തട്ടിക്കൊണ്ടുപോകലിന് ഇരയായ മകനെ കണ്ടെത്താന്‍ 1.4 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ചൈനീസ് അച്ഛന്‍, 24 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധനവഴി മകനെ കണ്ടെത്തി. പുനഃസമാഗമത്തില്‍, മകന് 415,000 ഡോളറിന്റെ മെഴ്‌സിഡെസ് ബെന്‍സും വിദ്യാഭ്യാസ ഫണ്ടും സമ്മാനിച്ചെങ്കിലും സ്വന്തമായി അധ്വാനിച്ച് വിജയം സൃഷ്ടിക്കാന്‍ ആഗ്രഹിച്ച മകന്‍ നിരസിച്ചു. മാര്‍ച്ച് 16-ന് തെക്കന്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന പുന:സമാഗമ ചടങ്ങിനിടെയായിരുന്നു പിതാവ് സീ യുവെ തന്റെ മകന്‍ സീ ഹയോനന് മൂന്ന് ദശലക്ഷം യുവാന്‍ (415,000 Read More…
ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിൻലൻഡ്: എങ്ങനെയാണ് സന്തോഷം അളക്കുന്നത്?
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ എട്ടാം വർഷമാണ് നോർഡിക് രാജ്യമായ ഫിൻലാൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ളത്. 2024-ൽ 126-ൽ നിന്ന് ഈ വർഷം 118-ലേക്ക് ഉയർന്ന ഇന്ത്യ നേരിയ പുരോഗതിയും കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, 147 രാജ്യങ്ങളിലെ നിവാസികൾ അവരുടെ ജീവിത Read More…
ആനപ്പിണ്ടത്തില്‍ നിന്ന് ഉഗ്രന്‍ ‘ആഡംബര’ കോഫി! വില രണ്ട് ലക്ഷം !
രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. എന്നാല്‍ സാധാരണ നാം കുടിക്കുന്ന കാപ്പിയൊന്നും ഈ കോഫിയുടെ മുന്നില്‍ ഒന്നുമല്ല. വടക്കന്‍ തായ്‌ലന്‍ഡിലെ ഐവറി കോഫിയെ പറ്റി അറിയാമോ? കിലോയ്ക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. സവിശേഷ രുചിയുള്ള കാപ്പിയാണിത്. ഇതിന്റെ രുചിയല്ല ഇതിനെ വ്യത്യസ്തമാക്കുന്നത്. മറിച്ച് ഉല്‍പാദന പ്രക്രിയയാണ്.ആനയുടെ പിണ്ടത്തില്‍ നിന്നാണ് ഈ കോഫി ഉണ്ടാക്കുന്നത്. ഐവറി കോഫി ഉണ്ടാക്കാനായി മികച്ച തായ് അറബിക്ക Read More…
പുരിബീച്ചില്‍ ചവറുകള്‍ പെറുക്കി ; ഇന്ത്യാക്കാരെ വൃത്തിശീലം പഠിപ്പിച്ച് ജപ്പാന്‍കാരി
ഇന്ത്യന്‍ നഗരങ്ങളിലെ വൃത്തിയില്ലായ്മയാണ് ടൂറിസംമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യാക്കാരെ വൃത്തി പഠിപ്പിക്കുകയാണ് 38 കാരിയായ ജാപ്പനീസ് യുവതി അക്കി ഡോയി. തനിക്ക് പരിചയമുള്ള ഇംഗ്‌ളീഷിലും ഇംഗ്‌ളീഷ് അറിയാത്തവരുമായി ആംഗ്യഭാഷയില്‍ സംസാരിച്ചും ഇവര്‍ പരിസരശുചിത്വത്തെക്കുറിച്ചും ഡസ്റ്റബിന്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ചും പഠിപ്പിക്കുകയാണ്. 2022 ല്‍ ആദ്യമായി ഒഡീഷ സന്ദര്‍ശിക്കുകയും പുരിയില്‍ താമസമാക്കുകയും ചെയ്ത ഇവര്‍ ഇപ്പോള്‍ ‘ഒറ്റയാള്‍ശുചീകരണസേന’യായി പ്രവര്‍ത്തിക്കുകയാണ്. പുരിനഗര ത്തെയും പുരിബീച്ചിനെയും മാലിന്യമുക്തമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സംഗീത, യോഗ പരിശീലകയായ ഡോയി എല്ലാ ദിവസവും രാവിലെ പുരി Read More…
23-ാം വയസില്‍ ജോലിയില്‍നിന്ന് വിരമിച്ചു ; ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെന്‍ഷനര്‍
മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ ഡൊനെറ്റ്സ്‌കില്‍ നിന്നുള്ള യുവാവ് പാവല്‍ സ്റ്റെചെങ്കോയുടെ കഥ അസാധാരണമായ ഒന്നാണ്. 16-ാം വയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തെ ഉത്സാഹപൂര്‍വമായ പഠനത്തിന് Read More…
ടൂത്ത് ബ്രഷുകൊണ്ട് ബഹിരാകാശ നിലയത്തെ രക്ഷിച്ച സുനിത ! റെക്കോർഡുകൾ ഭേദിച്ച നടത്തം
ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…
ചൊവ്വയിലെ തടാകത്തിന് സമാനമായി ഭൂമിയിലും ഒരു തടാകമുണ്ട് ; തജസീറോ ഗര്‍ത്തം പോലെ തുര്‍ക്കിയിലെ സാല്‍ഡ
തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, അന്റാലിയയില്‍ നിന്ന് കാറില്‍ ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍, സൂര്യനു കീഴില്‍ ടര്‍ക്കോയ്സ് വെള്ളത്തിന്റെ തിളങ്ങുന്ന കാഴ്ചയുണ്ട്. ചൊവ്വയിലെ ജെസീറോ ഗര്‍ത്തം കാണപ്പെട്ടത് എങ്ങിനെയാണോ അതിന് സമാനമായ ഭൂമിയിലെ അറിയപ്പെടുന്ന ഒരേയൊരു സ്ഥലമാണ് തുര്‍ക്കിയിലെ സാല്‍ഡ തടാകം. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ സംഘം സാല്‍ഡ തടാകം സന്ദര്‍ശിച്ച് പഠനം നടത്തി. പര്‍ഡ്യൂ സര്‍വകലാശാലയിലെ ഭൂമി, അന്തരീക്ഷ, ഗ്രഹ ശാസ്ത്ര വകുപ്പിലെ പ്രൊഫസറായ ബ്രയോണി ഹോര്‍ഗന്‍, നാസ സംഘത്തോടൊപ്പം സാല്‍ഡ തടാകത്തിലേക്ക് യാത്ര ചെയ്തു. Read More…
‘ബുള്ളറ്റ് ഗേള്‍’ 22കാരി ദിയ ഒന്നാന്തരം മെക്കാനിക്ക്; ഇഷ്ടം റോയല്‍ എന്‍ഫീല്‍ഡ്…!
കോട്ടയംകാരി ദിയയെ ഒരു പക്ഷേ കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദിയാ ജോസഫ് 22 വയസ്സിനുള്ളില്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ യുവതയുടെ സ്വപ്‌നമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുകളാണ്. പുരുഷാധിപത്യമുള്ള ഒരു മേഖലയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്ന ദിയ റോയല്‍ എന്‍ഫീല്‍ഡ് നന്നാക്കുകയും സര്‍വീസ് ചെയ്യുകയും ഓടിക്കുകയുമൊക്കെ ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ചെന്നിരുന്ന് റിപ്പയറിംഗ് പഠിച്ചുള്ള തുടക്കം അവരെ മികച്ച Read More…
നായയ്ക്ക് ഇഷ്ടമായാല്‍ അയാളൊരു നല്ല മനുഷ്യന്‍; ഈ ചങ്ങാത്തത്തിന് 12,000 വര്‍ഷം പഴക്കം
തങ്ങളുടെ ഏറ്റവും വലിയ കാവല്‍ നന്ദിയുള്ള ഒരു നല്ല നായയാണെന്ന് മനുഷ്യന്‍ കരുതാന്‍ തുടങ്ങിയിട്ട് ഒരുപാടുകാലമായി. എന്നാല്‍ നായ്ക്കളും മനുഷ്യരും തമ്മില്‍ സൗഹൃദത്തിലായിട്ട് എത്രവര്‍ഷമായി എന്നകാര്യം സംബന്ധിച്ച ഒരു പുതിയ പഠനം പുറത്തുവന്നിട്ടുണ്ട്. അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം കണ്ടെത്തിയത് 12,000 വര്‍ഷങ്ങള്‍ക്ക് പുറകിലാണ്. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണഫലം മനുഷ്യരാശിയുടെ ഏറ്റവും പഴയ പങ്കാളിത്തങ്ങളിലൊന്നിന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശുന്ന അലാസ്‌കയില്‍ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിന്റെ മുഖ്യ രചയിതാവും അരിസോണ Read More…