Healthy Food

ബീറ്റ്റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിച്ചാല്‍ എന്താണ് പ്രശ്‌നം? കാരണങ്ങൾ ഇതാണ്

ബീറ്റ്‌റൂട്ടിന് ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. കരളിനെ ശുദ്ധിയാക്കാനും ബീറ്റ്‌റൂട്ട് ജ്യൂസിന് സാധിക്കും. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്ററൂട്ടിന്റെ ജ്യൂസ് കുടിക്കുന്നതിന് കുറച്ച് പാര്‍ശ്വഫലങ്ങളുമുണ്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുകയാണെങ്കില്‍ ദഹനക്കേട്, വയറ് കമ്പിക്കല്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ബ്ലഡ് ഷുഗര്‍ വേഗം കുറയുന്നതിനും ഇടയാകുന്നു. എല്ലാ ദിവസവും Read More…

Healthy Food

കോളിഫ്‌ളവറിലെ കറുത്ത പാടുകള്‍ കണ്ടിട്ടില്ലേ! ഇത് കഴിക്കാന്‍ സുരക്ഷിതമാണോ?

കോളിഫ്‌ളവര്‍ കഴിക്കുന്നവര്‍ക്ക് അറിയാമായിരിക്കും, ഫ്രിഡ്ജില്‍ കുറച്ച് ദിവസങ്ങള്‍ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുന്ന കോളിഫ്‌ളവറിന്റെ ഉപരിതലത്തിലാകെ പ്രത്യക്ഷപ്പെടുന്ന പാടുകള്‍. മഞ്ഞ നിറത്തില്‍ തുടങ്ങി തവിട്ടും കറുപ്പും നിറങ്ങളില്‍ കാണുന്ന ഈ പാടുകള്‍ പൂപ്പലാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്താണ്? ആപ്പിള്‍ മുറിച്ച് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ അത് തവിട്ട് നിറമാകുന്നതായി കാണാറില്ലേ. ഇങ്ങനെ സംഭവിക്കുന്നത് ഓക്‌സിഡേഷന്‍ നടക്കുന്നതിന്റെ ഫലമായിയാണ്. അത്തരത്തില്‍ തന്നെയാണ് കോളിഫ്‌ളവറന്റെ മുകളിലും കറുത്ത പാടുകള്‍ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള കോളിഫ്‌ളവര്‍ കഴിച്ചത് കൊണ്ട് സാധാരണ Read More…

Healthy Food

തൈരില്‍ ഉപ്പ് ചേര്‍ക്കുന്നത് ആരോഗ്യകരമോ? അരമണിക്കൂര്‍ മതി കട്ട തൈര് റെഡി !

നല്ല കട്ടതൈരും കഞ്ഞിയും കൂട്ടി കുഴച്ച് കഴിച്ചാല്‍ ഹവ്വൂ, പിന്നെ നാവിലൂടെ കപ്പലോടുമെന്നത് തീര്‍ച്ച. തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടാറുണ്ട്. തൈര് വിറ്റാമിനുകളും പ്രോട്ടീനും കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോയെന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ടാകും. വാസ്തവത്തില്‍ ഉപ്പ് ചേര്‍ത്ത് തൈര് കഴിക്കാമോ? തൈരിന്റെ രുചി വര്‍ധിപ്പിക്കാനായി ഏറെ സഹായിക്കും ഉപ്പ്. അതുകൊണ്ട് തന്നെ ചെറിയ അളവില്‍ ഉപ്പ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെയും ഭീഷണിയല്ല. രാത്രിയില്‍ തൈര് Read More…

Healthy Food

ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ കാൻസറിന് കാരണമാകുമോ?

ഹോട്ടലുകളില്‍ ഭക്ഷണം പായ്ക്ക് ചെയ്യാനായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ റീസൈക്കില്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതാണ് ഇത്തരത്തിലുള്ള പാത്രങ്ങള്‍. ഇവയില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. ചിരാഗ് ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം ഐ ഡി പുറത്ത് വിട്ട വീഡിയോണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. View this post on Instagram A post shared by Chirag Barjatya (@chiragbarjatya) ബ്ലാക്ക് പ്ലാസ്റ്റിക്കിന്റെ ഉപയോഗം അര്‍ബുദം, Read More…

Healthy Food

ശരീരഭാരം കുറയ്ക്കാം? ചോറ് ഇങ്ങനെ കഴിച്ചു നോക്കൂ.. പക്ഷേ കഴിക്കേണ്ടതെപ്പോൾ?

ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും പ്രമേഹമുള്ളവരും അരി ആഹാരം ഒഴിവാക്കുകയാണ് പതിവ്. അന്നജം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റ് നോക്കുന്നവര്‍ക്ക് മിതമായി കഴിച്ചില്ലെങ്കില്‍ അരി വില്ലനാകും. പല ഫിറ്റ്‌നെസ് ഡയറ്റ് ട്രെന്‍ഡുകളിലും അരിക്ക് പകരമായി നാരുകളും പ്രോട്ടീനും അടങ്ങിയട്ടുള്ള ക്വിനോവ അല്ലെങ്കില്‍ ഓട്‌സ് ആവും ഉള്‍പ്പെടുത്തുക. എന്നാൽ ശരിയായ സമയത്ത് കഴിച്ചാൽ അരി ആരോഗ്യകരമാണ്. ചോറ് കഴിക്കേണ്ടതെപ്പോൾ? മലയാളി ഏതുസമയവും അരിഭക്ഷണം കഴിക്കുമെങ്കിലും, ചോറ് ഉച്ചഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. അരിയിലെ ബി വൈറ്റമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കും. കാലറി കുറവായതിനാല്‍ Read More…

Healthy Food

ദിവസേന ചിയ സീഡ്സ് കഴിക്കുന്നത് ആരോഗ്യകരമാണോ? ഇത് ശ്രദ്ധിക്കുക

ചീയ സീഡ്‌സിന് ധാരാളം പോഷകഗുണങ്ങളുണ്ട്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചീയ സീഡ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു. ചീയ സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനോട് ചേര്‍ത്ത് പ്രഭാത ഭക്ഷണമായോ ആണ് പലരും കഴിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു ഇത്. എന്നാല്‍ ഈ വിത്ത് ചില സാഹചര്യങ്ങളില്‍ ദോഷകരമായും ആരോഗ്യത്തെ ബാധിക്കാം. കൂടിയ അളവില്‍ ചീയ സീഡ് കഴിച്ചാല്‍ ദഹനപ്രശ്‌നത്തിന് കാരണമാകും. ചീയ സീഡിൽ ആന്റി Read More…

Healthy Food

ലോകത്തിലെ ഏറ്റവും വിലയേറിയ ഉപ്പ് ഇതാ, കിലോയ്ക്ക് 30,000 രൂപ, കാരണമറിയണ്ടേ?

ഉപ്പ് അടുക്കള സാധനങ്ങളില്‍ ഏറ്റവും വില കുറഞ്ഞ ഒന്നാണ് . വെളുത്ത ഉപ്പ്, പിങ്ക് ഉപ്പ്, കറുത്ത ഉപ്പ്, റോക്ക് സോള്‍ട്ട് തുടങ്ങി ഉപ്പുകള്‍ പല വിധമാണ്. എന്നാല്‍ കേവലം ഒരു കിലോയ്ക്ക് 30,000 രൂപ വിലവരുന്ന ഉപ്പിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ ഉപ്പിന്റെ പേര് കൊറിയന്‍ ബാംബൂ സാള്‍ട്ട് എന്നാണ്.’ജുഗ്യോം’ എന്നും ഇതിന് പേരുണ്ട്. ആയിരം വര്‍ഷം പഴക്കമുള്ള കൊറിയന്‍ ബുദ്ധ സന്യാസി പാരമ്പര്യം അനുസരിച്ച് ഉയര്‍ന്ന പരിശുദ്ധിയും ക്ഷാരത്വവുമുള്ളതും ധാതു സമ്പുഷ്ടമാണ് ഈ Read More…

Featured Healthy Food

നട്ടപ്രാന്തല്ല… വെയിലത്തിരുന്ന് ഭക്ഷണം കഴിച്ചാല്‍ എന്താണ് ഗുണം? ശരീരത്തിന് എന്ത് സംഭവിക്കും?

ഉല്ലാസ യാത്രകള്‍ പോകുമ്പോള്‍ തുറന്നയിടങ്ങളില്‍ സൂര്യനു കീഴില്‍ ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വെയിൽ കൊള്ളുന്ന ജനാലയ്ക്കരികിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?പ്രകൃതിദത്തമായ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികഊര്‍ജത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. ഭക്ഷണത്തിനിടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് മികച്ച ദഹനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ ഇതാ: നിങ്ങൾ വെയിലത്ത് ഭക്ഷണം കഴിക്കുമ്പോൾ Read More…

Healthy Food

പ്രമേഹ രോഗികള്‍ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?

പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പ്രമേഹമുള്ള വ്യക്തികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഒരു നിർണായക ഘടകം കൂടിയാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ക്രമരഹിതമായ ഏറ്റക്കുറച്ചിലുകൾ മുതൽ വർദ്ധിച്ചുവരുന്ന വിശപ്പിനുവരെ കാരണമാകും. പ്രമേഹരോഗികൾക്ക്, ഗ്ലൂക്കോസ് കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള ശരീരത്തിന്റ കഴിവ് സ്ഥിരമായ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ, അത് ഫാസ്റ്റിംഗ് ഹൈപ്പർ ഗ്ലൈസീമിയ, തുടർന്ന് അമിതമായി ഭക്ഷണം കഴിക്കൽ, പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പ്രഭാതഭക്ഷണം Read More…