Health

ടൂത്ത്ബ്രഷ് എത്ര നാള്‍ കൂടുമ്പോള്‍ മാറ്റണം? ദന്താരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ

പല്ലുകളുടെ ആരോഗ്യം പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാ​ണെന്ന് എല്ലവര്‍ക്കുമറിയാം. എന്നാല്‍ ഇടയ്ക്കിടെ ടൂത്ത് ബ്രഷ് മാറ്റുന്ന കാര്യം നാം മറന്നുപോകാറുണ്ട് . കാലപ്പഴക്കത്തില്‍ ടൂത്ത് ബ്രഷിന്റെ ബ്രിസലുകള്‍ അകന്ന് പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇത് മൂലം ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകളിലെ ഭക്ഷണാവിശിഷ്ടങ്ങള്‍ നല്ല രീതിയില്‍ നീക്കം ചെയ്യാനാകാതെ വരുന്നു. ശരിയായ സൂക്ഷിച്ചില്ലെങ്കില്‍ അതില്‍ ബാക്ടീരിയയും വളരാന്‍ സാധ്യതയുണ്ട്. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗംമൂലം വായില്‍ അണുക്കള്‍ പെരുകി അണുബാധക്ക് കാരണമാകും. സാധാരണയായി മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് Read More…

Health

നിരന്തരമായുള്ള ചുമ; പരിശോധനയില്‍ കണ്ടെത്തിയത് ‘എരിവുള്ള കാന്‍സര്‍’ !

.രണ്ട് വര്‍ഷമായി നിര്‍ത്താതെയുള്ള ചുമമൂലം കഷ്ടപ്പെടുകയായിരുന്നു ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു യുവാവ്. പല ചികിത്സകള്‍ പരീക്ഷിച്ചിട്ടും ചുമയ്ക്ക് യാതൊരു മാറ്റവുമില്ല. ദിവസ കഴിയുംതോറും കൂടുതല്‍ വഷളവുകയും ചെയ്തു. അതോടെ സ്യു എന്ന യുവാവ് വിദഗ്ധ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്യൂവിന് തൊണ്ടയില്‍ ട്രൂമറാണെന്ന് കണ്ടെത്തി. ടൂമര്‍ പിന്നീട് ശ്വാസകോശ അര്‍ബുദമായി മാറാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് ശസ്ത്രക്രിയയിലൂടെ ട്രൂമര്‍ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ സര്‍ജറിക്ക് മുന്നോടിയായി കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഡോക്ടര്‍ Read More…

Fitness

സ്റ്റാമിന വർദ്ധിപ്പിക്കുന്ന 9 ജാപ്പനീസ് ശീലങ്ങൾ

വായിക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനുള്ള 9 ജാപ്പനീസ് ശീലങ്ങൾ ഇതാ. സമാധാനപരമായ ജീവിതം ആസ്വദിക്കാൻ ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുക. സ്ഥിരമായി വ്യായാമം ചെയ്യുക: ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കും. ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. നല്ല ഉറക്കം: ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിർണായകമാണ്. ഇത് ഊർജ്ജ പരിപാലനത്തെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കുളിക്കുന്നത് മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഗുണം ചെയ്യും. ധാരാളം ശുദ്ധജലം Read More…

Health

ഡെങ്കിപ്പനിയോ വൈറൽ പനിയോ? തമ്മിൽ എങ്ങനെ തിരിച്ചറിയാം? ചികിത്സയും മുന്‍കരുതലും

മഴക്കാലവും പനിക്കാലവുമാണിപ്പോള്‍. വൈറൽ പനി, ഡെങ്കിപ്പനി… ഇങ്ങനെ പലതരം പനികള്‍ നമ്മെ രോഗികളാക്കുന്നുണ്ട്. ശരിയായ രോഗ തിരിച്ചറിച്ച് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന രോഗമാണ് മേല്‍പ്പറഞ്ഞ പനികള്‍. എന്നാല്‍ വൈറൽ പനിയും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ഈ രണ്ടു പനികളും കാണിക്കുന്നത് പൊതുവായ ലക്ഷണങ്ങളാണ്. ഓര്‍ക്കുക, പനിക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗം ഗുരുതരമാകാന്‍ കാരണമാകാം. വിദഗ്ദനായ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ചികിത്സ നടത്താവൂ. വൈറല്‍ പനികൾ വർഷം മുഴുവനും ഉണ്ടാകാം, Read More…

Health

വയര്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ദിവസവും ശീലിയ്ക്കാം

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ Read More…

Health Healthy Food Lifestyle

മീന്‍ ഇഷ്ടമാണെങ്കിലും മീന്‍നാറ്റം വലയ്ക്കുന്നുവോ ? വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

മീന്‍ കഴിയ്ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് നമുക്കെല്ലാം ഉള്ള കാര്യമാണ്. മീന്‍ വൃത്തിയാക്കി കഴിഞ്ഞാലുള്ള മണം പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. മീനിന്റെ ദുര്‍ഗന്ധം മാറ്റം എന്ത് ചെയ്യാമെന്ന് നോക്കാം….

Health Healthy Food

ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? റിസ്‌ക് എടുക്കേണ്ട!

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സാധാരണമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് ഇന്ത്യക്കാർ പ്രഭാത ഭക്ഷണ സാൻഡ്‌വിച്ചുകൾക്കും സ്‌കൂൾ ടിഫിനുകൾക്കും ലഘുഭക്ഷണങ്ങൾക്കും ഉപയോഗിക്കുന്നു. ഇന്ത്യയിൽ രണ്ട് തരം ബ്രെഡ് ഉണ്ട്. ഒന്ന് വെളുത്ത റൊട്ടി, രണ്ടാമത്തെ തരം ബ്രൗൺ റൊട്ടി. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലവരും വൈറ്റ് ബ്രെഡ് ഒഴിവാക്കികൊണ്ട് ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? നിലവിലുള്ള ധാരണകളെ അപ്പാടെ മാറ്റി ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ Read More…

Health Spotlight

അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.സബർകാന്ത ജില്ലയിൽ Read More…

Health

മഴക്കാലമാണ് ; പ്രതിരോധശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പനി. എന്നാല്‍ മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍, പനി, ജലദോഷം എന്നിവയൊക്കെ മാറ്റാന്‍ ഭക്ഷണത്തില്‍ ചിലത് ഉള്‍പ്പെടുത്തണം. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി Read More…