Good News

പാപ്പാന്‍ മരണക്കിടക്കയില്‍, ആശുപത്രിയിലെത്തി ആന, കൈപിടിച്ച് അവസാന യാത്രയയപ്പ്: കരളലിയിക്കും കാഴ്ച

കാട്ടാന ആക്രമണത്തില്‍ ഇന്നും ഒരു 42കാരന്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒരു വനിതയും. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആ​ക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. ഇനി പറയുന്നത് കാട്ടാനകളുടെ കാര്യമല്ല. യജമാനന്മാരോട് വളരെയധികം അടുപ്പമുള്ള വളര്‍ത്തു മൃഗങ്ങളെ നമുക്കറിയാം. എന്നാല്‍ ആനകളും പാപ്പാന്മാരുമായുള്ളത് അസാധാരണമായ ബന്ധമാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഏവരേയും കണ്ണീരണിയിക്കുന്നത്. മരണത്തോട് മല്ലടിക്കുന്ന തന്റെ പാപ്പാനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ആന അവസാനമായി Read More…

Good News Oddly News

രണ്ടുതവണ ‘ജനിച്ച’വന്‍; ഗര്‍ഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളില്‍ തിരികെവച്ചു !

അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലികമായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യത് ഇംഗ്ലീഷ് വനിത സെറീന നൈയ്ക്കിനായിരുന്നു. കഴിഞ്ഞ വര്‍ഷം 20 ആഴ്ചത്തെ ഗര്‍ഭ പരിശോധനയ്ക്കിടെ 24 കാരിയായ യുവതിയോട് ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ എന്ന അവസ്ഥ ഉണ്ടെന്ന് Read More…

Good News

വിവാഹം കഴിച്ചിട്ടില്ല; സ്വന്തം രക്തത്തില്‍ പിറന്ന മക്കളുമില്ല ; എന്നിട്ടും വാന് 700 മക്കള്‍

ചൈനയിലെ ഒരു മനുഷ്യസ്നേഹിയായ മനുഷ്യന്‍ ഒരിക്കലും വിവാഹം കഴിക്കുക യോ സ്വന്തം രക്തത്തില്‍ പിറന്ന മക്കളോ ഇല്ല. എന്നിട്ടും രാജ്യത്തെ 700-ലധികം കുട്ടിക ള്‍ക്ക് ഒരു ‘അച്ഛന്‍’ ആണ് അയാള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യ യിലെ ഹാങ്ഷൗവില്‍ നിന്നുള്ള 80 കാരന്‍ വാങ് വാന്‍ലിന്നിന്റെ കാര്യമാണ് പറയുന്ന ത്. 1979 മുതല്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്ക് അദ്ദേഹം അഭയം നല്‍കുന്നു. 34 വയസ്സുള്ളപ്പോള്‍ ഒരു വൈകുന്നേരം തെരുവില്‍ വെച്ച് വാങ് തന്റെ ആദ്യത്തെ ‘മകനെ’ കണ്ടുമുട്ടി. Read More…

Featured Good News

സുനാമി അനാഥരാക്കിയ രണ്ടു പെണ്‍കുട്ടികള്‍; വളര്‍ത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട്‌ തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും Read More…

Good News

വയോധികയുടെ ജീവന്‍ രക്ഷിച്ചു ; ചൈനയില്‍ അമേരിക്കക്കാരന് ധീരതയ്ക്കുള്ള അവാര്‍ഡ്…!

ചൈനയും അമേരിക്കയും തമ്മില്‍ നയതന്ത്രങ്ങള്‍ വര്‍ഷങ്ങളായി തകരാറിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലും. എന്നാല്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ ഇതൊന്നും ഗൗരവമുള്ളതല്ല. അതുകൊണ്ടാണ് ചൈനയില്‍ കാലുകുത്തിയ അമേരിക്കക്കാരന്‍ ഹൊറാസ് ബീക്കമിന് ചൈന രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും വലിയ പുരസ്‌ക്കാരം നല്‍കിയത്. പുലര്‍കാലത്ത് ജോംഗിഗിന് പോകുമ്പോള്‍ വെള്ളത്തില്‍ വീണ ബെയ്ഹാണ്ടയെ രക്ഷിക്കുകയും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ കൈനീട്ടുകയും ചെയ്തതാണ് ബീക്കം ചെയ്തത്. ജനുവരി 17-ന് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ വുക്സിയിലെ ജിയാങ്സി ക്വിയാന്‍ജിന്‍ ബിന്‍ഷൂയി പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുന്നതിനിടെ Read More…

