Good News

ആക്രി… കളയാന്‍ വച്ച കംപ്യൂട്ടറിന് വില കോടികള്‍, ‘സ്റ്റീവ് ജോബ്സ്’ ആണ് താരം

കുപ്പയിലെ മാണിക്യം എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? അത്തരത്തില്‍ കേടായ വസ്തുക്കളുടെ കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിക്കാതെ മാറ്റിവച്ച ഒരു വസ്തുവിന് കോടികളുടെ വില ലഭിച്ചാലോ. താരം മറ്റാരുമല്ല ആപ്പിള്‍ 1 കംപ്യൂട്ടറാണ്. 50 കംപ്യൂട്ടര്‍ മാത്രമായിരുന്നു ടെക് ഭീമന്റെ ആദ്യകാല ചരിത്രത്തില്‍ വിറ്റുപോയത്. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഒരു ലേല സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ച ലേലത്തില്‍ ഒരു ആപ്പിള്‍ 1 കംപ്യൂട്ടറിന് 315,914 ഡോളര്‍(ഏകദേശം 2.6 കോടി രൂപ) ലഭിച്ചിരിക്കുന്നു. ആപ്ലിക്കേഷന്‍സ് എന്‍ജീനിയറായ ഡാന റെഡിങ്ടണിന് സമ്മാനിക്കാന്‍ വേണ്ടിയാണ് Read More…

Good News

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇവിടെയാണ്…

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം അന്വേഷിച്ച് ചൈനയിലോ ജപ്പാനിലോ പേകേണ്ട, കാരണം അത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്.കേരളീയരായ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് ചെളി നിറഞ്ഞ റോഡുകള്‍, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകള്‍, കാളവണ്ടികള്‍, വൈദ്യുതി എത്തിനോക്കാത്ത മണ്‍വീടുകള്‍, പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ എന്നിവയൊക്കെയാണ്. പക്ഷേ, ഗുജറാത്തിലെ ഭുജിലെ ഈ ഗ്രാമം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറ്റും. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നറിയപ്പെടുന്ന മധാപ്പര്‍ ഗുജറാത്തിലെ ഭുജിന്റെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. Read More…

Good News

വിലകുറഞ്ഞ ഐഫോണിലെടുത്ത ചിത്രം; ബെസ്റ്റ് ഐഫോണ്‍ പുരസ്‌ക്കാരം നേടി ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍

ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്നാണ് പറയാറ്. ശരിയായ ലെന്‍സ്, മികച്ച എക്‌സ്‌പോഷര്‍, ഡിജിറ്റല്‍ മാജിക്കിന്റെ സ്പര്‍ശം എന്നിവയ്ക്ക് ഒരു സ്‌നാപ്പ്‌ഷോട്ടിനെ ഒരു മാസ്റ്റര്‍പീസാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അടുത്തിടെ, ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ നേടിയെടുത്തത് വമ്പന്‍ അവാര്‍ഡ്. ഹിമാചല്‍ പ്രദേശിലെ ബുര്‍വയില്‍ വച്ച് ചിത്രീകരിച്ച ‘ദി ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോഗ്രാഫി Read More…

Good News

അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍

ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. ‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന് സന്തോഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാടകക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹത്തിന് 65 വയസ്സുണ്ട്, കഴിഞ്ഞ 5 വര്‍ഷമായി അദ്ദേഹത്തിന്റെ വീട്ടിലാണ് ഞാന്‍ വാടകയ്ക്കു താമസിക്കുന്നത്. ഇന്ന് എന്റെ വാതില്‍ക്കല്‍ വന്ന് Read More…

Good News

അണ്ണാറക്കണ്ണന്മാര്‍ക്ക് വേണ്ടിയും ഒരു പാര്‍ക്ക് ; തണുപ്പിച്ച് വെള്ളവും ഭക്ഷണവുമായി പോകാം

ബ്രെയാന എല്‍വെല്‍ ഒരിക്കലും എലികളെ ഇഷ്ടപ്പെട്ടിരുന്നില്ല, പക്ഷേ അയല്‍പക്കത്തെ അണ്ണാന്‍ ചൂടില്‍ കഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമായതിന് ശേഷം അവരെ തണുപ്പിക്കാന്‍ ഒരു പാര്‍ക്ക് അങ്ങ് തുടങ്ങി. ടെക്‌സാസിലെ ന്യൂ ബ്രൗണ്‍ഫെല്‍സില്‍ താമസിക്കുന്ന ബ്രയാന ഒരു ‘അണ്ണാന്‍ റിസോര്‍ട്ട്’ തന്നെ ഇപ്പോള്‍ പരിപാലിക്കുന്നു. അവിടെ അണ്ണാറക്കണ്ണന്മാര്‍ക്ക് സൂര്യന്‍ താഴുന്നത് വരെ നിര്‍ത്താനും തണുപ്പിക്കാനും കടിക്കാനും വിശ്രമിക്കാനും കഴിയുന്ന ഇടമാണ് ഇവിടം. എല്‍വെല്‍ തന്റെ പിഞ്ചുകുഞ്ഞിനെ ഡെക്കിന് പുറത്ത് കളിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. ഒരു പ്രാദേശിക അണ്ണാന്‍ ഫാനിന്റെ മൂല്യം Read More…

