ഒരു ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ശാന്തമായി വിശ്രമിക്കുന്ന ഒരു പെൺസിംഹത്തിന്റെ അവിശ്വസനീയമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. സിംഹറാണി ‘ക്ഷേത്രത്തിന് കാവൽ നിൽക്കുകയാണോ’ എന്നാണ് ആളുകളുടെ സംശയം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഓഫീസറായ പർവീൺ കസ്വാൻ പങ്കുവെച്ച 27 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ്, ഏഷ്യൻ സിംഹങ്ങളുടെ ഏക വാസസ്ഥലമായ ഗുജറാത്തിൽ നിന്നുള്ളതാണെന്നാണ് കരുതുന്നത്. നവരാത്രി ഉത്സവ വേളയിൽ പങ്കുവെച്ച വീഡിയോയിൽ, പുണ്യക്ഷേത്രത്തിന് പുറത്ത് പെൺസിംഹം വിശ്രമിക്കുന്ന കാഴ്ചയാണ്. ശാന്തമായ ഇരിപ്പ് കാണുമമ്പാള്‍, Read More…
വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം ബന്ധം പിരിഞ്ഞ് വരന്‍- വീഡിയോ
വധൂ- വരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം എന്നു പറയുന്നത് തങ്ങളുടെ വിവാഹ ദിവസമാണ്. ഏറ്റവും സന്തോഷകരമായ ദിവസമാണ് അത്. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ ചൊടിപ്പിച്ചതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വധുവും Read More…
അഭിപ്രായഭിന്നതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു വാക്കില്ല ; ‘ബോയ്‌ക്കോട്ട്’; വാക്ക് വന്ന വഴി
രാഷ്ട്രീയത്തിലടക്കം ഏറ്റവും പ്രചാരത്തിലുള്ള വാക്കുകളില്‍ ഒന്ന് ‘ബോയ്ക്കോട്ട്’. എന്നാല്‍ ഈ വാക്ക് ഏറ്റവും വെറുക്കപ്പെട്ടവരില്‍ ഒരാളായി ചരിത്രം രേഖപ്പെടുത്തിയ ‘ചാള്‍സ് ബോയ്‌കോട്ട്’ എന്ന ഇംഗ്ളീഷ് ലാന്റ് ഏജന്റില്‍ നിന്നാണെന്ന് അറിയാമോ?. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ ജന്മി-കുടിയാന്‍ തര്‍ക്കത്തില്‍ നിന്നുമാണ് അതുണ്ടായത്. കൗണ്ടി മായോയില്‍ നിരവധി ആളുകളെ കുടിയിറക്കാന്‍ ശ്രമിച്ച ബോയ്‌ക്കോട്ടിനെ നാട്ടുകാര്‍ ബഹിഷ്‌കരണത്തിലൂടെ ചെറുത്തു. ബോയ്‌ക്കോട്ടിന്റെ കാര്‍ഷിക ഭൂമിയില്‍ പണിയെടുക്കാതെ അദ്ദേഹത്തിനുവേണ്ടിയുള്ള ജോലികളെ നിരസിക്കാന്‍ പ്രോത്സാഹിപ്പിച്ചും കുടിയാന്മാര്‍ ബോയ്‌ക്കോട്ടിനെ ഒതുക്കിക്കളഞ്ഞു. ഈ സംഭവത്തില്‍ നിന്നുമാണ് ‘ബോയ്‌ക്കോട്ട്’ എന്ന Read More…
ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ മാപ്പെഴുതിനല്‍കി ദമ്പതിമാര്‍ – വീഡിയോ
വഡോദര: ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്പതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം മാപ്പെഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഏറ്റവും വലിയ നവരാത്രി ആഘോഷങ്ങളിൽ ഒന്നായ യുണൈറ്റഡ് വേ ഗർഭ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച വീഡിയോയിൽ, പ്രതീക് പട്ടേൽ എന്നയാളും ഭാര്യയും, ആളുകൾ ചുറ്റും നൃത്തം ചെയ്യുമ്പോൾ ഗർഭ Read More…
വാട്ട്‌സാപ്പിനെ പിന്തള്ളി ആറാടി ‘ആറാട്ടൈ’ ; വാട്ട്സ്ആപ്പിന്റെ ഇന്ത്യന്‍ ബദലിന് പ്രിയമേറുന്നു
ന്യൂഡല്‍ഹി: ആപ്പ് സ്റ്റോർ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി കുതിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയുണ്ടായതായി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000-ൽ നിന്ന് 3.5 ലക്ഷമായി ഉയർന്നു . Read More…
നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’; രണ്ടര വയസ്സുകാരി ആര്യതാരയെ ‘ശാക്യ’യായി പ്രഖ്യാപിച്ചു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം
