മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ ഡൊനെറ്റ്സ്‌കില്‍ നിന്നുള്ള യുവാവ് പാവല്‍ സ്റ്റെചെങ്കോയുടെ കഥ അസാധാരണമായ ഒന്നാണ്. 16-ാം വയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തെ ഉത്സാഹപൂര്‍വമായ പഠനത്തിന് Read More…
ടൂത്ത് ബ്രഷുകൊണ്ട് ബഹിരാകാശ നിലയത്തെ രക്ഷിച്ച സുനിത ! റെക്കോർഡുകൾ ഭേദിച്ച നടത്തം
ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…
ചൊവ്വയിലെ തടാകത്തിന് സമാനമായി ഭൂമിയിലും ഒരു തടാകമുണ്ട് ; തജസീറോ ഗര്‍ത്തം പോലെ തുര്‍ക്കിയിലെ സാല്‍ഡ
തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, അന്റാലിയയില്‍ നിന്ന് കാറില്‍ ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍, സൂര്യനു കീഴില്‍ ടര്‍ക്കോയ്സ് വെള്ളത്തിന്റെ തിളങ്ങുന്ന കാഴ്ചയുണ്ട്. ചൊവ്വയിലെ ജെസീറോ ഗര്‍ത്തം കാണപ്പെട്ടത് എങ്ങിനെയാണോ അതിന് സമാനമായ ഭൂമിയിലെ അറിയപ്പെടുന്ന ഒരേയൊരു സ്ഥലമാണ് തുര്‍ക്കിയിലെ സാല്‍ഡ തടാകം. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ സംഘം സാല്‍ഡ തടാകം സന്ദര്‍ശിച്ച് പഠനം നടത്തി. പര്‍ഡ്യൂ സര്‍വകലാശാലയിലെ ഭൂമി, അന്തരീക്ഷ, ഗ്രഹ ശാസ്ത്ര വകുപ്പിലെ പ്രൊഫസറായ ബ്രയോണി ഹോര്‍ഗന്‍, നാസ സംഘത്തോടൊപ്പം സാല്‍ഡ തടാകത്തിലേക്ക് യാത്ര ചെയ്തു. Read More…
‘ബുള്ളറ്റ് ഗേള്‍’ 22കാരി ദിയ ഒന്നാന്തരം മെക്കാനിക്ക്; ഇഷ്ടം റോയല്‍ എന്‍ഫീല്‍ഡ്…!
കോട്ടയംകാരി ദിയയെ ഒരു പക്ഷേ കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദിയാ ജോസഫ് 22 വയസ്സിനുള്ളില്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ യുവതയുടെ സ്വപ്‌നമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുകളാണ്. പുരുഷാധിപത്യമുള്ള ഒരു മേഖലയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്ന ദിയ റോയല്‍ എന്‍ഫീല്‍ഡ് നന്നാക്കുകയും സര്‍വീസ് ചെയ്യുകയും ഓടിക്കുകയുമൊക്കെ ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ചെന്നിരുന്ന് റിപ്പയറിംഗ് പഠിച്ചുള്ള തുടക്കം അവരെ മികച്ച Read More…
നായയ്ക്ക് ഇഷ്ടമായാല്‍ അയാളൊരു നല്ല മനുഷ്യന്‍; ഈ ചങ്ങാത്തത്തിന് 12,000 വര്‍ഷം പഴക്കം
തങ്ങളുടെ ഏറ്റവും വലിയ കാവല്‍ നന്ദിയുള്ള ഒരു നല്ല നായയാണെന്ന് മനുഷ്യന്‍ കരുതാന്‍ തുടങ്ങിയിട്ട് ഒരുപാടുകാലമായി. എന്നാല്‍ നായ്ക്കളും മനുഷ്യരും തമ്മില്‍ സൗഹൃദത്തിലായിട്ട് എത്രവര്‍ഷമായി എന്നകാര്യം സംബന്ധിച്ച ഒരു പുതിയ പഠനം പുറത്തുവന്നിട്ടുണ്ട്. അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം കണ്ടെത്തിയത് 12,000 വര്‍ഷങ്ങള്‍ക്ക് പുറകിലാണ്. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണഫലം മനുഷ്യരാശിയുടെ ഏറ്റവും പഴയ പങ്കാളിത്തങ്ങളിലൊന്നിന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശുന്ന അലാസ്‌കയില്‍ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിന്റെ മുഖ്യ രചയിതാവും അരിസോണ Read More…
പരിശോധനയ്ക്ക് മുമ്പ് യജമാനത്തിയുടെ കാന്‍സര്‍ നായ കണ്ടെത്തി…! നായ്ക്കള്‍ക്ക് ആറാമിന്ദ്രിയം ഉണ്ടോ?
യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്‌നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു. സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ Read More…
മാതൃസ്‌നേഹത്തിന്റെ മാതൃക; 59 വയസ്സുള്ള മകന് 80 വയസ്സുള്ള മാതാവ് വൃക്കദാനം ചെയ്തു
ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളില്‍ ഒരു അമ്മയുടെ സ്‌നേഹം അസാധാരണമായ ഒരു സാക്ഷ്യമായി. 59 വയസ്സുള്ള വൃക്കരോഗിയായ മകന് 80 വയസ്സുള്ള അമ്മ തന്റെ വൃക്കദാനം ചെയ്തു. അവസാന ഘട്ടത്തിലെത്തിയ വൃക്കരോഗവുമായി മല്ലിടുകയും കഴിഞ്ഞ ആറ് മാസമായി ഡയാലിസിസിന് വിധേയനാകുകയും ചെയ്തിരുന്ന രാജേഷ് എന്നയാള്‍ക്കാണ് വൃദ്ധയായ മാതാവ് ദര്‍ശന ജെയിന്‍ നിസ്വാര്‍ത്ഥമായി തന്റെ വൃക്ക ദാനം ചെയ്തത്. വൃദ്ധയായ അമ്മ സന്നദ്ധ ദാതാവായി മുന്നോട്ടുവരികയായിരുന്നു. അവരുടെ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, സമഗ്രമായ ഒരു മെഡിക്കല്‍ വിലയിരുത്തലിനു ശേഷമാണ് അവര്‍ Read More…
കോടീശ്വരി! പച്ചക്കറി അരിഞ്ഞുകൊണ്ട് തുടക്കം; സ്വന്തം സ്ഥാപനത്തിൽ ജോലി നേടിയത് ക്യൂ നിന്ന്
കോടികള്‍ ഉണ്ടായിട്ടും സ്വന്തം സ്ഥാപനത്തില്‍ മണിക്കൂറുകളോളം വരി നിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവതി. യു എസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിന്‍സി സ്‌നൈഡര്‍ എന്ന യുവതിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. മറ്റുള്ള സി ഇ ഒ മാരെപോലെ കുടുംബത്തിന്റെ മേൽവിലാസത്തില്‍ അറിയപ്പെടാനായി താത്പര്യമില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാനായി ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കലിഫോര്‍ണിയയില്‍ ലിന്‍സിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ എന്‍ട്രി ലെവല്‍ സമ്മര്‍ ജോലിക്ക് മറ്റുള്ളവര്‍ക്കൊപ്പം താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും ലിന്‍സി പറഞ്ഞു. Read More…
55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം
തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു. മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് Read More…