Fitness

ഇത് ലെഗ് ഡേ.. വൈറലായി രശ്മികയുടെ ജിം വീഡിയോ

ജിമ്മില്‍ പോകുന്നവര്‍ക്ക് ലെഗ് ഡേ വളരെ പ്രധാനനപ്പെട്ടതാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യായാമ ദിവസങ്ങളില്‍ ഒന്നാണ് അത്. ഇപ്പോള്‍ നടി രശ്മിക മാന്ദനയുടെ ജിമ്മിലെ ലെഗ് ഡേ വീഡിയോ വൈറലായിരിക്കുകയാണ്. രശ്മികയുടെ പരിശീലകന്‍ ജുനെദ് ഷെയ്ഖ് ആണ് വീഡിയോ പകര്‍ത്തിയത്. എന്റെ ആത്മാവ് എന്റെ ശരീരം ഉപേക്ഷിച്ച് തിരികെ വരുന്നു എന്നാണ് ഇവര്‍ ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട് എന്നും രശ്മിക കുറിക്കുന്നു. കാലിലെ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രശ്മിക മാന്ദനയുടെ Read More…

Health

ഹൃദയാഘാതം; സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണം വ്യത്യസ്തം, മുന്നറിയിപ്പുകള്‍ 24 മണിക്കൂറിനുമുമ്പ് ലഭിക്കുമെന്ന് പഠനം

മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ Read More…

Health

കരളില്‍ അര്‍ബുദമുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ പിടികൂടുന്ന രോഗമാണ് കരളിലെ അര്‍ബുദം. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരെയാണ് ഈ രോഗം ബാധിക്കുന്നത്. കരളില്‍ ആരംഭിക്കുന്ന അര്‍ബുദങ്ങളെക്കാള്‍ കൂടുതലായിക്കാണുന്നത് കരളിലേയ്ക്ക് വ്യാപിക്കുന്ന അര്‍ബുദങ്ങളാണ്. അര്‍ബുദം വളരെ വൈകിമാത്രം തിരിച്ചറയുന്ന സാഹചര്യങ്ങളുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും ചിലര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാല്‍ കണ്ടെത്താന്‍ വൈകും കരളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഒന്നു നോക്കാം. സുഖമില്ല എന്ന തോന്നല്‍ക്ഷീണം, ഉന്‍മേഷക്കുറവ്വയറിന്റെ വലതുവശത്ത് മുകളിലായി ഉണാകുന്ന വേദനകാരണമില്ലാതെ ശരീര ഭാരം കുറയുകവിശപ്പിലായ്മ്മവയറിന്റെ മുകാള്‍ Read More…

Health

രാവിലെ ഉണരുമ്പോള്‍ തലവേദന തോന്നാറുണ്ടോ?

രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് തലവേദന അനുഭവെപ്പടാറുണ്ട്. ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ ഈ തലവേദന മതിയാകും. ഉണരുമ്പോഴുള്ള തലവേദനയുടെ കാരണങ്ങള്‍ പലതാണ് അറിയാം. ഉറക്കമില്ലായ്മ-രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അമിത ഉറക്കം- കൂടുതല്‍ നേരം കിടന്നുറങ്ങുന്നതുവഴി ശരീരത്തിലെ ബയോജളിക്കല്‍ ക്ലോക്ക് താളം തെറ്റാം. ഇത് തലവേദനയിലേയ്ക്ക് നയിക്കാം. വിഷാദരോഗവും ഉത്കണ്ഠയും- വിഷാദരോഗവും ഉത്കണ്ഠയും മൈഗ്രെയിന്‍ ഉണ്ടാക്കുകയും ഇതുവഴി തലവേദനയുണ്ടാകയും ചെയ്യാം. കഴുത്തിലും പേശികളിലും സമ്മര്‍ദം- ശരീയായ പൊസിഷനില്‍ അല്ലാതെ Read More…

Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക; ഇത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം

സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം. പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക. പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് Read More…

Health

ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും

പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…

Health Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക

ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷ ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്ന് പഠനം. കുറഞ്ഞ വേതനം, തൊഴിലിലെ സ്വാധിന കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ജോലിയിലെ സുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ്. അനിഷ്ടകരമായ തൊഴിലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ജോലിയിലേയ്ക്ക് മാറുന്നത് മരണസാധ്യത വരെ കുറയ്ക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സ്വീഡനിലെ കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരത്തിലൊരു പഠനം നടന്നത്. കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എണ്‍വയോണ്‍മെന്റല്‍ Read More…

Featured Fitness

നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം

ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…

Featured Health

യുവത്വം നിലനിര്‍ത്തണോ ? ; എങ്കില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. * ഇഞ്ചി – കോശങ്ങള്‍ക്ക് വരുന്ന മാറ്റമാണ് പ്രായക്കൂടുതലിന് കാരണമാകുന്നത്. ഇത് തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ഫ്ളേവനോയ്ഡുകള്‍ ഏറെ നല്ലതാണ്. ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കാം, ഇഞ്ചിച്ചായ കഴിയ്ക്കാം. ദിവസവും അരയിഞ്ച് വീതം കഴിയ്ക്കുന്നത് നല്ലതാണ്. Read More…