ധൈര്യപരീക്ഷണം ഉള്‍പ്പെടെയുള്ള അനേകം തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നുപോയ ‘ആര്യതാര’ എന്ന രണ്ടര വയസ്സുകാരിയെ നേപ്പാളില്‍ പുതിയ ‘ശാക്യ’ യായി തെരഞ്ഞെടുത്തു. നേപ്പാളിന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’യാണ് ഈ പെണ്‍കുട്ടി . കാഠ്മണ്ഡുവില്‍ ഞായറാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ പാരമ്പര്യമനുസരിച്ച് രാജകുമാരി കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് പ്രത്യക്ഷപ്പെട്ടു. എട്ടു വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്നുമാണ് ആര്യതാര ‘ദേവതാ കുമാരി’ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ Read More…
ചെക്കനെ കിട്ടാനുണ്ടോ?; വരനെ തേടി റോഡരികിൽ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് യുവതി, വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
വ്യത്യസ്തമായ ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതപങ്കാളിയായി ഒപ്പം കൂട്ടാന്‍ പറ്റിയ ചെക്കനെ കിട്ടാതായതോടെ ഒരു യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് വലിയ ബോര്‍ഡുകളില്‍ പരസ്യം കൊടുത്തത്. കാലിഫോര്‍ണിയയിലെ ഹൈവേ 101-ലാണ് ഈ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ലിസ കറ്റലാനോ എന്ന 42-കാരിയാണ് ബില്‍ബോര്‍ഡുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ‘സാഹസ’ത്തിന് മുതിര്‍ന്നത്. വലിയ അക്ഷരങ്ങളില്‍ ‘മാരി ലിസ ഡോട് കോം’ എന്ന വെബ്‌സൈറ്റ് വിലാസവും ലിസയുടെ ചിത്രവും മാത്രമാണ് പരസ്യബോര്‍ഡുകളിലുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ Read More…
ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തിന് കീഴിലെ ഗുഹ; 22 മൈലിലധികം വ്യാപിച്ചു കിടക്കുന്നു
ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നിലെ ഒരു കാര്‍ പാര്‍ക്കിനടിയില്‍ 22 മൈലിലധികം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗുഹ മറഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാമോ? ലണ്ടന്‍ പാലത്തില്‍ നിന്ന് 20 മിനിറ്റ് മാത്രം ട്രെയിന്‍ യാത്ര ചെയ്ത് ലണ്ടന്‍ നഗരത്തിന്റെ സമീപത്ത് ഈ ഗുഹകള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍, നിങ്ങളുടെ കാലിനടിയില്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കുക പോലുമില്ല. നൂറ്റാണ്ടുകള്‍ നീണ്ട കാലയളവില്‍ മനുഷ്യര്‍ അത്ഭുതകരമാംവിധം കൊത്തിയെടുത്ത ഗുഹ എ.ഡി. 500 ഓടെ നിര്‍മ്മിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു. ചിസ്ലെഹര്‍സ്റ്റ് ഗുഹകള്‍ ഒരു ചോക്ക് ഖനിയും Read More…
ദുര്‍ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, കൊറിയയിലും ജപ്പാനിലുമുണ്ട് ; സോംദത്ത ജപ്പാനിലെ വനിതാപൂജാരി
ദുര്‍ഗ്ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഇന്ത്യന്‍ സമൂഹം എവിടെയുണ്ടോ, അവിടെയെല്ലാം പൂജയുടെ ചൈതന്യവുമുണ്ട്. അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദുര്‍ഗ്ഗാപൂജയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പൂജ ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. ദക്ഷിണ കൊറിയയില്‍ ഉയിജോങ്ബുലും, ജപ്പാനില്‍ ടോക്കിയോയിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനെ വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ടോക്കിയോയിലെ കോട്ടോ-കു പ്രദേശത്ത്, സോംദത്ത ബാനര്‍ജി എന്ന വനിതാ പുരോഹിതയാണ് ദുര്‍ഗ്ഗാപൂജയുടെ കാര്‍മ്മികത്വം വഹിക്കുന്നത്. ജപ്പാനില്‍ Read More…














