Featured Sports

സഞ്ജു ബംഗ്‌ളാദേശിനെതിരേ ടി20 യില്‍ കളിക്കുമോ ? ഇറാനിട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ഇടമില്ല

ഇറാനി കപ്പ് പോരാട്ടത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് ഇടമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയ്ക്കെതിരായ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. അഭിമന്യു ഈശ്വരന്‍ ആണ് ഡെപ്യൂട്ടി. സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണെ ബിസിസിഐ പരിഗണിച്ചില്ല. മുംബൈയ്ക്കെതിരായ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ പ്രഖ്യാപനം ബിസിസിഐ നടത്തിക്കഴിഞ്ഞു. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയെ വിജയത്തിലേക്ക് നയിച്ചതാണ് Read More…

Featured Oddly News

ബൈബിളില്‍ പരാമര്‍ശമുള്ള പുരാതന നിഗൂഡമരം ; വിത്ത് കാന്‍സറിനെ പോലും ചെറുക്കും ?

എഡി 993 നും 1202 നും ഇടയില്‍ ഉണ്ടായിരുന്നതെന്ന് കരുതുന്ന ബൈബിളില്‍ പരാമര്‍ശമുള്ള ഒരു നിഗൂഢമായ പുരാതന മരത്തിന്റെ വിത്ത് 1,000 വര്‍ഷങ്ങള്‍ക്ക് ശേഷം 10 അടി ഉയരമുള്ള മരമായി വളര്‍ന്നതായി കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ വിത്താണിതെന്നും വളരാന്‍ 14 വര്‍ഷമെടുത്തെന്നുമാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ബൈബിളില്‍ പരാമര്‍ശമുള്ള ‘ഷേബ’ രാജ്ഞിയുടെ പേരിട്ട വിത്ത് ആധുനിക ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍ എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വംശനാശം സംഭവിച്ച ഒരു Read More…

Featured Movie News

‘ അന്ന് ഞാന്‍ എസി വാഹനത്തില്‍ വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’

രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില്‍ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന്‍ ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്‍. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ Read More…

Featured Oddly News

മാസശമ്പളം ഒരു കോടി ! എന്നിട്ടും നെഞ്ചുവേദന അഭിനയിച്ച് ആദ്യദിനംതന്നെ ഓടി രക്ഷപെട്ടു, വൈറല്‍ വീഡിയോ

ജോലി സമ്മര്‍ദം താങ്ങാനാവാതെ ഇവൈയിലെ ജോലിക്കാരിയായ കൊച്ചി സ്വദേശിനിക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെ കമ്പനികളിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. ഇതിനിടയില്‍ ഏണ്‍സ്റ്റ് ആന്‍റ് യങ് കമ്പനിയിലെ തന്റെ ജോലി ആദ്യ ദിവസത്തില്‍ തന്നെ അവസാനിപ്പിച്ച് പോരേണ്ടിവന്നതിനെക്കുറിച്ച് ഭാരത്പേ സഹസ്ഥാപകനായ ആഷ്​നീര്‍ ഗ്രോവറുടെ ഒരു പഴയ വീഡിയോ വൈറലാകുന്നു. പ്രതിമാസം ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ജോലി ആയിരുന്നിട്ടുകൂടി ആദ്യദിവസംതന്നെ ഏണ്‍സ്റ്റ് ആന്‍റ് യങ് കമ്പനിയില്‍നിന്ന് താന്‍ ജീവനുംകൊണ്ട് ഓടിപ്പോരുകയായിരുന്നുവെന്നാണ് ആഷ്​നീര്‍ പറയുന്നത്. ആദ്യദിവസം Read More…

Featured Sports

റഷീദ്ഖാന് തകര്‍പ്പന്‍ ബര്‍ത്ത്‌ഡേ ഗിഫ്റ്റ്; കരിയറിലെ ആദ്യ ഏകദിന പരമ്പര ; അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി…!

