Featured Good News

ഡോനട്ട് കഴിക്കാൻ മോഹം: കുരുന്ന് വിളിച്ചത് എമർജൻസി നമ്പറിലേയ്ക്ക് , പിന്നാലെ സംഭവിച്ചത്

യുഎസിലെ ഒക്ലഹോമയിൽ നിന്നും പുറത്തുവരുന്ന ഒരു രസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡോനട്ട് കഴിക്കാൻ അതിയായ മോഹം തോന്നിയ ഒരു കുരുന്ന് എമർജൻസി നമ്പറായ 911 ലേക്ക് വിളിച്ച് ഡോനട്ടുകൾ ഓർഡർ ചെയ്ത വാർത്തയാണിത്. മൂർ പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്കാണ് ബെനറ്റ് എന്ന്‌ പേരുള്ള ഈ കൊച്ച് ഡോനട്ടു കൊതിയന്റെ കോൾ എത്തിയത്. അടിയന്തര സഹായത്തിനു ആരെങ്കിലും വിളിച്ചതാണെന്ന് പോലീസ് ഓർത്തെങ്കിലും സംഗതി ഒരു ഡോനട്ട് പ്രശ്നമാണെന്ന് പോലീസിന് മനസിലായി. കുരുന്നിന്റെ ആവശ്യം Read More…

Featured Good News

നായ്ക്കുട്ടികൾക്ക് ഭക്ഷണം നൽകിയ യുവതിയോട് അമ്മ നായയുടെ നന്ദി പ്രകടനം- ഹൃദയം കീഴടക്കും ഈ കാഴ്ച്ച!

അചഞ്ചലമായ വിശ്വസ്തതയ്ക്കും വൈകാരിക അടുപ്പത്തിനും പേരുകേട്ട മൃഗങ്ങളാണ് നായ്ക്കൾ. മനുഷ്യരുമായി ഇത്രയധികം ആത്മബന്ധം പുലർത്തുന്ന മറ്റൊരു മൃഗം ഇല്ലന്ന് തന്നെ പറയാം. മാത്രമല്ല തങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആളുകളോട് നായ്ക്കൾ എന്നും നന്ദിയുള്ളവരായിരിക്കും. ഇതുപോലെയുള്ള നന്ദി പ്രകടനം നടത്താനും ഇവ പ്രത്യേക മാർഗം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ഭക്ഷണം നൽകിയ യുവതിയോട് നന്ദി പ്രകടനം നടത്തുന്ന ഒരു നായയുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മനം കീഴടക്കിയിരിക്കുന്നത്. Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്ത ഈ വീഡിയോ, Read More…

Featured Good News

കേംബ്രിഡ്ജില്‍ നിന്ന് വെറ്റിനറിയില്‍ ഉന്നതബിരുദം ; യുവതിയുടെ ജോലി മൃഗശാലാ സൂക്ഷിപ്പുകാരി

കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതബിരുദം നേടിയെടുത്ത യുവതി തെരഞ്ഞെടുത്ത ജോലി മൃഗശാലാ സൂക്ഷിപ്പുകാരി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നിന്നുള്ള 25 കാരിയായ മാ യാ യാണ് ഷാങ്ഹായില്‍ ഈ ജോലി തെരഞ്ഞെടുത്തത്. അവളുടെ കരിയര്‍ ചോയ്‌സ് പലരെയും അമ്പരപ്പിച്ചെങ്കിലും മെച്ചപ്പെട്ട ആരോഗ്യം മുന്‍ നിര്‍ത്തിയായിരുന്നു ഈ തീരുമാനം. ഏകദേശം 10,000 യുവാന്‍ പ്രതിമാസശമ്പളം വരുന്ന ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഈ ശമ്പളത്തിന്റെ നേര്‍ പകുതി മാത്രം ശമ്പളം വരുന്ന ജോലി Read More…

Good News

ചെറുമകന്റെ കല്യാണം അവസാന ആഗ്രഹം, വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു

ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു. ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത Read More…

Good News

ഇന്ത്യയിലെ ഏറ്റവും ധനികയായ കർഷക; നിതുബെൻ, കോടീശ്വരിയായി മാറിയ വനിത

നൂതന സാങ്കേതിക വിദ്യകളും കൃഷിരീതികളും സ്ഥിരോത്സാഹവും സമന്വയിപ്പിച്ച് അസാധാരണ വിജയം കൈവരിച്ച കര്‍ഷകരാല്‍ സമൃദ്ധമാണ് ഇന്ത്യയുടെ കാര്‍ഷികരംഗം. ഔഷധസസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിളകള്‍ കൃഷി ചെയ്യുന്ന അനേകരുണ്ട്. ചില കര്‍ഷകര്‍ ജൈവ കൃഷി ഉപയോഗിക്കുമ്പോള്‍, മറ്റുള്ളവര്‍ ഡ്രിപ്പ് ഇറിഗേഷന്‍, ഹരിതഗൃഹ കൃഷി, ഹൈഡ്രോപോണിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. കൃഷി ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗത്തിനപ്പുറത്ത് ജീവിതം കൂടിയായി മാറുമ്പോള്‍ അവരില്‍ പലരും സര്‍ക്കാര്‍ / സ്വകാര്യ മേഖലയിലെ ജോലിക്കാരെപ്പോലെ തന്നെ കൃഷിയില്‍ Read More…