Featured Good News

തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ

എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…

Featured Good News

പൂനം ഗുപ്ത- അവ്‌നീഷ്‌കുമാര്‍ വിവാഹം ; രാഷ്ട്രപതിഭവനില്‍ ആദ്യമായി സുരക്ഷാ ഉദ്യോഗസ്ഥയുടെ കല്യാണം

ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവന്‍ ഇടയ്ക്കിടെ വിവാഹങ്ങള്‍ക്ക് വേദിയാകാറുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി, രാഷ്ട്രപതി ഭവന്‍ ഒരു വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ വിവാഹത്തിന് ആതിഥേയത്വം വഹിക്കും. 2025 ഫെബ്രുവരി 12-ന്, ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി (പിഎസ്ഒ) സേവനമനുഷ്ഠിക്കുന്ന അസിസ്റ്റന്റ് കമാന്‍ഡന്റായ പൂനം ഗുപ്ത, ജമ്മു കശ്മീരില്‍ നിയമിതനായ മറ്റൊരു അസിസ്റ്റന്റ് കമാന്‍ഡന്റായ അവ്‌നീഷ് കുമാറിനെ വിവാഹം കഴിക്കും. സുരക്ഷാ സ്‌ക്രീനിംഗിന് ശേഷം അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചെറുതും ലളിതവുമായ ഒരു ചടങ്ങായിരിക്കും. മുമ്പും രാഷ്ട്രപതി Read More…

Good News

ലഘുഭക്ഷണം മുതല്‍ വൈഫൈ വരെ, വിമാനത്തേക്കാൾ മികച്ചതാണ് ഈ ഉബർ ക്യാബ്; ഡ്രൈവറെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ഡൽഹി. കോർപ്പറേറ്റ് ജീവനക്കാരുടെ കുത്തകയായതുകൊണ്ട് തന്നെ നഗരങ്ങളിലെ സഞ്ചാരം അത്ര സുഖമുള്ള പരിപാടിയല്ല. കാരണം തുടരെയുള്ള ട്രാഫിക് ബ്ലോക്കുകൾ യാത്ര പലപ്പോഴും മന്ദഗതിയിൽ ആക്കാറുണ്ട്. എന്നാൽ ഈ അവസരത്തിൽ ഊബർ പോലെയുള്ള യാത്ര സൗകര്യങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ആളുകൾക്ക് സഹായകമാകാറുണ്ട്. എങ്ങനെയും ട്രാഫിക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ളതാണ് ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. എന്നാൽ ഡൽഹിയിലെ അബ്ദുൾ ഖാദറിന്റെ ഊബറിൽ കയറുകയാണെങ്കിൽ യാത്ര Read More…

Good News

27 വര്‍ഷത്തിന് ശേഷം നഷ്ടപ്പെട്ട അംഗത്തെ കുടുംബം കണ്ടെത്തി, ഇപ്പോള്‍ മഹാ കുംഭത്തില്‍ അഘോരി സന്യാസി

നഷ്ടപ്പെട്ടുപോയ കുടുംബാംഗത്തെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ കുംഭമേളയില്‍ അഘോരി സന്യാസി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കുടുംബമാണ് കാണാതായ ആളെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ ആകസ്മീകമായി കണ്ടെത്തിയത്. നഷ്ടപ്പെട്ട കുടുംബാംഗമായ ഗംഗാസാഗര്‍ യാദവ് ഇപ്പോള്‍ ബാബ രാജ്കുമാര്‍ എന്ന 65 വയസ്സുള്ള ‘അഘോരി’ സന്യാസിയാണ്. 1998 ലാണ് കുടുംബത്തിന് ഗംഗാസാഗര്‍ യാദവിനെ നഷ്ടമയാത്. പട്നയിലേക്കുള്ള യാത്രയ്ക്ക് ശേഷം ഗംഗാസാഗറിനെ കാണാതാകുകയായിരുന്നു. അതിന് ശേഷം അയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ധന്വാ ദേവി അവരുടെ രണ്ട് Read More…