പാകിസ്താനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി വിസ്മയിപ്പിച്ച ബംഗ്‌ളാദേശിന്റെ വഴിയേ അഫ്ഗാനിസ്ഥാനും. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പത്താന്മാര്‍ പിടിച്ചെടുത്തു. ആദ്യ മത്സരം ജയിച്ചു കയറിയ അവര്‍ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ 177 റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രമെഴുതിയത്. ജന്മദിന ദിവസം അഞ്ചു വിക്കറ്റ് വീഴ്ത്തിയ റഷീദ്ഖാനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 311 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 134 ല്‍ അവസാനിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടുന്ന ആദ്യത്തെ പരമ്പരയില്‍ തന്നെ Read More…

Featured Oddly News

സൂര്യന്‍ വിരല്‍ത്തുമ്പില്‍, രാത്രിയെ പകലാക്കാം, ലോകത്തിലെ ഏറ്റവും വെളിച്ചമുള്ള ഫ്ളാഷ് ലൈറ്റ് – വീഡിയോ

നിങ്ങളുടെ കൈകള്‍ക്ക് രാത്രിയെ പകലാക്കി മാറ്റാനുള്ള കഴിവ് ഉണ്ടെന്ന് സങ്കൽപ്പിക്കുക. സത്യമാണ്, തെളിച്ചു പിടിച്ചാല്‍ ഒരു പ്രദേശം മുഴുവന്‍ നന്നായി കാണാന്‍ കഴിയുകയും എത്തപ്പെട്ട മേഖല മുഴുവന്‍ പ്രകാശവലയത്തിനുളളിലാക്കുകയും ചെയ്യുന്ന ഇമാലെന്റ് എംഎസ്32 ബ്രൈറ്റ് ഫ്ളാഷ് ലൈറ്റിന്റെ (Imalent MS32) പ്രകാശം നല്‍കുക പകല്‍ വെളിച്ചത്തിന്റെ അനുഭവം . ലോകത്തിലെ ഏറ്റവും തിളക്കമുള്ള ഈ ഫ്ളാഷ് ലൈറ്റ് വാണിജ്യപരമായി ലഭ്യമായ മറ്റേതൊരു ഫ്ളാഷ് ലൈറ്റിനെക്കാളും മികച്ച പ്രകാശം തരുന്നു. 200,000 ല്യൂമെന്‍ പ്രകാശം വരെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ Read More…

Featured Oddly News

അപ്രത്യക്ഷമായ എംഎച് 370 വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് അവകാശവാദം

അപ്രത്യക്ഷമായ എംഎച് 370 എന്ന മലേഷ്യന്‍ വിമാനവും അതിലുണ്ടായിരുന്ന 239 യാത്രക്കാരും എവിടെ പോയെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പത്തുവര്‍ഷമായിട്ടും വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അജ്ഞതയിലേക്ക് മാഞ്ഞുപോയ വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയതെന്ന അതിശയിപ്പിക്കുന്ന അവകാശവാദവുമായി രംഗത്ത് വരികയാണ് ഒരു ശാസ്ത്രജ്ഞന്‍. വിമാനം കാണാതായതുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രോക്കണ്‍ റിഡ്ജിലെ 6,000 മീറ്റര്‍ ആഴത്തിലുള്ള ‘ദ്വാരത്തില്‍’ വിമാനം കുടുങ്ങിപ്പോയിരിക്കാമെന്നാണ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റിയിലെ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക്ക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ Read More…

Featured Oddly News

ഈ പിഎച്ച്ഡി കാരന്റെ വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കേട്ടുനോക്കൂ… നിങ്ങള്‍ അത്ഭുതപ്പെടും

ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു. പിഎച്ച്ഡി സ്വര്‍ണമെഡല്‍ ജേതാവായ വരന്‍, ബിഎംഐ 24-ല്‍ താഴെയുള്ള ഉള്ള എല്ലാ വീട്ടുജോലികളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു വധുവിനെ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. ഗായിക ചിന്മയി Read More…

Featured Movie News

രാജിക്ക്‌ തയാറായി മോഹന്‍ലാലും, ‘അമ്മ’യുടെ പ്രസിഡന്റ്‌ സ്‌ഥാനമൊഴിയുമെന്നു സൂചന

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്ന ശക്തമായ ആരോപണത്തിനു പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” യുടെ പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു സൂചന. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജഗദീഷ്‌, Read More…