Featured Lifestyle

ആത്മാര്‍ത്ഥ പ്രണയമൊക്കെ പഴങ്കഥ! പുതുതലമുറ ട്രെന്‍ഡ് ‘സോളോപോളിയാമോറി’

പ്രണയം വളരെ മനോഹരമായ ഒരു അനുഭവമായിയാണ് പലരും നിര്‍വചിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിര്‍വചനവും മാറി. ഡേറ്റിങ് ട്രെന്‍ഡാണ് പുതിയ തലമുറയുടെ ഇടയില്‍ പ്രചാരം നേടുന്നത്. ഒരാളോട് മാത്രമായി തന്റെ പ്രണയത്തിനെ ചുരുക്കാതെ ഒന്നിലധികം ആളുകളുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണതയ്ക്ക് സോളോ പോളിയാമോറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളുമായി ബന്ധം പുലര്‍ത്തുന്നത് വലിയ തെറ്റായി കണക്കാക്കുന്ന കാലം മാറി. ഈ കാഴ്ചപാടിനെ സോളോ പോളിയാമോറി കാറ്റില്‍ പറത്തുന്നു. ഒന്നിലധികം ആളുകളുമായി ഒരേ Read More…

Featured Sports

43 വയസ്സായിട്ടും ധോണി ഒരു രക്ഷയുമില്ല; റിവ്യൂ സിസ്റ്റത്തില്‍ ഇപ്പോഴും പുലി തന്നെ…!

ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് Read More…

Featured Sports

മലപ്പുറത്തെ ഓട്ടോഡ്രൈവറുടെ മകന്‍, കേരളടീമില്‍ കളിച്ചില്ല; പക്ഷേ IPL അരങ്ങേറ്റം തകര്‍ത്തു

മലപ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ സീനിയര്‍ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരം മുംബൈ ഇന്ത്യന്‍സിനായി ഇന്നലെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഇംപാക്‌സ് പ്‌ളേയറായിട്ടായിരുന്നു താരമെത്തിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായി ടീമില്‍ എത്തിയ അദ്ദേഹം ആദ്യ ഓവറില്‍ തന്നെ ചെന്നൈ Read More…

Featured Lifestyle

വെറൈറ്റി ? വിവാഹത്തിന് ജീൻസും ഷർട്ടും ധരിച്ചെത്തി വരനും വധുവും, പിന്നാലെ ട്രോളുകളുടെ പെരുമഴ

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണ് വിവാഹം. അന്നേദിവസം ഏറ്റവും ആഡംബര പൂർണമാക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. മതപരവും പാരമ്പര്യമായി പിന്തുടർന്നു പോരുന്ന ചടങ്ങുകൾക്ക് പുറമെ വിലയേറിയതും ആകർഷകവുമായ വസ്ത്രങ്ങൾ ധരിച്ചാണ് വധു വരന്മാർ വേദിയിൽ എത്തുന്നത്. എന്നാൽ കാലം മാറിയതോടെ ആളുകൾ വ്യത്യസ്തമായ നിലയിൽ വിവാഹം ആസ്വദിച്ചുതുടങ്ങി. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ. ആഡംബര വസ്ത്രങ്ങൾക്ക് പകരം ബജറ്റ് ഫ്രണ്ട്‌ലി വിവാഹം നടത്താൻ ജീൻസും ഷർട്ടും ധരിച്ച് Read More…

Featured Myth and Reality

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി! ആർക്കും അത് സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാം; കൗതുകമായി ‘സുബർണരേഖ’

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു. സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം Read More…

Featured Healthy Food

തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ? വീട്ടിലുള്ള ഈ സൂപ്പർഫുഡ്സ് കഴിച്ചു നോക്കൂ…

ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇതിനാല്‍ ഇടയ്ക്കിടെ തൈറോയ്ഡ് തോതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്….. വെളുത്തുള്ളി – ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലിചതച്ച വെളുത്തുള്ളി വെറുംവയറ്റില്‍ കഴിക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ബ്രസീല്‍ നട്‌സ്- തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വച്ച ബ്രസീല്‍ Read More…

