Good News

രാജ്യം സമുദ്രനിരപ്പിന് താഴെ ; വെള്ളപ്പൊക്കം ചെറുക്കാന്‍ ആംസ്റ്റര്‍ഡാം കണ്ടെത്തിയ പരിപാടി ‘സ്‌പോഞ്ച് സിറ്റി’

ഡച്ചുകാര്‍ എല്ലായ്‌പ്പോഴും ജലത്തെ നിയന്ത്രിക്കാനുള്ള അവരുടെ കഴിവിന് പേരുകേട്ടവരാണ്. മാതൃരാജ്യം ഭൂരിഭാഗവും സമുദ്രനിരപ്പിന് താഴെയായ അവര്‍ വെള്ളപ്പൊക്കത്തിന്റെ കെടുതി നന്നായി അനുഭവിക്കുന്നവരുമാണ്. കനത്തമഴയില്‍ തോടുകളും ഓടകളും നിറഞ്ഞൊഴുകി നാശമുണ്ടാക്കുന്ന സാഹചര്യത്തെ ചെറുക്കാന്‍ ‘സ്‌പോഞ്ച് സിറ്റി’ എന്ന സംവിധാനമാണ് പുതിയ കണ്ടുപിടുത്തം. കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ജലം വലിച്ചെടുക്കുന്ന ചെടികളും പായലും മണ്ണും ഉള്ള ഒരു പൂന്തോട്ടം അധിക മഴവെള്ളം വലിച്ചെടുക്കുകയും കെട്ടിടത്തിലേക്ക് ഒഴുകുകയും ചെയ്യുന്നതാണ് സംവിധാനം. തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാമിലെ നഗര സ്‌കൈലൈനിനെ ടെറാക്കോട്ട ടൈല്‍, കോണ്‍ക്രീറ്റ്, ഷിംഗിള്‍സ് Read More…

Good News

പ്രളയത്തില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച 9 പൂച്ചകളെയു വളര്‍ത്തുനായയെയും രക്ഷപ്പെടുത്തി; യുവാവിന് കയ്യടി

ബ്രസീലില്‍ അനേകം മനുഷ്യര്‍ മരണപ്പെടുകയും അനേകരെ കാണാതാകുകയും ചെയ്ത പ്രളയത്തി വെള്ളം കയറിയ കൂട്ടുകാരന്റെ വീട്ടില്‍ കുടുങ്ങിപ്പോയ ഒമ്പത് പൂച്ചകളെയും ഒരു വളര്‍ത്തുനായയെയും രക്ഷപ്പെടുത്തി യുവാവിന്റെ ധീരസാഹസീക പ്രവര്‍ത്തി. അരയ്‌ക്കൊപ്പം പൊക്കത്തില്‍ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ നീന്തിക്കയറിയാണ് എല്ലാ ജീവനും തുല്യമാണെന്ന് കരുതുന്ന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക കാട്ടിയത്. തെക്കന്‍ ബ്രസീല്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുമാണ് സംഭവം. 31 കാരനായ ജിയോവാന്‍ ഡി ഒലിവേരയാണ് ഹൃദയവിശാലത കൊണ്ട് ബ്രസീലിലെ ഏറ്റവും വലിയ ഹീറോയായിരിക്കുന്നത്. കനത്ത Read More…

Good News

ഷൂ ലോൺഡ്രിയിലൂടെ കൃഷ്ണ സമ്പാദിക്കുന്നത് ലക്ഷങ്ങൾ,ആവശ്യക്കാര്‍ സിനിമ താരങ്ങള്‍ വരെ

ജീവിതത്തെ വിജയത്തിലെത്തിക്കുന്നതിനായി ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള വേറിട്ട ചിന്തയില്‍നിന്നാണ് ‘ഷൂ ലോണ്‍ഡ്രി’ എന്ന ആശയത്തിന് കൃഷ്ണ തുടക്ക കുറിച്ചത്. ഷൂ വൃത്തിയാക്കികൊടുക്കുന്ന ഈ സ്ഥാപനത്തിന് കൃഷ്ണ പേര് വെച്ചിരിക്കുന്നത് ‘ ഹിദ ഷൂ ഷൈനി’ എന്നാണ്. ഹിദ കൃഷ്ണയുടെ മകളാണ്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശിനിയാണ് കൃഷ്ണ. പഠനം ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നെങ്കിലും തുടര്‍ന്നുള്ള ജോലിയില്‍ വലിയ സംതൃപ്തി തോന്നിയിരുന്നില്ല. ശമ്പളവും വളരെ കുറവായിരുന്നു. അപ്പോഴാണ് സ്വന്തം ഷൂസ് Read More…

Good News

സ്‌കൂള്‍ഫീസടയ്ക്കാന്‍ മാര്‍ഗ്ഗമില്ല, ഉച്ചഭക്ഷണം പാര്‍ലേ ബിസ്‌ക്കറ്റ് ; ഇപ്പോള്‍ ബോളിവുഡില്‍ കോടികള്‍ വാങ്ങുന്ന താരം

നിങ്ങള്‍ ഒരു കാര്യം നേടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി കഠിനമായി പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി സാഹചര്യങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കുവേണ്ടി ഗൂഡാലോചന നടത്തുമെന്നാണ്. അഭിനേതാവാകാനുള്ള സ്വപ്നങ്ങളുമായി മുംബൈയില്‍ ദിവസംതോറും എത്തുന്നത് അനേകരാണ്. നിലവില്‍ ബോളിവുഡിന്റെ അമരത്ത് വിരാജിക്കുന്ന പലരും ഉന്നതിയിലെത്താന്‍ നിരവധി പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ഒരു കാലത്ത് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടുകയും ഉച്ചഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയും ചെയ്തയാള്‍ ഇപ്പോള്‍ താരമായ ശേഷം മുംബൈയില്‍ വെച്ചിരിക്കുന്നത് 44 കോടിയുടെ വീടാണ്. ഉച്ചഭക്ഷണം കഴിക്കാന്‍ Read More…

