികളില്‍ രക്‌തം Read More…

Health

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ് എന്നാല്‍ ആവശ്യത്തിലധികമായി അത് ശരീരത്തില്‍ എത്തിയാല്‍ അപകടകരവുമാണ്. നിരവധി വ്യക്തികള്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്. മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ Read More…

Health

പിൻ പോക്കറ്റില്‍ പേഴ്സ്സ് സൂക്ഷിക്കുന്നത് നടുവുവേദനയ്ക്ക് കാരണമാകാം

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്? എങ്കില്‍ അത് നിങ്ങളുടെ നടുവുവേദനയ്ക്ക് ഒരു കാരണമാകാമെന്ന ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായമാണ് ഇത്തവണ മോട്ടോര്‍ വാഹന വകുപ്പിന്റെ സോഷ്യല്‍ മീഡിയാ പേജിലെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പോസ്റ്റ്: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്.നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. Read More…