Good News

കുപ്പയിലെ മാണിക്യം; അന്ന് ആര്‍ക്കും വേണ്ടാത്ത പഴയ ബെന്‍സ്, ഇന്ന് വില കോടികള്‍

ഉപയോഗശൂന്യമായി കരുതപ്പെടുന്ന പല വസ്തുക്കള്‍ക്ക് നമ്മള്‍ പോലും ചിന്തിക്കാത്ത മൂല്യമുണ്ടാവും. പ്രത്യേകിച്ചും വിന്റേജ് വസ്തുക്കള്‍ക്ക് വളരെ അധികം ജനപ്രീതിയാണുള്ളത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്നതിന് ശേഷമാണ് പല കാറുകള്‍ക്കും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇന്‍ഫ്ളുവന്‍സറായ സൂപ്പര്‍ക്കാര്‍ ബ്ലോണ്‍ഡിയുടെ ഈ വീഡിയോ ഇത്തരത്തിലുള്ളതാണ്. ആറ് മാസത്തിന് മുമ്പുള്ള വീഡിയോ ഇപ്പോഴും വൈറലാണ്. വീഡിയോയില്‍ കാണിച്ചു തരുന്നത് ആര്‍ക്കും വേണ്ടാത പൊടിയും അഴുക്കും പിടിച്ച് കിടന്ന പഴയ w111 മെഴ്സിഡീസ് ബെന്‍സ് 280 എസ് ഇ കുപ്പെയുടെ Read More…

Good News

പാകിസ്താനിലെ ഏറ്റവും സമ്പന്നന്റെ മകള്‍; സംരംഭകയും മനുഷ്യ സ്‌നേഹിയുമായ ഷാന്ന

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികന്‍ എന്ന നിലയില്‍ മുകേഷ് അംബാനി വളരെ പ്രശസ്തനാണ്. എന്നാല്‍ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഏറ്റവും ധനികന്‍ ഷാഹിദ് ഖാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാന്‍-അമേരിക്കന്‍ വ്യവസായിയായ അദ്ദേഹത്തിന്റെ ആസ്തി 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,06,89,00,00,000 രൂപ) ആണെന്നാണ്. ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയില്‍ 172-ാം സ്ഥാനത്ത് അദ്ദേഹം നിലകൊള്ളുന്നു. ഓട്ടോ പാര്‍ട്സ് വിതരണ ശൃംഖല, എന്‍എഫ്എല്ലിന്റെ ജാക്സണ്‍വില്ലെ ജാഗ്വാര്‍സ്, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ടൊറന്റോ, 2026-ല്‍ തുറക്കുന്ന ജാക്സണ്‍വില്ലിലെ ഫോര്‍ സീസണ്‍സ് Read More…

Good News

‘സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയില്ലായിരുന്നു’: അഹമ്മദാബാദ് വനിതാ കാബ് ഡ്രൈവറുടെ പ്രചോദനാത്മക കഥ

ക്യാബ്, ഓട്ടോ യാത്രകള്‍ അസാധാരണമായി ഒന്നുമില്ലാത്ത പതിവ് കാര്യ മാത്രമാണ്. എന്നാല്‍, ഇടയ്ക്കിടെ, ഇത്തരം യാത്രകള്‍ വളരെ രസകരമായ അനുഭവങ്ങളായും മാറാറുണ്ട്. അത്തരമൊരു യാത്രയില്‍നിന്നാണ് അഹമ്മദാബാദിലെ ഒരു വനിതാ ക്യാബ് ഡ്രൈവറുടെ പ്രചോദനാത്മകമായ കഥ ഓജസ് ദേശായി എന്ന ഫേസ്ബുക്ക് ഉപയോക്താവ്പങ്കിട്ടത്. അഹമ്മദാബാദില്‍ നിന്നും താന്‍ ഒരു ഓല ക്യാബ് ബുക്ക് ചെയ്തുവെന്നും ഒരു വനിതാ ക്യാബ് ഡ്രൈവര്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയെന്നും ഓജസ് ദേശായി തന്റെ പോസ്റ്റില്‍ പറഞ്ഞു. സ്ത്രീകള്‍ ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് താന്‍ മുമ്പ് Read More…

Good News

യൂട്യൂബ് താരമായി മാറിയ ട്രക്ക് ഡ്രൈവര്‍; ഫുഡ് വ്‌ലോഗിംഗിലൂടെ പ്രതിമാസ സമ്പാദ്യം 10 ലക്ഷം

ഇന്ത്യന്‍ ഹൈവേകളിലൂടെ ട്രക്കുമായി കുതിച്ചു പാഞ്ഞിരുന്ന ഡ്രൈവര്‍ ഇപ്പോള്‍ ഒന്നാന്തരം യൂട്യൂബര്‍. അനേകര്‍ക്ക് പ്രചോദനമാകുന്ന രാജേഷ് റവാനി എന്ന ട്രക്ക് ഡ്രൈവര്‍ പാചകവീഡിയോയുമായി യൂട്യൂബില്‍ വൈറലാണ്. ട്രക്കിന്റെ ഗീയര്‍മാറ്റി മൂമ്പോട്ട് പോയിരുന്ന ഹെവി ഡ്രൈവര്‍ പെട്ടെന്നൊരുന്നാള്‍ യൂട്യൂബ് വീഡിയോയിലേക്ക് മാറിയത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഗീയര്‍ മാറ്റി. തന്റെ പാചകക്കുറിപ്പുകള്‍ ഓണ്‍ലൈനില്‍ കാണിക്കുകയും പങ്കിടുകയും ചെയ്യുന്നത് വിനോദമായി മാറിയതോടെ അദ്ദേഹം ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ താരരാജാവായി. റവാനിയുടെ ചാനലായ ആര്‍ രാജേഷ് വ്‌ലോഗ്‌സിന് 1.86 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. Read More…