Good News

ലക്ഷ്യത്തിലേക്ക് നോക്കി അമ്പ് പിടിക്കാൻ ഈ 16-കാരിക്ക് രണ്ട് കൈകളുമില്ല; അമ്പെയ്ത്തിൽ വിസ്മയമായി ശീതൾ

കഠിനാധ്വാനവും ആത്മധൈര്യവും കൊണ്ട് തന്റെ പരിമിതികളെ മറികടന്ന് മുന്നേറിയ നിരവധി വ്യക്തികളെ നമ്മുക്ക് പരിചിതമാണ്. അവര്‍ പലപ്പോഴും നമ്മുക്കും പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ തന്റെ പരിമിതികളെ നിഷ്പ്രയാസം ധൈര്യം കൊണ്ട് മറികടന്ന വ്യക്തിയാണ് 16 കാരിയായ ശീതള്‍ ദേവി. ജന്മനാ കൈകളില്ലായിരുന്നെങ്കിലും അമ്പെയ്ത്തില്‍ ഒരു വിസ്മയമായിരിക്കുകയാണ് ഈ മിടുക്കി. കശ്മീരിലെ ലോയ്ദാര്‍ എന്ന് കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ശീതള്‍ എത്തുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ പ്രതിഭയാണിവര്‍. കൂടാതെ ലോകത്തിലെ കൈകളില്ലാത്ത Read More…

Good News

കത്രീനയെ മുതൽ ആലിയയെവരെ സാരിയിൽ സുന്ദരിയാക്കുന്ന ഡോളി ജെയിന്‍, രണ്ടുലക്ഷം രൂപ വാങ്ങുന്ന സാരി ഡ്രേപ്പര്‍

ഒരു സാരി ഉടുക്കാന്‍ രണ്ടു ലക്ഷം രൂപയാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റു. ഒരു സാരി ഉടുപ്പിക്കാനായി ഡോളി ജെയിന്‍ ശമ്പളമായി വാങ്ങുന്നത് ടാക്‌സ് ഉള്‍പ്പടെ രണ്ടു ലക്ഷം രൂപയാണ്. പലർക്കും സാരി ഉടുക്കുന്നത് ഒരു ബാലികേറാമലയാണ്. പക്ഷെ അതൊരു കലയായി സ്വീകരിച്ചിട്ടുള്ളവർ ഉണ്ട്. അടുത്തകാലം വരെ സാരി ഉടുപ്പിക്കുന്നത് ഒരു പ്രത്യേക കരിയർ തന്നെ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. എന്നാൽ, ഡോളി ജെയിൻ എന്ന കൊൽക്കത്തക്കാരിയ്ക്ക് സാരിയിലൂടെ വന്ന ഭാഗ്യം ചെറുതല്ല. ഇന്ന് Read More…

Good News

ഓട്ടോറിക്ഷ മുതല്‍ ഐഎഎസ് വരെ, 21-ാം വയസ്സില്‍ UPSC ടോപ്പര്‍ ; അന്‍സാര്‍ ഷെയ്ഖിന്റെ പ്രചോദനാത്മകമായ യാത്ര!

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷയായി പരക്കെ കണക്കാക്കപ്പെടുന്ന യുപിഎസ്സിയില്‍ വിജയം കൈവരിക്കുക അത്ര എളുപ്പമല്ല. അചഞ്ചലമായ അര്‍പ്പണബോധവും അപാരമായ ത്യാഗവും അക്ഷീണമായ കഠിനാധ്വാനവും സ്ഥിരതയും ആവശ്യമുള്ള ഒരു ദൗത്യം തന്നെയാണ്. മതിയായ പഠന സാമഗ്രികളും വിഭവങ്ങളും ലഭ്യമല്ലാത്ത വ്യക്തികള്‍ക്ക് ഈ യാത്ര കൂടുതല്‍ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വിജയിച്ചവരുടെ അനേകം കഥകള്‍ നിലവിലുണ്ട്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ് അന്‍സാര്‍ ഷെയ്ഖിന്റേതും. മഹാരാഷ്ട്രയിലെ മറാത്ത്വാഡ ജില്ലയില്‍ ജനിച്ച ഓട്ടോഡ്രൈവറുടേയും കര്‍ഷക തൊഴിലാളിയായ Read More…

