Fitness

തണുപ്പുകാലം; കാലുകളില്‍ നെയ്യ് പുരട്ടിയാലുള്ള ആരോഗ്യ ഗുണങ്ങള്‍

ക്ലാരിഫൈഡ് ബട്ടര്‍ എന്നറിയപ്പെടുന്ന നെയ്യ് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി മരുന്നായി ഉപയോഗിക്കുന്നു. രോഗശാന്തിക്കും , മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ക്കും, ശരീര പോഷണത്തിനും നെയ്യ് ഉപയോഗിച്ച് വരുന്നു . കാലില്‍ നെയ്യ് പുരട്ടുന്നത് ഏറ്റവും പുരാതനമായ ആചാരങ്ങളില്‍ ഒന്നാണ്. പാദങ്ങളില്‍ നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മിനുസമുള്ളതുമാക്കാനും സഹായിക്കും . ഇത് ഞരമ്പുകളെ ശാന്തമാക്കുന്നു. ഒപ്പം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നു. കാലില്‍ നെയ്യ് പുരട്ടുന്നതിന്റെ ഗുണങ്ങള്‍ കാലില്‍ നെയ്യ് പുരട്ടുന്നത് എങ്ങനെ?

Fitness

വെള്ളം കുടിച്ചാല്‍ തടി കുറയുമെന്ന് പറയുന്നത് ശരിയാണോ? എന്തുകൊണ്ട് ?

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. അതോടൊപ്പം തന്നെ വെള്ളം കുടിയ്ക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് വെളളം കുടിയ്ക്കുന്നത്. പല രീതിയിലും വെളളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏത് രീതിയില്‍ സഹായിക്കുന്നുവെന്ന് മനസിലാക്കാം….

Fitness

വ്യായാമത്തിന് ശേഷം കുളിക്കുന്ന പതിവുണ്ടോ ? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക

ജിമ്മില്‍ പോയതിന് ശേഷം കുളിക്കാറുണ്ടോ നിങ്ങള്‍? വ്യായാമം കഴിഞ്ഞാല്‍ ഉടനെ തന്നെ കുളിക്കുന്നവരാണ് ചിലര്‍. ജിമ്മില്‍ പോയി വന്നാല്‍ ഉടനെ കുളിക്കുന്നതിന് ഗുണങ്ങള്‍ അധികമാണ്. ഫുള്‍ബോഡി വര്‍ക്ക്ഔട്ടിന് ശേഷം കുളിച്ചാല്‍ ശരീരം വേഗത്തില്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ പേശികളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും വേദന ഉണ്ടാകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ മാറ്റാനും പേശികളെ ശാന്തമാക്കാനും വര്‍ക്കൗട്ടിന് ശേഷമുള്ള കുളി സഹായിക്കുന്നു. വൃത്തിയുടെ ഒരു ഭാഗമാണ് കുളി. വ്യായാമം ചെയ്ത് കഴിയുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കും. ശരീരത്തിലെ വിയര്‍പ്പ് Read More…

Fitness

ഷാരൂഖ് ഖാന്റെ ഫിറ്റ്നസ് പരിശീലകന്‍ ; ഇദ്ദേഹത്തിന്റെ പ്രതിഫലം എത്രയെന്ന് അറിയുമോ ?

ബോളിവുഡ് സെലിബ്രിറ്റികള്‍ ഫിറ്റ്നസിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. ആകാര ഭംഗിയ്ക്ക് വേണ്ടി മാത്രമല്ല ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനും ഇവര്‍ ഫിറ്റ്‌നെസില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. തന്റെ ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഷാരൂഖ് ഖാന്‍. തന്റെ ഫിറ്റ്നസ് പരിശീലകനായ പ്രശാന്ത് സാവന്തിന്റെ കീഴിലാണ് SRK പരിശീലനം നടത്തുന്നത്. കിംഗ് ഖാനെ കൂടാതെ ഒന്നിലധികം താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രശാന്തിന് ബോളിവുഡില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട്. സെലിബ്രിറ്റികള്‍ക്കനുസരിച്ച് ഫിറ്റ്‌നസ് തന്ത്രങ്ങള്‍ മെനയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ പ്രശസ്തനാക്കുകയും ചെയ്തു. Read More…

Fitness

പട്ടിണി കിടന്നില്ല, ജിമ്മില്‍ പോയില്ല; ബോളിവുഡ് താരം 11 കിലോ ഭാരം കുറച്ചതിന് പിന്നിലെ രഹസ്യം ഇതാ

