നല്ല ആരോഗ്യം നേടിയെടുക്കാൻ മികച്ച പരിശ്രമം ആവശ്യമാണ്. ശ്രദ്ധയോടും, ചിട്ടയോടും കൂടി വേണം ആരോഗ്യകരമായ ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ . ചെയ്യുന്ന പ്രവർത്തികൾ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെങ്കിൽ ഒരു മടിയും കൂടാതെ അവ തുടർന്നു കൊണ്ടു പോകാനുള്ള ഒരു മനസ് നിങ്ങൾക്ക് ആവശ്യമാണ്. ആദ്യം നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും അതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. രണ്ടാമതായി, ആ ലക്ഷ്യത്തിലേക്ക് ചെറിയ ചുവടുകൾ ഉറപ്പിക്കുക . മൂന്നാമതായി ആദ്യ പ്ലാനിൽ എന്തെങ്കിലും പിഴവുകൾ Read More…
നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? ; എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാമിനയും ഊര്‍ജവും Read More…
തിരികെ പിടിക്കാം യൗവനത്തെ, ചെറുപ്പം നാല്‍പതുകള്‍ക്കുശേഷവും, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക
ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമം ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം Read More…
നിങ്ങള്‍ ആരോഗ്യവാനാണോ? ശരീരം തന്നെ സൂചനകള്‍ കാണിക്കും
ജീവിതത്തില്‍ ആരോഗ്യമാണ് നമ്മള്‍ ഒരോതരുടെയും ഏറ്റവും വലിയ സമ്പത്ത്. അത് കാത്ത് സൂക്ഷിക്കുന്നതിനായി പലവരും പല വഴികളും നോക്കാറുമുണ്ട്. ആരോഗ്യമുള്ള വ്യക്തിയാണോ നിങ്ങള്‍ എന്നറിയാനായി ശരീരം നല്‍കുന്ന പത്ത് സൂചനകള്‍ ഇതാണ്. തെളിഞ്ഞതും ഇളം മഞ്ഞ നിറത്തിലുള്ളതുമായ മൂത്രം ശരീരത്തില്‍ ജലാംശം ഉണ്ട് എന്നതിന്റെയും വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനകളാണ് . അതേ സമയം ഇരുണ്ടതോ, മഞ്ഞയോ, തവിട്ട് കലര്ന്ന മഞ്ഞയോ നിറമുള്ള മൂത്രം നിര്‍ജലീകരണത്തിന്റെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനകളാണ് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനായി Read More…
മുകേഷ് അംബാനിയുടെ ഫിറ്റ്‌നസ് രഹസ്യം: യോഗ മുതല്‍ മദ്യവര്‍ജ്ജനം വരെ
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഫിറ്റ്നസ് രഹസ്യങ്ങളറിയണ്ടേ? അദ്ദേഹത്തിന്റെ അച്ചടക്കത്തോടെയുള്ള ദിനചര്യയും ഭക്ഷണക്രമവുമാണ് അതില്‍ പ്രധാനം. യോഗയും മെഡിറ്റേഷനുമായി തന്റെ ദിവസം ആരംഭിക്കുന്നത് മുതല്‍ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നത് വരെ ആരോഗ്യത്തോടുള്ള അംബാനിയുടെ സമീപനം വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഇതാ:
കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..
ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…
വണ്ണം കുറയ്ക്കാന്‍ പാനീയഉപവാസം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
അടുത്ത കാലത്തായി അമിതവണ്ണം കുറയ്ക്കാന്‍ സെലിബ്രിറ്റികളുള്‍പ്പെടയുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഉപവാസരീതിയാണ് പാനീയ ഉപവാസം. അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. Read More…
രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം
വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. Read More…
ഓടാന്‍ പോകുന്ന സ്ത്രീകളാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്ക് ഓട്ടം എന്ന വ്യായാമം അത്ര എളുപ്പമല്ല. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ ഓട്ടം ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…. * തുടകള്‍ തമ്മില്‍ ഉരയുന്നത് – നമ്മളില്‍ ഭൂരിഭാഗവും തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്തനം, മുലക്കണ്ണ്, Read More…