Good News

സര്‍ക്കാര്‍ ജോലി ലഭിച്ചില്ല, പരിഹാസത്തില്‍ തളര്‍ന്നില്ല, യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

കൂട്ടുകാരല്ലാവരും സര്‍ക്കാര്‍ ജോലി നേടി ജീവിതം സുരക്ഷിതമാക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ ഹരിയാന സ്വദേശിയായ ഭവേഷ് കുമാറിന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.മത്സര പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ ബിരുദ പഠനവും ഉപേക്ഷിച്ചു. എന്നാല്‍ 2019ല്‍ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള ലേഖനം പത്രത്തിൽ വായിച്ച ഭവേഷിന്റെ ജീവിതം മൊത്തത്തില്‍ മാറുകയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ച് സൈനിക പരീക്ഷകള്‍ക്ക് പരിശീലനം നടത്തിയിരുന്ന സമയത്ത് നഗരത്തിലെ സുഹൃത്തുക്കളുടെ ആവശ്യാര്‍ഥം ഗ്രാമത്തില്‍ വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് ചെറിയ തുകയ്ക്ക് വില്‍പ്പന Read More…

Good News

ഒറ്റമുറി വീട്ടില്‍ പോകാതെ 7 മണി വരെ സ്‌കൂളിലിരുന്ന് പഠിച്ചു ; പത്താംക്ലാസ്സില്‍ 500 ല്‍ 492 മാര്‍ക്ക് വാങ്ങി ജയം

സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്ന എതിരായ സാഹചര്യങ്ങളോട് പടവെട്ടി വിജയം കൊയ്ത അനേകരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരെണ്ണം ഇത്തവണ ചെന്നൈയില്‍ നിന്നുമാണ്. നുങ്കംബാക്കത്തെ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബി സാധനയാണ് താരം. തമിഴ്‌നാടിന്റെ പത്താംക്ലാസ്സ് പൊതുപരീക്ഷയില്‍ 500 ല്‍ 492 മാര്‍ക്ക് നേടി വലിയ വിജയം കൊയ്തിരിക്കുകയാണ് പെണ്‍കുട്ടി. സയന്‍സിനും സോഷ്യല്‍ സയന്‍സിനും നൂറില്‍നൂറ് മാര്‍ക്ക് ഉള്‍പ്പെടെ. ദുരിതമായ സാഹചര്യത്തില്‍ നിന്നുമായിരുന്നു പെണ്‍കുട്ടി വലിയ വിജയം കൊയ്തത്. നുങ്കമ്പാക്കത്തെ പുഷ്പാനഗര്‍വീട്ട ഒറ്റമുറി വവീട്ടില്‍ മാതാപിതാക്കള്‍ക്കും Read More…

Good News

750രൂപ ദിവസക്കൂലിയില്‍ തുടങ്ങി 80കോടിയുണ്ടാക്കിയ നടൻ; കാർഗിൽ യുദ്ധത്തില്‍ പോരാടാന്‍ അഭിനയം ഉപേക്ഷിച്ചു

ബോളിവുഡിൽ ‘ഗോഡ്ഫാദറി’ന്റെ പിന്തുണ ഇല്ലാതെ ഇൻഡസ്‌ട്രിയിലേക്ക് വരുന്ന മിക്ക അഭിനേതാക്കളും പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരെ പിന്നിലാക്കി മുകളിലേക്ക് എത്തിയവരുടെയും കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു വിജയഗാഥയാണ് ദേശീയ അവാർഡ് ജേതാവായ ഈ മനുഷ്യന്റേത്. 11-ാം വയസിൽ കല്ല് ക്വാറിയിൽ പണിയെടുത്ത കുട്ടി ഇന്നു 80 കോടി ആസ്തിയുടെ ഉടമ. മാത്രമല്ല കാർഗിൽ യുദ്ധത്തിൽ പോരാടാൻ അഭിനയം ഉപേക്ഷിച്ച് ഒരു റെജിമെന്റിന് മേജറായി തന്റെ സേവനം നൽകുകയും ചെയ്തു. അത് വേറെയാരുമല്ല, വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകനെ Read More…

Good News

മൂന്നടിമാത്രം പൊക്കമുള്ള ഇൻസ്റ്റാ താരം അബ്ദു റോസിക്കിന്‌ പ്രണയ സാക്ഷാൽക്കാരം: വധു ഷാർജക്കാരിയാണ്

ദുബായ്: ലോകം കൈപിടിയിലാക്കിയ അത്രയും സന്തോഷത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ് എന്നതാണ് ഈ ആഹ്ലാദത്തിന് പിന്നിലെ കാരണം . ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. യുഎഇയില്‍ ജൂലൈ 7ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ ഇദ്ദേഹത്തിന്റെ കല്യാണകാര്യം മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ശരിവച്ചിട്ടുണ്ട്. കഴിഞ്ഞ Read More…

Good News

അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺവേഴാമ്പൽ- ഹൃദയംതൊടുന്ന വീഡിയോ

ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരു നല്ല ജീവിത പങ്കാളി കൈത്താങ്ങാകാറുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യരേക്കാൾ ഏറെ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഇണയോട് വളരെ അധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് . ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്നു കൊണ്ട് ഒരു Read More…