Good News

ചേരിയില്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ച വീട്ടില്‍ ജനനം ; പ്രതിസന്ധികളില്‍ തളരാതെ പോരാടി ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി

ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി പാസിംഗ് ഔട്ട് പരേഡ് നടത്തിയ ലഫ്റ്റനന്റ് കീലുവിന്റെ ജീവിതം ഇന്ത്യയില്‍ ഉടനീളമുള്ള മോശം സാഹചര്യങ്ങളില്‍ പൊരുതി നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്ന അനേകര്‍ക്ക് പ്രചോദനമാണ്. മുംബൈയിലെ ധാരാവി ചേരിയില്‍ ദുരിതത്തില്‍ ജനിച്ച് ദുരിതത്തില്‍ വളര്‍ന്ന ഉമേഷ് കീലു ജീവിതത്തില്‍ ഉടനീളം തന്നെ തകര്‍ക്കാനെത്തിയ പ്രതിസന്ധികളെ ഇഛാശക്തികൊണ്ടും ആത്മാര്‍പ്പണം കൊണ്ടും മറികടന്നയാളാണ്. ലെഫ്റ്റനന്റ് കീലുവിന്റെ വിജയത്തെ പിആര്‍ഒ ഡിഫന്‍സ് മുംബൈ എക്സില്‍ അഭിനന്ദിക്കുകയും പരേഡില്‍ നിന്നുള്ള ഒരു വീഡിയോ Read More…

Good News

ഉയരക്കുറവ് ഒരു കുറവേയല്ല, പോരാടാനുള്ള മനസ്സ് ; മൂന്നടി ഉയരമുള്ള ഗണേശ് ബരയ്യ എംബിബിഎസ് ഡോക്ടറാണ്

ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവസാനം വരെ ദു:ഖിക്കുന്നവരുണ്ട്. മറ്റു ചിലര്‍ വലിയ കുറവിനിടയിലും ജീവിതത്തിലെ അസാധാരണ പോരാട്ടശേഷി ഉപയോഗിച്ച് മുമ്പോട്ട് പോകുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ വരുന്നയാളാണ്. വെറും മൂന്നടി മാത്രം ഉയരമുള്ള അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന ഡോക്ടറാണ്. ജീവിതത്തില്‍ ഉടനീളം അനേം പ്രതിസന്ധികളെ മറികടന്നാണ് അദ്ദേഹം ഡോക്ട പദവി നേടിയെടുത്തത്. ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ അദ്ദേഹം ഒന്നിനെയും അനുവദിച്ചില്ല. ഇപ്പോള്‍ Read More…

Good News

ഉത്തരേന്ത്യയിലെ ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ; തീവണ്ടി അപകടത്തില്‍ കൈകള്‍ നഷ്ടമായ പുരുഷന് സ്ത്രീയുടെ കൈകള്‍ വെച്ചു

അപകടത്തില്‍ കൈകാലുകള്‍ നഷ്ടമായ ചിത്രകാരന്് ഉഭയകക്ഷി കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 45 കാരനായ ചിത്രകാരന് ഡല്‍ഹിയിലെ സര്‍ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മസ്തിഷ്‌ക്കമരണം സംഭവച്ച ഒരു അദ്ധ്യാപികയുടെ കൈയാണ് തുന്നിച്ചേര്‍ത്തത്. 2020ല്‍ ഉണ്ടായ ഒരു തീവണ്ടി അപകടത്തിലായിരുന്നു രണ്ടു കൈകളും കാലുകളും നഷ്ടമായത്. അധ്യാപിക ജീവിച്ചിരുന്ന കാലത്ത് മരണശേഷം തന്റെ അവയവങ്ങള്‍ ഉപയോഗിക്കാമെന്ന് എഴുതിക്കൊടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ വൃക്കയും കരളും കോര്‍ണിയയും മറ്റ് മൂന്ന് പേരുടെ ജീവിതത്തെ മാറ്റിമറിച്ചു. 12 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ Read More…

