Crime Featured

ഫോണില്‍ കൊറിയന്‍ സുഹൃത്തിനെക്കുറിച്ച്‌ സൂചനയില്ല: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം വഴിമുട്ടി

കൊച്ചി: തിരുവാങ്കുളത്തെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കാരണം കണ്ടെത്താനാകാതെ പോലീസ്‌. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെപ്പറ്റി പോലീസിനു സൂചനയൊന്നും ലഭിക്കാതെ വന്നതോടെയാണ്‌ അന്വേഷണം പ്രതിസന്ധിയിലായത്‌. ഏറെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ്‌ തുറന്നുപരിശോധിച്ചിരുന്നു. എന്നാല്‍, ഫോണിലെ ഇന്‍സ്‌റ്റാഗ്രാം, വാട്‌സ്‌ആപ്പ്‌ ചാറ്റുകളെല്ലാം ഡിലീറ്റ്‌ ചെയ്‌ത നിലയിലാണ്‌. ഇതാണു പോലീസ്‌ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്‌. ജനുവരി 27 നാണു 16 കാരിയായ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. വീടിന്‌ സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ്‌ മൃതദേഹം ഉണ്ടായിരുന്നത്‌. കുട്ടിയുടെ ബാഗ്‌ Read More…

Featured Sports

“നിരാശയുണ്ട്, എങ്കിലും ടീമിനെക്കുറിച്ച് അഭിമാനം”: ഇംഗ്ലണ്ടിനോടുള്ള തോൽവിയെപ്പറ്റി നേപ്പാൾ നായകൻ രോഹിത് പൗഡൽ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് നാല് റൺസിന് പൊരുതിത്തോറ്റെങ്കിലും നേപ്പാൾ ടീമിന്റെ നിർഭയമായ സമീപനത്തിലും പോരാട്ടവീര്യത്തിലും താൻ അഭിമാനിക്കുന്നുവെന്ന് നായകൻ രോഹിത് പൗഡൽ. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയെങ്കിലും 180/6 എന്ന നിലയിൽ പോരാട്ടം അവസാനിച്ചു. ദിപേന്ദ്ര സിംഗ് ഐറിയുമായി ചേർന്ന് പൗഡൽ കെട്ടിപ്പടുത്ത 82 റൺസിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. “നിരാശയുണ്ട്, എങ്കിലും അതേസമയം Read More…

Featured Spotlight

‘കൊന്നതാണ്‌, കാണാതായതല്ല’; നീതിക്ക്‌ കേണപേക്ഷിച്ച്‌ സൂരജ്‌ ലാമയുടെ ഭാര്യ

കളമശ്ശേരി: രണ്ടുമാസം മുമ്പ്‌ കളമശ്ശേരി എച്ച്‌.എം.ടി. കമ്പനിക്കു സമീപം ചതുപ്പില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സൂരജ്‌ ലാമയുടെ മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന്‌ ഭാര്യയും മകനും മറ്റ്‌ ബന്ധുക്കളും ചേര്‍ന്ന്‌ ഏറ്റുവാങ്ങി. സൂരജ്‌ ലാമ കൊല്ലപ്പെട്ടതാണെന്നും കാണാതായ കേസായി തള്ളരുതെന്നും ഭാര്യ ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണം. അതിന്‌ സഹായിക്കൂവെന്നു പറഞ്ഞ്‌ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഡി.എന്‍.എ. പരിശോധനയിലാണ്‌ മൃതദേഹം ലാമയുടേതാണെന്നു സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിന്‌ കുവൈറ്റില്‍നിന്ന്‌ എത്തി നെടുമ്പാശ്ശേരിയില്‍ Read More…

Featured Sports

പടിക്കല്‍ ഉടച്ച്‌ നേപ്പാള്‍! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി

വാങ്കഡെ: ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മിന്നും വിജയം നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി നേപ്പാള്‍. നാല്‌ റണ്‍സിനു ഇംഗ്ലണ്ട്‌ നേപ്പാളില്‍ നിന്നു പരാജയമേല്‍ക്കാതെ രക്ഷപ്പെട്ടു. ലോകക്രിക്കറ്റില്‍ ‘ശിശുക്കളായ’ നേപ്പാള്‍ അവസാന ഓവറിലെ അവസാന പന്തുവരെ പൊരുതിയാണ്‌ കീഴടങ്ങിയത്‌. ഇംഗ്ലണ്ട്‌ മുന്നോട്ടുവച്ച 184 എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ ഒരുഘട്ടത്തില്‍ നേപ്പാള്‍ മറികടന്ന്‌ വിജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സാം കരണ്‍ എന്ന അനുഭവ സമ്പത്തുള്ള ഓള്‍റൗണ്ടറിന്റെ അവസന ഓവറില്‍ നേപ്പാള്‍ ബാറ്റര്‍മാര്‍ക്ക്‌ കാഴ്‌ചക്കാരായി നില്‍ക്കാനേ Read More…

Featured Spotlight

‘പെരുന്നാളിന് മൂന്ന് ദിവസം ഔദ്യോഗിക അവധി വേണം; സമസ്ത സമ്മേളനത്തില്‍ പ്രമേയം

കാസര്‍ഗോഡ് : ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസക്കെ ഔദ്യോഗിക അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്. കെ ടി ഹംസ മുസ്‌ലിയാര്‍ വയനാട് അനുവാദകനായി. ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന് ഈ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ഈ സമ്മേളനം ശക്തമായി Read More…

Featured Myth and Reality

വലേറിയയും കാമിലയും: വൈറൽ ‘ഇരട്ടകളുടെ’ പിന്നിലെ ഞെട്ടിക്കുന്ന സത്യമെന്ത്?

