ഹുനാനിൽ 20-ാം നിലയിലുള്ള ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ നാല് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 13-ാം നിലയിലെ മഴമറയിൽ (Rain Canopy) ചെന്ന് വീണതിനാലാണ് കുട്ടിക്ക് ജീവൻ തിരികെ കിട്ടിയത്. വിസ്മയകരമായ ഈ അതിജീവന വാർത്ത വലിയ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. സെപ്റ്റംബർ 16-ന് കുട്ടി അപ്പാർട്ട്‌മെൻ്റിൻ്റെ ജനലിൽ നിന്ന് വഴുതി വീണപ്പോഴാണ് സംഭവം അരങ്ങേറിയത്. ഭാഗ്യവശാൽ, കുട്ടി 13-ാം നിലയിലെ മഴമറയിലേക്ക് നേരിട്ട് വീണതിനാൽ വലിയ അപകടം ഒഴിവായി. Read More…
നവരാത്രി ആഘോഷത്തിൽ വൈറലായി മുസ്ലീം യുവാവിൻ്റെ ഗർബ നൃത്തം – വീഡിയോ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ നൃത്തത്തിൽ ഒരു മുസ്ലീം യുവാവ് ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ഹൃദയസ്പർശിയായ വീഡിയോ വൈറലായി. ഇത് സാംസ്കാരിക സൗഹൃദത്തെക്കുറിച്ചും സാമൂഹിക ഐക്യത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ഊർജ്ജസ്വലമായി നൃത്തം ചെയ്യുന്ന അദ്ദേഹത്തെ സന്തോഷവാനായ ഒരു കൂട്ടം ആളുകൾ ചുറ്റും നിന്ന് പ്രോത്സാഹിപ്പിക്കുന്നതാണ് ക്ലിപ്പിൽ കാണുന്നത്. ഉത്സവങ്ങൾ എങ്ങനെ സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതിൻ്റെ പ്രതീകമാണിത്. അതിരുകളില്ലാത്ത ആഘോഷം ഇന്ത്യയിലെ ഏറ്റവും വർണ്ണാഭമായ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ഭക്തിഗാനങ്ങൾ, വർണ്ണാഭമായ വസ്ത്രങ്ങൾ, ഗർബ നൃത്തരാവുകൾ Read More…
ചർച്ച് ഓഫ് ഇംഗ്ലണ്ടിന് പുതിയ നായിക; ആദ്യവനിത ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി
ലണ്ടന്‍: കാന്റര്‍ബറിയിലെ ആദ്യ വനിതാ ആര്‍ച്ച് ബിഷപ്പിനെ നിയോഗിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചരിത്രം സൃഷ്‌ടിച്ചു. ലണ്ടന്‍ ബിഷപ് സാറ മുല്ലള്ളിയാണ് പുതുനിയോഗം. ലോകമെമ്പാടുമുള്ള 165 രാജ്യങ്ങളിലായുള്ള 85 ദശലക്ഷം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ ഇനി ബിഷപ് മുല്ലള്ളി നയിക്കും. സഭയുമായി ബന്ധപ്പെട്ട ബാരിസ്‌റ്റര്‍ ഉള്‍പ്പെട്ട ബാലപീഡനക്കേസിന്റെയും അത് മൂടിവയ്‌ക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകളുടെയും പശ്‌ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കാന്റര്‍ബറി ആര്‍ച്ച് ബിഷപ് റവ. ജസ്‌റ്റിന്‍ വെല്‍ബി രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് യു.കെയില്‍ ഉടനീളം നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ് ലണ്ടന്‍ ബിഷപ് സാറ Read More…
ശരീരസൗന്ദര്യത്തിന് പഴങ്ങള്‍ മാത്രം കഴിച്ചു; മുടി വെളുത്തു, തൂക്കം 27കിലോ; ഒടുവില്‍ 27കാരിക്ക് ദാരുണാന്ത്യം
കൂടുതല്‍ ചെറുപ്പമാകാനും ശരീര സൗന്ദര്യം മെച്ചപ്പെടുത്താനായി എന്തുമാര്‍ഗങ്ങളും സ്വീകരിക്കാന്‍ പലര്‍ക്കും താല്പര്യമാണ്. ഇപ്പോഴിതാ സൗന്ദര്യത്തിനായി പഴങ്ങളും ജ്യൂസും മാത്രം ആഹാരമാക്കിയ ഇരുപത്തേഴുകാരിക്ക് ദാരുണാന്ത്യം. പോളണ്ട് സ്വദേശിനിയായ കരോലിന ക്രിസക്കിനെയാണ് ബാലിയിലെ സംബർക്കിമ ഹിൽ റിട്രീറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്ത് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് കരോലിനയുടെ മരണവിവരം പുറത്തായത്. 2024 ഡിസംബർ 8നാണ് കരോലിന റിട്രീറ്റിൽ മുറി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ചെയ്തത്. പഴങ്ങൾ മാത്രമടങ്ങിയ ഭക്ഷണം വില്ലയിലേക്കെത്തിച്ചാല്‍ മതിയെന്നും കരോലിന അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ന്യൂയോര്‍ക്ക് Read More…
രാഹുലിന്റെ ഈ സെഞ്ചുറി മകള്‍ക്കായി… രണ്ടാം സെഞ്ചുറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരം, ഒമ്പത് വർഷം !