Good News

പിഞ്ചോമനയെ നെഞ്ചോടടുക്കിപ്പിടിച്ച് തിരക്ക് നിയന്ത്രിക്കുന്ന RPF ഉദ്യോഗസ്ഥ: ഹൃദയം കീഴടക്കിയ കാഴ്ച- വീഡിയോ

ഇപ്പോൾ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ദശലക്ഷ കണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ സ്നാനത്തിനായി ത്രിവേണി സംഗമത്തിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള ഇടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ദൃശ്യം നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. തിരക്കുപിടിച്ച സ്റ്റേഷനിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കൈയിലേന്തി ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു ആർപിഎഫ് ഉദ്യോഗസ്ഥയുടെ വീഡിയോയാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കൗതുക ദൃശ്യത്തിന് Read More…

Featured Good News

പ്രണയത്തിന് മരണമില്ല ! രണ്ടു വർഷം മുമ്പ് മരിച്ചുപോയ ഭർത്താവ് തയാറാക്കിയ ഭക്ഷണം കഴിച്ച് യുവതി

പ്രണയത്തിന്റെ വഴികള്‍ വിചിത്രവുമാണ്. എന്നാല്‍ ഭക്ഷണം എന്നത് വൈകാരികതയും ഓര്‍മ്മകളും ഒരുമയും കൂടിയാണ്. ചില ഭക്ഷണങ്ങള്‍ നമ്മുക്ക് നല്ല ഓര്‍മകള്‍ സമ്മാനിക്കാറുണ്ട്. അങ്ങനെ മനോഹരായ ഒരു ഓര്‍മ്മ വേദനയായി മാറിയ ഒ​‍രോര്‍മ്മ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് സബ്റീന എന്ന യുവതി. രണ്ട് വര്‍ഷം മുമ്പായിരുന്നു സബ് റീനയുടെ ഭർത്താവ് ടോണി ലോകത്തോട് വിടപറഞ്ഞത്. അതിന് മുമ്പായി ടോണി അവസാനമായി ഉണ്ടാക്കിയ കറിയാണ് സബ്‌റീന കഴിഞ്ഞ 2 വര്‍ഷമായി സൂക്ഷിച്ച് വച്ചിരിയ്ക്കുന്നത്. കറി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയായിരുന്നു. ആ Read More…

Good News

‘ടോം & ജെറി’യുടെ ഐക്കണിക് തീം’ ഇന്ത്യന്‍ വേര്‍ഷന്‍; വൈറലായ വീഡിയോ

പ്രായഭേദമെന്യേ എല്ലാവരും ആസ്വദിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ കാർട്ടൂൺ പരമ്പരയാണ് ടോമും ജെറിയും. 90’സ് കിഡ്സിന്റെ നൊസ്റ്റാൾജിയ എന്ന് തന്നെ പറയാം ഈ കാർട്ടൂൺ. എത്രയൊക്കെ പുതിയ കാർട്ടൂണുകൾ വന്നാലും ടോമിന്റെയും ജെറിയുടെയും തട്ട് താണു തന്നെ ഇരിക്കും. കാർട്ടൂൺ പോലെ തന്നെ വളരെ മനോഹരമാണ് ടോമിന്റെ ജെറിയുടെയും കാര്‍ട്ടൂണുകളുടെ പശ്ചാത്തല സംഗീതവും. ഇപ്പോഴിതാ മുംബൈയിലെ ഒരു കൂട്ടം യുവ സംഗീതജ്ഞർ, പ്രിയപ്പെട്ട കാർട്ടൂൺ പരമ്പരയുടെ ഐക്കണിക് തീമിന്റെ ക്ലാസിക്കൽ കവർ അവതരിപ്പിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ Read More…

Featured Good News

140 പേര്‍ക്ക് നല്‍കിയ ബോണസ് 14.5 കോടി …! ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്

ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി. 140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5 കോടി രൂപ ബോണസായി വിതരണം ചെയ്തു. ‘ടുഗെദര്‍ വി ഗ്രോ’ എന്ന സംരംഭം 2022-ല്‍ തുടങ്ങിയത്ത് ലളിതമായ നിലയിലാണ്. മൂന്ന് വര്‍ഷം കമ്പനിയില്‍ തുടരുക, നിങ്ങള്‍ക്ക് പ്രതിഫലം Read More…