3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില എന്നീ സയാമീസ് ഇരട്ടകൾക്ക് ഇൻസ്റ്റാഗ്രാമിൽ വൻ ആരാധകവൃന്ദമാണുള്ളത്. എന്നാൽ ഇവർ യഥാർത്ഥ വ്യക്തികളാണോ അതോ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതാണോ? യാഥാർത്ഥ്യവും വ്യാജവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിക്കുന്ന സാഹചര്യത്തിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വളർച്ച ഈ പ്രതിസന്ധി വർദ്ധിപ്പിച്ചിരിക്കുകയാണ്. വലേറിയയുടെയും കാമിലയുടെയും ഇൻസ്റ്റാഗ്രാം ബയോ പരിശോധിച്ചാൽ അവർ തങ്ങളെ ‘ഡിജിറ്റൽ ക്രിയേറ്റേഴ്സ്’ എന്നാണ് Read More…

Featured Oddly News

20രൂപ കൈക്കൂലി വാങ്ങിയ കേസ്; 30 വർഷത്തിനുശേഷം നിരപരാധിയെന്ന് വിധി, അടുത്ത ദിവസം മരണം

അഹമ്മദാബാദ്: 30 വർഷത്തിന് ശേഷം ജീവിതത്തിൽ സത്യത്തിന്റെ വെളിച്ചം കടന്നുവന്നപ്പോൾ ബാബുഭായ് പ്രജാപതിക്ക് ആ സന്തോഷം നീണ്ടുനിൽക്കേണ്ടതായിരുന്നു.എന്നാൽ അതുണ്ടായില്ല. വ്യാജ കൈക്കൂലിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് അടുത്ത ദിവസം തന്നെ ബാബുഭായിയെ മരണം കവർന്നെടുത്തു. ഗുജറാത്തിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായിരുന്നു ബാബുഭായ് പ്രജാപതി. 30 വർഷം മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്ബാബുഭായിക്കെതിരെ കേസെടുത്തു. 1997ലാണ് സെഷൻസ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. 2003ൽ കേസിലെ വിസ്താരം ആരംഭിക്കുകയും 2004ൽ സെഷൻസ് കോടതി ബാബുഭായിക്ക് നാല് വർഷം തടവും 3000 Read More…

Crime Featured

3ഭാര്യമാരുള്ള പിതാവിന്റെ ലിവ് ഇൻ പങ്കാളി മരിച്ചതും സമാനരീതിയിൽ; മൊബൈൽ വിറ്റതെന്തിന്? കടം കോടികൾ,പെൺകുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

ഗാസിയാബാദ്∙ യുപിയിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ അപ്പാർട്മെന്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. 2015ൽ കുട്ടികളുടെ പിതാവ് ചേതൻ കുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണായിരുന്നു യുവതിയുടെ മരണം. എന്നാൽ, ഈ കേസിൽ വലിയ അന്വേഷണമുണ്ടായില്ല. ചേതന്റെ കുട്ടികളും ഇതേരീതിയിൽ മരിച്ചതോടെയാണ് പഴയ കേസിനെ കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. Read More…

Featured Sports

ഒറ്റ ഓവറിൽ വീണത് ഇഷാനും തിലകും ദുബെയും; ആരാണ് ഇന്ത്യയുടെ മുട്ടു വിറപ്പിച്ച ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ?

നിലവിലെ ലോകകപ്പ് ജേതാക്കൾ, ലോക റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാർ, ബാറ്റർമാരിൽ ഒന്നാം റാങ്കുകാരന്റെ ടീം, ഏത് ബൗളിങ് നിരയേയും അടിച്ച് പറത്താന്‍ പോന്നവർ, 20 ഓവറിൽ 300 റൺസടിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ച ടീം, ടി20 ക്രിക്കറ്റ് കണക്കുകളിൽ ഇപ്പോൾ ഇന്ത്യക്ക് തുല്യരായി ഇന്ന് ക്രിക്കറ്റ് ലോകത്ത് ആരുമില്ല. എന്നാൽ, ഈ വമ്പൻ ബാറ്റിങ് നിരയെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിറപ്പിച്ചത് യുഎസ്എ എന്ന അസോസിയേറ്റ് രാജ്യമാണ്. നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യക്കെതിരെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ Read More…