Featured Good News

IIT ലെവലിൽ കണക്ക് പഠിപ്പിക്കുന്ന 9 വയസ്സുകാരൻ, കൃതിൻ എന്ന ഇന്ത്യൻ പ്രതിഭയെ അറിയുക

പ്രായവുമായി പ്രതിഭയ്ക്ക് ബന്ധമില്ല. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വെറും 9 വയസ്സുള്ള ഒരു കുട്ടി. ഗണിതശാസ്ത്രത്തിൽ അവിശ്വസനീയമായ അറിവ്. ഐഐടി ലെവലിലുള്ള ഗണിത പ്രശ്നങ്ങള്‍ അവന്‍ എളുപ്പത്തിൽ പരിഹരിക്കും. അവന്റെ പ്രായത്തിലുള്ള കുട്ടികൾ കൂട്ടലും കുറയ്ക്കലും പഠിക്കുമ്പോൾ, ഈ കുട്ടി അധ്യാപകരെയും അത്ഭുതപ്പെടുത്തുന്നു. ആളുകൾ അവന്റെ ഗണിതം പഠിപ്പിക്കുന്ന രീതിയെ പ്രശംസിക്കുന്നു. അവൻ സ്വയം പഠിക്കുക മാത്രമല്ല, മറ്റുള്ളവരെ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വളരെ ചെറുപ്പത്തിൽ തന്നെ മറ്റുള്ളവർക്ക് പ്രചോദനമായി മാറിയ, കൃതിൻ ഗുപ്ത എന്ന, സ്നേഹപൂർവ്വം Read More…

Featured Good News

ഏഷ്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ ഗ്രാമം ഇന്ത്യയിൽ, 80% പേരും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ഇന്ത്യയിലെ ജനസംഖ്യയുടെ 70% ത്തിലധികവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്, അവിടെ ആളുകൾ കൃഷിയെ ആശ്രയിക്കുന്നു. ചില ഗ്രാമങ്ങൾ വളരെ വലുതാണ്, അതേസമയം വിസ്തൃതിയിലും ജനസംഖ്യയിലും ചെറിയ ഗ്രാമങ്ങളുമുണ്ട്. 2011 ലെ സെൻസസ് പ്രകാരം, ഇന്ത്യയിൽ ഏകദേശം 628,221 ഗ്രാമങ്ങളുണ്ട്. ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് രാജ്യത്തെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ ഒരു ഗ്രാമമാണ്. ഇവിടുത്തെ വീടുകളിലെ 80% അംഗങ്ങളും വിദ്യാസമ്പന്നരായ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ഉന്നത വിദ്യാഭ്യാസത്തിന് നിർണായകമായ സംഭാവന നൽകിയിട്ടുള്ള അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് സമീപമാണ് ഈ Read More…

Featured Good News

വഴിയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ; ഇന്ന് ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവന്‍; ആസ്തി 410 ദശലക്ഷം ഡോളര്‍

ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ് ഇപ്പോള്‍ മൂന്ന് ബില്യണ്‍ യുവാന്‍ (410 മില്യണ്‍ യുഎസ് ഡോളര്‍) ആസ്തിയുള്ള ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവന്‍. ചൈനയിലെ ‘ഡയറി ഗോഡ്ഫാദര്‍’ എന്ന് വിളിക്കപ്പെടുന്ന നിയു ജെന്‍ഷെങ് എന്ന കോര്‍പ്പറേറ്റ് ഭീമന്റെ ജീവിതവും വളര്‍ച്ചയും യഥാര്‍ത്ഥ പ്രതിരോധത്തിന്റെയും കാഴ്ചപ്പാടിന്റെയും കഥയാണ്. മെങ്നിയു ഡയറിയുടെ സ്ഥാപകനും തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള ഐസ്‌ക്രീം ബ്രാന്‍ഡായ എയ്സിന്റെ സ്രഷ്ടാവുമാണ് നിയു ജെന്‍ഷെങ്. വിശാലമായ പുല്‍മേടുകള്‍ക്കും മരുഭൂമികള്‍ക്കും പേരുകേട്ട ചൈനയുടെ വടക്കന്‍ പ്രദേശമായ ഇന്നര്‍ മംഗോളിയയില്‍ ദാരിദ്ര്യത്തില്‍ ജനിച്ച നിയുവിന്റെ മാതാപിതാക്കള്‍ Read More…

Good News

അമുൽ മുതൽ നിർമ്മ വരെ: AI യിലൂടെ ഇന്ത്യന്‍ ക്ലാസിക് ബ്രാൻഡുകള്‍ വീണ്ടും! വീഡിയോ വൈറൽ

ഇന്ന് ലോകത്തിലുള്ള എല്ലാ മേഖലകളിലും എഐ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ചലിക്കാൻ കഴിയാത്ത ചിത്രങ്ങൾ പോലും ചലിച്ചുതുടങ്ങുന്ന അത്ഭുതമാണ് എ ഐയുടെ വരവോടെ സാധ്യമായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് മാസ്കോട്ടുകളുടെ ഹൈപ്പർ-റിയലിസ്റ്റിക് പതിപ്പുകൾ പ്രദർശിപ്പിക്കുന്ന ഒരു എഐ ജനറേറ്റഡ് വീഡിയോ ലിങ്ക്ഡ്ഇനിൽ വൈറലായിട്ടുണ്ട്. എന്നാൽ ഈ വീഡിയോ ഒരേ സമയം കാഴ്ചക്കാരിൽ നിന്ന് പ്രശംസയും ആശങ്കയും പിടിച്ചുപറ്റി. ഷാഹിദ് എസ്.കെ. എന്ന യുവാവ് പങ്കുവെച്ച ഈ വീഡിയോയിൽ, അമുൽ ഗേൾ, എയർ Read More…