ശരീരം ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പപണിയല്ല. ജിമ്മില്‍ പോകുന്നവരും ,ഭക്ഷണം നിയന്ത്രിക്കുന്നവരുമാണ് അധികവും. എന്നാല്‍ ജിമ്മില്‍ പോകാതെ തന്നെ താന്‍ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാന്‍ഷി ഖുരാന പറയുന്നത്. മെലിയണം എന്നത് ട്രെന്‍ഡായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ആരോഗ്യകരമായ ഡയറ്റുകളും പലരും ഫോളോ ചെയ്യാറുണ്ട്. മനസ്സിനെ വരുതിയില്‍ നിര്‍ത്തുകയെന്നതാണ് പ്രധാനമെന്നും ഹിമാന്‍ഷി പറയുന്നു. സ്ത്രീകള്‍ക്ക് പല സമ്മര്‍ദ്ദവും ഉണ്ടാകുന്നു അത് പിന്നീട് പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ആരോഗ്യത്തിനെ അത് മോശമായി ബാധിക്കും. Read More…

Fitness

കൂടുതൽ കാലം ജീവിക്കണോ? എങ്കിൽ ഒരു ദിവസം 111 മിനിറ്റ് നടന്നോളൂ

ദിവസേന ശരാശരി 111 മിനിറ്റ് നടക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളുള്ളവരെ അപേക്ഷിച്ച് അവരുടെ ആയുസ്സ് 11 വർഷം വരെ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനം. ദിവസത്തിൽ കൂടുതൽ സമയം ഇരിക്കുന്നത് ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, കാൻസർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ക്വീൻസ്‌ലാന്റ് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലെനർട്ട് വീർമാൻ പറയുന്നത് , കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ Read More…

Fitness

തെറ്റായ രീതിയിലെ ഭക്ഷണക്രമം വയറിനെ കുഴപ്പത്തിലാക്കാം; വയറിന്റെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. തെറ്റായ രീതിയിലെ ഭക്ഷണക്രമം കൊണ്ട് തന്നെ കുഴപ്പത്തിലാകുന്ന ഒന്നാണ് നമ്മുടെ വയര്‍. പല രീതിയിലുള്ള അസ്വസ്ഥതകള്‍ വയറിനെ പലപ്പോഴും ബാധിയ്ക്കാറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലര്‍ക്കുമുള്ള പൊതുവായ പ്രശ്‌നമാണ്. ചിലര്‍ക്ക് ഭക്ഷണം കഴിച്ചാലുടന്‍ ടോയ്‌ലറ്റില്‍ പോകുന്ന പ്രശ്‌നം, വയറിളക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങളും അനുഭവപ്പെടാറുണ്ട്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ Read More…

Fitness

ഹൃദ്രോഹമുള്ളവര്‍ക്ക് ജിമ്മില്‍ പോകാമോ? ആരോഗ്യമുള്ളവരിലും ഹൃദയാഘാതം വര്‍ധിക്കുന്നു

ഇപ്പോള്‍ വര്‍ക്കൗട്ടിനിടെയുള്ള ഹൃദയാഘാതം വര്‍ധിക്കുന്നതായി ശ്രദ്ധിക്കാറില്ലേ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അമിതമായാല്‍ നല്ലതല്ല. ഉറക്കക്കുറവ്, കടുത്ത സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയെല്ലാം ആരോഗ്യവാന്മാരും പതിവായി ജിമ്മില്‍ വ്യായാമം ചെയ്യുന്നതുമായ ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം വരാന്‍ കാരണമാകും. മസില്‍ വരുന്നതിനായി പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ കുറവല്ല . എന്നാല്‍ അതും ആരോഗ്യകരമല്ല. ഹൃദയധമനികളില്‍ പെട്ടെന്ന് പ്ലേക്ക് വരുന്നത് മൂലം ഹൃദയാഘാതം ഉണ്ടാകാം. സ്ത്രീക​ളേക്കാള്‍ ഹൃദയാഘാത സാധ്യത കുടുതല്‍ പരുഷന്മാര്‍ക്കാണ്. ആര്‍ത്തവ വിരാമത്തിന് Read More…

Fitness

നടക്കുമ്പോൾ പാട്ട് കേൾക്കാറുണ്ടോ? മാനസികാരോഗ്യത്തിന് അതത്രല്ല നല്ലതല്ല …

നടക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റോ ഇയര്‍പാഡോ വച്ച് പാട്ട് കേട്ട് നടക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ മാനസികാരോഗ്യത്തിന് നിശബ്ദമായി പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുള്ള നടത്തമാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സൈലന്റ് വാക്കിങ് എന്ന രീതിയില്‍ ഒരു ട്രെന്‍ഡ് തന്നെ ഉണ്ട് ഇപ്പോള്‍. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി അവനവനിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈലന്റ് വാക്കിങ് സഹായിക്കുന്നതായി ഗുരുഗ്രാം ഫോര്‍ട്ട്‌സ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് റോഷ്‌നി സോധി അബ്ബി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ Read More…