പതിനാറാം വയസിൽ സർവകലാശാല അധ്യാപിക. ഒക്‌ലഹോമ സ്വദേശിനിയായ ഷാനിയ മുഹമ്മദ് ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻസമയ അധ്യാപിക എന്ന ഖ്യാതിയും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ബിരുദം നേടിയ ഷാനിയ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരും സ്വന്തമാക്കി. ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് മികച്ച മാർക്കോടെ ആർട്സില്‍ ഷാനിയ ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. Read More…
ജോലി ചെയ്യണം താമസിക്കണം, യാത്ര ചെയ്യണം; എഞ്ചിനീയര്‍ ദമ്പതികള്‍ സ്‌കൂള്‍ബസ് വാങ്ങി വീട് പണിതു…!
നഗരങ്ങളില്‍ വാടകവീട് തപ്പിയെടുക്കുന്നതും വീടുകള്‍ സ്വന്തമാക്കുന്നതുമെല്ലാം അമേരിക്കയില്‍ ചെലവേറിയ കാര്യമാണ്. അതുകൊണ്ടാണ് സ്ഥിരതാമസത്തേയും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നായ യാത്രയേയും എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ജോഷും എമിലിയും ഒരുമിച്ചാക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലം പ്രണയിച്ചതിന് ശേഷം 2020 ല്‍ വിവാഹിതരായ ഇരുവരും 40 അടി നീളമുള്ള ഒരു സ്‌കൂള്‍ബസ് വാങ്ങി അത് വീടാക്കി ഡിസൈന്‍ ചെയ്തിരിക്കുകയാണ്. യാത്രയോടുള്ള അവരുടെ പ്രണയവും അത് കൂടുതല്‍ ചെയ്യാനുള്ള ആഗ്രഹവും പരസ്പരം തിരിച്ചറിഞ്ഞ അവര്‍ ഒരു മൊബൈല്‍ ഹോം ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ Read More…
15-ാംവയസ്സില്‍ ബലാത്സംഗ ഇര ; കുഞ്ഞിന് ജന്മം കൊടുക്കല്‍ ; സ്വന്തം അനുഭവം പോരാട്ടമാക്കി, ഇപ്പോള്‍ ആയിരങ്ങള്‍ക്ക് തുണ
15 ാം വയസ്സില്‍ ക്രൂരമായ പീഡനത്തിനിരയായി. തടവില്‍ പ്രാപിച്ച് നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ട് ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത യുവതി ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് സഹായകമായ ജീവകാരുണ്യ പ്രവര്‍ത്തക. നെതര്‍ലണ്ടുകാരി സാമിവുഡ്ഹൗസിന്റെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലും. ബാലപീഡകനും അധോലോക രാജാവുമായ മുന്‍ ‘കാമുക’ ന്റെ ക്രൂരതയില്‍ കുരുങ്ങിയ കൗമാരത്തിനും അയാളുടെ തടസ്സങ്ങളും തടങ്കലും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെയും മറികടന്ന് തന്നെപ്പോലെ ചെറുപ്രായത്തില്‍ പീഡനത്തിന് ഇരയായി ജീവിതം നശിച്ച ആയിരക്കണക്കിന് പേര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് സാമി വുഡ്ഹൗസ്. Read More…
പരിക്കേറ്റ മൃഗങ്ങള്‍ക്ക് ചികിത്സയും പുനരധിവാസവും; സമഗ്ര മൃഗസംരക്ഷണവുമായി റിലയൻസ് ‘വൻതാര’
കൊച്ചി: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിര സംഭാവന നൽകുന്നവതിൽ പ്രമുഖമാകാൻ ലക്ഷ്യമിടുന്നു. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, വൻതാര Read More…
സെറിബ്രല്‍ പാള്‍സിയോട് പോരാടി ; ഐഐടിയില്‍ പ്രവേശനം; 22-ാം വയസ്സില്‍ ഗൂഗിളില്‍ ഉയര്‍ന്ന ശമ്പള പാക്കേജില്‍ ജോലി
അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അഭിനിവേശവും വിശ്വാസവും കൊണ്ട് സ്വപ്‌നത്തെ പിന്തുടരാനായാല്‍ ഏത് ഇരുണ്ട കാലത്തും ഒരാള്‍ക്ക് ജീവിതത്തില്‍ വെളിച്ചം തെളിയിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനും കഴിയും. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള അനേകം പ്രതിസന്ധികളെ അതിജീവിക്കുകയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തിയില്‍ (ഐഐടിജി) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കുകയും തുടര്‍ന്ന് ഗൂഗിളില്‍ പ്ലെയ്സ്മെന്റില്‍ ജോലി നേടുകയും ചെയ്ത 22 കാരനായ പ്രണവ് നായര്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒമാനിലെ മസ്‌കറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രണവ് ആദ്യം ആഗ്രഹിച്ചത് Read More…