Good News

70 വയസ്സുള്ള ഈ ചൈനീസ് മുത്തച്ഛന്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും കൊണ്ട് 2000 അടി ഉയരമുള്ള പര്‍വ്വതത്തില്‍ കയറും

സാധാരണ 70 വയസ്സുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? എന്നാല്‍ ചൈനയിലെ സോ ഹെപ്പിംഗ് ഈ പ്രായത്തില്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും ചുമന്നുകൊണ്ട് പര്‍വ്വതത്തിന് മുകളിലേക്ക് കയറിപ്പോകും. ഇപ്പോള്‍ 70 വയസ്സും സിക്‌സ് പാക്ക് ശരീരവുമുള്ള ഹോപ് മുത്തച്ഛന്‍ പ്രായം കൊണ്ട് എണ്ണയും കുഴമ്പും ഗുളികകളുമായി കഴിയുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. എല്ലാ ദിവസവും പണിക്കുപോകുന്ന സോ ഹെപ്പിംഗ് ജോലിക്ക് പോകുന്നതിന് മുമ്പ് ദിവസവും അയാള്‍ കഠിനമായ വ്യായാമം ചെയ്യാറുണ്ട്. 2,200 അടി ഉയരമുള്ള Read More…

Good News

കേരളത്തില്‍നിന്ന് 250 നഴ്‌സുമാരെ കുടുംബസമേതം സ്വാഗതചെയ്ത് വെയില്‍സ്

തിരുവനന്തപുരം: നഴ്‌സുമാരും ഡോക്‌ടർമാരും ഉൾപ്പെടെ കേരളത്തിലെ  ആരോഗ്യ പ്രൊഫഷണലുകൾക്ക് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് പറക്കാൻ അവസരം. കേരള, വെൽഷ് സർക്കാരുകൾ  തമ്മിൽ ഒപ്പുവച്ച പുതിയ കരാർ പ്രകാരം 250 പേർക്കാണ് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നത്. വെൽഷ് സർക്കാരിന്റെ ‘ഇന്ത്യയിലെ വെയിൽസ് വർഷം’ ആഘോഷത്തിന്റെ ഭാഗമായി വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനാണ് വെയിൽസ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിനു കേരള സർക്കാരുമായി  കരാറിൽ ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ, Read More…

Good News

‘കാട്ടുവാസി’ എന്ന് ആക്ഷേപിച്ച് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ആ ‘ലോക തോല്‍വി’ ഇപ്പോള്‍ വന്‍ ബിസിനസ് സംരംഭകന്‍

ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ‘കാട്ടുവാസി’ എന്ന് അപഹസിക്കപ്പെടുകയും ചെയ്ത ബീഹാറിലെ സത്യം സുന്ദരത്തിന്റെ ജീവിതം മാറ്റിമറിച്ചത് മുളയാണ്. 2022ല്‍ സത്യം തന്റെ ‘മണിപ്പൂരി ബാംബൂ ആര്‍ട്ടിഫാക്ട്സ്’ എന്ന ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ 25 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. നാക്കുവടി, ടൂത്ത് ബ്രഷുകള്‍, പേന സ്റ്റാന്‍ഡുകള്‍, നെക്ക്പീസുകള്‍, കൊത്തുപണികള്‍, ലാമ്പ് ഷെയ്ഡുകള്‍, ദാണ്ഡിയ സ്റ്റിക്കുകള്‍, താപനില പ്രദര്‍ശിപ്പിക്കുന്ന ഫ്‌ലാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ. റോഡരികില്‍ 15 മുള കുപ്പികള്‍ വില്‍ക്കുന്നതില്‍ തുടങ്ങിയ അദ്ദേഹം ഇന്ന് കുറഞ്ഞത് Read More…