അഹമ്മദാബാദ്: സെഞ്ചുറി മകള്‍ എവറയ്‌ക്കു സമര്‍പ്പിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍. രാഹുലും ഭാര്യയും നടിയുമായ ആദിത്യ ഷെട്ടിക്കും കഴിഞ്ഞ മാര്‍ച്ച് 24 നാണു മകള്‍ ജനിച്ചത്. ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്‌റ്റ് സെഞ്ചുറിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണു രാഹുല്‍ അവസാനിപ്പിച്ചത്. രാഹുല്‍ രണ്ടാം തവണ മാത്രമാണ് ഇന്ത്യയില്‍ ടെസ്‌റ്റ് സെഞ്ചുറിയടിക്കുന്നത്. 2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച ശേഷം ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു സെഞ്ചുറിക്കു വേണ്ടി രാഹുല്‍ കാത്തിരുന്നത് 3211 ദിവസം. രണ്ടാം സെഞ്ചുറിക്കു Read More…
നഷ്‌ടപ്പെട്ട രാജ്യം തിരിച്ചുപിടിക്കാന്‍ ബ്രിട്ടനിലെത്തിയ രാജാവ് ‘പിടിയില്‍’
ലണ്ടന്‍: നാലു നൂറ്റാണ്ടു മുമ്പ് നഷ്‌ടപ്പെട്ട ‘രാജ്യം’ തിരിച്ചുപിടിക്കാന്‍ യു.കെയിലെത്തിയ ആഫ്രിക്കന്‍ ഗോത്രത്തലവന്‍ പിടിയില്‍. സ്‌കോട്‌ലന്‍ഡിലെ വനത്തില്‍ ക്യാമ്പ് ചെയ്‌തിരുന്ന അദ്ദേഹത്തെയും ‘രാജ്‌ഞി’മാരെയും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥര്‍ നീക്കം ചെയ്‌തു.ഘാനയില്‍നിന്നുള്ള കോഫി ഓഫെ (36), സിംബാബ്‌വെയില്‍നിന്നുള്ള ജീന്‍ ഗാഷോ (42), ടെക്‌സസില്‍നിന്നുള്ള കൗറ ടെയ്‌ലര്‍ എന്നിവരാണു പിടിയിലായത്. അവര്‍ ജെഡ്‌ബര്‍ഗിനടുത്തുള്ള താല്‍ക്കാലിക ക്യാമ്പില്‍ മാസങ്ങളായി താമസിച്ചുവരികയായിരുന്നു.അത്തെഹെ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രാജാവാണ് കോഫി ഓഫെ. ജീന്‍ ഗാഷോ രാജ്‌ഞിയും.400 വര്‍ഷം മുന്‍പ് തങ്ങളുടെ പൂര്‍വികരില്‍നിന്ന് മോഷ്‌ടിക്കപ്പെട്ട ഭൂമി Read More…
നീ പുള്ളിപ്പുലിയെങ്കില്‍ ഞാന്‍ പെണ്‍പുലിയാ… വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതി- വീഡിയോ
വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതിയുടെ അവിശ്വസനീയ വീഡിയോ പുറത്ത്! രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. വീടിന്റെ വാതിലിനോട് ചേര്‍ന്ന് കാല് കെട്ടിയിട്ട നിലയില്‍ കയറുമായി രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടും നോക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോയാണ് ഇന്‍റര്‍ നെറ്റില്‍ വൈറലാകുന്നത്. പുലിയെ കെട്ടിയിട്ട യുവതി തന്നെ പിന്നീട് വനംവകുപ്പിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പുലിയെ കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു. പുള്ളിപ്പുലി എങ്ങനെയാണ് വീട്ടിനകത്ത് കയറിയത് എന്നും യുവതിക്ക് എങ്ങനെ അതയിനെ കെട്ടിയിടാന്‍ കഴിഞ്ഞു എന്നുള്ളതും ഇപ്പോഴും വ്യക്തമല്ല. പുലിയെ കണ്ടതും വീട്ടിലെ Read More…
അവർ വീണ്ടും ഒത്തു ചേർന്നാൽ! മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ Read More…
ഒരു കാലത്ത് പുരുഷന്മാർ മാത്രം ധരിച്ചിരുന്നത്, ഇന്ന് സ്ത്രീ സൗന്ദര്യത്തിന്റെയും പ്രതീകം
ഹൈ ഹീൽസ് (High Heels) പുരുഷന്മാർക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചിരുന്നത് എന്നു പറഞ്ഞാല്‍ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?ഇന്നത്തെ കാലത്ത്, സ്റ്റൈലെറ്റോകളും ഹൈ ഹീൽസുകളും സ്ത്രീകളുടെ ഫാഷന്‍ ശൈലിയുമായിട്ടാണ് വ്യാപകമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സ്ത്രീകൾ ഈ ചെരിപ്പുകൾ ധരിക്കുന്നതിനും വളരെ മുമ്പ് തന്നെ പുരുഷന്മാർ ഹൈ ഹീൽസ് ധരിച്ചിരുന്നു.10-ാം നൂറ്റാണ്ടിലെ പേർഷ്യൻ സൈനികരാണ് ആദ്യമായി ഹൈ ഹീൽസ് ധരിച്ചത്. അമ്പും വില്ലും ഉപയോഗിച്ച് അമ്പെയ്യുമ്പോൾ പാദങ്ങൾ ഉയർത്തിപ്പിടിക്കാനും സ്ഥിരത നൽകാനും വേണ്ടിയാണ് അവർ ഇത് ഉപയോഗിച്ചത്. അതിനുശേഷം, പുരുഷന്മാരുടെ Read More…