Featured Good News

ഈ ഗ്രാമത്തില്‍ മാലിന്യത്തിനും ലഹരിക്കും പ്രവേശനമില്ല; അസമിലെ ബാപുരം ടോയ്ബിയുടെ വൃത്തി മാതൃക

ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമീണ ജനവാസ മേഖലകളിലും ഇല്ലാത്ത കാര്യമാണ് അസമിലെ ബാപുരം ടോയ്ബി ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ഗോലാഘട്ട് ജില്ലയുടെ കീഴിലുള്ള ഗ്രാമം സുസ്ഥിരവും വൃത്തിയുള്ളതും അച്ചടക്കമുള്ളതുമായ ഒരു സമൂഹത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി നിലകൊള്ളുന്നു. ഇന്ത്യയില്‍ തന്നെ ശുചിത്വത്തിന് മാതൃകയായി മാറിയിട്ടുണ്ട് ടോയ്ബി ഗ്രാമം. അവിടുത്തെ താമസക്കാരുടേയും ആത്മീയ നേതാക്കളുടെയും കൂട്ടായ പ്രയത്‌നത്താല്‍ ഗ്രാമത്തെ സുസ്ഥിരവും ഉത്തരവാദിത്തവും ഉള്ള ജീവിതത്തിന്റെ മാതൃകയാക്കി മാറ്റി. ഇവിടെ എല്ലാ വീടുകളും കര്‍ശനമായ ശുചിത്വ നയം പിന്തുടരുന്നു, വീടുകളും ചുറ്റുപാടുകളും വൃത്തിയുള്ളതും Read More…

Featured Oddly News Wild Nature

വിഷത്തിന് ലിറ്ററിന് 10 മില്യൺ ഡോളർ! തേളുകൾക്കും ഫാമോ? ഇന്റർനെറ്റിനെ ഞെട്ടിച്ച് ദൃശ്യങ്ങൾ

തേളുകളെ വളർത്തുന്ന ഫാമുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? എന്നാൽ തേൾ ഫാമുകൾ യഥാർത്ഥത്തിൽ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ഒരു ലിറ്റര്‍ തേന്‍വിഷത്തിന്റെ വില 10 മില്യൺ ​ഡോളറാണ്. ഇത്രയും വലിയ വില കിട്ടുന്ന വിഷം വേർതിരിച്ചെടുക്കുന്ന ഫാമുകള്‍ ഉണ്ടെന്നുള്ളതാണ് ഈ വീഡിയോ കാണിക്കുന്നത്. വീഡിയോ കണ്ട് പലരും ആശ്ചര്യപ്പെട്ടപ്പോൾ മറ്റുപലർക്കും ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നി. മാസിമോ എന്ന എക്സ് ഉപയോക്താവാണ് തേൾ ഫാമിംഗിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് വൻശ്രദ്ധ നേടുകയും Read More…

Featured Oddly News

സീറോ ഗ്രാവിറ്റിയിൽ പറന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, യുഎസ്സിലെ 8 വയസ്സുകാരൻ

സീറോ ഗ്രാവിറ്റിയിൽ പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് (GRW) സ്വന്തമാക്കി യുഎസിൽ നിന്നുള്ള എട്ടു വയസുകാരൻ. ജാക്ക് മാർട്ടിൻ പ്രസ്മാൻ, എന്ന എട്ടുവയസുകാരനാണ് അത്യപൂർവ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ്സ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ സീറോ ഗ്രാവിറ്റിയിൽ പറക്കുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പുകൾ, 360-ഡിഗ്രി സ്പിന്നുകൾ തുടങ്ങിയ മിഡ്-എയർ ട്രിക്കുകൾ പ്രസ്മാൻ അവതരിപ്പിക്കുന്നത് കാണാം. വായിൽ വെള്ളത്തുള്ളികൾ ഇട്ട് ജെല്ലി ബീൻസ് പിടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. സീറോ Read More…