ലോഹത്തിനുപകരം തടികൊണ്ടുള്ള ആദ്യ ഉപഗ്രഹവുമായി ജപ്പാന്‍; ഉപയോഗിക്കുന്നത് മഗ്‌നോളിയ മരം
ലോഹങ്ങള്‍ക്ക് പകരം ലോകത്തിലെ ഏറ്റവും സവിശേഷമായ ഒരു ബഹിരാകാശ പേടകം വികസിപ്പിച്ചെടുത്തു ജപ്പാന്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ തടികൊണ്ടുള്ള ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍. ലിഗ്‌നോസാറ്റ് പേടകം മഗ്‌നോളിയ മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പഠനങ്ങളില്‍ വളരെ കരുത്തുറ്റതും വിള്ളലുകളെ പ്രതിരോധിക്കുന്നതുമാണ്. ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം യുഎസ് റോക്കറ്റില്‍ വിക്ഷേപിക്കുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്.നിലവില്‍ എല്ലാ ഉപഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങള്‍ക്ക് പരിസ്ഥിതി Read More…
എട്ട് മാസം മുന്‍പ് പേഴ്‌സ് കടലില്‍ നഷ്ടമായി ; അതേ പേഴ്‌സ് യുവതിയ്ക്ക് തിരികെ കിട്ടിയത് ഇങ്ങനെ
ബോട്ട് യാത്രയ്ക്കിടെ എട്ട് മാസം മുന്‍പ് കടലില്‍ നഷ്ടമായ പേഴ്‌സ് കടല്‍ത്തീരത്ത് നിന്നും യുവതിയ്ക്ക് തിരികെ ലഭിച്ചു. കനേഡിയന്‍ സ്വദേശിയായ മാര്‍സി കാലവാര്‍ട്ട് എന്ന യുവതിയുടെ കാണാതായ പേഴ്‌സാണ് കടല്‍ത്തീരത്ത് നിന്നു തന്നെ തിരികെ ലഭിച്ചത്. 2023 ജൂണിലാണ് മാര്‍സിക്ക് പേഴ്‌സ് നഷ്ടമാകുന്നത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്‌സ് കണ്ടെത്തനായിരുന്നില്ല. ശൈത്യകാലത്തെ കാറ്റുകള്‍ തന്റെ പേഴ്‌സ് തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാര്‍സി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിരുന്നു. തന്റെ നായകള്‍ക്കൊപ്പം നടക്കാന്‍ പൊകവേയാണ് Read More…
കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങി വരന്‍; പന്തലിലേക്ക് പറന്നെത്തിച്ച് ജവാന്‍മാര്‍; ഹൃദ്യം ഈ വീഡിയോ
ജമ്മു കശ്മീരിലെ നാഗ്ബൽ ത്രാൽ മേഖലയില്‍ കനത്ത മഞ്ഞു വീഴ്‌ചക്കിടെ കല്യാണ പന്തലിൽ എത്താനാവാതെ വലഞ്ഞുനിന്ന വരനെ കൃത്യസമയത്ത് വിവാഹ വേദിയിലെത്താൻ സഹായിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ. റോഡിലാകെ മഞ്ഞ് മുടിയതിനാൽ ബ്രെൻപത്രി ഗ്രാമത്തിൽ നിന്നുള്ള മുഖ്താർ അഹമ്മദ് ഗോജറിന് വിവാഹത്തിനായി കൃത്യസമയത്ത് അവിടെയെത്താൻ കഴിഞ്ഞില്ല.ഈ സമയത്താണ് കുടുംബത്തിന് സഹായവുമായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ എത്തുന്നത്. സി.ആർപി.എഫ് 180 ബറ്റാലിയനിലെ ഉദ്യോഗസ്‌ഥർ വരനെ അവരുടെ ഹെലികോപ്ടറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുഖ്താർ നന്ദി Read More…
ഗോത്ര വിഭാഗത്തില്‍നിന്ന് ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി: പ്രസവം കഴിഞ്ഞ് രണ്ടാംനാള്‍ പരീക്ഷ, ഒടുവില്‍ വജയം; അഭിനന്ദിച്ച് സ്റ്റാലിന്‍
സാമൂഹ്യ നീതിയുടെ കാര്യത്തില്‍ പലപ്പോഴും വിവാദമുണ്ടാകാറുള്ള തമിഴ്നാട്ടില്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. ശ്രീപതിയുടെ പ്രസവത്തിനുശേഷം രണ്ടാം ദിനമായിരുന്നു പരീക്ഷ. ഒടുവിൽ പരീക്ഷ ജയിച്ച് വനിതാ ജഡ്ജിയായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രീപതിയെ അഭിനന്ദിച്ച് രംഗത്തെത്തി. പരിമിതമായ സൗകര്യങ്ങളുള്ള മലയോര ഗ്രാമത്തിലെ ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ജവ്വാദുമലയ്ക്ക് അടുത്തുള്ള പുലിയൂർ ഗ്രാമത്തിലെ ശ്രീമതി ശ്രീപതി Read More…