Good News

ഫ്ലാറ്റിന് തീപിടിച്ചു: കുഞ്ഞുങ്ങളെ വിദഗ്ധമായി രക്ഷിച്ച് അമ്മ, ഹൃദയം നിലയ്ക്കുന്ന വീഡിയോ

ഗുജറാത്തിലെ അഹമ്മദാബാദിലെ ഖോഖ്‌റ ഏരിയയിലെ പരിഷ്‌കർ 1 അപ്പാർട്ട്‌മെൻ്റിലുണ്ടായ തീപിടുത്തത്തിനിടയിൽ തന്റെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷപ്പെടുത്തുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭയത്തിനും പരിഭ്രാന്തിക്കും ഇടയിൽ, പുക നിറഞ്ഞ അപ്പാർട്ട്‌മെന്റിൽ കുടുങ്ങിയ മക്കളെ രക്ഷിക്കാൻ ധൈര്യശാലിയായ അമ്മ തീവ്രമായി ശ്രമിക്കുന്ന വീഡിയോ പലരുടെയും ഹൃദയം കീഴടക്കി കളഞ്ഞു. നാടകീയമായ വീഡിയോയിൽ, പരിഷ്‌കർ 1 അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ശക്തമായി പുക ഉയരുന്നതാണ് കാണുന്നത്. ഈ സമയം ഒരു അമ്മ തന്റെ കുഞ്ഞുങ്ങളുമായി Read More…

Featured Good News

സോളാര്‍ ട്രൈസൈക്കിളുകള്‍ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നു

സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു. വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെയും അമ്മമാരുടെയും ഒരു തലമുറയെ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വെള്ളവും വിറകും കൊണ്ടു വരാനും, കുടുംബാംഗങ്ങളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും, പ്രാദേശിക വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും Read More…

Good News

64 കുടുംബങ്ങളുടെ കൂട്ടായ്മ, ഇന്ത്യയി ലെ ആദ്യത്തെ ജൈവഗ്രാമം ; ഇവര്‍ ചെയ്യുന്നത് പരിസ്ഥിതി സൗഹൃദ കൃഷി

പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ദൈനംദിന ഗ്രാമജീവിതത്തിലേക്ക് അവതരിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ജൈവഗ്രാമമായി മാറിയിരിക്കുകയാണ് 64 കുടുംബങ്ങളുള്ള ത്രിപുരയിലെ ദസ്പുര. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ബയോഗ്യാസ് സംവിധാനങ്ങള്‍, ജൈവ വളങ്ങള്‍ ത്രിപുരയിലെ ബയോടെക്നോളജി ഡയറക്ടറേറ്റ് വികസിപ്പിച്ച സംരംഭമായ ‘ബയോ വില്ലേജ് 2.0’ എന്ന ആശയമാണ് ദിസ്പുരയ്ക്ക് നേട്ടമായത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2018ലാണ് ബയോ വില്ലേജ് 2.0 ആദ്യമായി അവതരിപ്പിച്ചത്. മെച്ചപ്പെട്ട കന്നുകാലി ഇനങ്ങള്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ Read More…

Featured Good News

50 കോടിയുടെ വീട്, ധരിക്കുന്നത് 20 ലക്ഷം രൂപയുടെ ഷൂ, ആസ്തി 600 കോടി; പരിചയപ്പെടാം ഈ വനിതാസംരംഭകയെ

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ധരിച്ച ഷൂവിന്റെ വില ലക്ഷങ്ങളാണെന്നും അല്ല ആയിരങ്ങള്‍ മാത്രമാണെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ധരിക്കുന്ന ഒരു ബിസിനസ് വനിതയെക്കുറിച്ച് അറിയൂ. ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ജഡ്ജും എംക്യുർ ഫാർമസ്യൂട്ടിക്കൽസിന്റെ മേധാവിയുമായ നമിത ഥാപ്പറാണ് ആ വനിത. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന, വിജയകരമായി ബിസിനസ്സ് നടത്തുന്ന വനിതകളിൽ ഒരാളാണ് നമിത. ബിസിനസ്സിലെ വിജയം ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ Read More…

Featured Good News

ഈ കര്‍ഷകര്‍ മൂത്രം വെറുതെ കളിയില്ല ; വലിയടാങ്കുകളില്‍ ശേഖരിച്ച് കൃഷിയ്ക്ക് വളമാക്കും

പുരാതന റോമിലും ചൈനയിലും പൗരാണിക കാര്‍ഷിക ചരിത്രങ്ങളില്‍ മൂത്രം വളമായി ഉപയോഗിച്ചിരുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആ രീതി പിന്തുടരുന്ന ഇടമുണ്ട്. വെര്‍മോണ്ടിലെ കര്‍ഷകര്‍ വിളവെടുപ്പ് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ വിളകള്‍ വളര്‍ത്താനും 12 വര്‍ഷമായി ഈ രീതി ഫലപ്രദമായി തിരികെ കൊണ്ടുവന്നിരിക്കുകയാണ്. ബെറ്റ്‌സി വില്യംസ് ലൂയി ഒരിക്കലും അവളുടെ മൂത്രം പാഴാക്കിക്കളയാറില്ല. കഴിഞ്ഞ 12 വര്‍ഷമായി, അവളും യുഎസിലെ വെര്‍മോണ്ടിലെ ഗ്രാമപ്രദേശത്തുള്ള അവളുടെ അയല്‍ക്കാരും ഉത്സാഹത്തോടെ അവരുടെ മൂത്രം ശേഖരിക്കുകയും കര്‍ഷകര്‍ക്ക് അവരുടെ Read More…